soldier – malayalees.ch https://malayalees.ch Malayalam Online News Portal Sat, 18 Mar 2023 06:53:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png soldier – malayalees.ch https://malayalees.ch 32 32 ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സൈനികൻ അറസ്റ്റിൽ https://malayalees.ch/soldier-arrested-in-rape-case/ Sat, 18 Mar 2023 06:53:29 +0000 https://malayalees.ch/?p=78211 ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറാണ് അറസ്റ്റിലായത്. മണിപ്പാൽ സർവകാലാശായിലെ മലയാളി വിദ്യാർത്ഥിനിയെയാണ് പീഡിപ്പിച്ചത്.

വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിലാണ് സംഭവമുണ്ടായത്. ഇയാളെ ആലപ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിനിയാണ് വിദ്യാർത്ഥിനി.

]]>
‘സൈനികനും സഹോദരനും പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു’; പൊലീസ് കെട്ടിച്ചമച്ച കേസിന്റെ സത്യാവസ്ഥ ഇങ്ങനെ https://malayalees.ch/truth-of-case-fabricated-by-kilimanoor-police-against-soldier/ Thu, 20 Oct 2022 05:10:51 +0000 https://malayalees.ch/?p=69913 കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും ചേര്‍ന്ന് ആക്രമണം നടത്തിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. രണ്ട് മാസം മുന്‍പ് നടന്ന ഈ സംഭവം പൊലീസിന്റെ നാടകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ എസ് ഐ അടക്കം മൂന്നുപേരെ സ്ഥലം മാറ്റി. പൊലീസ് സ്റ്റേഷനില്‍ വച്ച് സൈനികനും സഹോദരനും അതിക്രൂരമായ മര്‍ദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത് എന്നാണ് വെളിപ്പെടുത്തല്‍.

കൊല്ലം കരിക്കോട് സ്വദേശിയായ സൈനികന്‍ വിഷ്ണുവും സഹോദരന്‍ വിഘ്‌നേഷുമാണ് പൊലീസിന്റെ അധികാര ദുര്‍വിനിയോഗത്തിന് ഇരകളായത്. എം.ഡി.എം.എ കേസിലെ പ്രതിക്ക് ജാമ്യം എടുക്കാന്‍ വന്നവര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് പൊലീസുകാരെ മര്‍ദ്ദിച്ചു എന്നായിരുന്നു അന്നത്തെ കേസ്. ഇരുവരും കേസില്‍ റിമാന്‍ഡില്‍ ആവുകയും ചെയ്തു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം ഇരുവരും നല്‍കിയ പരാതിയിലാണ് വസ്തുതകള്‍ പുറംലോകം അറിയുന്നത്.

വിഷ്ണുവും വിഘ്‌നേശശും പൊലീസ് സ്റ്റേഷനില്‍ വച്ച് അതിക്രൂരമായ മര്‍ദ്ദനത്തിനിരയായെന്ന് മുറിപ്പാടുകളും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തുന്നു. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സൈനികനായ വിഷ്ണുവിന്റെ കല്യാണവും മുടങ്ങി.

സംഭവത്തില്‍ കിളികൊല്ലൂര്‍ എസ് ഐ എ പി അനീഷ്, സീനിയര്‍ സിപി ഒ മാരായ ആര്‍ പ്രകാശ് ചന്ദ്രന്‍ , വി ആര്‍ ദിലീപ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. സിഐക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കരുത് എന്നാണ് ആവശ്യം.

]]>
വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം നടത്തി ജവാന്മാർ https://malayalees.ch/crpf-jawans-turn-up-at-wedding-of-slain-soldiers-sister/ Thu, 16 Dec 2021 04:11:01 +0000 https://malayalees.ch/?p=54125 കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുത്ത് നടത്തി സിആർപിഎഫ് ഉദ്യോഗസ്ഥർ. കോൺസ്റ്റബിൾ ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ സഹോദരിയുടെ വിവാഹമാണ് സേനാംഗങ്ങൾ മുൻകൈയെടുത്ത് നടത്തിയത്. സിആർപിഎഫ് ജവാന്മാർ ശൈലേന്ദ്ര സിംഗിന്റെ സ്ഥാനത്ത് നിന്നാണ് ചടങ്ങുകൾ നടത്തിയത്. ഉത്തർപ്രദേശിൽ വച്ചായിരുന്നു ചടങ്ങുകൾ.

യൂണിഫോമിലായിരുന്നു ജവാൻമാർ വിവാഹത്തിനെത്തിയത്. മുതിർന്ന സഹോദരൻമാർ എന്ന നിലയിൽ സിആർപിഎഫ് ജവാൻമാർ ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നു എന്നായിരുന്നു സിആർപിഎഫിന്റെ ട്വീറ്റ്.

സിആർപിഎഫ് 110 ബറ്റാലിയനിൽ കോൺസ്റ്റബിൾ ആയിരുന്ന ശൈലേന്ദ്ര പ്രതാപ് സിംഗ്, 2020 ഒക്ടോബർ 5ന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിലാണ് വീരമൃത്യു വരിച്ചത്. തങ്ങളുടെ സഹപ്രവർത്തകന്റെ അസാന്നിധ്യത്തിലും അദ്ദേഹത്തിന്റെ കുടുംബത്തോടുള്ള ആദരസൂചകമായാണ് സഹപ്രവർത്തകർ കുടുംബാംഗത്തിന്റെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തിയത്.

]]>