son killed mother – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Nov 2023 06:41:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png son killed mother – malayalees.ch https://malayalees.ch 32 32 രുചികരമായ ഭക്ഷണം നൽകിയില്ല: മഹാരാഷ്ട്രയിൽ യുവാവ് അമ്മയെ കൊന്നു https://malayalees.ch/thane-man-kills-mother-after-fight-over-not-serving-him-tasty-food/ Tue, 28 Nov 2023 06:38:20 +0000 https://malayalees.ch/?p=91906
സ്വാദിഷ്ടമായ ഭക്ഷണം നൽകാത്തതിന്റെ പേരിൽ മകൻ അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതകത്തിന് ശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുർബാദ് താലൂക്കിലെ വേലു ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് കൊലപതാകം നടന്നത്. അമ്മയും മകനും തമ്മിൽ വഴക്ക് പതിവായിരുന്നു. 26 ന് അമ്മയുമായി ഇയാൾ വീണ്ടും വഴക്കുണ്ടാക്കി. രുചികരമായ ഭക്ഷണം വിളമ്പാത്തതായിരുന്നു കാരണം.

വഴക്കിനിടയിൽ ഇയാൾ അമ്മയെ അരിവാളുകൊണ്ട് വെട്ടി. വെട്ടേറ്റ് നിലത്തുവീണ 55 കാരി തൽക്ഷണം മരിച്ചു. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിന് ശേഷം പ്രതി അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

]]>
മദ്യപിക്കാൻ പണം നൽകിയില്ല, യുപിയിൽ യുവാവ് അമ്മയെ തല്ലിക്കൊന്നു https://malayalees.ch/son-beats-mother-to-death/ Fri, 28 Oct 2022 11:56:39 +0000 https://malayalees.ch/?p=70364 മദ്യം വാങ്ങാൻ പണം നൽകാത്തതിന് വൃദ്ധയായ അമ്മയെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മകൻ്റെ മദ്യപാനം വിലക്കിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെന്നും ഇതിനിടയിൽ അമ്മയുടെ തലയ്ക്ക് വടികൊണ്ട് അടിക്കുകയായിരുന്നുവെന്നുമാണ് വിവരം. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് ദാരുണമായ സംഭവം.

ജില്ലയിലെ ലെൻപുരി ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ദേവേന്ദ്ര സൈനി (25) മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് അമ്മ സമുദ്രദേവി (65) യുമായി വഴക്കിട്ടു. തർക്കത്തിനിടെ സൈനി അമ്മയുടെ തലയിൽ വടികൊണ്ട് അടിച്ചു. സമുദ്രദേവി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ദേവേന്ദ്രനെ കസ്റ്റഡിയിലെടുത്തു.

ദേവേന്ദ്രയുടെ സഹോദരൻ ജയറാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അഡീഷണൽ പൊലീസ് സൂപ്രണ്ട് ഓഫ് റൂറൽ, സർക്കിൾ ഓഫീസർ ചാന്ദ്പൂർ, ഇൻസ്‌പെക്ടർ ഇൻ ചാർജ് ചാന്ദ്പൂർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

]]>