singer – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Jan 2024 08:31:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png singer – malayalees.ch https://malayalees.ch 32 32 വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; ഹോളിവുഡ് പോപ്പ് താരം സാമന്ത ഫോക്സ് അറസ്റ്റിൽ https://malayalees.ch/samantha-fox-arrested-for-alleged-drunken-behaviour-on-plane/ Mon, 22 Jan 2024 08:30:42 +0000 https://malayalees.ch/?p=95075 ഹോളിവുഡ് പോപ്പ് ഗായിക സാമന്ത ഫോക്സ് അറസ്റ്റിൽ. ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് അറസ്റ്റ്. ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ നിന്ന് മ്യൂണിക്കിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം.

വിമാനം റൺവേയിലായിരിക്കെ, മദ്യ ലഹരിയിൽ ഫോക്സ് സഹയാത്രികനുമായി തർക്കത്തിലേർപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് വിമാനം ഗേറ്റിലേക്ക് തിരിച്ചിറക്കി. പിന്നാലെ 50 കാരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും, അസൗകര്യം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നതായും ഫോക്സ് പിന്നീട് പറഞ്ഞു.

]]>
ലൈവ് പാടവെ ദേഹത്തേക്ക് പണം വലിച്ചെറിഞ്ഞ് ആരാധകൻ, പാട്ട് നിർത്തി മറുപടി നൽകി ഗായകൻ ആതിഫ് അസ്‌ലം https://malayalees.ch/atif-aslam-pauses-concert-mid-way/ Sat, 28 Oct 2023 11:08:23 +0000 https://malayalees.ch/?p=90242 വേദിയിൽ പാട്ട് പാടുന്നതിനിടെ പാകിസ്താൻ ഗായകൻ ആതിഫ് അസ്‌ലമിന്റെ ദേഹത്തേക്ക് പണം വലിച്ചെറിഞ്ഞ് ആരാധകൻ. യുഎസിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. പാട്ട് കേട്ട് ആവേശഭരിതനായ ആരാധകർ ഗായകന് നേരെ നോട്ടുകള്‍ വലിച്ചെറിഞ്ഞു.(Atif Aslam Pauses Concert Mid-Way)

ഉടന്‍ തന്നെ പാട്ട് നിർത്തിയ നിർത്തിയ ആതിഫ്, ആ പണം അർഹതപ്പെട്ട ഏതെങ്കിലും പാവപ്പെട്ടവർക്കു കൊടുക്കണമെന്നും ഇങ്ങനെ വലിച്ചെറിയുന്നത് പണത്തോടുള്ള അനാദരവാണെന്നും പറഞ്ഞു. പിന്നാലെ പാട്ട് തുടരുകയും ചെയ്തു.‘സുഹൃത്തേ’ എന്ന് അഭിസംബോധന ചെയ്താണ് ആതിഫ് ആരാധകനു സ്നേഹോപദേശം നൽകിയത്. സംഭവത്തിന്റെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായി.

ദേഷ്യപ്പെടാതെ സൗമ്യതയോടെ കാര്യങ്ങൾ പറഞ്ഞു കൊടുത്ത ആതിഫ് അസ്‌ലം പ്രശംസാ യോഗ്യനാണെന്ന് ആരാധകർ കുറിക്കുന്നു. ആതിഫിന്റെ ഉചിതമായ പ്രതികരണം മാതൃകാപരമാണെന്നു ചൂണ്ടിക്കാണിച്ച് ഒരു ആരാധകന്‍ തന്നെയാണ് അദ്ദേഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

]]>
ചെന്നൈയിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവഗായകനെ കണ്ടെത്തി https://malayalees.ch/singer-devanandan-found/ Sat, 24 Jun 2023 04:18:26 +0000 https://malayalees.ch/?p=83235
ചെന്നൈയിൽ നിന്നും തട്ടിക്കൊണ്ടുപോയ ഗായകൻ ദേവാനന്ദിനെ കണ്ടെത്തി. പുതുക്കോട്ടയിൽ നിന്നും കാർ തടഞ്ഞാണ് പൊലീസ് ദേവാനന്ദിനെ രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോകൽ നടത്തിയ പത്തംഗ സംഘത്തിൽ ആറുപേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. 

ലോക സംഗീത ദിനത്തിന്റെ ഭാഗമായി ചെന്നൈ നുംഗബാക്കത്ത് നടന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് കത്തി ചൂണ്ടി കാട്ടി ഭീഷണിപ്പെടുത്തി ദേവാന്ദിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയത്.

സുഹൃത്തുക്കളാണ് സംഭവത്തിൽ തിരുവേർകോട് പൊലീസിൽ പരാതി നൽകിയത്. മധുര സ്വദേശിയായ ദേവ് ആനന്ദിന്റെ സഹോദരൻ ചിരഞ്ജീവി പലരിൽ നിന്നായി രണ്ടര കോടി രൂപയോളം വാങ്ങിയിരുന്നു. ഈ കടം തിരികെ കൊടുത്തിരുന്നില്ല. ഇവരാണ് പണത്തിന് വേണ്ടി ദേവാനന്ദനെ തട്ടിക്കൊണ്ട് പോയതെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പ്രതികളെ കണ്ടെത്തിയതോടെ സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.

]]>
യുക്രൈന്‍ ജനതയ്ക്കായി സഹായഹസ്തം; ഗുജറാത്തി ഗായകര്‍ പാട്ടുപാടി ശേഖരിച്ചത് 2.5 കോടി രൂപ https://malayalees.ch/gujarati-folk-singers-perform-in-us-raise-rs-2-5-crore-for-ukrainians/ Thu, 31 Mar 2022 05:15:56 +0000 https://malayalees.ch/?p=59347 റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈന്‍ ജനതയ്ക്ക് പിന്തുണ നല്‍കിയും അഭയാര്‍ത്ഥികളാകുന്നവര്‍ക്ക് സഹായം നല്‍കിയും നിരവധി പേരാണ് ലോകത്തെമ്പാടുനിന്നും മുന്നോട്ടുവരുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം യുക്രൈനില്‍ നിന്ന് പലായനം ചെയ്തത്. നിരവധി ലോകരാജ്യങ്ങളും ഈ ജനതയ്ക്ക് സഹായങ്ങള്‍ നല്‍കിവരുന്നു. ഒപ്പം വിവിധ സംഘടനകളുടെ സാമ്പത്തിക സഹായവും.

ഇപ്പോള്‍ യുക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്നതിനായി പാട്ടുപാടി ധനസമാഹരണം നടത്തുകയാണ് രണ്ട് ഗുജറാത്തി ഗായകര്‍. ഗായകരായ ഗീതാബെന്‍ റബാരിയും സണ്ണി ജാദവും നാടോടികളായി, പരമ്പരാഗത വേഷത്തില്‍ പാട്ടുപാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഗുജറാത്ത് സ്വദേശികളാണെങ്കിലും അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ഇവര്‍ പാടുന്ന വിഡിയോകളാണ് വൈറലായിരിക്കുന്നത്. പാട്ടുപാടുന്നതിനിടെ ഇവര്‍ക്ക് മുന്‍പില്‍ ധാരാണം പണം ആളുകള്‍ ഇട്ടുകൊടുക്കുന്നതും കാണാം. 2.5 കോടി രൂപയാണ് ഇവര്‍ പാട്ടുപാടി ശേഖരിച്ചത്.

മന്‍പസത്ത് എന്ന സംഘടന നയിക്കുന്ന മ്യൂസിക്കല്‍ ടൂറിന്റെ ഭാഗമായാണ് ഇവര്‍ യുഎസിലെത്തിയത്. യുഎസിലെ ഡാലസിലെ ദൃശ്യങ്ങള്‍ വൈറലായതോടെ അറ്റലാന്റ, ജോര്‍ജിയ എന്നിവിടങ്ങളില്‍ ഇരുവരും പരിപാടികള്‍ നടത്തിയതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. ചിതറിക്കിടക്കുന്ന നോട്ടുകള്‍ക്കിടയില്‍ താനും ജാദവും ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ റാബാരി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.

ലോകമെമ്പാടും യുക്രൈന്‍ ജനതയെ സഹായിക്കാന്‍ നിരവധി പേരാണ് ഇത്തരത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. അടുത്തിടെ, എഡ് ഷീറന്‍, കാമില കാബെല്ലോ തുടങ്ങിയ പോപ്പ് സൂപ്പര്‍സ്റ്റാറുകള്‍ ഇത്തരത്തില്‍ ധനസഹായം സ്വരൂപിക്കാന്‍ ബ്രിട്ടണില്‍ പരിപാടി നടത്തിയിരുന്നു. ഏതാണ്ട 12.2 ദശലക്ഷം പൗണ്ടാണ് അവര്‍ സമാഹരിച്ചത്.

]]>