sohan-seenulal-facebook-post-about-mammootty-movie-bheeshma-parvam-r8958x – malayalees.ch https://malayalees.ch Malayalam Online News Portal Sat, 05 Mar 2022 05:19:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sohan-seenulal-facebook-post-about-mammootty-movie-bheeshma-parvam-r8958x – malayalees.ch https://malayalees.ch 32 32 ‘മമ്മൂട്ടിയിലും അമൽ നീരദിലും ജനം നൽകിയ വിശ്വാസം’; ‘ഭീഷ്മപർവ്വ’ത്തെ കുറിച്ച് സോഹൻ സീനുലാൽ https://malayalees.ch/sohan-seenulal-facebook-post-about-mammootty-movie-bheeshma-parvam-r8958x/ Sat, 05 Mar 2022 05:19:27 +0000 https://malayalees.ch/?p=58060 ഒരു ചലച്ചിത്ര പ്രേമിയെ സംബന്ധിച്ചിടത്തോളം സിനിമ എന്ന തിയേറ്റർ എക്സ്പീരിയൻസ്‌ മുഴുവനായി ആസ്വദിക്കാനുള്ള അവസരം വീണ്ടും ലഭിച്ചിരിക്കുന്നു എന്നും ഏറെ നാളുകൾക്ക് ശേഷമുള്ള നിറഞ്ഞ സീറ്റുകൾ കണ്ടതിൽ സന്തോഷമുണ്ടെന്നും സോഹൻ കുറിച്ചു(Bheeshma Parvam).

മ്മൂട്ടിയെ(Mammootty) നായകനാക്കി അമൽ നീരദ്(Amal Neerad) സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം(Bheeshma Parvam).  പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. നിരവധി പേരാണ് മമ്മൂട്ടിയെയും ചിത്രത്തെയും അഭിനന്ദിച്ച കൊണ്ടു രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകനും നടനുമായ സോഹൻ സീനുലാൽ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
 
ഒരു ചലച്ചിത്ര പ്രേമിയെ സംബന്ധിച്ചിടത്തോളം സിനിമ എന്ന തിയേറ്റർ എക്സ്പീരിയൻസ്‌ മുഴുവനായി ആസ്വദിക്കാനുള്ള അവസരം വീണ്ടും ലഭിച്ചിരിക്കുന്നു എന്നും ഏറെ നാളുകൾക്ക് ശേഷമുള്ള നിറഞ്ഞ സീറ്റുകൾ കണ്ടതിൽ സന്തോഷമുണ്ടെന്നും സോഹൻ കുറിച്ചു. മമ്മൂട്ടി എന്ന നടനിലും അമൽ നീരദ് എന്ന സംവിധായകനിലും ജനം നൽകിയിരിക്കുന്ന വിശ്വാസം കൂടിയാണ് ഈ തിരക്ക്. സിനിമ പൂർണ്ണമായ അർത്ഥത്തിൽ ആസ്വദിക്കാൻ അവസരം ഒരുക്കിയ ‘ഭീഷ്മപർവ്വം’ സിനിമയ്ക്ക് എല്ലാ വിജയാശംസകളും നേരുന്നതിനോടൊപ്പം മലയാള സിനിമകളെല്ലാം തന്നെ ഇത്തരത്തിൽ നിറഞ്ഞ സദസ്സിൽ ഇരുന്ന് കാണാനുള്ള അവസരം ലഭിക്കട്ടെ എന്നും സോഹൻ കുറിച്ചു.

]]>