SNDP – malayalees.ch https://malayalees.ch Malayalam Online News Portal Mon, 12 Dec 2022 04:36:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png SNDP – malayalees.ch https://malayalees.ch 32 32 കെ.കെ.മഹേശന്റെ ആത്മഹത്യത്തില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിച്ചേര്‍ത്ത സംഭവം; പ്രതിഷേധ സദസുമായി എസ്എന്‍ഡിപി യൂണിയന്‍ https://malayalees.ch/sndp-union-support-vellapally-natesan-in-kk-mahesan-suicide-case/ Mon, 12 Dec 2022 04:36:36 +0000 https://malayalees.ch/?p=72678 കെ. കെ മഹേശന്റെ ആത്മഹത്യത്തില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിച്ചേര്‍ത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി എസ്എന്‍ഡിപി യൂണിയന്‍. പ്രതിഷേധത്തിന്റെ ഭാഗമായി കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധസദസും വിശദീകരണ യോഗവും നടത്തി. വരാനിരിക്കുന്ന യൂണിയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തി തെളിയിക്കല്‍ കൂടിയായിരുന്നു കണിച്ചുകുളങ്ങരയിലെ യോഗം.

വിശദീകരണ യോഗം എന്നായിരുന്നു പേരെങ്കിലും വെള്ളാപ്പള്ളി നടേശന്‍ ലക്ഷ്യം വെച്ചത് വരാനിരിക്കുന്ന എസ്എന്‍ഡിപി യൂണിയന്‍ തെരെഞ്ഞെടുപ്പാണ്. യൂണിയനിലെ വിമത ശബ്ദങ്ങളെ ഒപ്പം നിര്‍ത്താനും എതിര്‍ ചേരിയെ തന്റെ കരുത്ത് അറിയിക്കാനുമായിരുന്നു കണിച്ചുകുളങ്ങരയിലെ പ്രതിഷേധ സദസ്.

കെ കെ മഹേശന്റെ ആത്മഹത്യയില്‍ താന്‍ പ്രതിച്ചേര്‍ക്കപ്പെട്ടത് സമൂദായാത്തിനരെയുള്ള നീക്കമായി വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. പൊതുവേദിയില്‍ വ്യക്തിപരമായി മഹേശനെ അവഹേളിക്കുകയും ചെയ്തു.

എസ്എന്‍ഡിപി യോഗത്തിന്റെ പ്രാതിനിധ്യ വോട്ടവകാശം റദ്ദു ചെയ്ത നടപടി നിലവിലെ ഭരണസമിതിക്ക് തിരിച്ചടിയാണ്. ഇതിനിടയില്‍ കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ടത് ഇരട്ടപ്രഹരമായി മാറി. തുഷാര്‍ വെള്ളാപ്പള്ളി
ക്കെതിരെയും ആരോപണങ്ങള്‍ ഉണ്ട്. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങള്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് വിശദീകരണ യോഗങ്ങള്‍ക്ക് പിന്നില്‍ എന്ന് വെള്ളാപ്പള്ളി വിരുദ്ധ വിഭാഗം ആരോപിച്ചു.

]]>
‘ഭരണഘടന കാലോചിതമായി പരിഷ്കരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു’; സർക്കാർ പിന്മാറിയത് മറ്റൊരു വിമോചന സമരം ഭയന്നാകാമെന്ന് വെള്ളാപ്പള്ളി നടേശൻ https://malayalees.ch/vellappallynatesan-against-pfi-alapuzha-rally-slogans/ Sat, 28 May 2022 12:42:10 +0000 https://malayalees.ch/?p=62589 എസ്എൻഡിപി യോഗത്തിന്‍റെ ഭരണഘടന കാലോചിതമായി പരിഷ്കരിക്കുന്നതിനെ സ്വാഗതം ചെയ്‌ത്‌ എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്ക് തിരിച്ചടിയായെന്ന് പറയുന്നവർ കാര്യമറിയാതെയാണ് സംസാരിക്കുന്നത്. എയ്ഡഡ് സ്കൂൾ നിയമനത്തിൽ എസ്എൻഡിപി നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യകത്മാക്കി. സർക്കാർ പിന്മാറിയത് മറ്റൊരു വിമോചന സമരം ഭയന്നാകാം.

അഹങ്കാരത്തിന്‍റെ ആള്‍രൂപമാണ് പി.സി.ജോര്‍ജ്‍. ചാടിച്ചാടി പോകുന്ന നേതാവ് ഒടുവില്‍ ബിജെപി പാളയത്തിലെത്തി. പി.സി.ജോര്‍ജിനെക്കൊണ്ട് ബിജെപിക്ക് ഒരു ഗുണവും കിട്ടില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

എസ്എൻഡിപി യോഗം ബൈലോ പരിഷ്ക്കരണം അനുവദിച്ച ഹൈക്കോടതി ഉത്തരവ് തിരിച്ചടി അല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. എസ്എൻഡിപി ജനറൽ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാ കോടതി ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം ശരിവെച്ചത്. നേരത്തെ ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി സി൦ഗിൽ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേയാണ് ഡിവിഷൻ ബെഞ്ച് നീക്കിയത്.

]]>
‘ജാതി പറയരുതെന്ന് ഗുരുദേവൻ പറഞ്ഞിട്ടില്ല’: വെള്ളാപ്പള്ളി നടേശൻ https://malayalees.ch/sreenarayana-guru-did-not-say-not-to-say-caste-vellapally-nadesan/ Tue, 24 Aug 2021 04:57:02 +0000 https://malayalees.ch/?p=48515 ജാതി പറയരുതെന്ന് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞിട്ടില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജാതി വിവേചനം പാടില്ലെന്നാണ് ഗുരു പറഞ്ഞത്. അത് ജാതി പറയരുതെന്ന രീതിയിൽ ചിലർ വ്യാഖ്യാനിക്കുകയായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഐക്യത്തിന്‍റെ കണ്ണി അറ്റുപോയതിന് ഉത്തരവാദി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. “നായര്‍-ഈഴവ ഐക്യമെന്ന നിർദ്ദേശം മുന്നോട്ടു വെച്ചത് സുകുമാരന്‍ നായരാണ്. എന്‍റെ അജണ്ട അതായിരുന്നില്ല. എങ്കിലും അത് ഞാന്‍ അംഗീകരിക്കുകയായിരുന്നു.

എന്തുകൊണ്ട് ഐക്യ ശ്രമങ്ങള്‍ നടക്കാതെ പോയെന്ന് സുകുമാരന്‍ നായരോട് ചോദിക്കണം”; വെള്ളാപ്പള്ളി പറഞ്ഞു. പിണറായിയുടെ ആദ്യ സര്‍ക്കാരിന്‍റെ കാലം മോശം പരിതസ്ഥിതിയിലായിരുന്നുവെന്നും പെന്‍ഷനും കിറ്റും അടക്കമുള്ള ആനുകൂല്യങ്ങള്‍ സാധാരണക്കാരുടെ മനസില്‍ ഇടംപിടിച്ചതിന്‍റെ നന്ദി പ്രകടനമാണ് പിണറായിക്കുള്ള ഭരണത്തുടര്‍ച്ചയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

]]>
സംവരണം: ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് വെള്ളാപ്പള്ളി https://malayalees.ch/vellappally-natesan-against-ldf-and-udf-in-ews-issue/ Mon, 02 Nov 2020 07:40:23 +0000 https://malayalees.ch/?p=34309 സംവരണ വിഷയത്തില്‍ ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗ് ഉൾപ്പെടെയുള്ളവരുടെ കൂടെ സമരത്തിൽ പങ്കെടുക്കാത്തതിൽ കാരണമുണ്ട്. സമരത്തിന് വേണ്ടി വിളിക്കുമ്പോൾ ചെല്ലാനും പിന്നെ കരിമ്പിൻ ചണ്ടി പോലെ കളയാനും ഇനി ഇല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

സാമ്പത്തിക സംവരണത്തെ എതിർക്കുന്ന ലീഗ് യുഡിഎഫിൽ നിന്ന് പുറത്ത് വരാൻ തയ്യാറുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മുന്നാക്ക സംവരണം നടപ്പിലാക്കിയ സർക്കാർ നടപടിക്കെതിരെ എസ്എൻഡിപിയുടെ പ്രതിഷേധം നടക്കുകയാണ്.

സംവരണ പോരാട്ടത്തിലെ പ്രധാന നീക്കമായിരുന്ന ഈഴവ മെമ്മോറിയലിന് നേതൃത്വം നല്‍കിയ ഡോ പല്‍പ്പുവിന്‍റെ ജന്മദിനമായ നവംബര്‍ രണ്ട് ജനസംഖ്യാ ആനുപാതിക പ്രാതിനിധ്യ അവകാശ ദിനമായി ആചാരിക്കാനാണ് എസ്.എന്‍.ഡി.പി യോഗം യൂണിയനുകൾക്ക് നൽകിയ നിർദ്ദേശം. കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളി നടേശന്‍‌ ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയില്‍ സംവരണ സംരക്ഷണ പ്രതിജ്ഞയും അംഗങ്ങള്‍ ചൊല്ലി.

]]>