sindhu murder – malayalees.ch https://malayalees.ch Malayalam Online News Portal Tue, 07 Sep 2021 09:41:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sindhu murder – malayalees.ch https://malayalees.ch 32 32 സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെ; ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നു : പ്രതി https://malayalees.ch/sindhu-murder-binoy-revelation/ Tue, 07 Sep 2021 09:41:31 +0000 https://malayalees.ch/?p=49208 പണിക്കൻകുടി കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെയൊണെന്ന് പ്രതി ബിനോയ് മൊഴി നൽകി. ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നു. പ്രതി ബിനോയിയുടെ വീട്ടിലെ തെളിവെടുപ്പ് തുടരുകയാണ്. സിന്ധുവിൻ്റെ വസ്ത്രങ്ങൾ ഉപേക്ഷിച്ച സ്ഥലത്തും പ്രതിയെ എത്തിച്ച് തെളിവെടുക്കും.

കൊലപാതകത്തിന് കാരണം സിന്ധുവിനോട് തോന്നിയ സംശയമാണെന്ന് പ്രതി ബിനോയ് ഇന്നലെ പറഞ്ഞിരുന്നു. സംഭവ ദിവസം വഴക്കുണ്ടായെന്നും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നും ബിനോയ്‌ മൊഴി നൽകി.

കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. മൂന്നുദിവസത്തിന് ശേഷം ബിനോയിയെയും കാണാതായി. ഇതോടെയാണ് ഇയാള്‍ക്കെതിരെ സംശയം ഉയര്‍ന്നത്. അമ്മയെ ബിനോയി മര്‍ദിച്ചിരുന്നതായുള്ള മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ നിന്ന് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് സിന്ധു മരിച്ചതെന്ന് വ്യക്തമായി. വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഉണ്ടായിരുന്നു.

തമിഴ്നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലുമായിട്ടായിരുന്നു ഒളിവിൽ കഴിഞ്ഞത്. രണ്ട് ദിവസം മുൻപാണ് പെരിഞ്ചാംകുട്ടിയിൽ എത്തിയത്. പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ബിനോയ് പിടിയിലാകുന്നത്. ബിനോയിയുടെ സിംകാർഡുകൾ കേന്ദ്രീകരിക്ക് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്.

സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു. കഴിഞ്ഞ 20 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു, ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്.

]]>
സിന്ധു കൊലക്കേസ്; പ്രതി ബിനോയ് പിടിയില്‍ https://malayalees.ch/sindhu-murder-case-accused-arrested/ Mon, 06 Sep 2021 13:22:17 +0000 https://malayalees.ch/?p=49143 ഇടുക്കി പണിക്കന്‍കുടി സിന്ധു കൊലക്കേസിലെ പ്രതി ബിനോയ് പിടിയില്‍ പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് പ്രതി പിടിയിലായത്. പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് വിവരം. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു. കഴിഞ്ഞ 20 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു, ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് അന്വേഷണം നടത്തിവന്നത്. കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. മൂന്നുദിവസത്തിന് ശേഷം ബിനോയിയെയും കാണാതായി. ഇതോടെയാണ് ഇയാള്‍ക്കെതിരെ സംശയം ഉയര്‍ന്നത്. അമ്മയെ ബിനോയി മര്‍ദിച്ചിരുന്നതായുള്ള മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ നിന്ന് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് സിന്ധു മരിച്ചതെന്ന് വ്യക്തമായി. വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഉണ്ടായിരുന്നു.

]]>
ഇടുക്കി പണിക്കന്‍കുടിയിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതിക്കായി ഇന്ന് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും https://malayalees.ch/idukki-sindhu-murder-lookout-notice-will-be-issued/ Mon, 06 Sep 2021 04:03:35 +0000 https://malayalees.ch/?p=49094 പണിക്കന്‍കുടി സിന്ധു കൊലപാതകത്തിലെ പ്രതിയെ കുറിച്ച് സൂചനകള്‍ ലഭിക്കാതെ അന്വേഷണ സംഘം. 20 ദിവസമായി ഒളിവില്‍ കഴിയുന്ന ബിനോയിക്കായി ഇന്ന് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും. പാലക്കാട്-പൊള്ളാച്ചി മേഖലയിലാണ് ഏറ്റവും ഒടുവില്‍ ബിനോയ് എത്തിയതെന്നാണ് ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നത്. പാലക്കാടുള്ള ഒരു സുഹൃത്തിനെ ബിനോയ് ബന്ധപ്പെട്ടതായും പൊലീസ് പറയുന്നു. എന്നാല്‍ പ്രതി ഒളിവില്‍ പോയി 20 ദിവസം പിന്നിട്ടിട്ടും കാര്യമായ സൂചനകളൊന്നും തന്നെ പൊലീസിന് ലഭിച്ചിട്ടില്ല. തമിഴ്‌നാട് അതിര്‍ത്തി മേഖലകളിലെത്തി സുഹൃത്തിനോട് ഫോണില്‍ ബന്ധപ്പെട്ട ശേഷം ബിനോയ് തിരികെ കേരളത്തിലെത്തും. ഇങ്ങനെ ചെയ്യുന്നതിലൂടെ പൊലീസിന്റെ അന്വേഷണത്തെ വഴിതിരിച്ച് വിടാനാണ് ബിനോയ് ശ്രമിക്കുന്നത്. എന്നാല്‍ കുറച്ചുദിവസമായി ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.

ബിനോയിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. സംഘങ്ങളായി തിരിഞ്ഞ്് വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സിന്ധുവിനെ കൊലപ്പെടുത്താന്‍ പ്രതിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ബിനോയിയുടെ ബാങ്ക് ഇടപാടുകളും അന്വേഷണ സംഘം നിരീക്ഷിക്കുന്നുണ്ട്.

]]>