sister lini – malayalees.ch https://malayalees.ch Malayalam Online News Portal Mon, 05 Sep 2022 08:06:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sister lini – malayalees.ch https://malayalees.ch 32 32 ലിനിയുടെ ആഗ്രഹം പോലെ സജീഷ് ഇനി ഒറ്റക്കാവില്ല https://malayalees.ch/sajeesh-will-no-longer-be-alone-as-lini-wishes/ Mon, 05 Sep 2022 08:06:43 +0000 https://malayalees.ch/?p=67599 ലിനിയുടെ ആഗ്രഹം പോലെ സജീഷ് ഇനി ഒറ്റക്കാവില്ല, ലിനിയുടെ കുട്ടികൾക്ക് അമ്മയായി പ്രതിഭയും കുഞ്ഞനുജത്തിയായി പ്രതിഭയുടെ മകളും സജീഷിന്റെ കുടംബത്തിനൊപ്പം ചേരുകയാണ്. നിപ്പ വയറസിന്റെ ഭീതി നിറഞ്ഞിരുന്ന സമയങ്ങളിൽ ആതുര സേവനത്തിന് വേണ്ടി ജീവത്യാഗം നടത്തേണ്ടി വന്ന നേഴ്സ് ആണ് ലിനി. സ്വന്തം മക്കളെ പോലെയാണ് പ്രതിഭ കുട്ടികളെ കാണുന്നത്. ലിനി ഇപ്പോഴും എന്റെ നിഴലായി കൂടെയുണ്ട് സജീഷ് പറയുന്നു.

ലിനി മരിച്ചതിന് ശേഷവും ലിനിയുടെ അമ്മയും കുടുംബവുമൊത്ത് തന്നെയാണ് സജീഷ് താമസിക്കുന്നത്. സമൂഹം ലിനിയെ ഉൾക്കൊണ്ട പോലെ തന്നെ തന്റെ വളർന്നു വരുന്ന മക്കളും ലിനിയെ കുറിച്ചു മനസിലാക്കിക്കഴിഞ്ഞു. എന്നാൽ, പ്രതിഭയെ ഉൾക്കൊള്ളാനും വളരെ വേഗത്തിൽ ‘അമ്മ എന്ന് വിളിക്കാനും കുട്ടികൾക്ക് കഴിഞ്ഞു. ലിനി സ്വർഗത്തിൽ ആണെന്നും, അവിടേക്ക് വിമാനത്തിൽ പോകാമെന്നുമെല്ലാം കുട്ടികൾ സംസാരിക്കും.

വിവാഹം കഴിഞ്ഞതിന് ശേഷം പലരും നെഗറ്റീവ് കമന്റ്‌സ് പറയുന്നുണ്ട്. രണ്ടാനമ്മ വില്ലത്തി ആണെന്നാണ് പൊതുവെ കരുതുന്നത്. എന്നാൽ തനിക്ക് അനുഭാവം അല്ല ഉള്ളത്, എന്റെയും രണ്ടാനമ്മയാണ്. ലിനിക്ക് ഉള്ള സജീഷിനോടുള്ള സ്നേഹം എനിക്ക് മനസിലാക്കാൻ കഴിയും. മറ്റുള്ളവർക്ക് ലിനി മാലാഖയാണെങ്കിൽ എനിക്ക് ദൈവമാണ് പ്രതിഭ പറയുന്നു.

]]>