snake bite – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Nov 2023 11:23:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png snake bite – malayalees.ch https://malayalees.ch 32 32 മദ്യലഹരിയിൽ പാമ്പിനൊപ്പം അഭ്യാസം, നാവിൽ കടിയേറ്റ് യുവാവ് മരിച്ചു https://malayalees.ch/uttar-pradesh-man-gets-bitten-while-filming-video-with-snake-dies/ Mon, 06 Nov 2023 11:23:33 +0000 https://malayalees.ch/?p=90668 മദ്യലഹരിയിൽ പാമ്പിനൊപ്പം അഭ്യാസം നടത്തുന്നതിനിടെ 22 കാരൻ കടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലാണ് സംഭവം. ശിവന്റെ രൂപമായ ‘മഹാകാൽ’ എന്ന് അവകാശപ്പെട്ട് പാമ്പുമായി കളിക്കുന്നതിനിടെയാണ് കടിയേറ്റത്.

ഞായറാഴ്ചയാണ് സംഭവം. അഹിരൗലി ഗ്രാമത്തിൽ നിന്നുള്ള രോഹിത് ജയ്‌സ്വാളാണ് മരിച്ചത്. ഇയാൾ പാമ്പുമായി അഭ്യാസം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിഗരറ്റ് വലിക്കുന്നതിനിടയിൽ ജയ്‌സ്വാൾ പാമ്പിനെ കൈകൊണ്ട് അടിക്കുന്നതും കടിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.

പാമ്പിനെ കഴുത്തിലും കൈയിലും ചുറ്റിയ ഇയാൾ നാവിൽ കടിപ്പിക്കുകയായിരുന്നു. ഉഗ്രവിഷമുള്ള പാമ്പാണ് കടിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജയ്‌സ്വാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

]]>
കണ്ണൂരിൽ അംഗൻവാടിയുടെ അടുക്കളയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി https://malayalees.ch/cobra-caught-from-the-kitchen-of-an-anganwadi-in-kannur/ Fri, 28 Jul 2023 07:12:34 +0000 https://malayalees.ch/?p=85161
കണ്ണൂർ കൊട്ടിയൂരിൽ അംഗൻവാടിയുടെ അടുക്കളയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. കൊട്ടിയൂരിലെ ഒറ്റപ്ലാവ് ഈസ്റ്റ് അംഗൻവാടിയിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. അടുക്കളയിൽ അംഗൻവാടിയിലെ ഹെൽപ്പറാണ് പാമ്പിനെ ആദ്യം കണ്ടത്.

അടുക്കളയുടെ മുകൾ ഭാഗത്തായി ചുറ്റിയിരിക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടത്. ഈ സമയം കുട്ടികൾ അംഗൻവാടിയിൽ ഉണ്ടായിരുന്നില്ല. മഴ മൂലം കുട്ടികളെ നേരത്തെ വീട്ടിൽ വിട്ടിരുന്നു. കൊട്ടിയൂർ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പമ്പിനെ പിടികൂടുകയായിരുന്നു. ഫൈസൽ വിളക്കോട്, തോമസ് കൊട്ടിയൂർ, ബിനോയ് എന്നിവരാണ് രാജവെമ്പാലയെ സാഹസികമായി പിടികൂടിയത്.

]]>
താലൂക്ക് ആശുപത്രി വാർഡിൽ വിഷപ്പാമ്പ്; തളിപ്പറമ്പില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് കടിയേറ്റു https://malayalees.ch/snake-bites-women-in-taluk-hospital-in-kannur-taliparamba/ Sat, 17 Jun 2023 07:37:28 +0000 https://malayalees.ch/?p=82912 തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാർഡിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ആശുപത്രിയിലെ വാർഡിൽ വച്ചാണ് സ്ത്രീയെ പാമ്പ് കടിച്ചത്. ചെമ്പേരി സ്വദേശി ലത (55) യെ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.

ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. പാമ്പ് കടിച്ചത് ഉടൻ തന്നെ മനസിലായതിനാൽ വേഗത്തിൽ ചികിത്സ നൽകാനായി. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാർഡിൽ വെച്ചാണ് അണലിയുടെ കടിയേറ്റത്. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത.

പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. ജനല്‍ വഴിയോ വാതില്‍ വഴിയോ റൂമിലേക്ക് കടന്നതാണ് പാമ്പെന്നാണ് നിഗമനം. ലത അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

]]>
മദ്യലഹരിയിൽ വിഷപ്പാമ്പിനൊപ്പം നൃത്തം ചെയ്ത യുവാവ് പാമ്പുകടിയേറ്റു മരിച്ചു https://malayalees.ch/tamil-nadu-man-plays-with-deadly-snake-on-new-year-dies-of-snake-bite/ Mon, 02 Jan 2023 04:13:53 +0000 https://malayalees.ch/?p=73752 പുതുവത്സരാഘോഷത്തിനിടെ പാമ്പ് കടിയേറ്റ് തമിഴ്‌നാട്ടിലെ കടലൂർ സ്വദേശി മരിച്ചു. മദ്യലഹരിയിലായിരുന്ന മണികണ്ഠൻ വിഷപ്പാമ്പിനൊപ്പം കളിക്കുന്നതിനിടെയാണ് കടിയേറ്റത്.

പുതുവത്സരാഘോഷത്തിനിടെ മണികണ്ഠൻ സമീപത്തെ കുറ്റിക്കാട്ടിൽ പാമ്പ് ഇഴയുന്നത് കണ്ടു. പാമ്പിനെ പിടിക്കരുതെന്ന് സമീപത്തുള്ളവർ മുന്നറിയിപ്പ് നൽകിയെങ്കിലും മണികണ്ഠൻ പാമ്പിനെ പിടികൂടി ചുറ്റും കൂടിനിന്ന ജനക്കൂട്ടത്തെ ഭയപ്പെടുത്താൻ ശ്രമിച്ചു. കൈകളിൽ കടിച്ചതിന് ശേഷവും പാമ്പിനെ പുതുവത്സര സമ്മാനം എന്ന് വിളിച്ച് ഉയർത്തി പിടിച്ചു.

മിനിറ്റുകൾക്കുള്ളിൽ മണികണ്ഠൻ കുഴഞ്ഞുവീണു, ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പാമ്പിനെ ഡോക്ടർമാരെ കാണിക്കാൻ കൂടെ കൊണ്ടുവന്ന സുഹൃത്ത് കബിലനും ചാക്ക് തുറക്കാൻ ശ്രമിച്ചപ്പോൾ കടിയേറ്റു. കബിലൻ കടലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

]]>
കടിച്ച മൂർഖനെ തിരിച്ചു കടിച്ച് എട്ടുവയസ്സുകാരൻ; പാമ്പ് ചത്തു https://malayalees.ch/cobra-bites-8-year-old-boy-boy-bites-it-back-snake-dies/ Sat, 05 Nov 2022 07:01:12 +0000 https://malayalees.ch/?p=70789 തന്നെ കടിച്ച മൂര്‍ഖനെ തിരിച്ച് കടിച്ചു കൊന്ന് എട്ടുവയസ്സുകാരന്‍. ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ജഷ്പൂർ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിലാണ് സംഭവം. ‘ദി ന്യൂ ഇന്ത്യ എക്സ്പ്രസിന്റെ’ റിപ്പോർട്ട് അനുസരിച്ച്, മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ദീപക്കിൻ്റെ കൈയ്യിൽ പാമ്പ് ചുറ്റി, പിന്നാലെ കൈയ്യിൽ കടിച്ചു. വേദന കൊണ്ട് കുട്ടി മൂര്‍ഖനെ തിരിച്ച് കടിക്കുകയായിരുന്നു.

തിങ്കളാഴ്ച വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പാമ്പിന്റെ കടിയേറ്റത്. ‘പാമ്പ് കൈയ്യിൽ ചുറ്റി എന്നെ കടിച്ചു. എനിക്ക് വല്ലാത്ത വേദന തോന്നി. പാമ്പിനെ കുടഞ്ഞുകളയാന്‍ ശ്രമിച്ചപ്പോള്‍ നടന്നില്ല. അതുകൊണ്ടാണ് ഞാന്‍ അതിനെ രണ്ടുതവണ ശക്തമായി കടിച്ചത്. എല്ലാം പെട്ടെന്നാണ് സംഭവിച്ചത്’, ദീപക് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പാമ്പിന്റെ കടിയേറ്റ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

]]>
പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ വനംവകുപ്പ് ജീവനക്കാരന് പാമ്പ് കടിയേറ്റു https://malayalees.ch/forest-department-employee-bitten-by-python-snake/ Thu, 20 Oct 2022 05:05:44 +0000 https://malayalees.ch/?p=69903 കോട്ടയം എരുമേലിയില്‍ വീട്ടുമുറ്റത്ത് കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ വനപാലകന് പാമ്പിന്റെ കടിയേറ്റു. എരുമേലി ടൗണിന് സമീപം വാഴക്കാലായിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. കടിയേറ്റിട്ടും പെരുമ്പാമ്പിനെ വിടാതെ വനപാലകര്‍ സാഹസികമായി പിടികൂടി.

എരുമേലിയില്‍ കെഎസ്ഇബി സബ് എന്‍ജിനീയര്‍ ഹഫീസിന്റെ വീട്ടുമുറ്റത്താണ് പെരുമ്പാമ്പ് എത്തിയത്. വീടിന് പരിസരത്തുള്ള വഴിയിലൂടെ കടന്നുപോയ ബൈക്ക് യാത്രികര്‍ പാമ്പ് മുറ്റത്ത് കിടക്കുന്നത് കാണുകയായിരുന്നു. ഇവരാണ് വീട്ടുകാരെയും അടുത്തുള്ളവരെയും വിവരമറിയിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിലും വനം വകുപ്പിലും അഗ്‌നിരക്ഷാ സേനയിലും വിവരമറിയിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്ലാച്ചേരിയില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് അപ്രതീക്ഷിതമായി വനം വകുപ്പ് ജീവനക്കാരനെ കടിച്ചത്. പാമ്പ് കടിയേറ്റിട്ടും സാഹസികമായി തന്നെ ജീവനക്കാര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി. കടിയേറ്റ വനംവകുപ്പ് ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

]]>
കൊല്ലത്ത് പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു; കുത്തിവച്ചത് 10 ആന്റിവെനം https://malayalees.ch/cobra-bitten-snake-catcher-kollam/ Wed, 13 Apr 2022 07:11:44 +0000 https://malayalees.ch/?p=60031 കൊല്ലം മയിലാപൂരില്‍ പാമ്പിനെ പിടിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു. തട്ടാമല സന്തോഷിനാണ് കടിയേറ്റത്. കടിയേറ്റിട്ടും മൂര്‍ഖനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് ആശുപത്രിയിലേക്ക് പോയത്. ഇതിനോടകം തന്നെ 10 ആന്റിവെനം സന്തോഷിന് കുത്തിവച്ചു.

ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. മയിലാപൂര്‍ സ്വദേശി അശോകിന്റെ വീട്ടിലെ മീന്‍ വളര്‍ത്തുന്ന ചെറിയ ഫ്രിഡ്ജില്‍ വല വിരിച്ചിരുന്നു. ഇതിനുള്ളിലാണ് പാമ്പ് കുടുങ്ങിയത്. മൂര്‍ഖനെ വലയില്‍ നിന്ന് പിടിക്കുന്നതിനിടെ സന്തോഷിന്റെ തള്ളവിരലിന് കടിയേല്‍ക്കുകയായിരുന്നു.

]]>