slogan – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Jun 2022 08:07:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png slogan – malayalees.ch https://malayalees.ch 32 32 മന്ത്രിമാർ നിയമസഭയിൽ വിളിച്ചത് പ്രകോപനം നിറഞ്ഞ മുദ്രാവാക്യങ്ങൾ; വിഡി സതീശൻ https://malayalees.ch/ministers-chanted-provocative-slogans-in-assembly-vd-satheesan/ Mon, 27 Jun 2022 08:07:10 +0000 https://malayalees.ch/?p=63947 മന്ത്രിമാർ ഉൾപ്പടെയുള്ളവർ നിയമസഭയിൽ പ്രകോപനം നിറഞ്ഞ മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ‘രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് കാടത്തം’ എന്ന ബാനർ പിടിച്ചുകൊണ്ട് പ്രതിപക്ഷം നിയമസഭാ മന്ദിരം വിട്ട് പുറത്തേക്ക് വന്നതിന് ശേഷമാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ആക്രോശങ്ങളോടെയാണ് ഭരണപക്ഷ അം​ഗങ്ങൾ പ്രതിപക്ഷത്തോട് പെരുമാറിയത്. ആസൂത്രിതമായി നിയമസഭയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചത് ഭരണപക്ഷമാണ്. മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന എസ്എഫ്ഐ ആക്രമണം നിമയസഭയിൽ ചർച്ച ചെയ്യാൻ പോലും സർക്കാർ അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണ് സഭാനടപടികൾ സ്തംഭിപ്പിച്ച് പ്രതിപക്ഷം പുറത്തിറങ്ങിയതെന്നും സതീശൻ ആരോപിച്ചു.

പ്രതിഷേധങ്ങൾക്ക് ഒടുവിൽ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭാ നടപടികൾ പുനരാരംഭിച്ചപ്പോഴും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നതോടെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. സ്പീക്കളുടെ ഡയസിന് അരികിലെത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് അടിയന്തര പ്രമേയ നോട്ടിസ് പരിഗണിച്ചിരുന്നില്ല. ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കിയിരുന്നു. തുടർന്ന് സഭ പിരിയുകയായിരുന്നു.

വലിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ നിയമസഭയിലെ ദൃശ്യങ്ങളൊന്നും സഭാ ടി.വിയിൽ ലഭിക്കുന്നില്ല. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങളൊന്നും മാധ്യമങ്ങൾക്ക് ലഭിക്കാത്ത അവസ്ഥയാണ്. ലൈവ് ദൃശ്യങ്ങൾ കൊടുക്കാതെ പഴയ ദൃശ്യങ്ങൾ മാത്രമാണ് സഭാ ടിവി വഴി മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകുന്നത്. ഇത് സാങ്കേതിക തകരാറാണോ ബോധപൂർവമാണോ എന്നത് വ്യക്തമല്ല. സെൻസറിം​ഗിന് സമാനമായ നിയന്ത്രണമാണ് സഭയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുത്ത ഏതാനും ദൃശ്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്.

]]>
കൊലവിളി മുദ്രാവാക്യം; സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു https://malayalees.ch/case-against-cpim-workers-provoking-slogans-in-kozhikode/ Thu, 16 Jun 2022 04:30:42 +0000 https://malayalees.ch/?p=63448 കോഴിക്കോട് തിക്കോടിയില്‍ കഴിഞ്ഞ ദിവസം സിപിഐ എം പ്രവര്‍ത്തകര്‍ കൊലവിളി പ്രകടനം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സിപിഐ എം പ്രവർത്തകർക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തത്. കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലവിളി പ്രകടനത്തിനെതിരെ പയ്യോളി പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

കലാപ ആഹ്വാനം, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം, അന്യാമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പയ്യോളി പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്‍റ് രാജീവന്‍ മാസ്റ്ററുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയിരുന്നു.

]]>
സിപിഐഎം കൊലവിളി മുദ്രാവാക്യം; ഹൈക്കോടതിയെ സമീപിക്കാൻ കോൺ​ഗ്രസ് https://malayalees.ch/cpi-m-slogan-congress-to-approach-high-court/ Wed, 15 Jun 2022 12:25:04 +0000 https://malayalees.ch/?p=63416 കോഴിക്കോട് തിക്കോടി ടൗണിലെ സിപിഐഎം പ്രവർത്തകരുടെ കൊലവിളി പ്രകടനത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺ​ഗ്രസ്. പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും ഇക്കാര്യത്തിൽ പൊലീസിനെ വിശ്വാസമില്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ പറഞ്ഞു. ചീഫ് ജസ്റ്റിസിന് ഹർജി നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സിപിഐഎം പ്രവർത്തകർ കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ഇതിനിടെ കെഎസ്‍യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്‍റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. വിടിന് നേരെ ഇന്നലെ രാത്രി ബിയർ കുപ്പികൾ എറിഞ്ഞു. ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു. ശാസ്ത്രമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഐഎം കൊടി കത്തിച്ചത് അനന്തകൃഷ്ണനായിരുന്നു.

തൊടുപുഴയിലെ പൊലീസ് ലാത്തി ചാർജിൽ പരുക്കേറ്റ കോൺഗ്രസ് പ്രവർത്തകന്റെ നില ഗുരുതരമായി തുടരുകയാണ്. കാഴ്‌ച തിരിച്ചുകിട്ടുമോ എന്നതിൽ ആശങ്കയുണ്ട്. ബിലാൽ സമദിന് ശസ്ത്രക്രീയ നടത്തിയിരുന്നു. ഒരാഴ്ച്ച കഴിഞ്ഞ ശേഷമേ കാഴ്ചയെ പറ്റിയുള്ള കാര്യം പറയാൻ പറ്റു എന്ന് ഡോക്ടർമാർ അറിയിച്ചു. ബിലാൽ സമദിന്റെ ചികിത്സാ ചെലവ് കോൺഗ്രസാണ് വഹിക്കുന്നത്.

]]>