sitaram yechuri – malayalees.ch https://malayalees.ch Malayalam Online News Portal Mon, 11 Apr 2022 08:39:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sitaram yechuri – malayalees.ch https://malayalees.ch 32 32 സിൽവർ ലൈൻ കേരളത്തിന് അനിവാര്യം, വികസനമാണ് സർക്കാരിന്റെ ലക്ഷ്യം; സീതാറാം യെച്ചൂരി https://malayalees.ch/silver-line-is-essential-for-kerala-says-sitaram-yechury/ Mon, 11 Apr 2022 08:39:00 +0000 https://malayalees.ch/?p=59878 സിൽവർ ലൈൻ പദ്ധതി കേരളം വികസനത്തിന് അനിവാര്യമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളാ വികസനമാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. സിൽവർലൈൻ അത്തരത്തിലൊരു പദ്ധതിയാണ്. കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിയേയും മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൽ പദ്ധതിയേയും തമ്മിൽ താരതമ്യപ്പെടുത്തരുതെന്നും യെച്ചൂരി അഭ്യർത്ഥിച്ചു.
പദ്ധതിയുടെ നയങ്ങൾ വ്യത്യസ്തമാണെന്നാണ് സിപിഐഎം ജനറൽ സെക്രട്ടറി നൽകുന്ന വിശദീകരണം.

ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ വ്യവസ്ഥയിലാണ് എതിർപ്പുയർത്തിയത്. കെ റെയിൽ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ വ്യവസ്ഥകൾ തീരുമാനിക്കുന്നതേയുള്ളൂ. നിലവിൽ സർവേ മാത്രമാണ് നടക്കുന്നതെന്നും മറ്റെല്ലാം പിന്നീടാണെന്നും യെച്ചൂരി ആവർത്തിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.

ഇതിനിടെ പാർട്ടി കോൺഗ്രസ് നിശ്ചയദാർഢ്യത്തിന്റേതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇടത് ജനാധിപത്യ ബദൽ സാധ്യമാക്കാനാണ് ശ്രമം. നിലവിലുള്ള ആഖ്യാനം മാറ്റുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ജാതി സെൻസറിനെ സി പി ഐ എം അനുകൂലിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ബി ജെ പി സർക്കാരിന്റെ തെറ്റായ നയങ്ങളെ ചെങ്കൊടിയുടെ കീഴിൽ നിന്ന് എതിർക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഹിന്ദുത്വ വർഗീയതയ്ക്ക് എതിരെ മതേതര ശക്തികളെ ഒന്നിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളം രാജ്യത്തിന് മാതൃകയാണെന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു.

]]>
ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്മയിൽ കോൺഗ്രസും ഉണ്ടാകും; സീതാറാം യെച്ചൂരി https://malayalees.ch/there-will-be-congress-in-the-coalition-sitaram-yechury/ Sat, 09 Apr 2022 11:55:17 +0000 https://malayalees.ch/?p=59826 ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്മയിൽ കോൺഗ്രസും ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തമിഴ്നാട് മോഡൽ സഹകരണം ദേശീയ തലത്തിൽ ഉണ്ടാകും. ബിജെപിക്കെതിരായ ചേരി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയെന്ന നിലയിലെന്ന സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. പാർട്ടി പുറത്താക്കിയാൽ സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. മതേതര ഐക്യത്തിൽ സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ഇന്ത്യയെ സംരക്ഷിക്കണമെന്നുള്ളവർ ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് മുഖ്യാതിഥിയെങ്കിലും കെ.വി.തോമസിന്റെ വാക്കുകള്‍ക്കാണ് രാഷ്ട്രീയ കേരളം കാതോര്‍ക്കുന്നത്. കെ.വി.തോമസിന്റെ പ്രതികരണം അടിസ്ഥാനമാക്കിയാവും കോണ്‍ഗ്രസും അച്ചടക്ക നടപടിയിലടക്കം തീരുമാനം എടുക്കുക.

കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തിലെ സെമിനാറില്‍ കെ.വി.തോമസ് പങ്കെടുക്കുമ്പോള്‍ രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാര്‍ വേദിയില്‍ കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്ര മന്ത്രിയെ തന്നെ കൊണ്ട് വന്ന് സിപിഐഎം നല്‍കുന്നത് രാഷ്ട്രീയ സന്ദേശം. ദേശീയ തലത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് വ്യക്തമാക്കി, അവരുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സിപിഐഎം തീരുമാനിക്കുമ്പോള്‍ കൂടിയാണ് കെ.വി.തോമസിന്റെ എന്‍ട്രി. തോമസ് കോണ്‍ഗ്രസ് വിടില്ലെന്ന് ആവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടിയുണ്ടായാല്‍ സംരക്ഷിയ്ക്കുമെന്നാണ് സിപിഐഎം നിലപാട്. ഇന്നത്തെ സെമിനാറില്‍ കെ.വി.തോമസ് നയം വ്യക്തമാക്കാനാണ് സാധ്യത.

]]>
കെ.വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയായി; പാർട്ടി പുറത്താക്കിയാൽ സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല: സീതാറാം യെച്ചൂരി https://malayalees.ch/sitaram-yechury-about-k-v-thomas/ Sat, 09 Apr 2022 05:21:45 +0000 https://malayalees.ch/?p=59808 സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയെന്ന നിലയിലെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി പുറത്താക്കിയാൽ സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. മതേതര ഐക്യത്തിൽ സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ഇന്ത്യയെ സംരക്ഷിക്കണമെന്നുള്ളവർ ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ നടക്കുന്ന സിപിഐഎം പാ‍ർട്ടി കോൺഗ്രസ് സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് പങ്കെടുക്കും. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമൊപ്പമാണ് കെ വി തോമസ് വേദി പങ്കിടുക. ‘കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം’ എന്ന വിഷയത്തിലാണ് സിപിഐഎം പാ‍ർട്ടി കോൺഗ്രസ് സെമിനാർ.

ഇന്നലെ കെ വി തോമസിന് കണ്ണൂർ വിമാനത്താവളത്തിൽ സിപിഐഎം വൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും പാർട്ടി പ്രവർത്തകരും കെ വി തോമസിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. എം വി ജയരാജൻ ചുവന്ന ഷാൾ അണിയിച്ച് കെ വി തോമസിനെ സ്വീകരിച്ചു. തനിക്ക് പറയാനുള്ളതെല്ലാം പാർട്ടി സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിൽ താൻ പറയുമെന്ന് കെ വി തോമസ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

]]>
ബിജെപിയെ ഒറ്റപ്പെടുത്തുക ലക്ഷ്യം; വിശാല മതേതര സഖ്യം രൂപീകരിക്കണമെന്ന് സീതാറാം യെച്ചൂരി https://malayalees.ch/sitaram-yechury-says-to-forma-secular-alliance-against-bjp/ Thu, 07 Apr 2022 11:56:53 +0000 https://malayalees.ch/?p=59720 ബിജെപിയെ ഒറ്റപ്പെടുത്തുകയും തോല്‍പ്പിക്കുകയുമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആദ്യം സ്വയം ശക്തിപ്പെടണമെന്നാണ് കരട് രാഷ്ട്രീയ പ്രമേയം നിര്‍ദേശിക്കുന്നത്. ഇതിനായി ഇടതുപക്ഷ ഐക്യം ശക്തിപ്പെടണമെന്നും മതേതര ജനാധിപത്യം കെട്ടിപ്പടുക്കണമെന്നും യെച്ചൂരി പറഞ്ഞു.

ഇതിന്റെ അടിസ്ഥാത്തില്‍ വിശാല മതേതര സഖ്യം രൂപീകരിക്കണം. വര്‍ഗീയ ദ്രുവീകരണം ശക്തമാക്കുക എന്നതാണ് ബിജെപിയുടെ അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യവും ജനങ്ങളും ബിജെപിയെ തോല്‍പ്പിക്കാന്‍ ഒരുമിച്ച് നില്‍ക്കണം. ഹിന്ദുത്വത്തെ നേരിടാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വേണം. ഇതാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവിനാണ് ബിജെപി ശ്രമിക്കുന്നത്. ഹിജാബും ഹലാലുമാണ് അവരുടെ ആയുധം. ബിജെപിയെ നേരിടാന്‍ സിപിഐഎം സ്വയം ശക്തിപ്പെടുകയും ഇടത് ഐക്യം കൊണ്ടുവരുകയുമാണ് ലക്ഷ്യം. യെച്ചൂരി കണ്ണൂരില്‍ പറഞ്ഞു.

]]>
ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: സീതാറാം യെച്ചൂരി https://malayalees.ch/story-highlights-sitaram-yechury-inagurated-cpim-party-congress/ Wed, 06 Apr 2022 07:49:05 +0000 https://malayalees.ch/?p=59654 ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് അനിവാര്യമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവിലെ വെല്ലുവിളി നേരിടാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് മാത്രമേ സാധിക്കൂ. കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയായെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യവിഭ ശേഷി വിനിയോഗത്തില്‍ കേരളത്തിന്റെ സംഭാവനകളെ യെച്ചൂരി പ്രശംസിച്ചു.

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി നിലപാട് വ്യക്തമാക്കി. റഷ്യയും അമേരിക്കയും തമ്മിലുള്ള ശത്രുതയ്ക്ക് ഇരയായത് യുക്രൈനാണ്. അമേരിക്കന്‍ സാമ്രാജ്യത്വം ചൈനയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും യെച്ചൂരി വിമര്‍ശിച്ചു.

ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തണമെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇന്ത്യ യുഎസിന് വിധേയപ്പെട്ടെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. അമേരിക്കന്‍ വിധേയത്വം കൊണ്ടാണ് യുക്രൈന്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയ്ക്ക് നിലപാടെടുക്കാന്‍ കഴിയാത്തതെന്നും യെച്ചൂരി വിമര്‍ശിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളം വലിയ തിരിച്ചടിയാണ് നല്‍കിയത്. മതേതരത്വ നിലപാടുകളില്‍ ഇടതുപാര്‍ട്ടികള്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും യെച്ചൂരി പറഞ്ഞു.

]]>
‘വിവാദങ്ങൾ വേണ്ട, ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് കോടിയേരി ഒഴിഞ്ഞത്’ https://malayalees.ch/sitaram-yechury-said-that-kodiyeri-balakrishnan-resigned-from-the-post-of-cpm-state-secretary-due-to-health-issues/ Sat, 14 Nov 2020 07:56:25 +0000 https://malayalees.ch/?p=35100 ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോടിയേരി മാറിയതിൽ വിവാദങ്ങൾക്ക് പ്രസക്തിയില്ല. കോടിയേരി ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് ഇറക്കിയ വാർത്താക്കുറിപ്പിൽ കാര്യങ്ങൾ വ്യക്തമാണെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നും യെച്ചൂരി പറഞ്ഞു.

തുടർ ചികിത്സക്കായിട്ടാണ് കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതെന്നാണ് സി.പി.എം വിശദീകരണം. എന്നാല്‍ മാസങ്ങൾക്ക് മുൻപ് ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടായപ്പോൾ തന്നെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ കോടിയേരി സന്നദ്ധത അറിയിച്ചതാണ്. എന്നാൽ ഇപ്പോൾ മാറ്റം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തുടർന്നാണ് അന്ന് ആ തീരുമാനം വേണ്ടെന്ന് വച്ചത് .

എന്നാൽ അന്നത്തേക്കാൾ കടുത്ത പ്രതിസന്ധിയാണ് കോടിയേരി ഇപ്പോൾ നേരിട്ടത്. സാമ്പത്തിക കുറ്റകൃത്യത്തിന് ബിനീഷിനെ അറസ്റ്റ് ചെയ്ത ഘട്ടം മുതൽ കോടിയേരിയെ ലക്ഷ്യം വച്ച് പ്രതിപക്ഷവും നീക്കങ്ങൾ ആരംഭിച്ചിരുന്നു.

]]>