sisters – malayalees.ch https://malayalees.ch Malayalam Online News Portal Thu, 15 Sep 2022 04:36:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sisters – malayalees.ch https://malayalees.ch 32 32 ദളിത് സഹോദരിമാർ തൂങ്ങിമരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ https://malayalees.ch/two-dalit-teenage-sisters-found-hanging-from-tree-four-accused-in-custody/ Thu, 15 Sep 2022 04:36:29 +0000 https://malayalees.ch/?p=68100 ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് . സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പോക്സോ വകുപ്പ് അടക്കം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി

ബന്ധുക്കളുടെ പരാതിയിലാണ് നടപടി. പതിനഞ്ചും പതിനേഴും വയസുള്ള പെൺകുട്ടികളെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.

അയൽ ഗ്രാമത്തിലെ മൂന്നുപേർ ചേർന്ന് സഹോദരിമാരായ ദളിത് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നുമായിരുന്നു ആരോപണം. പരാതിയിൽ കേസെടുത്ത പൊലീസാണ് നാലു പേരെ കസ്റ്റഡിയിൽ എടുത്തത്. അതേസമയം പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം കണ്ടെത്താനാകൂ എന്ന് പൊലീസ് അറിയിച്ചു.

]]>