silver line project – malayalees.ch https://malayalees.ch Malayalam Online News Portal Fri, 14 Jan 2022 04:36:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png silver line project – malayalees.ch https://malayalees.ch 32 32 സിൽവർ ലൈനിനെതിരെ വീണ്ടും പ്രതിഷേധം; സർവേ കല്ല് പിഴുത് റീത്ത് വച്ചു https://malayalees.ch/protest-against-silver-line-project/ Fri, 14 Jan 2022 04:36:07 +0000 https://malayalees.ch/?p=55486 കണ്ണൂർ മാടായിപ്പാറയിൽ സിൽവർ ലൈൻ സർവേക്കല്ലുകൾ പിഴുതു മാറ്റി റീത്ത് വച്ചു. ഏഴ് സർവേ കല്ലുകളാണ് റോഡരുകിൽ കൂട്ടിയിട്ട് റീത്ത് വച്ചത്. നേരത്തെ രണ്ട് തവണ മടായിപ്പാറയിൽ സർവേ കല്ലുകൾ പിഴുത് മാറ്റിയിരുന്നു. ഇത് ആര് ചെയ്തു എന്നതിൽ വ്യക്തതയില്ല. അതേസമയം ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്ന ആളുകൾക്കെതിരെ കൃത്യമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ കർശനമായ നിയമനടപടികളിലേക്ക് കടക്കുമോയെന്ന് അറിയേണ്ടതുണ്ട്.

കഴിഞ്ഞ ആഴ്ച മാടായിപ്പാറയിൽ കെ-റെയിൽ സർവേകല്ല് പിഴുത സംഭവത്തിൽ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച വ്യക്തിക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. പിഴുതുമാറ്റിയ സർവേ കല്ലിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെയാണ് കേസ്.

പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ‘പണി തുടങ്ങി’ എന്ന തലക്കെട്ടോടെയാണ് കെ-റെയിൽ സർവേ കല്ലിന്റെ ഫോട്ടോ രാഹുൽ തന്റെ ഫേസ്ബുക്ക് ടൈംലൈനിൽ പങ്കുവച്ചത്. രാഹുൽ കലാപാഹ്വാനം നടത്തിയെന്നാണ് പരാതി.

]]>
സിൽവർ ലൈനിന് കേന്ദ്രാനുമതി; ജപ്പാൻ ബാങ്കിന്റെ പിന്തുണയുണ്ട്: മുഖ്യമന്ത്രി https://malayalees.ch/pinarayi-vijayan-on-silver-line-project/ Wed, 12 Jan 2022 08:22:03 +0000 https://malayalees.ch/?p=55401 സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ ഐ ഐ ബി,കെ എഫ് ഡബ്ള്യുബി,എ ഡി ബി എന്നിവയുമായി ചർച്ച പൂർത്തിയാക്കി. വായ്പയ്ക്ക് നീതി അയോഗിന്റേയും കേന്ദ്ര-ധന റെയിൽ മന്ത്രാലയങ്ങളുടെയും അംഗീകാരമുണ്ടെന്നും ഒപ്പം ജപ്പാൻ ബാങ്കിന്റെ പിന്തുണയും സിൽവർ ലൈൻ പദ്ധതിക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതിനിടെ സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കൽ ആരംഭിക്കാൻ സമയം ആയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹ മന്ത്രി റാവു സാഹിബ്‌ പട്ടീൽ ദാൻവേ നേരത്തെ അറിയിച്ചിരുന്നു. കെ. മുരളീധരൻ എം. പി പാർലിമെന്റിൽ ശൂന്യ വേളയിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായായിരുന്നു മന്ത്രിയുടെ പ്രസ്താവന.

അതേസമയം സിൽവർ ലൈൻ സ്ഥലം ഏറ്റെടുപ്പ് ചോദ്യം ചെയ്തു കൂടുതൽ ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ .സാമൂഹികഘാത പഠനം പൂർത്തിയാക്കാതെ ആണ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത് എന്നാണ് ഹർജിക്കാരുടെ ആരോപണം. ഇത് നിയമ വിരുദ്ധം എന്ന് ഹർജിക്കാർ പറയുന്നു. കോട്ടയം, തൃശൂർ, കോഴിക്കോട് സ്വദേശികൾ ആണ് ഹർജിക്കാർ. ഇവരുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

]]>