social media – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Jul 2023 08:23:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png social media – malayalees.ch https://malayalees.ch 32 32 കെഎസ്ആർടിസിയും ‘ത്രെഡ്സില്‍’ ; കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ട്രെന്‍ഡിനൊപ്പം https://malayalees.ch/ksrtc-join-new-social-media-platfrom-threads/ Sat, 08 Jul 2023 08:23:29 +0000 https://malayalees.ch/?p=84076 യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടി ട്രെന്‍ഡ് അനുസരിച്ച് കെഎസ്ആർടിസിയും ഇനിമുതൽ ‘ത്രെഡ്സില്‍’. കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ രണ്ടാമതായും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമതായും കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ ‘ത്രെഡ്സില്‍ അക്കൗണ്ട് തുറന്നു. കെ എസ് ആർ ടി സി തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിവരം അറിയിച്ചത്.

കെഎസ്ആർടിസിയുടെ മാന്യ യാത്രക്കാരും ജീവനക്കാരും പൊതുജനങ്ങളും അഭ്യുദയകാംക്ഷികളും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ആനവണ്ടിയെ സംബന്ധിക്കുന്ന വാർത്തകളെക്കുറിച്ചും മറ്റു വിവരങ്ങളെക്കുറിച്ചും പുരോഗമന പ്രവർത്തനങ്ങളെക്കുറിച്ചും അറിയുവാൻ പുതിയ അക്കൗണ്ടും ഫോളോ ചെയ്യണമെന്ന് കെഎസ്ആര്‍ടിസി ഫേസ്ബുക്കിൽ അഭ്യര്‍ത്ഥിച്ചു.

കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഇനിയിപ്പോൾ നിങ്ങളും ചോദിച്ചേക്കാം കെഎസ്ആർടിസി ‘Threads’-ൽ ഇല്ലേ എന്ന്…
ആശങ്ക വേണ്ട,,, ഞങ്ങളുടെ പ്രിയപ്പെട്ട യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടി Trend അനുസരിച്ച് കെഎസ്ആർടിസിയും ഇനിമുതൽ ‘Threads’-ൽ…

കെഎസ്ആർടിസി സോഷ്യൽ മീഡിയാ സെല്ലും നിലവിലെ സജീവ സാമൂഹ്യ മാധ്യമ platform-കൾ ആയ Facebook, YouTube, Instagram, Twitter, LinkedIn, dailyhunt, WhatsApp, എന്നിവയ്ക്ക് പുറമേ വളരെ വേഗം trending ആയി മാറിക്കൊണ്ടിരിക്കുന്ന ‘Threads’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലേയ്ക്ക്…

കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ രണ്ടാമതായും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമതായും 07. 07 .2023 ൽ കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ ‘Threads’ പ്ലാറ്റ്ഫോമിൽ join ചെയ്തു കഴിഞ്ഞു.
കെഎസ്ആർടിസിയുടെ മാന്യ യാത്രക്കാരും ജീവനക്കാരും പൊതുജനങ്ങളും അഭ്യുദയകാംക്ഷികളും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ആനവണ്ടിയെ സംബന്ധിക്കുന്ന വാർത്തകളെക്കുറിച്ചും മറ്റുവിവരങ്ങളെക്കുറിച്ചും പുരോഗമന പ്രവർത്തനങ്ങളെക്കുറിച്ചും അറിയുവാൻ കെഎസ്ആർടിസി സോഷ്യൽ മീഡിയ സെല്ലിന്റെ ‘Threads’ അക്കൗണ്ടും follow ചെയ്യുമല്ലോ…

]]>
കൂടുതൽ സമയം റീലുണ്ടാക്കാൻ ചിലവഴിച്ചു, തമിഴ്‌നാട്ടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി https://malayalees.ch/man-kills-wife-for-spending-too-much-time-making-reels/ Tue, 08 Nov 2022 07:00:49 +0000 https://malayalees.ch/?p=70906 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അധിക സമയം ചിലവഴിച്ചുവെന്ന കാരണത്താൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഞായറാഴ്‌ച രാത്രിയാണ് 38 കാരൻ ഭാര്യയെ ഷാൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലാണ് സംഭവം. 

ദിണ്ടുഗലിൽ നിന്നുള്ള അമിർതലിംഗം ചിത്രയെ വിവാഹം കഴിച്ച് തിരുപ്പൂരിലെ സെല്ലം നഗറിലാണ് താമസിച്ചിരുന്നത്. തെന്നം പാളയം പച്ചക്കറി മാർക്കറ്റിൽ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു അമിർതലിംഗം. ഒരു ഗാർമെന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ചിത്ര, ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും നിരന്തരം റീലുകൾ പോസ്റ്റ് ചെയ്തിരുന്നു.

ഈ ശീലത്തിന്റെ പേരിൽ അമിർതലിംഗം ചിത്രയുമായി എന്നും വഴക്കിട്ടിരുന്നു. കൂടുതൽ ഫോളോവേഴ്‌സും കോൺടാക്‌റ്റുകളും നേടിയ ചിത്ര അഭിനയ ജീവിതം തുടരാൻ തീരുമാനിച്ചു. ചിത്രയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 33.3K ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. രണ്ടുമാസം മുമ്പ് ചെന്നൈയിലേക്ക് പോയ ചിത്ര, കഴിഞ്ഞയാഴ്ച മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മടങ്ങിയെത്തി. ചടങ്ങിന് ശേഷം ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്ന യുവതിയെ അമൃതലിംഗം തടയുകയിരുന്നു.

റീലുകൾ അപ്‌ലോഡ് ചെയ്യുന്നതും സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നതുമായ ചിത്രയുടെ ശീലത്തെ ചൊല്ലി ഞായറാഴ്ച രാത്രി തർക്കമുണ്ടായി. തുടർന്ന് അമൃതലിംഗം ചിത്രയെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. അവർ ബോധംകെട്ടുവീണപ്പോൾ അമൃതലിംഗം പരിഭ്രാന്തനായി വീട്ടിൽനിന്നു ഇറങ്ങിപ്പോയി. ചിത്രയെ മർദിച്ച വിവരം മകളെ അറിയിച്ചു. മകൾ എത്തി പരിശോധിച്ചപ്പോൾ ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തി. പിന്നീട് പൊലീസിനെ വിവരമറിയിച്ചു.

]]>
മോശം കമന്റുകള്‍ ശേഖരിച്ചു കഴിഞ്ഞു; പൊലീസ് നടപടി ഉടനുണ്ടാകുമെന്ന് അമൃത സുരേഷ് https://malayalees.ch/%e0%b4%ae%e0%b5%8b%e0%b4%b6%e0%b4%82-%e0%b4%95%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a/ Mon, 03 Oct 2022 11:45:40 +0000 https://malayalees.ch/?p=68957 തനിക്കും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗായിക അമൃത സുരേഷ്. കമന്റുകളെല്ലാം നിരീക്ഷിച്ച് വരികയാണെന്നും അവ ശേഖരിച്ച് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അമൃത സുരേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു. (amritha suresh filed case against derogatory comments on social media)

കമന്റുകള്‍ പരിശോധിച്ച ശേഷം പൊലീസ് അന്വേഷണവും നടപടികളും ആരംഭിക്കുമെന്നാണ് അമൃത സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. തനിക്കും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെ അമൃതയും സഹോദരി അഭിരാമിയും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമൃത പൊലീസില്‍ പരാതി നല്‍കിയത്.

സംഗീത സംവിധായകന്‍ ഗോപീ സുന്ദറുമായി താന്‍ പ്രണയത്തിലാണെന്ന് അമൃത സുരേഷ് തന്നെ വെളിപ്പെടുത്തിയതിന് ശേഷമാണ് ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്. തങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് എത്തിനോക്കി അധിക്ഷേപ കമന്റുകള്‍ വരികയാണെന്നും ഇത് പരിധി വിട്ടെന്നും അഭിരാമി സുരേഷ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതികരിച്ചിരുന്നു.

]]>
രാജ്യത്ത് ഡിജിറ്റല്‍ മിഡിയയ്ക്കും നിയന്ത്രണം?; പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് https://malayalees.ch/govt-to-introduce-bill-to-regulate-digital-media/ Fri, 15 Jul 2022 12:50:09 +0000 https://malayalees.ch/?p=64901 മാധ്യമ സ്വാതന്ത്ര്യത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ രാജ്യത്ത് വരുന്നതിനിടെ ഡിജിറ്റല്‍ മിഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. രജിസ്‌ട്രേഷന്‍ ഓഫ് പ്രസ് ആന്റ് പിരിയോഡിക്കല്‍സ് ബില്ലിലെ ലംഘനങ്ങള്‍ക്ക് ഇതോടെ ഡിജിറ്റല്‍ മിഡിയയും നടപടി നേരിടേണ്ടിവരും.

പുതിയ ബില്‍ പാസായാല്‍ ഇന്ത്യയിലെ പത്രങ്ങളെയും പ്രിന്റിംഗ് പ്രസ്സുകളെയും നിയന്ത്രിക്കുന്ന 1867 ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് ആക്ടിന് ബദലാകുമെന്നാണ് കരുതുന്നത്. അടുത്തയാഴ്ച ആരംഭിക്കുന്ന പാര്‍മെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.

പത്രമാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണത്തിന് തുല്യമാകുന്ന ഡിജിറ്റല്‍ മിഡിയ നിയന്ത്രണ നിയമത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ രജിസ്‌ട്രേഷനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടിവരും. ഏത് ഇലക്ട്രോണിക് ഉപകരണം വഴി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായാല്‍ പോലും നിയമം ബാധകമാകും.

]]>
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് വീണ്ടും പണിമുടക്കി https://malayalees.ch/social-media-down-again-for-hours/ Sat, 09 Oct 2021 08:53:20 +0000 https://malayalees.ch/?p=50749 സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം വീണ്ടും പണിമുടക്കി. അർദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രവർത്തനം തടസപ്പെട്ടത്. രണ്ട് മണിക്കൂറോളം തടസപ്പെട്ട ശേഷമാണ് പ്രശ്‌നം പരിഹരിക്കാനായത്.

സംഭവത്തിന് പിന്നാലെ ക്ഷമാപണവുമായി ഫേസ്ബുക്ക് രംഗത്തെത്തി. കോൺഫിഗറേഷൻ മാറ്റിയതാണ് പ്രവർത്തനം തടസപ്പെടാൻ കാരണമായതെന്നാണ് കമ്പനി വ്യക്തമാക്കിയത്.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവ തടസപ്പെട്ടത്. ആദ്യഘട്ടത്തിൽ ആറ് മണിക്കൂറോളം പ്രവർത്തനം തടസപ്പെട്ടു. അന്ന് വ്യക്തമായ ഒരു വിശദീകരണം നൽകാൻ അധികൃതർ തയ്യാറായില്ല. പ്രവർത്തനം തടസപ്പെട്ടതുമായി ബന്ധപ്പെട്ട് പല വാർത്തകളും പുറത്തുവന്നിരുന്നു.

]]>
മണിക്കൂറുകള്‍ക്കുശേഷം തിരിച്ചെത്തി ഫേസ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും https://malayalees.ch/social-media-hanging/ Tue, 05 Oct 2021 04:27:59 +0000 https://malayalees.ch/?p=50493 മണിക്കൂറുകള്‍ നീണ്ട സേവന തടസത്തിനുശേഷം സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവ തിരിച്ചെത്തി. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന തടസം നേരിട്ടതായി ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു.ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബെര്‍ഗും സേവനങ്ങള്‍ തടസപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.

ഫേസ്ബുക്ക് മാനേജ്‌മെന്റ് ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിച്ചു. ഫേസ്ബുക്ക് മെസഞ്ചറിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും ഫേസ്ബുക്ക് അറിയിച്ചു. സാങ്കേതിക തകരാറിന് പിന്നാലെ ആഗോളതലത്തില്‍ ഫേസ്ബുക്കിന്റെ ഓഹരിമൂല്യം 5.5 ശതമാനം ഇടിഞ്ഞു.

തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും വാട്‌സാപ്പിന്റെയും സേവനം താത്ക്കാലികമായി പണിമുടക്കിയത്. ഫേസ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു സേവനങ്ങള്‍ തകരാറിലായെന്ന് പ്രതികരണം. ഏഴുമണിക്കൂറോളമാണ് ഫേസ്ബുക്കിനുകീഴിലുള്ള സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടത്. വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയക്കാന്‍ കഴിയാതിരുന്നതോടെയാണ് ആപ്ലിക്കേഷന്‍ പണിമുടക്കിയെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലായത്.വാട്‌സാപ്പിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനും പ്രവര്‍ത്തനരഹിതമാണ്. ‘ദ സൈറ്റ് കാണ്‍ട് ബി റീച്ച്ഡ’് എന്ന സന്ദേശമാണ് കാണിക്കുന്നത്. ഫേസ്ബുക്കും ന്യൂസ് ഫീഡ് ലോഡ് ആയിരുന്നില്ല.ഇന്‍സ്റ്റഗ്രാമും റിഫ്രഷ് ആക്കാന്‍ സാധിച്ചില്ല. ഇതിന് പിന്നാലെ നിരവധി പേരാണ് ട്വിറ്ററില്‍ പരാതിയുമായി രംഗത്ത് വന്നത്. ഇതിന് മുന്‍പും ഫേസ്ബുക്കും വാട്ട്സ് ആപ്പും ഒരുമിച്ച് പ്രവര്‍ത്തന രഹിതമാവുകയും അല്‍പ സമയത്തിന് ശേഷം തിരികെയെത്തുകയും ചെയ്തിരുന്നു.

]]>
കോൺഗ്രസ്‌ പാർട്ടി നേതാക്കളെ തെരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയയിലൂടെയല്ല; അടൂര്‍ പ്രകാശ് https://malayalees.ch/congress-party-leaders-are-not-elected-through-social-media-adoor-prakash-mp/ Sat, 29 May 2021 05:22:05 +0000 https://malayalees.ch/?p=44791 കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് തന്‍റെ പേരും ഉള്‍പ്പെടുത്തി സോഷ്യല്‍മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കെതിരെ പ്രതികരിച്ച് അടൂര്‍ പ്രകാശ് എം.പി. തനിക്ക് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി സോഷ്യൽ മീഡിയയിൽ ‘പൊരുതുവാനും’ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അടൂര്‍ പ്രകാശിന്‍റെ കുറിപ്പ് കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് എന്‍റെ പേരും ഉൾപ്പെടുത്തി ഈ അടുത്ത ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നതായി ശ്രദ്ധയിൽ വന്നതുകൊണ്ടാണ് ഇത് ഇവിടെ കുറിക്കുന്നത്… കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായാണ് ഞാൻ രാഷ്ട്രീയത്തിൽ എത്തിയത്. യൂത്ത് കോൺഗ്രസിലും കെപിസിസിയിലും വിവിധ ചുമതലകളും പലവട്ടം എം.എല്‍.എആയും ആദ്യം ഭക്ഷ്യ വകുപ്പിന്റെയും പിന്നീട് ആരോഗ്യവകുപ്പിന്റെയും തുടർന്ന് റെവന്യൂ വകുപ്പിന്റെയും മന്ത്രിയായും എം.പിആയും പ്രവർത്തിക്കാൻ പാർട്ടി എന്നെ ചുമതലപ്പെടുത്തി.പാർട്ടി ഏൽപ്പിച്ച ചുമതലകൾ ഏറ്റവും വിശ്വസ്ഥതയോടും ആത്മാർത്ഥതയോടും ചെയ്തിട്ടുണ്ട് എന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്. ഏതെങ്കിലും പാർട്ടി പദവിക്കായി ഞാൻ ആരെയെങ്കിലും ഇതേവരെ സമീപിക്കുകയോ എനിക്ക് വേണ്ടി വാദിക്കാനായി ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല. കോൺഗ്രസ്‌ പാർട്ടി നേതാക്കളെ തിരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയയിലൂടെയല്ല എന്ന് ഉത്തമ ബോധ്യം ഉള്ളയാളാണ് ഞാൻ. എനിക്ക് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി സോഷ്യൽ മീഡിയയിൽ ‘പൊരുതുവാനും’ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പാർട്ടിയിൽ ആര് ഏതൊക്കെ സ്ഥാനങ്ങൾ വഹിക്കണമെന്ന് തീരുമാനം എടുക്കുന്നത് എ.ഐ.സി.സി നേതൃത്വമാണ്. എ.ഐ.സി.സി നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ചു പ്രവർത്തിക്കുക എന്നതാണ് പാർട്ടിയെ സ്നേഹിക്കുന്ന ഞാനും അതുപോലെ നിങ്ങൾ ഓരോരുത്തരും ചെയ്യേണ്ടത് എന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു.

]]>
പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ കോളിങ് സൗകര്യം വാട്‌സ്ആപ്പ് നിര്‍ത്തലാക്കുന്നു https://malayalees.ch/some-whatsapp-users-have-started-losing-basic-features-like-audio-and-video-calls/ Mon, 24 May 2021 12:54:12 +0000 https://malayalees.ch/?p=44550 പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ ഓഡിയോ വീഡിയോ കോള്‍ സൗകര്യങ്ങള്‍ നിര്‍ത്താന്‍ വാട്‌സ്ആപ്പ് നടപടിയാരംഭിച്ചതായി റിപ്പോര്‍ട്ട്. മെയ് 15നകം പുതിയ സ്വകാര്യതാനയം അംഗീകരിച്ചില്ലെങ്കില്‍ ഫീച്ചറുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന് വാട്‌സ്ആപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി കോളിങ് സൗകര്യം നിര്‍ത്തലാക്കാന്‍ നടപടി ആരംഭിച്ചതായാണ് വിവരം. പുതിയ സ്വകാര്യതാനയത്തില്‍ നിന്ന് പിന്‍മാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാട്‌സ്ആപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പുതിയ നയം ഐ.ടി നിയമത്തിന് എതിരാണെന്നും പിന്‍മാറിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ നയം പെട്ടന്ന് നടപ്പാക്കില്ലെന്നായിരുന്നു വാട്‌സ്ആപ്പ് മറുപടി നല്‍കിയിരുന്നത്. ഇത് ലംഘിക്കുന്നതാണ് വാട്‌സ്ആപ്പ് അധികൃതരുടെ പുതിയ നീക്കം.

നിലവില്‍ സ്വകാര്യതാനയം അംഗീകരിക്കാത്തവര്‍ വാട്‌സ്ആപ്പ് കോള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സ്‌ക്രീനില്‍ ഒരു സന്ദേശം കാണിക്കുന്നുണ്ട്. ‘നിങ്ങളുടെ സംഭാഷണം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വഴി വാട്‌സ്ആപ്പ് സംരക്ഷിക്കും. നിങ്ങളുടെ കാളുകളും സന്ദേശങ്ങളും എല്ലാം നിങ്ങള്‍ക്കും നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ആള്‍ക്കും മാത്രമേ വായിക്കാന്‍ കഴിയുകയുള്ളൂ. വാട്‌സ്ആപ്പിന് പോലും അത് വായിക്കാന്‍ കഴിയില്ല’ എന്നാണ് സന്ദേശത്തില്‍ പറയുന്നത്. കോളിങ് സൗകര്യം നിര്‍ത്തലാക്കുന്നതിന്റെ ആദ്യപടിയായാണ് ഇതെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.

]]>
അഞ്ച് ലക്ഷം സൈബര്‍ പോരാളികളെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്; ക്യാമ്പയിനുമായി രാഹുല്‍ ഗാന്ധി https://malayalees.ch/rahul-gandhi-asks-youth-to-join-army-of-truth-launches-online-recruitment-drive/ Wed, 10 Feb 2021 04:15:30 +0000 https://malayalees.ch/?p=39950 സജീവമായി സ്വാധീനം ചെലുത്തുന്ന ബി.ജെ.പിയുടെ സൈബര്‍ ആര്‍മികളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ച്​ ലക്ഷം സൈബർ പോരാളികളെ സൃഷ്​ടിക്കാന്‍ ക്യാമ്പയിനുമായി കോൺഗ്രസ് രംഗത്തെത്തിയത്​.

സമൂഹ മാധ്യമങ്ങളിലെ കരുത്ത് കൂട്ടാന്‍ ക്യാമ്പയിനുമായി കോണ്‍ഗ്രസ്. സൈബര്‍ സ്പേസുകളില്‍ നടക്കുന്ന പ്രചരണങ്ങളിലും വാദപ്രതിവാദങ്ങളിലും കൂടുതല്‍ ആധിപത്യം കൊണ്ടുവരാന്‍ കഴിയുന്ന നിലക്ക് സൈബര്‍ പോരാളികളെ രംഗത്തിറക്കാന്‍ ആണ് പാര്‍ട്ടിയുടെ തീരുമാനം. ഇതിനായി അഞ്ച് ലക്ഷം സൈബര്‍ പോരാളികളെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ഇപ്പോള്‍ ഏറ്റവുമധികം രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്ന വേദികളിലൊന്നാണ് സമൂഹമാധ്യമങ്ങള്‍. അവിടെ സജീവമായി സ്വാധീനം ചെലുത്തുന്ന ബി.ജെ.പിയുടെ സൈബര്‍ ആര്‍മികളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ച്​ ലക്ഷം സൈബർ പോരാളികളെ സൃഷ്​ടിക്കാന്‍ ക്യാമ്പയിനുമായി കോൺഗ്രസ് രംഗത്തെത്തിയത്​. ഇതിനായി ‘ജോയിൻ കോൺഗ്രസ്​ സോഷ്യൽ മീഡിയ’ എന്ന ഹാഷ്‍ടാഗും സൃഷ്ടിച്ചിട്ടുണ്ട്.

ബി.ജെ.പിയെ പ്രതിരോധിക്കാനും പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുമായി സൈബര്‍ പോരാളികള്‍ക്കുള്ള റിക്രൂട്ട്മെന്‍റ് ക്യാമ്പയിന് തുടക്കമിട്ടത് രാഹുല്‍ഗാന്ധിയാണ്. ‘ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പോരാടുന്നതിന് തന്‍റെ പാര്‍ട്ടിയുടെ ‘ആര്‍മി ഓഫ് ട്രൂത്തി’ല്‍ ചേരാന്‍ രാജ്യത്തെ യുവതയെ ക്ഷണിക്കുന്നു’ രാഹുല്‍ ട്വീറ്റ് ചെയ്തു. ‘പെയ്​ഡ്​ ട്രോൾ ആർമി’രാജ്യത്ത്​ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും അതിനെ തടയിടേണ്ട സമയമാണിതെന്നും രാഹുൽ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.

രാഹുല്‍ ഗാന്ധി പങ്കുവെച്ച വീഡിയോയില്‍ നിന്ന്

”എന്താണ്​ നടക്കുന്നതെന്ന് നിങ്ങൾക്ക്​ കാണാൻസാധിക്കും​. നിങ്ങളുടെ സ്​കൂളുകളിൽ, കോളേജുകളിൽ, സർവകലാശാലകളിൽ എന്താണ് നടക്കുന്നത്..?​ നിങ്ങൾക്ക്​ കാണാം. ഇന്ത്യയെന്ന ആശയത്തിന്​ നേരെയാണ് ആക്രമണം നടക്കുന്നത്. ഡൽഹിക്ക്​ പുറത്തേക്ക്​ നോക്കൂ, കർഷകർക്ക്​ എന്താണ്​ സംഭവിക്കുന്നതെന്ന്​ നിങ്ങൾക്ക്​ കാണാന്‍ സാധിക്കും. രാജ്യത്ത് നടക്കുന്ന ഈ യുദ്ധത്തി​ന്‍റെ ന​ട്ടെല്ല്​ ട്രോൾ ആർമികളാണ്​. പുരോഗമന മൂല്യങ്ങളും സമാധാനവും സഹാനുഭൂതിയും ഒത്തൊരുമയും സ്​നേഹവും സംരക്ഷിച്ചു നിർത്താൻ നമുക്കും സൈബര്‍ പോരാളികള്‍ ആവശ്യമാണ്. ഇത് സത്യത്തിന്‍റെ സേനയാണ്​​. ഇന്ത്യയെന്ന ആശയത്തിന്​ പ്രതിരോധം തീർക്കുകയാണ്​ ഈ സേനയുടെ ലക്ഷ്യം” രാഹുൽ കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസിന്‍റെ ഐ.ടി സെല്ലില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുന്നതിനായി ഹെല്‍പ്പ്‌ലൈന്‍ നമ്പറും സാമൂഹിക മാധ്യമ പേജുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാമര്‍ശിച്ചിട്ടുണ്ട്.

]]>
ബിഹാറിൽ സർക്കാരിനെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചാൽ ജയിൽ https://malayalees.ch/bihar-criminalises-social-media-criticism/ Fri, 22 Jan 2021 11:37:12 +0000 https://malayalees.ch/?p=39015 ബിഹാറിൽ സർക്കാരിനെ സമൂഹ മാധ്യമങ്ങളിൽ വിമർശിക്കുന്നത് സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്തി. സർക്കാരിനെതിരെയും മന്ത്രിമാർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ ഇനിമുതൽ വിമർശിച്ചാൽ ജയിൽ ശിക്ഷ ലഭിക്കും.

സൈബറിടങ്ങളിൽ തങ്ങൾക്കെതിരെ വരുന്ന വിമർശനങ്ങൾക്കെതിരെ അപൂർവമായി മാത്രം നടപടിയെടുത്തിരുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. അത്തരം വിമർശനങ്ങൾ കണ്ടെത്തുവാൻ സാമ്പത്തിക കുറ്റകൃത്യ വിങ്ങിന്റെ അധ്യക്ഷൻ ഐ.ജി. നയ്യാർ ഹസനൈൻ ഖാൻ സെക്രട്ടറിമാർക്കയച്ച കത്തിൽ പറഞ്ഞു. “സമൂഹ മാധ്യമങ്ങളിൽ ചില വ്യക്തികളും സംഘടനകളും സർക്കാരിനെതിരെയും മന്ത്രിമാർക്കെതിരെയും എം.പി മാർക്കെതിരെയും സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും അപകീർത്തിപരമായ കുറിപ്പുകൾ പോസ്റ്റ് ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ” ഐ.ജി പറഞ്ഞു. “ഇത് നിയമവിരുദ്ധമാണ്. സൈബർ കുറ്റകൃത്യങ്ങളിൽ പെടുന്നതാണ് ഇത്തരം നടപടികൾ ” ഇത്തരം പോസ്റ്റുകൾ കണ്ടാൽ തങ്ങളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു

]]>