son killed father – malayalees.ch https://malayalees.ch Malayalam Online News Portal Fri, 20 Oct 2023 11:29:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png son killed father – malayalees.ch https://malayalees.ch 32 32 സാമ്പാറിന് എരിവ് കൂടിയതിന് വഴക്കുപറഞ്ഞു; പിതാവിനെ മകൻ കൊലപ്പെടുത്തി https://malayalees.ch/son-kills-father-over-complaint-of-spicy-sambar-in-karnataka/ Fri, 20 Oct 2023 11:29:48 +0000 https://malayalees.ch/?p=89785 കർണാടകയിൽ സാമ്പാറിന് എരിവ് കൂടിയതിന് വഴക്കുപറഞ്ഞ പിതാവിനെ മകൻ കൊലപ്പെടുത്തി. കുടകിലെ വിരാജ്പേട്ട് താലൂക്കിലെ നംഗല ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. സി കെ ചിട്ടിയപ്പ (63) ആണ് മരിച്ചത്. ഇയാളുടെ മകൻ ദർശൻ തമ്മയ്യ (38) അറസ്റ്റിലായി.

ചിട്ടിയപ്പയുടെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. മൂത്തമകനും മരുമകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബന്ധുവീട്ടിൽ പോയിരുന്നു.

അതുകൊണ്ട് മകൻ ദർശനാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. ദർശൻ ഉണ്ടാക്കിയ സാമ്പാറിൽ മുളക് കൂടെയിയതിന് ചിട്ടിയപ്പ മകനെ വഴക്കു പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ ദർശൻ പിതാവിനെ മർദിച്ചു. ഗുരുതരമായി പരുക്കേറ്റ ചിട്ടിയപ്പ മരിക്കുകയായിരുന്നു. സംഭവത്തിൽ വിരാജ്പേട്ട റൂറൽ പൊലീസ് കേസെടുത്തു.

]]>
പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി, സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെ മകൻ പിടിയിൽ https://malayalees.ch/delhi-man-kills-father-using-blade-arrested-while-trying-to-cremate-body/ Fri, 13 Oct 2023 10:23:35 +0000 https://malayalees.ch/?p=89410 ഡൽഹിയിൽ പിതാവിനെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ദേശീയ തലസ്ഥാനത്തെ പഞ്ചാബി ബാഗ് ഏരിയയിലാണ് സംഭവം. മൃതദേഹം സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പൊലീസ് പിടികൂടി. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ശ്മശാന ജീവനക്കാരൻ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

പഞ്ചാബി ബാഗിലെ മാദിപൂർ ഗ്രാമത്തിൽ നിന്നുള്ള സതീഷ് യാദവ് എന്നയാളാണ് മരണപ്പെട്ടത്. അന്ത്യകർമങ്ങൾക്കായി പിതാവിന്റെ മൃതദേഹവുമായി മകൻ റിങ്കു യാദവ് പശ്ചിം പുരി ശ്മശാനത്തിൽ എത്തി. ശ്മശാനത്തിൻ്റെ ചുമതലക്കാരൻ മൃതശരീരത്തിന്റെ കഴുത്തിലും കൈത്തണ്ടയിലുമുള്ള മുറിവുകൾ ഉള്ളതായി ശ്രദ്ധിച്ചു. സംശയം തോന്നിയ ഇയാൾ പൊലീസിൽ വിളിച്ചുവരുത്തി.

ഡൽഹി പൊലീസ് സ്ഥലത്തെത്തി റിങ്കുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തായത്. പിതാവിനെ താൻ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് റിങ്കു കുറ്റസമ്മതം നടത്തി. വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. പിതാവ് മദ്യത്തിന് അടിമയാണെന്നും വീട്ടിൽ സ്ഥിരമായി പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും റിങ്കു പൊലീസിനോട് പറഞ്ഞു.

]]>
ഉത്തർപ്രദേശിൽ യുവാവ് അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു https://malayalees.ch/man-hacks-father-grandfather-to-death-in-greater-noida/ Mon, 11 Sep 2023 08:28:47 +0000 https://malayalees.ch/?p=87554 ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 21 കാരൻ അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു. കുടുംബ പ്രശ്നമാണ് കൊലപാതക കാരണമെന്ന് പൊലീസ്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സെപ്തംബർ ഏഴിന് രാത്രിയിലായിരുന്നു ഇരട്ടക്കൊലപാതകം. വിക്രമജിത് റാവു, രാംകുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്ന് വിക്രംജിത് റാവു വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ദങ്കൗറിലെ ബല്ലു ഖേര ഗ്രാമത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു ഫിലിം സ്റ്റുഡിയോയിൽ എത്തിയ പ്രതി ജാസ്മിൻ പിതാവിനെ അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ്.

സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ച് റാവുവിൻ്റെ മുഖത്തും കഴുത്തിലും തലയിലും ജാസ്മിൻ വെട്ടി. നിലവിളി കേട്ട് എഴുന്നേറ്റ റിട്ടയേർഡ് റോഡ്‌വേസ് ജീവനക്കാരനായ മുത്തച്ഛൻ രാംകുമാറിനെയും ജാസ്മിൻ ആക്രമിച്ചു. തന്നെ തിരിച്ചറിയപ്പെടുമോ എന്ന ഭയത്തെ തുടർന്നാണ് രാംകുമാറിനെ ആക്രമിച്ചത്. വെട്ടേറ്റിട്ടും രാംകുമാർ ചലിക്കുന്നതു കണ്ട ജാസ്മിൻ രക്ഷപ്പെടുമോ എന്ന് ഭയന്ന് ചുറ്റിക കൊണ്ട് തലയിൽ പലതവണ അടിക്കുകയും ചെയ്തു.

ആയുധങ്ങൾ ഒളിപ്പിച്ച ശേഷം മതിൽ ചാടിക്കടന്ന് ഓടി രക്ഷപ്പെടുകയും, വീട്ടിൽ എത്തിയ ശേഷം രക്തം പുരണ്ട വസ്ത്രങ്ങൾ കഴുകി കിടന്നുറങ്ങുകയായിരുന്നുവെന്നും പൊലീസ്. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ടെന്നും ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി മൊഴി നൽകി. ആയുധങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും ഗ്രേറ്റർ നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) അശോക് കുമാർ പറഞ്ഞു.

]]>
മദ്യപിച്ചെത്തി അച്ഛനെ കൊലപ്പെടുത്തി; മകൻ ഒളിവിൽ https://malayalees.ch/drunken-son-killed-fathe/ Thu, 02 Mar 2023 04:26:52 +0000 https://malayalees.ch/?p=77150 തിരുവനന്തപുരം കിളിമാനൂരിൽ മദ്യപിച്ചെത്തിയ മകൻ അച്ഛനെ കൊലപ്പെടുത്തി. കിളിമാനൂർ പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ രാജൻ ആണ് കൊല്ലപ്പെട്ടത്. മകൻ സുരാജ് ഒളിവിലാണ്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. Drunken son killed father

കഴുത്തിൽ തോർത്തുകൊണ്ട് മുറുക്കിയ നിലയിലാണ് മൃതദ്ദേഹം കണ്ടത്. സംഭവം നടക്കുമ്പോൾ അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മദ്യപിച്ചെത്തി വഴക്കിട്ട സുരാജ് അച്ഛനെ കൊലപ്പെടുത്തിയ വിവരം അയൽവാസികളെ അറിയിച്ച ശേഷം രക്ഷപെട്ടു. സുരാജിന് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി കിളിമാനൂർ പോലീസ് അറിയിച്ചിട്ടുണ്ട്.

]]>
നാളുകളായി തർക്കം, മഹാരാഷ്ട്രയിൽ യുവാവ് പിതാവിനെ അടിച്ചുകൊന്നു https://malayalees.ch/man-beats-father-to-death-over-long-standing-dispute/ Tue, 15 Nov 2022 04:20:53 +0000 https://malayalees.ch/?p=71287 മഹാരാഷ്ട്രയിൽ പിതാവിനെ മകൻ അടിച്ചുകൊന്നു. 60 വയസുകാരനെ പ്ലൈവുഡ് സ്ലാബ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അച്ഛനും മകനും തമ്മിൽ നാളുകളായി തർക്കം നിലനിന്നിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

താനെ ജില്ലയിലെ അംബർനാഥ് പട്ടണത്തിൽ ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. പ്രതി തന്റെ പിതാവ് ദേവിദാസ് സൂര്യവംശിയെ പ്ലൈവുഡ് സ്ലാബ് കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ കൊലപ്പെടുത്തുകയും ചെയ്തു. പൊലീസെത്തി തദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഇരയുടെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) പ്രകാരമുള്ള കുറ്റം പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

]]>