Silver Line Survey – malayalees.ch https://malayalees.ch Malayalam Online News Portal Wed, 31 May 2023 07:52:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Silver Line Survey – malayalees.ch https://malayalees.ch 32 32 കേരളത്തിന്റെ കാവലിന് യുഡിഎഫ് ഉള്ളിടത്തോളം കെ റെയില്‍ നടപ്പാക്കാൻ സമ്മതിക്കില്ല; കെ. സുധാകരന്‍ https://malayalees.ch/kpcc-president-k-sudhakaran-against-k-rail-project/ Wed, 31 May 2023 07:42:42 +0000 https://malayalees.ch/?p=82021 സിപിഐഎമ്മിന്റെ സന്തതസഹചാരിയായ ശാസ്ത്ര സാഹിത്യ പരിഷത്ത് കെ റെയില്‍ പദ്ധതിക്കെതിരേ രൂക്ഷവിമര്‍ശനമുള്ള പഠന റിപ്പോര്‍ട്ടുമായി രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ ഇനിയെങ്കിലും അതിനെ തള്ളിപ്പറയാന്‍ സിപിഐഎം തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കേരളത്തിന്റെ കാവലിന് യുഡിഎഫ് ഉള്ളിടത്തോളം കാലം കെ റെയില്‍ പദ്ധതി നടപ്പാക്കാമെന്ന് ആരും ദിവാസ്വപ്‌നം കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കെ റെയില്‍ പദ്ധതിക്കെതിരേ കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും ജനങ്ങളും ഒന്നടങ്കം രംഗത്തുവന്നതിനു പിന്നാലെയാണ് ശാസ്ത്രസാഹിത്യ പരിഷത്തും വന്നത്. എന്നാലും പദ്ധതി നടപ്പാക്കിയേ തീരൂ എന്ന പിടിവാശിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടു പോകുന്നത് പദ്ധതി നടപ്പാക്കിയാല്‍ കിട്ടുന്ന ശതകോടികളുടെ വെട്ടുമേനി സ്വപ്‌നം കണ്ടാണ്. ഒരു രാജ്യസഭാ എംപിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള ഡസന്‍ കണക്കിന് സഖാക്കള്‍ ഇപ്പോള്‍ വെറുതെയിരിക്കുന്ന കെ റെയിലിനെ നികുതിപ്പണം ഉപയോഗിച്ച് നിലനിര്‍ത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയും സിപിഐഎമ്മിന്റെയും അത്യാഗ്രഹത്തിന് ഈ നാടിനെ വിട്ടുകൊടുക്കാന്‍ മനസില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി.

എഐ ക്യാമറ, കെ ഫോണ്‍ പദ്ധതികളുടെയെല്ലാം വെട്ടുമേനി എത്തുന്ന അതേ പെട്ടിയിലേക്കാണ് കെ റെയിലിന്റെ വെട്ടുമേനിയും എത്തേണ്ടത്. എന്നാല്‍ കെ റെയിലിന്റെ മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ് യുഡിഎഫ് നടത്തിയ ഉജ്വലമായ സമരമാണ് ഈ പദ്ധതിയെ തടഞ്ഞു നിര്‍ത്തിയത്. കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍, നിലവിലെ പാതകളുടെയും സിഗ്നലുകളുടെയും നവീകരണം തുടങ്ങിയ ബദലുകളാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടതെന്ന് സുധാകരന്‍ പറഞ്ഞു.

യുഡിഎഫ് നേരത്തെ ചൂണ്ടിക്കാട്ടിയ ഞെട്ടിപ്പിക്കുന്ന നിരവധി കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടിലുണ്ട്. അപൂര്‍ണമായ ഡിപിആറില്‍ വിശദാംശങ്ങളില്ല, പരിസ്ഥിതി തകിടം മറിയും, 1500 ഹെക്ടര്‍ സസ്യസമ്പുഷ്ടമായ പ്രദേശങ്ങള്‍ നഷ്ടപ്പെടും, 3532 ഹെക്ടര്‍ തണ്ണീര്‍ത്തടം ഇല്ലാതാകും, പാതയുടെ കിഴക്കുഭാഗം വെള്ളത്തിലാകും, വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും തുടങ്ങിയ നിരവധി അതീവ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴാണ് പദ്ധതി നടപ്പാക്കിയാല്‍ അപ്പം വിൽക്കാം എന്ന ബാലിശമായ വാദവുമായി സിപിഐഎം രംഗത്തുവന്നത്. പരിഷത്ത് പഠനത്തെക്കുറിച്ച് സിപിഐഎമ്മിന്റെ പ്രതികരണം അറിയാന്‍ കാത്തിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

]]>
നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതി കേരളം അട്ടിമറിമറിച്ചു; സര്‍ക്കാരിനെതിരെ ഇ.ശ്രീധരന്‍ https://malayalees.ch/kerala-trying-to-coup-nilambur-nanchankod-railway-line-project-e-sreedharan/ Wed, 21 Sep 2022 04:52:41 +0000 https://malayalees.ch/?p=68394 സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ മെട്രോമാന്‍ ഇ.ശ്രീധരന്‍. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതി സംസ്ഥാനം അട്ടിമറിച്ചെന്ന് ഇ ശ്രീധരന്‍ ആരോപിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുമായി പിണറായി വിജയന്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തില്ല.

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതിയില്‍ കേരളത്തിന് താത്പര്യമില്ല. പദ്ധതി മുന്നോട്ടുപോകണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പാത കര്‍ണാടകയിലേക്ക് നീട്ടുന്നതുള്‍പ്പെടെ ചര്‍ച്ചയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയം ചര്‍ച്ചയില്‍ വന്നിരുന്നില്ല. സില്‍വര്‍ലൈന്‍ പദ്ധതി കാസര്‍ഗോഡ് വഴി മംഗലാപുരത്തേക്ക് പാത നീട്ടണമെന്നാണ് കേരളം മുന്നോട്ടുവച്ച ആവശ്യം. തലശ്ശേരി -മൈസൂര്‍ -നിലമ്പൂര്‍ -നഞ്ചങ്കോട് റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.

]]>
സില്‍വര്‍ ലൈനുമായി സര്‍ക്കാര്‍ മുന്നോട്ട്; സാമൂഹികാഘാതപഠനം തുടരും https://malayalees.ch/kerala-government-go-ahead-with-silver-line-scheme/ Wed, 27 Jul 2022 05:16:42 +0000 https://malayalees.ch/?p=65457 സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. സാമൂഹികാഘാതപഠനം തുടരാന്‍ നടപടികള്‍ സ്വീകരിച്ചു. നിലവില്‍ കാലവധി കഴിഞ്ഞ ജില്ലകളില്‍ പുനര്‍വിജ്ഞാപനം നടത്താനാണ് നീക്കം.
പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം.

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കേന്ദ്ര അനുമതിക്ക് മുന്‍പ് ചെയ്ത് തീര്‍ക്കാവുന്ന കാര്യങ്ങള്‍ പൂര്‍ണമായും ചെയ്യുമെന്നാണ് സര്‍ക്കാര്‍ നലപാട്. കേന്ദ്രം മുഖംതിരിച്ചതിന് പിന്നാലെ നടപടികള്‍ മന്ദഗതിയിലായെങ്കിലും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല.

നിലവില്‍ കാലവധി കഴിഞ്ഞ ഒന്‍പത് ജില്ലകളില്‍ സാമൂഹികാഘാത പഠനത്തിന് പുനര്‍വിജ്ഞാപനം പുറത്തിറക്കാനാണ് തീരുമാനം. പ്രവര്‍ത്തനത്തിലെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലകളക്ടര്‍മാരില്‍ നിന്നും റവന്യൂവകുപ്പ് തേടും. ശേഷം മൂന്ന് മാസം കൂടി സമയം അനുവദിക്കുമെന്നാണ് വിവരം.

കാലാവധി അവസാനിച്ചതിന് പിന്നാലെ ഇതിനോടകം ഒരുതവണ സമയം നീട്ടിനല്‍കിയിരുന്നു. പ്രതിഷേധങ്ങളും മറ്റും പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചുവെന്നാണ് പഠനം നടത്തുന്ന ഏജന്‍സികളുടെ വിശദീകരണം. അപ്പോഴും ഇതെല്ലാം സാധാരണ നടപടിക്രമങ്ങളെന്ന് വിശദീകരിക്കുന്നു കെ റെയിലും സര്‍ക്കാരും.

]]>
സില്‍വര്‍ ലൈന്‍ പ്രക്ഷോഭം കടുപ്പിക്കും; യുഡിഎഫ് നേതൃയോഗം ഇന്ന് https://malayalees.ch/silver-line-protest-udf-leaders-meeting-today/ Fri, 08 Apr 2022 04:56:12 +0000 https://malayalees.ch/?p=59750 സില്‍വര്‍ ലൈനില്‍ തുടര്‍പ്രക്ഷോഭം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന്. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേരുക.
സില്‍വര്‍ ലൈന്‍ പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനാണ് യുഡിഎഫ് തീരുമാനം.

കല്ലിടലിനെതിരെ നിലവിലെ പ്രതിഷേധങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കാനും യുഡിഎഫില്‍ ആലോചനയുണ്ട്. പിഴുതെറിഞ്ഞ കല്ലുകള്‍ പുനസ്ഥാപിക്കുന്നതിന് മന്ത്രിമാര്‍ മുന്നിട്ടിറങ്ങിയ സാഹചര്യത്തില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിയുന്ന കാര്യത്തില്‍ കൂടുതല്‍ വാശിയോടെ മുന്നോട്ടുപോകാനാകും മുന്നണി ശ്രമിക്കുക.

യുഡിഎഫിന്റെ സമരങ്ങളോടുള്ള ജനങ്ങളുടെ മനോഭാവവും യോഗത്തില്‍ ചര്‍ച്ചയാകും. ജനകീയ സദസുകള്‍ ഉദ്ദേശിച്ച ഫലം കണ്ടുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ഇരട്ടിയിലധികം നഷ്ടപരിഹാരം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമരരംഗത്ത് നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നതിനുള്ള തന്ത്രമാണെന്ന പ്രചാരണവും യുഡിഎഫ് ശക്തമാകും. കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നിയമസഹായം നല്‍കുന്നതും യോഗം പരിഗണിക്കും.

]]>
സില്‍വര്‍ ലൈന്‍; വിവിധയിടങ്ങളില്‍ ഇന്നും പ്രതിഷേധം തുടരും https://malayalees.ch/protest-against-silver-line-project-2/ Fri, 01 Apr 2022 05:14:21 +0000 https://malayalees.ch/?p=59394 സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ഇന്നും തുടരും. വിവിധയിടങ്ങളില്‍ യുഡിഎഫ് പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് കോട്ടയത്ത് നടക്കുന്ന കെ റെയില്‍ പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉത്ഘാടനം ചെയ്യും.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പിജെ ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

സില്‍വര്‍ ലൈന്‍ സമരം വ്യാപകമായ ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് ഇന്ന് വിശദീകരണ യോഗം നടത്തും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകുന്ന പരിപാടി മുന്‍മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. അതിനിടെ സില്‍വര്‍ ലൈന്‍ സമരങ്ങളെ തള്ളി മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തി. പദ്ധതിക്ക് മഹാഭൂരിഭാഗം ജനങ്ങളുടെ പിന്തുണയുണ്ടെന്നും എന്ത് വന്നാലും പിന്നോട്ട് പോകില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസങ്ങളില്‍ സില്‍വര്‍ ലൈനെതിരെ വലിയ പ്രതിഷേധങ്ങളുണ്ടായ കൊല്ലത്ത് കല്ലിടല്‍ നടപടിക്രമങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. നാട്ടുകാരുടെയും പദ്ധതി വിരുദ്ധ സമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഇത്. ആറാട്ടുകുളം ക്ഷേത്രത്തിനുസമീപം സില്‍വര്‍ലൈന്‍ കല്ലുമായി എത്തിയ വാഹനം പ്രതിഷേധക്കാര്‍ തടയുകയായിരുന്നു.

വിമര്‍ശനങ്ങള്‍ക്കിടയിലും നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ് പ്രതിപക്ഷവും. മന്ത്രി സജി ചെറിയാനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് ഇന്നലെ രംഗത്തെത്തി. സജി ചെറിയാന്റെ സമനില തെറ്റിയെന്നും മന്ത്രിക്കായി സില്‍വര്‍ ലൈനിന്റെ ഡിപിആര്‍ തിരുത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സില്‍വര്‍ലൈനില്‍ ശരിക്കും കുടുങ്ങിയത് മന്ത്രിയായിരുന്നു. എല്ലാ ദിവസവും പല്ലും തേക്കാതെ കുളിക്കാതെ ഓരോ വീട്ടിലും കയറി കല്ല് തിരിച്ചടണം എന്ന് പറഞ്ഞ് നടക്കുകയാണ് മന്ത്രിയെന്നും വി.ഡി.സതീശന്‍ പരിഹസിച്ചു.

]]>
കെ റെയിൽ കല്ലിടൽ ഇന്ന് പുനരാരംഭിക്കും; പ്രതിഷേധത്തിന് സാധ്യത https://malayalees.ch/silver-line-survey-restarts-today/ Wed, 30 Mar 2022 04:31:37 +0000 https://malayalees.ch/?p=59263 സംസ്ഥാനത്ത് സിൽവർലൈൻ സർവേ കല്ലിടല്‍ ഇന്ന് പുനരാരംഭിക്കും. പണിമുടക്കിനെ തുടര്‍ന്ന് രണ്ടുദിവസം സർവേ നടപടികൾ നടന്നിരുന്നില്ല. പത്തനംതിട്ട ഉൾപ്പെടെ സില്‍വര്‍ലൈന്‍ കടന്നുപോകുന്ന ജില്ലകളിലെല്ലാം കല്ലിടും. കല്ലിടല്‍ പുനരാരംഭിക്കുന്നതോടെ പ്രതിഷേധങ്ങളും ഉയരും. പ്രതിഷേധം കടുക്കുന്നയിടങ്ങളില്‍ തല്‍ക്കാലം സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കും.

കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ കല്ലിടലുമായി പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുപോകാനാണ് തീരുമാനം. കോട്ടയത്ത് നട്ടാശ്ശേരിയിലും കോഴിക്കോട് സൗത്ത് കല്ലായിയിലും നിർത്തിവെച്ച സർവേ നടപടികൾ വീണ്ടും തുടങ്ങും. പത്തനംതിട്ട ജില്ലയിലും ഇന്ന് മുതൽ സർവേ ആരംഭിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. കനത്ത പൊലീസ് സുരക്ഷയിലാണ് സർവേ നടപടികൾ പുരോഗമിക്കുന്നത്.

സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനുള്ള കല്ലിടലാണ് സംസ്ഥാനത്ത് നടക്കുന്നത്. മലപ്പുറത്ത് തവനൂരിലും ജനകീയ സമരത്തെത്തുടർന്ന് സർവേ നിർത്തിവെച്ചിരുന്നു. എറണാകുളം ചോറ്റാനിക്കരയിലും മണീടിലും ഉദ്യോഗസ്ഥർ നാട്ടിയ സർവേ കല്ല് യുഡിഎഫ് പ്രവർത്തകർ പിഴുത് കുളത്തിലെറിഞ്ഞു. കല്ലിടാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കാനാണ് സമരസമിതി തീരുമാനം.

]]>
സില്‍വര്‍ ലൈനില്‍ പച്ചക്കൊടി; സര്‍വേ തുടരാമെന്ന് സുപ്രിംകോടതി https://malayalees.ch/silver-line-survey-could-continue-says-supreme-court/ Mon, 28 Mar 2022 07:43:02 +0000 https://malayalees.ch/?p=59175 സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എതിരായ ഹര്‍ജി തള്ളി സുപ്രിംകോടതി. എന്തിനാണ് സര്‍വേ നടത്തുന്നതില്‍ മുന്‍ധാരണകളെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

സര്‍വേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്താണ് സുപ്രിംകോടതിയില്‍ ഹര്‍ജിയെത്തിയത്.
പദ്ധതിയുടെ സര്‍വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എറണാകുളം ആലുവ സ്വദേശി സുനില്‍ ജെ അറകാലനാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

]]>