Sobha Surendran – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Jul 2023 11:40:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sobha Surendran – malayalees.ch https://malayalees.ch 32 32 ‘മിസ്റ്റർ ജയരാജൻ, വയസുകാലത്ത് വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് നല്ലത്’; ശോഭാ സുരേന്ദ്രന്‍ https://malayalees.ch/sobha-surendran-reaction-to-p-jayarajan/ Thu, 27 Jul 2023 11:40:39 +0000 https://malayalees.ch/?p=85146 സ്പീക്കര്‍ എ എന്‍ ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ മുന്നറിയിപ്പിന് മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഗുണ്ടാ നേതാക്കളുടെ വാക്കുകേട്ടാൽ തലകുനിച്ച് നിൽക്കുന്നവരല്ല യുവമോർച്ച.

വയസുകാലത്ത് പരാധീനതകളുമായി വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.പി ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആയുധമായി പ്രവര്‍ത്തിച്ചയാളാണ്.

‘കാലം കുറേ മുന്നോട്ട് പോയി മിസ്റ്റര്‍ ജയരാജന്‍. ഗുണ്ടാ മാഫിയ നേതാക്കളുടെ മുന്നില്‍ തലകുനിച്ചു നില്‍ക്കുന്നവരല്ല യുവമോര്‍ച്ചക്കാര്‍. മോര്‍ച്ചറിയില്‍ നിങ്ങള്‍ ഒരുപാടുപേരെ അകത്താക്കി. ജയരാജന് ഈ ഡയലോഗ് കൊണ്ട് പിണറായി വിജയന്റെ ശ്രദ്ധ കിട്ടും എന്നതേയുള്ളൂ. കേരളം പഴയ കേരളമല്ല. ജയരാജന്റെ പാര്‍ട്ടിക്കകത്ത് പ്രത്യേക നിയമം ഇല്ല. അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് നല്ലത്.’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ഗണപതിയെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി ഗണേഷ് ഷംസീറിനെതിരെ ഭീഷണി മുഴക്കി തലശ്ശേരിയില്‍ പ്രസംഗിച്ചിരുന്നു. ഗണേഷിന്റെ പ്രസംഗത്തിന് മറുപടി ആയാണ് ജയരാജന്റ രംഗത്തെത്തിയത്.

]]>
എഐ ക്യാമറ, രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറും; ടെന്‍ഡര്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവിന്; ശോഭാ സുരേന്ദ്രന്‍ https://malayalees.ch/shoba-surendran-against-pinarayi-vijayan-on-ai-camera-row-html/ Tue, 02 May 2023 11:16:56 +0000 https://malayalees.ch/?p=80575 എഐ ക്യാമറാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കരാറുകൾ നേടിയത് മുഖ്യമന്ത്രിയുടെ മകൾക്കും മകനും താത്പര്യമുള്ളവർ. ക്യാമറയ്ക്ക് ടെണ്ടർ നൽകിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവ് പ്രകാശ് ബാബുവിനാണ്.

പ്രകാശ് ബാബുവിന്റെ ബിനാമിയാണ് ക്യാമറ ടെന്റര്‍ ഏറ്റെടുത്ത പ്രസാദിയോ കമ്പനി ഡയറക്ടര്‍ രാംജിത്ത് എന്നാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം. ഇത് തെളിയിക്കുന്ന രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തിലൂടെ ബിജെപി നേതാവ് പറഞ്ഞു.കെ സുരേന്ദ്രൻ പേര് പറയാത്തത് അദ്ദേഹത്തോട് ചോദിക്കണം.

എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് മകന്റെ അമ്മായി അപ്പനായിട്ടുള്ള പ്രകാശ് ബാബുവിന് ബിനാമിയിലൂടെ ടെന്‍ഡര്‍ നല്‍കിയിട്ടുള്ളത്?’ ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.ഈ ബന്ധം പുറത്ത് പറയാന്‍ പ്രതിപക്ഷ നേതാക്കള്‍ തയ്യാറാകുന്നില്ല.

മുഖ്യമന്ത്രിയെ സഹായിക്കാന്‍ വേണ്ടിയാണ് പ്രതിപക്ഷ നേതാക്കള്‍ മൗനം പാലിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ഇക്കാര്യം ബിജെപി സംസ്ഥാന അധ്യക്ഷനും ഉന്നയിച്ചില്ലല്ലോയെന്ന ചോദ്യത്തിന് അത് കെ സുരേന്ദ്രനോട് തന്നെ ചോദിക്കണമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി.

]]>
ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുക്കണമെന്ന കേന്ദ്ര നിർദേശം തള്ളി ശോഭാ സുരേന്ദ്രൻ https://malayalees.ch/sobha-surendran-rejects-central-directive-to-attend-bjp-leadership-meeting/ Fri, 20 Nov 2020 08:27:46 +0000 https://malayalees.ch/?p=35441 ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുക്കണമെന്ന കേന്ദ്ര നിർദേശം തള്ളി ശോഭാ സുരേന്ദ്രൻ. ഇന്ന് കൊച്ചിയിൽ നടക്കുന്ന ബി.ജെ.പി നേതൃയോഗത്തിൽ ശോഭ പങ്കെടുക്കില്ല. സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാൽ യോഗത്തിന് പങ്കെടുക്കേണ്ട ആവശ്യമില്ലെന്നാണ് ശോഭാ സുരേന്ദ്രന്‍റെ നിലപാട്

ശോഭാ സുരേന്ദ്രന്‍റെ വിഷയം രമ്യമായി പരിഹരിക്കാൻ കഴിയുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി ദേശീയ നേതാവ് സി.പി രാധാകൃഷ്ണൻ പറഞ്ഞു. പാർട്ടിയിൽ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. ശോഭ സുരേന്ദ്രനോട് ഇന്നത്തെ ബി.ജെ.പി സംസ്ഥാന നേതൃ യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു.

പാർട്ടിയിലെ തർക്കങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. വരും ദിവസങ്ങളില്‍ വിശദമായി സംസാരിക്കുമെന്നും ശോഭ സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായി ശോഭ സുരേന്ദ്രന്​ അഭിപ്രായഭിന്നതകളുണ്ടെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടി പുനഃസംഘടനയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും അവർ ഉന്നയിച്ചിരുന്നു.

]]>
ശോഭാ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ പുതിയ ചേരി https://malayalees.ch/sobha-surendran-might-leave-party-supporters-resign/ Sat, 31 Oct 2020 09:20:24 +0000 https://malayalees.ch/?p=34244 ബി.ജെ.പിയിലെ ആഭ്യന്തര കലഹം പൊട്ടിത്തെറിയിലേക്ക്. പുനഃസംഘടനയില്‍ തഴയപ്പെട്ട ശോഭാ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ പുതിയ ചേരി പാര്‍ട്ടിയില്‍ രൂപം കൊണ്ടു. അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.

കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെയാണ് ശോഭ സുരേന്ദ്രനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാറ്റിയത്. ദേശീയ പുനഃസംഘടനയിലും അര്‍ഹമായ സ്ഥാനം ലഭിക്കാതെ വന്നതോടെ പ്രതിഷേധം പരസ്യമായി ശോഭ പ്രകടിപ്പിക്കയായിരുന്നു.

ഇതോടെ പാര്‍ട്ടിയില്‍ പുതിയ ചേരിക്കും തുടക്കമായിരിക്കുയാണ്. പുനഃസംഘടനയില്‍ തഴയപ്പെട്ട രാധാകൃഷ്ണമേനോന്‍, ജെ ആര്‍ പത്മകുമാര്‍ എന്നിവരെ യോജിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധത്തിനാണ് ശോഭ തയ്യാറെടുക്കുന്നതെന്നാണ് സൂചന. സംസ്ഥാന അധ്യക്ഷനെതിരെ രൂക്ഷ വിമര്‍ശം തന്നെയാണ് ശോഭ ഉന്നയിക്കുന്നത്.

പുതിയ അധ്യക്ഷന്‍ വന്നതിന് ശേഷം പാര്‍ട്ടിയില്‍ വന്‍ കൊഴിഞ്ഞ് പോക്ക് ഉണ്ടായെന്നതടക്കം പലകാര്യങ്ങളും ഇതിനോടകം ശോഭാ സുരേന്ദ്രന്‍ വിമര്‍ശനമായി ഉന്നയിക്കുന്നു. എം.ടി രമേശിനെയും എ.എന്‍ കൃഷ്ണദാസിനേയും കോര്‍ക്കമ്മിറ്റിയില്‍ നിലനിര്‍ത്തിയതോടെ കൃഷ്ണദാസ് പക്ഷം നിലവില്‍ സുരേന്ദ്രനുമായി അടുക്കാനുള്ള നീക്കത്തിലാണ്. താഴെ തട്ടിലുള്ള പ്രവര്‍ത്തകരിലും ഇതിന്‍റെ

അലയൊലികള്‍ എത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലടക്കം ബി.ജെ.പിയില്‍ നിന്ന് കൊഴിഞ്ഞ് പോക്കും ഉണ്ടാകുന്നുണ്ട്. അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ കലാപക്കൊടിയുയര്‍ത്തി പാര്‍ട്ടി വിടാനുള്ള നീക്കവും ശോഭ സുരേന്ദ്രന്‍ ആലോചിക്കുന്നുണ്ടെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാല്‍ പോര് മറ നീക്കി പുറത്ത് വരുമെന്നാണ് വിവരം.

]]>