solar case – malayalees.ch https://malayalees.ch Malayalam Online News Portal Wed, 13 Sep 2023 07:31:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png solar case – malayalees.ch https://malayalees.ch 32 32 ’25 പേജ് കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുമുണ്ട്’; വെളിപ്പെടുത്തി ദല്ലാൾ നന്ദകുമാർ https://malayalees.ch/dallal-tg-nandakumar-about-solar-case-oommen-chandy/ Wed, 13 Sep 2023 07:31:53 +0000 https://malayalees.ch/?p=87671 സോളാർ കേസിൽ പരാതിക്കാരി പുറത്തുവിട്ട കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടെന്ന് ദല്ലാൾ നന്ദകുമാർ. തന്നെ ശാരീരികമായി ഉമ്മൻ ചാണ്ടി ബുദ്ധിമുട്ടിച്ചുവെന്നായിരുന്നു ആ കത്തിന്റെ തുടക്കമെന്ന് നന്ദകുമാർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

കത്ത് പുറത്ത് വിടാനുള്ള കാരണം ദല്ലാൾ നന്ദകുമാർ പറയാതെ പറയുന്നുണ്ട്. 2011-16 വരെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദല്ലാൾ നന്ദകുമാറിനെതിരെ ഉമ്മൻ ചാണ്ടി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇക്കാലയളവിൽ തന്നെ തേജോവധം ചെയ്യാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചുവെന്നാണ് നന്ദകുമാർ പറയുന്നത്. ഈ വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താൻ കത്ത് തേടിയിറങ്ങിയതെന്നും കത്തിനെ കുറിച്ച് പറഞ്ഞു തന്നത് വി.എസ് അച്യുതാനന്ദനാണെന്നും നന്ദകുമാർ പറയുന്നു.

‘2016 ഫെബ്രുവരി മാസം സോളാർ കേസിൽ പരാതിക്കാരി ഉമ്മൻ ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് വ്യക്തമായി അന്വേഷിക്കാൻ വി.എസ്അച്യുതാനന്ദൻ എന്നോട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ ശരണ്യ മനോജിനെ ഫോണിൽ ബന്ധപ്പെടുകയും, അദ്ദേഹം എറണാകുളത്ത് വന്ന് ഉമ്മൻ ചാണ്ടിയുടെ പേരുള്ള കത്ത് അടക്കം ഒരു ഡസൻ കത്തുകൾ എനിക്ക് തന്നു. ഈ കത്ത് കിട്ടിയപ്പോൾ തന്നെ അത് വി.എസിനെ കാണിക്കുകയും അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കാണിക്കുകയും ചെയ്തു. ഈ കത്തിനെ കുറിച്ച് സംസാരിച്ചു. അതിന് ശേഷമാണ് എനിക്കറിയാവുന്ന മാധ്യമ പ്രവർത്തകനെ കത്ത് ഏൽപ്പിക്കുന്നത്’- നന്ദകുമാർ പറഞ്ഞു.

കത്ത് ലഭിച്ചയുടൻ പിണറായി വിജയനെ കണ്ട് സംസാരിച്ചിരുന്നുവെന്നും പ്രസിദ്ധീകരിക്കുന്ന കാര്യങ്ങളെ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. പിണറായി വിജയൻ വാക്കാൽ ഒന്നും പറഞ്ഞില്ലെങ്കിലും ചില മുഖഭാവങ്ങളുണ്ടായിരുന്നുവെന്നും നന്ദകുമാർ പറയുന്നു. കത്ത് പുറത്ത് വിടാൻ വി.എസ്സോ പിണറായിയോ സമ്മർദം ചെലുത്തിയിട്ടില്ലെന്നും നന്ദകുമാർ പറയുന്നു. താൻ പരാതിക്കാരിക്ക് പണം നൽകിയതിനെ കുറിച്ചും നന്ദകുമാർ പ്രതികരിക്കുന്നുണ്ട്.

‘ഒരു സാമ്പത്തികവും വാങ്ങിയല്ല കത്ത് കൊടുത്തത്. കത്ത് എനിക്ക് നൽകിയതിന് പ്രതിഫലമായി 1.25 രൂപ പരാതിക്കാരി കൈപ്പറ്റി. എന്നെ കാണാൻ പരാതിക്കാരിയും ശരണ്യയും എറണാകുളം ശിവക്ഷേത്രം കോമ്പൗണ്ടിൽ വന്നപ്പോൾ തമ്പാനൂർ രവിയും, ബെന്നി ബെഹനാനും ചേർന്നു പണം നൽകാമെന്ന് പറഞ്ഞ പറ്റിച്ച വിവരം പരാതിക്കാരി എന്നോട് പറഞ്ഞു. അമ്മയുടെ ചികിത്സയ്ക്ക് പണം നൽകാമെന്ന് പറഞ്ഞ് മണിക്കൂറുകളോളം നിർത്തി കഷ്ടപ്പെടുത്തിയെന്നാണ് പരാതിക്കാരി പറഞ്ഞത്. ആ പശ്ചാത്തലത്തിലാണ് ഞാൻ ഒരു ലക്ഷം നൽകിയത്. ഇതല്ലാതെ മറ്റൊരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ല. മാധ്യമപ്രവർത്തകനോട് എന്റെ കൈയിൽ രണ്ട് കത്തുണ്ടെന്നാണ് പറഞ്ഞത്. 25 പേജുള്ള കത്തും 19 പേജുള്ള കത്തുമാണ് കൈവശം ഉണ്ടായിരുന്നത്. ഈ 25 പേജുള്ള കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ട്. തന്നെ ശാരീരികമായി ഉമ്മൻ ചാണ്ടി ബുദ്ധിമുട്ടിച്ചുവെന്നായിരുന്നു ആ കത്തിന്റെ തുടക്കം. ഇപ്പോൾ ഞാൻ ഗൂഡാലോചന നടത്തി ഈ കത്ത് വ്യാജമായി നിർമിച്ചുവെന്ന രീതിയിലാണ് പുറത്ത് വരുന്നത്’- നന്ദകുമാർ പറഞ്ഞു.

താനാണ് പരാതിക്കാരിക്ക് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയതെന്ന് ആരോപണത്തേയും നന്ദകുമാർ തള്ളുന്നുണ്ട്. ‘2016 ൽ പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ട് ഒരു പരാതി നൽകിയിരുന്നു. ആ പരാതിയിൽ പരാതിക്കാരെ ഉമ്മൻ ചാണ്ടിക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി പരാതിക്കാരിയെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തുവെന്നാണ് പരാതി. ഈ പരാതി കൊടുക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനം ചെലുത്തുകയോ, പരാതിക്കാരിക്ക് സമയം വാങ്ങി നൽകുകയോ ചെയ്തിട്ടില്ല’- നന്ദകുമാർ വ്യക്തമാക്കി.

]]>
സോളാര്‍ പീഡന കേസ്; ബിജെപി നേതാവ് അബ്ദുള്ള കുട്ടിയെ ചോദ്യം ചെയ്തു https://malayalees.ch/cbi-questioned-ap-abdullakutty-in-solar-case/ Tue, 20 Sep 2022 12:34:57 +0000 https://malayalees.ch/?p=68363 സോളാര്‍ പീഡന കേസില്‍ ബിജെപി നേതാവ് എ പി അബ്ദുള്ള കുട്ടിയെ സി.ബി.ഐ ചോദ്യം ചെയ്തു. തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ ഇന്ന് രാവിലെയായിരുന്നു ചോദ്യം ചെയ്യല്‍. 2013ല്‍ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് പീഡിപിച്ചുവെന്നാണ് സോളാര്‍ കേസിലെ പ്രതിയുടെ പരാതി.

കേസുമായി ബന്ധപ്പെട്ട് കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ് എം.പി, മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നിവരെ സി.ബി.ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. തെളിവില്ലാത്തതിനാല്‍ ഹൈബി ഈഡന് സി.ബി.ഐ ക്ലീന്‍ ചിറ്റും നല്‍കിയിരുന്നു.

]]>
പി സി ജോര്‍ജിനെതിരെ പീഡനക്കേസ്: നടപടി സോളര്‍ കേസ് പ്രതിയുടെ രഹസ്യമൊഴിയിൽ https://malayalees.ch/harassment-case-against-pc-george/ Sat, 02 Jul 2022 09:16:16 +0000 https://malayalees.ch/?p=64230 പി സി ജോര്‍ജിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും. പീഡനപരാതിയില്‍ പി സി ജോര്‍ജിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. സോളര്‍ കേസ് പ്രതിയുടെ പരാതിയിലാണ് പൊലീസ് നടപടി. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ പി സി ജോര്‍ജിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്.

]]>
ഒരു ദശാബ്ദത്തോളം വേട്ടയാടി, മനസാക്ഷിയാണ് വഴികാട്ടി: ഉമ്മന്‍ചാണ്ടി https://malayalees.ch/oommen-chandy-about-solar-case-clean-chit/ Thu, 25 Mar 2021 12:11:02 +0000 https://malayalees.ch/?p=42036 സോളാര്‍ പീഡന കേസില്‍ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി. പ്രത്യേകിച്ച് ആശ്വാസമോ ആഹ്ലാദമോ തോന്നിയില്ല. സത്യം മൂടിവെക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതിന്‍റെ തെളിവാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തലുകളെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

2018ല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ താന്‍ കോടതിയെ പോലും സമീപിച്ചില്ല. പൊലീസിന് എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്ന് തവണ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല. കേസില്‍ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കയ്യില്‍ വെച്ചിട്ട് സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സിബിഐക്ക് വിട്ടു. ഒരു ദശാബ്ദത്തോളമാണ് ഈ കേസിന്റെ പേരില്‍ വേട്ടയാടപ്പെട്ടത്. 50 വര്‍ഷത്തിലധികം കേരളീയ പൊതുസമൂഹത്തിന്റെ മുന്നില്‍ എല്ലാ വാതിലുകളും തുറന്നിട്ടാണ് ജീവിച്ചത്. ജനങ്ങളുടെ മുന്നില്‍ മറയ്ക്കാനൊന്നുമില്ല. എല്ലാ പ്രതിസന്ധികളിലും കുടുംബവും പുതുപ്പള്ളിയും പാര്‍ട്ടിയും കേരളീയ സമൂഹവും കൂടെ നിന്നു. ജനങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയുമാണ് ശക്തി. മനസാക്ഷിയാണ് വഴികാട്ടിയെന്നും ഉമ്മന്‍ചാണ്ടി ഫേസ് ബുക്കില്‍ കുറിച്ചു.

ഉമ്മന്‍ചാണ്ടിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം

സോളാര്‍ കേസില്‍ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നു. അതില്‍ പ്രത്യേകിച്ച് ആശ്വാസമോ ആഹ്ലാദമോ തോന്നിയില്ല. സത്യം മൂടിവയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ലല്ലോ. അതിന്റെ തെളിവാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍.

2018ല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ കോടതിയെപ്പോലും സമീപിച്ചില്ല. പൊലീസിന് എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നു. നേരത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്ന് തവണ അന്വേഷിച്ചിട്ടും യാതൊന്നും കണ്ടെത്തിയില്ല. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് പരാതിക്കാരിയുടെ കത്തുവരെ ഹൈക്കോടതി നീക്കം ചെയ്തു. സുപ്രീംകോടതി റിട്ട ജഡ്ജ് ജസ്റ്റിസ് ഹരിജിത് പസായത്തില്‍ നിന്ന് പിണറായി സര്‍ക്കാര്‍ നിയമോപദേശം തേടിയപ്പോള്‍ കേസുമായി മുന്നോട്ടുപോകാനാവില്ലെന്നായിരുന്നു മറുപടി. കേസില്‍ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കൈയില്‍ വച്ചിട്ട് സംസ്ഥാന സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സിബിഐക്കു വിട്ടു.

ഏതാണ്ട് ഒരു ദശാബ്ദത്തോളമാണ് ഈ കേസിന്റെ പേരില്‍ വേട്ടയാടപ്പെട്ടത്. അമ്പതു വര്‍ഷത്തിലധികം കേരളീയ പൊതുസമൂഹത്തിന്റെ മുന്നില്‍ എല്ലാ വാതിലുകളും തുറന്നിട്ടാണ് ജീവിച്ചത്. ജനങ്ങളുടെ മുന്നില്‍ മറയ്ക്കാനൊന്നുമില്ല.

എല്ലാ പ്രതിസന്ധികളിലും കുടുംബവും പുതുപ്പള്ളിയും പാര്‍ട്ടിയും കേരളീയ സമൂഹവും കൂടെ നിന്നു. ജനങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയുമാണ് എന്റെ ശക്തി. മനഃസാക്ഷിയാണ് വഴികാട്ടി.

]]>
ആ ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ല; സോളാർ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രിക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീൻചിറ്റ് https://malayalees.ch/crime-branch-clean-chit-for-oommen-chandy-in-solar-case/ Thu, 25 Mar 2021 08:32:32 +0000 https://malayalees.ch/?p=42034 തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി കേന്ദ്രസർക്കാറിന് അയച്ചു. കേസ് സിബിഐ അന്വേഷണത്തിന് വിട്ടതിന്റെ ഭാഗമായാണ് റിപ്പോർട്ട് കേന്ദ്രസർക്കാറിന് അയച്ചത്. മാതൃഭൂമി ന്യൂസാണ് റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവിട്ടത്.

സംഭവം നടന്നെന്ന് പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മൻചാണ്ടി ക്ലിഫ്ഹൗസിൽ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയും ക്ലിഫ് ഹൗസിൽ എത്തിയിട്ടില്ല. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെയും പേഴ്‌സണൽ സ്റ്റാഫിനെയും ഇക്കാര്യത്തിൽ ചോദ്യം ചെയ്തിരുന്നു. ഏഴു വർഷം കഴിഞ്ഞതിനാൽ ടെലിഫോൺ രേഖകൾ കിട്ടിയില്ല. പരാതിക്കാരിയുടെ ഡ്രൈവർമാരുടെയും മൊഴിയെടുത്തിരുന്നു- റിപ്പോർട്ട് വ്യക്തമാക്കി.

സത്യം പുറത്തു വന്നെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. വേട്ടയാടിയവർക്ക് മനഃസാക്ഷിക്കുത്തുണ്ടാകും. അരെയും പേരെടുത്തു പറയുന്നില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രം എടുത്ത കേസ് തന്നെ അവഹേളിക്കാനാണ് നീട്ടിക്കൊണ്ടു പോയത്. സർക്കാർ രേഖകളിൽ നിന്ന് തന്നെ ആ വിവരം പുറത്തുവന്നതിൽ സന്തോഷമുണ്ട്. തെളിവുകൾ ഉണ്ടെങ്കിൽ കേരള പൊലീസിന് കേസെടുക്കാമായിരുന്നല്ലോ? എന്തൊക്കെ പ്രചാരണങ്ങൾ ഉണ്ടായാലും സത്യം ജനങ്ങൾക്ക് അറിയാം- ഉമ്മൻചാണ്ടി പറഞ്ഞു.

2018ലാണ് സോളാർ പീഡനക്കേസിലെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്ലിഫ് ഹൗസിൽ വച്ച് 2012 സെപ്തംബർ 19ന് ഉമ്മൻചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.

]]>
സോളാർ കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ https://malayalees.ch/solar-case-the-government-will-appoint-a-special-prosecutor-in-the-high-court/ Mon, 15 Feb 2021 12:11:30 +0000 https://malayalees.ch/?p=40204 യു.ഡി.എഫ് സർക്കാർ പ്രത്യേക പ്രോസിക്യൂട്ടർ വേണ്ടെന്ന തീരുമാനമെടുത്തിരുന്നു. സോളാർ കേസിൽ ആദ്യപരാതിക്കാരനായ മല്ലേലിൽ ശ്രീധരൻ നായരുടെ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. യു.ഡി.എഫ് സർക്കാർ പ്രത്യേക പ്രോസിക്യൂട്ടർ വേണ്ടെന്ന തീരുമാനമെടുത്തിരുന്നു. മൂന്നാഴ്ചക്കകം പുതിയ ഉത്തരവിറക്കാൻ കോടതി നിർദേശം നൽകി.

]]>