socia media – malayalees.ch https://malayalees.ch Malayalam Online News Portal Tue, 02 Mar 2021 08:05:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png socia media – malayalees.ch https://malayalees.ch 32 32 സോഷ്യല്‍ മീഡിയ പ്രചാരണം സ്വകാര്യ പി.ആർ കമ്പനിയെ ഏല്‍പ്പിച്ച് സർക്കാർ https://malayalees.ch/government-pr-work-to-private-firm/ Tue, 02 Mar 2021 08:05:35 +0000 https://malayalees.ch/?p=40908 സോഷ്യല്‍ മീഡിയ പ്രചാരണം സ്വകാര്യ പി.ആർ കമ്പനിയെ ഏല്‍പ്പിച്ച് സംസ്ഥാന സർക്കാർ. 1,51,23,000 രൂപയ്ക്കാണ് കർണാടക ആസ്​ഥാനമായ കണ്‍സപ്റ്റ് കമ്മ്യൂണിക്കേഷന് കരാര്‍ നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്.

സർക്കാറിൻെറ പ്രവർത്തനം ദേശീയ തലത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനാണ്​ കരാർ. ഇതുസംബന്ധിച്ച്​ ടെൻഡർ വിളിച്ചപ്പോൾ മൂന്ന്​ കമ്പനികളാണ്​ അപേക്ഷിച്ചത്​. ഏറ്റവും കുറഞ്ഞ തുകയായ 1,51,23000 രൂപ രേഖപ്പെടുത്തിയ കൺസപ്​റ്റ്​ കമ്യൂണിക്കേഷന്​ കരാർ നൽകുകയായിരുന്നു. വിദഗ്​ധ സമിതി മുമ്പാകെ അവതരിപ്പിച്ച പ്രസ​ന്റേഷന്​ ലഭിച്ച മാർക്കും ഫിനാൻഷ്യൽ സ്​കോറും പരിഗണിച്ചാണ്​ കൺസപ്​റ്റിനെ പരിഗണിച്ചത്​. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഇൻഫർമേഷൻ ആൻഡ്​ വകുപ്പാണ്​ ഇവരുടെ പ്രവർത്തനം നിയന്ത്രിക്കുക.

]]>