Sitaram Yechury – malayalees.ch https://malayalees.ch Malayalam Online News Portal Mon, 14 Sep 2020 07:14:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sitaram Yechury – malayalees.ch https://malayalees.ch 32 32 ഡല്‍ഹി കലാപം: കുറ്റപത്രത്തില്‍ പേര് ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ പകപോക്കലെന്ന് യെച്ചൂരി https://malayalees.ch/sitaram-yechury-on-delhi-police-move-to-delhi-riots-news/ Mon, 14 Sep 2020 07:14:37 +0000 https://malayalees.ch/?p=31756 കലാപത്തില്‍ ഡല്‍ഹി പൊലീസ് എന്ത് അന്വേഷണമാണ് നടത്തുന്നതെന്ന് വ്യക്തമാക്കണം. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവരാണ് കലാപമുണ്ടാക്കിയത്. ജനകീയ സമരങ്ങളെ കലാപവുമായി എങ്ങനെ കൂട്ടികെട്ടാനാകുമെന്നും യെച്ചൂരി

ഡല്‍ഹി കലാപക്കേസിന്റെ കുറ്റപത്രത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കലാപത്തില്‍ ഡല്‍ഹി പൊലീസ് എന്ത് അന്വേഷണമാണ് നടത്തുന്നതെന്ന് വ്യക്തമാക്കണം. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവരാണ് ഡല്‍ഹിയില്‍ കലാപമുണ്ടാക്കിയത്. ജനകീയ സമരങ്ങളെ കലാപവുമായി എങ്ങനെ കൂട്ടികെട്ടാനാകുമെന്നും യെച്ചൂരി ചോദിച്ചു. ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് നൽകിയ പ്രതികളുടെ കുറ്റസമ്മതമൊഴിയിലാണ് യെച്ചൂരിയുടെ പേരുള്ളത്. കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ കുറ്റാരോപിതയായ ഗുൽഫിഷ ഫാത്തിമയുടെ മൊഴിയിലാണ് യെച്ചൂരി കലാപം ആസൂത്രണം ചെയ്യാൻ സഹായിച്ചെന്ന മൊഴിയുള്ളത്. യെച്ചൂരിക്ക് പുറമേ സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്‍ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരുടെയും പേരുകളുണ്ടെന്നായിരുന്നു മാധ്യമവാര്‍ത്തകള്‍.

അതേസമയം മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് ഡല്‍ഹി പൊലീസ് രംഗത്തെത്തി. കുറ്റാരോപിതരായ വ്യക്തികള്‍ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിക്കെതിരെ കുറ്റം ചുമത്താനാകില്ലെന്നും ചിലരുടെ പേരുകള്‍ അവര്‍ പറഞ്ഞുവെന്ന് മാത്രമേയുള്ളൂവെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂവെന്നും ഡല്‍ഹി പൊലീസ് വക്താവ് പറഞ്ഞു.

]]>