Smriti mandhana – malayalees.ch https://malayalees.ch Malayalam Online News Portal Wed, 21 Sep 2022 04:49:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Smriti mandhana – malayalees.ch https://malayalees.ch 32 32 ഇംഗ്ലണ്ടിനെതിരെ മിന്നും പ്രകടനം; കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലെത്തി സ്മൃതി മന്ദന https://malayalees.ch/smriti-mandhana-icc-ranking/ Wed, 21 Sep 2022 04:49:40 +0000 https://malayalees.ch/?p=68388 ഐസിസി റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന. ടി-20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തിയ താരം കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്താണ് എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് സ്മൃതിയെ തുണച്ചത്. ഏകദിന റാങ്കിംഗിൽ മന്ദന ഏഴാം സ്ഥാനത്തെത്തി.

ഇംഗ്ലണ്ടിനെതിരായ മൂന്ന് ടി-20 മത്സരങ്ങളിൽ നിന്ന് 111 റൺസാണ് മന്ദന അടിച്ചെടുത്തത്. ഈ പ്രകടനത്തിന് പിന്നാലെ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ മന്ദന രണ്ടാം റാങ്കിലെത്തുകയായിരുന്നു. ആദ്യ ഏകദിന മത്സരത്തിൽ 91 റൺസെടുത്ത മന്ദന മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തും എത്തി. ടി-20യിൽ ഓസീസ് താരം ബെത്ത് മൂണിയും ഏകദിനത്തിൽ മറ്റൊരു ഓസീസ് താരം അലിസ ഹീലിയുമാണ് ആദ്യ സ്ഥാനത്ത്. ഏകദിനത്തിൽ മൂണി രണ്ടാമതുണ്ട്. ടി-20യിൽ ഇന്ത്യയുടെ ഷഫാലി വർമ ആറാം സ്ഥാനത്താണ്.

ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. ഏകദിന റാങ്കിങിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ താരം നിലവിൽ ഒൻപതാം റാങ്കിലാണ്. ടി-20 ബൗളർമാരുടെ പട്ടികയിൽ ഏഴാമതുള്ള ദീപ്തി ശർമയാണ് ഏറ്റവും ഉയർന്ന റാങ്കിലുള്ള ഇന്ത്യൻ താരം. രേണുക സിംഗ് പത്താം സ്ഥാനത്തുണ്ട്. ഏകദിനത്തിൽ ഝുലൻ ഗോസ്വാമി അഞ്ചാമതും രാജേശ്വരി ഗെയ്ക്വാദ് ഏഴാമതുമുണ്ട്. ഏകദിന, ടി-20 റാങ്കിംഗിൽ ഇംഗ്ലണ്ട് താരം സോഫി എക്ലസ്റ്റൺ ആണ് ഒന്നാമത്.

]]>
പോയ വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം; പുരസ്കാരാർഹരായി ഷഹീൻ അഫ്രീദിയും സ്മൃതി മന്ദനയും https://malayalees.ch/shaheen-afridi-smriti-mandhana-icc-awards/ Mon, 24 Jan 2022 11:43:00 +0000 https://malayalees.ch/?p=55939 പോയ വർഷത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്കാരം പാക് പേസർ ഷഹീൻ ഷാ അഫ്രീദിക്ക്. കഴിഞ്ഞ വർഷം കളിച്ച 36 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 22.20 ശരാശരിയിൽ 78 വിക്കറ്റുകളാണ് യുവതാരം സ്വന്തമാക്കിയത്. ടി-20 ലോകകപ്പിലും ഷഹീൻ തകർപ്പൻ പ്രകടനം നടത്തിയിരുന്നു. ഇക്കൊല്ലത്തെ ഐസിസി പുരസ്കാരങ്ങളിൽ പാകിസ്താൻ വ്യക്തമായ മേധാവിത്വമാണ് പുലർത്തുന്നത്. മികച്ച ടി-20, ഏകദിന താരങ്ങൾ യഥാക്രമം മുഹമ്മദ് റിസ്‌വാനും ബാബർ അസമും സ്വന്തമാക്കിയിരുന്നു. (shaheen afridi smriti mandhana)

ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ഇന്ത്യൻ താരം സ്മൃതി മന്ദന സ്വന്തമാക്കി. കഴിഞ്ഞ വർഷം കളിച്ച 22 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 38.86 ശരാശരിയിൽ 855 റൺസാണ് മന്ദന നേടിയത്. ടെസ്റ്റ് കരിയറിലെ തൻ്റെ ആദ്യ സെഞ്ചുറി അടക്കം സ്മൃതി തകർപ്പൻ പ്രകടനങ്ങളാണ് കഴിഞ്ഞ വർഷം കുറിച്ചത്.

2021 ഐസിസി ടീമുകളിലും ഇന്ത്യൻ താരങ്ങൾക്ക് പ്രാതിനിധ്യം കുറവാണ്. ടെസ്റ്റ് ടീമിൽ മൂന്ന് താരങ്ങൾ ഇടം നേടിയപ്പോൾ ഏകദിന, ടി-20 ടീമുകളിൽ ഒരു ഇന്ത്യൻ താരം പോലും ഇല്ല. അതേസമയം, വനിതാ ടീമുകളിൽ ഇന്ത്യൻ പ്രാതിനിധ്യം ഉണ്ട്. ടി-20, ഏകദിന ടീമുകളിൽ ആകെ 3 ഇന്ത്യൻ വനിതാ താരങ്ങളാണ് ഇടം നേടിയത്.

ടെസ്റ്റ് ടീമിൽ ഓപ്പണർ രോഹിത് ശർമ്മ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്, സ്പിന്നർ ആർ അശ്വിൻ എന്നീ ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു. ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ആണ് ടീം നായകൻ. ശ്രീലങ്കയുടെ ദിമുത് കരുണത്നെ രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. മാർനസ് ലബുഷെയ്ൻ (ഓസ്ട്രേലിയ), ജോ റൂട്ട് (ഇംഗ്ലണ്ട്), വില്ല്യംസൺ, ഫവാദ് ആലം (പാകിസ്താൻ) എന്നീ താരങ്ങളാണ് യഥാക്രമം മൂന്ന് മുതൽ 6 വരെ സ്ഥാനങ്ങളിൽ. കെയിൽ ജമീസൺ (ന്യൂസീലൻഡ്), ഹസൻ അലി (പാകിസ്താൻ), ഷഹീൻ അഫ്രീദി (പാകിസ്താൻ) എന്നിവരാണ് ടീമിലെ പേസർമാർ. ഏകദിന ടീമിനെയും ടി-20 ടീമിനെയും പാക് ക്യാപ്റ്റൻ ബാബർ അസം നയിക്കും.

]]>
പിങ്ക് പന്തിൽ തകർപ്പൻ സെഞ്ചുറിയുമായി സ്മൃതി മന്ദന; ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ശക്തമായ നിലയിൽ https://malayalees.ch/smriti-mandhana-century-india-women-australia/ Fri, 01 Oct 2021 09:10:15 +0000 https://malayalees.ch/?p=50327 ഓസ്ട്രേലിയക്കെതിരായ പിങ്ക് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. 76 ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എന്ന നിലയിലാണ്. തകർപ്പൻ സെഞ്ചുറി നേടിയ ഓപ്പണർ സ്മൃതി മന്ദനയാണ് ഇന്ത്യയെ കരുത്തുറ്റ നിലയിൽ എത്തിച്ചത്. 127 റൺസെടുത്ത് മന്ദന പുറത്താവുകയായിരുന്നു. (smriti mandhana century india)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പിങ്ക് ടെസ്റ്റ് എന്ന റെക്കോർഡിലേക്ക് പാഡണിഞ്ഞെത്തിയ ഓപ്പണർമാർ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. സ്മൃതി ആക്രമണ സ്വഭാവത്തോടെ കളിച്ചപ്പോൾ ഷഫാലി സെക്കൻഡ് ഫിഡിൽ റോളിലായിരുന്നു. ടൈമിങ് കണ്ടെത്താൻ വിഷമിച്ച ഷഫാലിയുടെ ചില ക്യാച്ചുകൾ ഓസീസ് ഫീൽഡർമാർ നിലത്തിടുകയും ചെയ്തു. 93 റൺസിൻ്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം ഷഫാലി മടങ്ങി. സോഫി മോളിന്യുവിൻ്റെ പന്തിൽ ഷഫാലിയെ (31) തഹ്‌ലിയ മഗ്രാത്ത് പിടികൂടുകയായിരുന്നു. മറുവശത്ത് സ്ട്രോക്ക് പ്ലേയുടെ മാസ്റ്റർ ക്ലാസാണ് സ്മൃതി കാഴ്ചവച്ചത്. ഓസീസ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച താരം ഒടുവിൽ അർഹിച്ച സെഞ്ചുറി കണ്ടെത്തി. ടെസ്റ്റ് കരിയറിൽ സ്മൃതിയുടെ ആദ്യ സെഞ്ചുറിയാണ് ഇത്. ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ എന്ന റെക്കോർഡും സ്മൃതി സ്വന്തമാക്കി.

മൂന്നാം നമ്പറിലെത്തിയ പൂനം റാവത്ത് സ്മൃതിക്ക് ഉറച്ച പിന്തുണ നൽകി. ഏറെ ശ്രദ്ധയോടെ ബാറ്റ് വീശിയ താരം സ്മൃതിക്കൊപ്പം രണ്ടാം വിക്കറ്റിൽ 102 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായി. മികച്ച ഫോമിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന സ്മൃതിയെ തഹ്‌ലിയ മഗ്രാത്തിൻ്റെ കൈകളിലെത്തിച്ച ആഷ്‌ലി ഗാർഡ്നർ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 127 റൺസെടുത്തതിനു ശേഷമാണ് സ്മൃതി മടങ്ങിയത്.

സ്മൃതി പുറത്തായതിനു ശേഷം ഇന്ത്യയുടെ സ്കോറിംഗ് വേഗത കുറഞ്ഞിട്ടുണ്ടെങ്കിലും വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇന്ത്യ കുതിക്കുകയാണ്. പൂനം റാവത്ത് (36), മിതാലി രാജ് (9) എന്നിവർ ക്രീസിൽ തുടരുകയാണ്. ഇരുവരും ചേർന്ന് അപരാജിതമായ 17 റൺസ് കൂട്ടുകെട്ടാണ് ഉയർത്തിയിരിക്കുന്നത്.

]]>
സ്മൃതി മന്ദാനയും പൂനവും തിളങ്ങി: ഇന്ത്യന്‍ വനിതകള്‍ക്ക് ജയം https://malayalees.ch/goswami-mandhana-raut-star-as-india-women-trump-sa-in-2nd-odi/ Tue, 09 Mar 2021 12:20:41 +0000 https://malayalees.ch/?p=41278 ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 157 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 28.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യക്കായി സ്മൃതി മന്ദാന, പൂനം റാവത്ത് എന്നിവര്‍ തിളങ്ങി. സ്മൃതി മന്ദാന 80 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ പൂനം 62 റണ്‍സ് നേടി.

ഇരുവരെയും പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായില്ല. ജെമിനാ റോഡ്രിഗസിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഒമ്പത് റണ്‍സാണ് ജെമിന നേടിയത്. 64 പന്തുകളില്‍ നിന്നായിരുന്നു സ്മൃതി മന്ദാന 80 റണ്‍സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 157 റണ്‍സിനാണ് ഇന്ത്യ ഒതുക്കിയത്. 41 ഓവറിനുള്ളില്‍ എല്ലാവരും കൂടാരം കയറുകയായിരുന്നു. ജുലാന്‍ ഗോസ്വാമിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

10 ഓവര്‍ എറിഞ്ഞ ജുലാന്‍ 42 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക്വാദ്, രണ്ട് വിക്കറ്റ് വീഴ്ത്തിയ മന്‍സി ജോഷി എന്നിവരും ഇന്ത്യക്കായി തിളങ്ങി.

]]>