situations vacant – malayalees.ch https://malayalees.ch Malayalam Online News Portal Fri, 23 Jun 2023 04:50:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png situations vacant – malayalees.ch https://malayalees.ch 32 32 ‘എന്റെ തൊഴിൽ’; കാര്യവട്ടം ക്യാമ്പസിൽ ജോബ് ഫെയർ ഈ മാസം 27ന് https://malayalees.ch/karyavattom-campus-job-fair-june-27/ Fri, 23 Jun 2023 04:47:51 +0000 https://malayalees.ch/?p=83192 കാര്യവട്ടം ക്യാമ്പസിൽ ജോബ് ഫെയർ നടക്കുന്നു. ഈ മാസം 27 ന് തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയറിൽ കേരള യൂണിവേഴ്‌സിറ്റിയുടെ വിവിധ കോളജുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. 

തിരുവനന്തപുരത്ത് ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി സ്ഥാപനങ്ങളും ജില്ലയിലുള്ള മറ്റ് ഐടി, നോൺ ഐടി കമ്പനികളുമടക്കം മുപ്പത്തഞ്ചോളം സ്ഥാപനങ്ങളാവും തൊഴിൽദായകരായി എത്തുക. മാനേജ്‌മെന്റ് ആന്റ് കൊമേഴ്‌സ്, ആർട്ട്‌സ് ആന്റ് സയൻസ് , ബി.ടെക്, ഐടി എന്നീ വിഭാഗങ്ങളിൽ പഠനം പൂർത്തിയാക്കിയവരും അവസാന വർഷ വിദ്യാർത്ഥികളുമാണ് പങ്കെടുക്കുന്നത്.

കാര്യവട്ടം കാമ്പസിൽ 27 ന് രാവിലെ ഒമ്പത് മണിയോടെ രജിസ്‌ട്രേഷൻ ആരംഭിക്കും. വൈകിട്ട് 5 മണി വരെ തുടരും. ക്യാമ്പസിൽ ഗോൾഡൻ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ കടകംപള്ളി എംഎൽഎ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും. യൂണിവേഴ്‌സിറ്റി പ്ലേസ്‌മെന്റ് സെല്ലിന്റേയും കഴക്കൂട്ടം എംഎൽഎ ശ്രീ കടകംപള്ളി സുരേന്ദ്രന്റെയും ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറി എസ്പി ദീപക്കിന്റേയും നേതൃത്വത്തിൽ ഐസിടി അക്കാദമിയും കേരള നോളജ് എക്കണോമി മിഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന ജോബ് ഫെയർ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ( ClI), ടെക്‌നോപാർക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി, ടെക്‌നോപാർക്ക് എന്നിവയുടെ സഹകരണത്തോടെയാണ് നടക്കുന്നത്.

]]>
പത്താം ക്ലാസുകാർക്ക് കേന്ദ്രസർവീസിൽ അവസരം https://malayalees.ch/job-opportunity-in-central-govt-service/ Wed, 30 Mar 2022 12:14:41 +0000 https://malayalees.ch/?p=59308 കേന്ദ്രസർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിലേക്ക് പത്താം ക്ലാസ് പാസായവർക്ക് അവസരം.

ഹവിൽദാർ തസ്തികയിൽ 3603 ഒഴിവുകളുണ്ട്. കേരളത്തിൽ തിരുവനന്തപുരത്തുള്ള കാഡർ കണ്ട്രോൾ അതോറിറ്റിക്ക് ( കസ്റ്റംസ് ) കീഴിൽ 81 ഒഴിവുകളുണ്ട്. ജനറൽ -34, എസ്.സി 11, എസ്ടി -7, ഒബിസി-21, ഇ.ഡബ്ല്യു.എസ്- 8 എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകൾ. വിമുക്ത ഭടർ- 8, ഭിന്ന ശേഷിക്കാർ- 3, (ഒഎച്ച്-1, എച്ച്.എച്ച്-1, വി.എച്ച്-0, മറ്റുള്ളവർ -1) എന്നിങ്ങനെയും നീക്കി വച്ചിട്ടുണ്ട്.

യോഗ്യത

പത്താം ക്ലാസ് /തത്തുല്യം. 18-25, 18-27 എന്നിങ്ങനെയാണ് പ്രായപരിധി. 18-25 വിഭാഗത്തിലുള്ളവർ 02-1-1997 നും 01-01-2004 നും ഇടയിൽ ജനിച്ചവരായിരിക്കണം. 18-27 പ്രായപരിധിയിലുള്ളവർ 02-1-1997 നും 01-01-2007 നും ഇടയിൽ ജനിച്ചവരായിരിക്കണം. ഉയർന്ന പ്രായ പരിധിയിൽ എസ്.സി എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തേയും, ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തേയും ഇളവുണ്ട്.

പരീക്ഷ

എംടിഎസ് തസ്തികയിലേക്ക് കംപ്യൂട്ടർ അധിഷ്ടിതമായ പരീക്ഷയും സബജ്ക്ടീവ് പരീക്ഷയും ഉണ്ടാകും. ഹവിൽദാർ തസ്തികയിലേക്ക് ശാരീരിക യോഗ്യതാ പരീക്ഷയുമുണ്ടാകും.

അപേക്ഷിക്കേണ്ട വിധം

www.ssc.nic.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഏപ്രിൽ 30 വരെ അപേക്ഷിക്കാം.

]]>