Smuggling – malayalees.ch https://malayalees.ch Malayalam Online News Portal Sat, 24 Jun 2023 04:32:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Smuggling – malayalees.ch https://malayalees.ch 32 32 കാറിൽ മാൻ കൊമ്പുകൾ കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ https://malayalees.ch/man-tries-smuggling-deer-antlers/ Sat, 24 Jun 2023 04:27:05 +0000 https://malayalees.ch/?p=83250 കാറിൽ കടത്തുകയായിരുന്ന മാൻകൊമ്പുകളുമായി രണ്ട് പേർ മലപ്പുറം വണ്ടൂർ പൊലീസിന്റെ പിടിയിൽ. നിലമ്പൂർ കൂറ്റമ്പാറ സ്വദേശികളായ മുഹമ്മദാലി, മലയിൽ ഉമ്മർ എന്നിവരാണ് അറസ്റ്റിലായത്. 

മലയോര മേഖലകൾ കേന്ദ്രീകരിച്ച് ആനക്കൊമ്പ്, മാൻ കൊമ്പ് തുടങ്ങിയവ കച്ചവടം നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വണ്ടൂർ പൊലീസും, ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ചെറുതൊടി മുഹമ്മദാലി, മലയിൽ ഉമ്മർ എന്നിവർ അറസ്റ്റിലായത്. രണ്ട് മാൻ കൊമ്പുകൾ ഇവരിൽ നിന്ന് കണ്ടെടുത്തു.

മാൻ കൊമ്പുകൾ ലക്ഷങ്ങൾ വില പറഞ്ഞുറപ്പിച്ച ശേഷം വിൽപ്പനക്കായി കൊണ്ട് പോകുന്നതിനിടെയാണ് പൊലീസ് വലയിലാകുന്നത്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവർ നേരത്തെ സമാന ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

]]>
വിപണിയില്‍ കോടികളുടെ മൂല്യം, സംസ്ഥാനത്ത് 14 മാസത്തിനുള്ളില്‍ പിടികൂടിയത് 36 കിലോ തിമിംഗല വിസര്‍ജ്യം; കള്ളക്കടത്ത് കൂടുന്നതായി രേഖകള്‍ https://malayalees.ch/ambergris-smuggling-kerala/ Thu, 18 May 2023 04:17:19 +0000 https://malayalees.ch/?p=81396 കോടികള്‍ മൂല്യമുള്ള തിമിംഗല വിസര്‍ജ്യത്തിന്റെ കള്ളക്കടത്ത് സംസ്ഥാനത്ത് ഏറുന്നതായി രേഖകള്‍. കഴിഞ്ഞ 14 മാസത്തിനുള്ളില്‍ 36 കിലോ തിമിംഗല വിസര്‍ജ്യമാണ് സംസ്ഥാനത്ത് പിടികൂടിയത്. അഞ്ച് കേസുകളിലായി എട്ട് പ്രതികളെയും അറസ്റ്റ് ചെയ്തിതിട്ടുണ്ട്. ദേശീയ തലത്തിലും തിമിംഗല വിസര്‍ജ്യ കടത്ത് കേസുകള്‍ കൂടുതല്‍ കേരളത്തിലാണ്. 

വിപണിയില്‍ കോടികള്‍ മൂല്യമുണ്ട് തിമിംഗലത്തിന്റെ വിസര്‍ജ്യമായ ആമ്പര്‍ഗ്രിസിന്. 2022 ജനുവരി മുതല്‍ 2023 മാര്‍ച്ച് വരെ കേരളത്തില്‍ കാസര്‍ഗോഡ് ഡിവിഷന്‍,കോഴിക്കോട് ഡിവിഷന്‍, വയനാട്ടിലെ ചെതലത്ത് റെയ്ഞ്ച് എന്നിവിടങ്ങളില്‍ നിന്നായി, കടത്താനും വില്‍പ്പന നടത്താനും ശ്രമിച്ച 36.03 കിലോഗ്രാം ആമ്പര്‍ഗ്രിസ് വനം വകുപ്പും പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തിട്ടുണ്ട്. നോര്‍ത്ത് സര്‍ക്കിളില്‍ കാസര്‍ഗോഡ് ഡിവിഷന് കീഴില്‍ 10.3 കിലോ, കോഴിക്കോട് ഡിവിഷന് കീഴില്‍ 15. 718 കിലോ, ചെതലത്ത് റെയ്ഞ്ചിന് കീഴില്‍ 10.012 കിലോ എന്നിങ്ങനെയാണ് പിടികൂടിയ തിമിംഗല വിസര്‍ജ്യം. കോഴിക്കോട് ഡിവിഷനിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മൂന്ന് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പിടികൂടിയ തിമിംഗല വിസര്‍ജ്യത്തിന്റെ മൂല്യം കണക്കാക്കിയിട്ടില്ല. കോടതി ഉത്തരവിനനുസരിച്ചാണ് തുടര്‍ നടപടികള്‍ കൈക്കൊള്ളുക. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയില്‍ നിന്ന് ലഭിക്കുന്ന വിവര പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ആമ്പര്‍ഗ്രിസ് കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് കേരളത്തിലാണ്. ആന്ധ്രപ്രദേശ്, ഡല്‍ഹി, കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ഓരോ കേസുകളും, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഈരണ്ട് കേസുകളുമാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലഭിക്കാന്‍ ഏറെ പ്രയാസമുള്ള വസ്തുവാണ് ആമ്പര്‍ഗ്രിസ്. തിമിംഗലം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട ജീവിയായതിനാല്‍ 1972 ലെ വന സംരക്ഷണ നിയമ പ്രകാരം തിമിംഗല വിസര്‍ജ്യത്തെ വന്യജീവിയുടെ ഭാഗമായാണ് കണക്കാക്കുന്നത്. അതിനാല്‍ ഇത് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും 10,000 രൂപയില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.

]]>
കരിപ്പൂരിൽ രണ്ട് കിലോ സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി https://malayalees.ch/gold-and-foreign-currency-hunt-on-karipur-airport/ Thu, 16 Mar 2023 06:36:11 +0000 https://malayalees.ch/?p=78086 കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. താമരശേരി സ്വദേശി റാഷിക്, മലപ്പുറം അരീക്കോട് സ്വദേശി മുനീർ എന്നിവരാണ് സ്വർണ്ണക്കടത്തിന് പിടിയിലായത്. കൂടാതെ,
ദുബായിലേക്ക് പോകാനെത്തിയ വടകര സ്വദേശി സെർബീൽ ബാഗിനുള്ളിൽ ഒളിപ്പിച്ചു വിദേശത്തേക്ക് കടത്തുവാൻ ശ്രമിച്ച 2585 ഒമാൻ റിയാലും 1035 കുവൈത്തി ദിനാറും മതിയായ രേഖകളില്ലാത്തതിനാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.

ഈ വർഷം ജനുവരി മുതൽ ഇതുവരെ 82 കേസുകളിലായി ഏകദേശം 35 കോടി രൂപ വിലമതിക്കുന്ന 65 കിലോഗ്രാമോളം സ്വർണം പിടികൂടിയതായി കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.

]]>
ഭാര്യയ്‌ക്കൊപ്പം മയക്കുമരുന്ന് കടത്താന്‍ ശ്രമം; കുപ്രസിദ്ധ കുറ്റവാളി പിടിയില്‍ https://malayalees.ch/husband-and-wife-arrested-for-drug-smuggling/ Sat, 26 Nov 2022 10:06:28 +0000 https://malayalees.ch/?p=71936 കാസർഗോഡ് കുപ്രസിദ്ധ കുറ്റവാളിയും, ഭാര്യയും ലഹരി മരുന്ന് കടത്തുന്നതിനിടെ പിടിയിൽ. പള്ളം സ്വദേശി ടി.എച്ച് റിയാസ്, ഭാര്യ റഷീദ എന്നിവരെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ആറ് ഗ്രാം എം.ഡി.എം.എ പിടികൂടി. റിയാസ് വിവിധ സംസ്ഥാനങ്ങളിലായി അമ്പതിലധികം കേസുകളിൽ പ്രതിയെന്ന് പൊലീസ് പറഞ്ഞു.

]]>
ആനക്കള്ളക്കടത്തിന് പിന്നില്‍ വന്‍ മാഫിയെന്ന് റിപ്പോര്‍ട്ട് https://malayalees.ch/it-is-reported-that-there-is-a-big-mafia-behind-the-elephant-smuggling/ Fri, 16 Oct 2020 05:32:51 +0000 https://malayalees.ch/?p=33391 സംസ്ഥാനത്ത് ആനക്കള്ളക്കടത്തിന് പിന്നിൽ വൻ മാഫിയയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റ് റിപ്പോർട്ട്. കേസിലെ പ്രതികൾക്ക് ആനക്കൊമ്പ് കടത്തിലും പങ്കുണ്ട്. അന്വേഷണം നിർത്തിവെച്ച ഉത്തരവ് പിൻവലിക്കണമെന്നും, ഇല്ലെങ്കിൽ പ്രതികൾക്ക് സഹായകമാകുമെന്നും വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. ആനക്കളളക്കടത്തിലെ അന്വേഷണം വനം മന്ത്രി ഇടപെട്ട് അട്ടിമറിച്ചതിന്‍റെ വാർത്ത മീഡിയവണ്‍ ആണ് പുറത്ത് കൊണ്ടുവന്നത്.

ആനക്കള്ളക്കടത്ത് കേസിൽ അന്വേഷണം നിർത്തിവെയ്ക്കാൻ നിർദേശിച്ച ശേഷം വനം മന്ത്രി വിശദീകരണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ റിപ്പോർട്ട് നൽകിയത്. അന്വേഷണം നിർത്തിവെച്ച ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെടുന്ന റിപ്പോർട്ടിൽ ആനക്കള്ളക്കടത്തിലെ പ്രതികളായ ഷാജി, പ്രശാന്ത് എന്നിവർക്ക് പിന്നിൽ വൻ മാഫിയയെന്ന് ചീഫ് വൈൽഡ്ലൈഫ് വാർഡൻ വെളിപ്പെടുത്തിയിട്ടുണ്ട്. നിയമത്തെ വെല്ലുവിളിച്ച് പ്രതികൾ വർഷങ്ങളായി പുറത്ത് നിന്ന് ആനകളെ കൊണ്ടുവരികയും കൈമാറ്റം നടത്തുകയും ചെയ്യുന്നു. വ്യാജ രേഖകളും ചമയ്ക്കുന്നു.

പ്രതികൾക്ക് ആനക്കൊമ്പ് കടത്തിലും പങ്കുള്ളതായി വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം നിർത്തിവെയ്ക്കുന്നത് പ്രതികൾക്ക് രക്ഷപ്പെടാൻ സഹായകമാകും. വനം വകുപ്പ് ഉദ്യോഗസ്ഥർ ഭീഷണിയും വെല്ലുവിളിയും നേരിട്ടാണ് കേസിൽ അന്വേഷണം നടത്തുന്നത്. അന്വേഷണം നിർത്തിവെക്കാൻ ആന ഉടമകൾ ഉന്നയിച്ച വാദങ്ങൾ അടിസ്ഥാന രഹിതമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസ് വനം മന്ത്രി കെ. രാജു തന്നെ അട്ടിമറിച്ചതിന്‍റെ തെളിവുകൾ മീഡിവൺ നേരത്തെ പുറത്ത് വിട്ടിരുന്നു. ആനക്കടത്ത് സംഘത്തിനെതിരെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ തന്നെ നിലപാടെടുത്ത പശ്ചാത്തലത്തിൽ അന്വേഷണം തുടരുമോ ഇല്ലയോ എന്നതിൽ മന്ത്രിയുടെ തീരുമാനം നിർണായകമാകും.

]]>