silver line – malayalees.ch https://malayalees.ch Malayalam Online News Portal Wed, 01 Feb 2023 07:52:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png silver line – malayalees.ch https://malayalees.ch 32 32 സിൽവർ ലൈൻ സംസ്ഥാന വികസനത്തിന് അനിവാര്യം; കേന്ദ്രാനുമതിക്കായി കാത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി https://malayalees.ch/silver-line-is-essential-for-state-development-says-pinarayi-vijayan/ Wed, 01 Feb 2023 07:51:43 +0000 https://malayalees.ch/?p=75454 സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൽ ഉണ്ടാകൂ. കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്നും 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്കയും എതിർപ്പും പരിഹരിക്കും. 50 വർഷത്തിനകം തിരിച്ചടക്കാവുന്ന വ്യവസ്ഥയിൽ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നതെന്നും വായ്പാ സമാഹരണത്തിനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

]]>
നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതി കേരളം അട്ടിമറിമറിച്ചു; സര്‍ക്കാരിനെതിരെ ഇ.ശ്രീധരന്‍ https://malayalees.ch/kerala-trying-to-coup-nilambur-nanchankod-railway-line-project-e-sreedharan/ Wed, 21 Sep 2022 04:52:41 +0000 https://malayalees.ch/?p=68394 സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ മെട്രോമാന്‍ ഇ.ശ്രീധരന്‍. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതി സംസ്ഥാനം അട്ടിമറിച്ചെന്ന് ഇ ശ്രീധരന്‍ ആരോപിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുമായി പിണറായി വിജയന്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തില്ല.

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതിയില്‍ കേരളത്തിന് താത്പര്യമില്ല. പദ്ധതി മുന്നോട്ടുപോകണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പാത കര്‍ണാടകയിലേക്ക് നീട്ടുന്നതുള്‍പ്പെടെ ചര്‍ച്ചയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയം ചര്‍ച്ചയില്‍ വന്നിരുന്നില്ല. സില്‍വര്‍ലൈന്‍ പദ്ധതി കാസര്‍ഗോഡ് വഴി മംഗലാപുരത്തേക്ക് പാത നീട്ടണമെന്നാണ് കേരളം മുന്നോട്ടുവച്ച ആവശ്യം. തലശ്ശേരി -മൈസൂര്‍ -നിലമ്പൂര്‍ -നഞ്ചങ്കോട് റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.

]]>
‘സിൽവർലൈൻ പദ്ധതി കർണാടകത്തിലേക്ക് നീട്ടണം’; സതേൺ സോണൽ കൗൺസിൽ യോഗത്തിൽ കേരളം https://malayalees.ch/silverline-should-be-extended-to-karnataka-proposes-kerala/ Sat, 03 Sep 2022 08:15:55 +0000 https://malayalees.ch/?p=67548 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിൽ സിൽവർലൈൻ വിഷയം ഉയർത്തി കേരളം. സിൽവർലൈൻ പദ്ധതി കർണാടകത്തിലേക്ക് നീട്ടണമെന്നാണ് ആവശ്യമുന്നയിച്ചത്. തീരശോഷണം അടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും സാമ്പത്തിക സഹകരണവും യോഗത്തിൽ ചർച്ചയായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കോവളത്തെ ഹോട്ടൽ ലീല റാവിസിൽ രാവിലെ 11ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ യോഗം ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ചയായ യോഗത്തിൽ സിൽവർലൈൻ പദ്ധതി കേരളം ഉയർത്തിക്കാട്ടി. കാസർഗോഡ് വഴി മംഗലാപുരത്തേക്ക് പാത നീട്ടണമെന്ന ആവശ്യം കേരളം യോഗത്തിൽ മുന്നോട്ട് വച്ചു. തലശ്ശേരി – മൈസൂർ – നിലമ്പൂർ – നഞ്ചങ്കോട് റെയിൽപാത യാഥാർത്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. തെക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫിഷിംഗ് ബോട്ടുകൾ തങ്ങളുടെ സമുദ്രാതിർത്തിയിലേക്ക് കടന്നുകയറുന്നതായി ലക്ഷദ്വീപ് ഭരണകൂടം പരാതിപ്പെട്ടു. തീരശോഷണം അടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും കേന്ദ്ര – സംസ്ഥാന സാമ്പത്തിക ശാക്തീകരണവും യോഗത്തിൽ ചർച്ചയായി.

അതേസമയം ഔദ്യോഗിക പരിപാടികൾ കഴിഞ്ഞാലുടൻ വിവിധ പാർട്ടി പരിപാടികളും അമിത്ഷായുടെ സന്ദർശന പട്ടികയിലുണ്ട്. മൂന്നുമണിക്ക് കഴക്കൂട്ടം അൽസാജ് കൺവെൻഷണൽ സെന്ററിൽ നടക്കുന്ന പട്ടികജാതിസംഗമമാണ് പ്രധാനം. ബിജെപി സംസ്ഥാന നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചയുണ്ടാകും. രാത്രി എട്ടരയോടെ അമിത്ഷാ തിരിച്ചുപോകും.

]]>
സില്‍വര്‍ ലൈനുമായി സര്‍ക്കാര്‍ മുന്നോട്ട്; സാമൂഹികാഘാതപഠനം തുടരും https://malayalees.ch/kerala-government-go-ahead-with-silver-line-scheme/ Wed, 27 Jul 2022 05:16:42 +0000 https://malayalees.ch/?p=65457 സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. സാമൂഹികാഘാതപഠനം തുടരാന്‍ നടപടികള്‍ സ്വീകരിച്ചു. നിലവില്‍ കാലവധി കഴിഞ്ഞ ജില്ലകളില്‍ പുനര്‍വിജ്ഞാപനം നടത്താനാണ് നീക്കം.
പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം.

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കേന്ദ്ര അനുമതിക്ക് മുന്‍പ് ചെയ്ത് തീര്‍ക്കാവുന്ന കാര്യങ്ങള്‍ പൂര്‍ണമായും ചെയ്യുമെന്നാണ് സര്‍ക്കാര്‍ നലപാട്. കേന്ദ്രം മുഖംതിരിച്ചതിന് പിന്നാലെ നടപടികള്‍ മന്ദഗതിയിലായെങ്കിലും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല.

നിലവില്‍ കാലവധി കഴിഞ്ഞ ഒന്‍പത് ജില്ലകളില്‍ സാമൂഹികാഘാത പഠനത്തിന് പുനര്‍വിജ്ഞാപനം പുറത്തിറക്കാനാണ് തീരുമാനം. പ്രവര്‍ത്തനത്തിലെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലകളക്ടര്‍മാരില്‍ നിന്നും റവന്യൂവകുപ്പ് തേടും. ശേഷം മൂന്ന് മാസം കൂടി സമയം അനുവദിക്കുമെന്നാണ് വിവരം.

കാലാവധി അവസാനിച്ചതിന് പിന്നാലെ ഇതിനോടകം ഒരുതവണ സമയം നീട്ടിനല്‍കിയിരുന്നു. പ്രതിഷേധങ്ങളും മറ്റും പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചുവെന്നാണ് പഠനം നടത്തുന്ന ഏജന്‍സികളുടെ വിശദീകരണം. അപ്പോഴും ഇതെല്ലാം സാധാരണ നടപടിക്രമങ്ങളെന്ന് വിശദീകരിക്കുന്നു കെ റെയിലും സര്‍ക്കാരും.

]]>
സിൽവർലൈൻ പദ്ധതി; സംശയങ്ങൾക്ക് കെ റെയിൽ ഇന്ന് തൽസമയം മറുപടി നൽകും https://malayalees.ch/silver-line-project-k-rail/ Thu, 23 Jun 2022 04:22:50 +0000 https://malayalees.ch/?p=63755 സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കെ റെയിൽ ഇന്ന് തൽസമയം മറുപടി നൽകും. ജനസമക്ഷം സിൽവർലൈൻ എന്നാണ് പരിപാടിയുടെ പേര്. വൈകിട്ട് 4 മണി മുതൽ കെ റെയിലിന്റെ സമൂഹമാധ്യമ, യുട്യൂബ് പേജുകളിൽ കമന്റായി ചോദ്യങ്ങൾ ചോദിക്കാം. ഇമെയിൽ വഴിയും ചോദ്യങ്ങൾ അയക്കാം. കെ റെയിൽ മാനേജിങ് ഡയറക്ടർ വി അജിത് കുമാർ, സിസ്ട്ര പ്രോജക്ട് ഡയറക്ടർ എം സ്വയംഭൂലിഗം എന്നിവരാണ് ചോദ്യങ്ങൾക്ക് മറുപടി നൽകുക.

അതേസമയം, സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പ്രതിപക്ഷ സമരങ്ങൾ വികസനങ്ങൾ അട്ടിമറിക്കാനാണെന്നും രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നിശബ്ദരാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ ഉദ്ദേശമെന്താണെന്ന് തുറന്ന് കാട്ടണം. കേരളത്തിന്റെ വികസനം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനജീവിതം നവീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. മതനിരപേക്ഷ കേരളവുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുളള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ വികസന പ്രവർത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്.സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങൾ നേടിയെടുക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങളെ ജനം അംഗീകരിക്കൂ.

വികസന പ്രവർത്തനങ്ങൾക്ക് തടയിടുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. വൻകിട പദ്ധതിക്കായുള്ള സ്ഥലത്തിൽ നിന്ന്, മൂന്ന് സെന്റ് സ്ഥലം മറ്റൊരാവശ്യത്തിനായി ആവശ്യപ്പെട്ട കൗണ്സിലറെ ഉത്തമനായ സഖാവ് എന്ന വിശേഷണത്തോടെയായിരുന്നു മുഖ്യമന്ത്രി പരാമർശിച്ചത്.

]]>
സംശയങ്ങളെല്ലാം ചോദിക്കാം, കെ റെയില്‍ മറുപടി നല്‍കും; ‘ജനസമക്ഷം സില്‍വര്‍ലൈന്‍’ വ്യാഴാഴ്ച https://malayalees.ch/k-rail-silverline-online-debate-on-june-23/ Mon, 20 Jun 2022 12:47:36 +0000 https://malayalees.ch/?p=63631 സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങളും ആശങ്കകളും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കെ റെയില്‍. ഓണ്‍ലൈനായി സംവാദം സംഘടിപ്പിച്ച് ജനങ്ങളുടെ സംശയങ്ങള്‍ക്ക് വിശദമായി മറുപടി നല്‍കാനാണ് കെ റെയില്‍ പദ്ധതിയിട്ടിരിക്കുന്നത്. വ്യാഴാഴ്ച ഓണ്‍ലൈന്‍ സംവാദ പരിപാടിയായ ജനസമക്ഷം സില്‍വര്‍ലൈന്‍ നടക്കും. വൈകിട്ട് നാല് മണി മുതല്‍ റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളില്‍ കമന്റായി സംശയങ്ങള്‍ ചോദിക്കാമെന്നാണ് കെ റെയില്‍ അറിയിച്ചിരിക്കുന്നത്. കെ റെയില്‍ എംഡി വി അജിത് കുമാര്‍ തന്നെയാണ് ജനങ്ങളുടെ സംശയങ്ങള്‍ക്ക് തത്സമയം മറുപടി നല്‍കുന്നത്. സംവാദത്തില്‍ സിസ്ട്ര പ്രൊജക്ട് ഡയറക്ടറും പങ്കെടുക്കും.

സില്‍വര്‍ലൈന്‍ സര്‍വെയുടെ ഭാഗമായി അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കുന്ന നടപടികളുള്‍പ്പെടെ കടുത്ത പ്രതിഷേധങ്ങള്‍ നേരിട്ടിരുന്നു. പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച അതിരടയാളക്കല്ലുകള്‍ നാട്ടുകാരും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് പിഴുതെറിയുന്ന സ്ഥിതിയുമുണ്ടായിരുന്നു. എന്നാല്‍ എന്ത് വിലകൊടുത്തും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന നിലപാടില്‍ തന്നെ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്.

സില്‍വര്‍ലൈന്‍ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ പ്രോഗസ് റിപ്പോര്‍ട്ടിലുള്‍പ്പെടെ വ്യക്തമാക്കിയിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകള്‍ക്ക് അനുമതി ലഭിച്ചാല്‍ നടപ്പാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഡി.പി.ആര്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര ധനമന്ത്രാലയത്തില്‍ നിന്നും ലഭിച്ച നിര്‍ദേശമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.+

]]>
‘ജിയോ ടാഗ് നേരത്തേയാകാമായിരുന്നില്ലേ?’; സില്‍വര്‍ലൈനില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി https://malayalees.ch/high-court-against-silverline-survey/ Tue, 24 May 2022 11:45:42 +0000 https://malayalees.ch/?p=62351 സില്‍വര്‍ലൈന്‍ പദ്ധതിക്കായുള്ള സര്‍വേ രീതികള്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. വികസനത്തിന്റെ പേരില്‍ കേരളത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. സാമൂഹികാഘാത പഠനത്തിന്റെ മറവില്‍ കല്ലിടുന്നത് എന്തിനെന്ന് സര്‍ക്കാര്‍ മറുപടി പറഞ്ഞിട്ടില്ല. കൊണ്ടുവന്ന സര്‍വേ കല്ലുകള്‍ എവിടെയെന്നും കെ റെയിലിനോട് ഹൈക്കോടതി ചോദിച്ചു. കല്ലിടലിനെതിരെ ഭൂവുടമകള്‍ സമര്‍പ്പിച്ച ഏതാനും ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.https://4d77f146b5e3dd107d3f6b99c21d0289.safeframe.googlesyndication.com/safeframe/1-0-38/html/container.html

സില്‍വര്‍ലൈന്‍ കല്ലിടല്‍ മരവിപ്പിച്ചെന്ന പുതിയ ഉത്തരവ് മറുപടിയായി സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.ജിയോ ടാഗ് നേരത്തെ ആകാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. എന്തിനായിരുന്നു കല്ലിടല്‍ കോലാഹലമെന്നും കോടതി ചോദിച്ചു.

സാമൂഹ്യ ആഘാത പഠനത്തിന്റെ ഭാഗമായാണ് അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ കെ റെയില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കല്ലിടല്‍ സംബന്ധിച്ച് പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ബലപ്രോഗത്തിലൂടെ കല്ലിടുന്ന രീതിയില്‍ നിന്ന് പിന്മാറിയത്. ഇനി മുതല്‍ ഭൂഉടമകളുടെ അനുവാദമുണ്ടെങ്കില്‍ മാത്രമെ കല്ലിടുകയുള്ളു എന്നായിരുന്നു തീരുമാനം. ഭൂഉടമയ്ക്ക് എതിര്‍പ്പ് ഉണ്ടെങ്കില്‍ അതിരടയാള കല്ല് സ്ഥാപിക്കില്ല. പകരം ജിയോടാഗ് സംവിധാനം നടപ്പാക്കുമെന്നാണ് റവന്യു വകുപ്പ് വ്യക്തമാക്കിയിരുന്നത്. ഇത്തരത്തില്‍ ജിപിഎസ് സംവിധാനത്തിലൂടെ സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

]]>
ചരിത്രനേട്ടത്തോടെ അധികാരത്തിലേറിയിട്ട് ഒരുവര്‍ഷം; രണ്ടാം പിണറായി സര്‍ക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍ https://malayalees.ch/first-anniversary-of-second-pinarayi-government/ Fri, 20 May 2022 04:24:11 +0000 https://malayalees.ch/?p=62076 തുടര്‍ഭരണം എന്ന ചരിത്രനേട്ടത്തോടെ അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍. സില്‍വര്‍ലൈനിലൂടെ വികസന വിപ്ലവം സ്വപ്‌നം കണ്ട് മുന്നോട്ടുപോകുന്ന സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തിന്റെ വിധിയെഴുത്ത് കൂടിയാകുമെന്നതിനാല്‍ കര പിടിക്കാന്‍ സര്‍വ ശക്തിയുമെടുത്ത് പ്രവര്‍ത്തിക്കുകയാണ് നിലവില്‍ ഇടതുമുന്നണി.

സര്‍ക്കാര്‍ ഭരണനേട്ടത്തിനുള്ള അംഗീകാരം തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് നേതൃത്വമുള്ളത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തൃക്കാക്കരയില്‍ നൂറുമേനി കൊയ്‌തെടുക്കാനാകുമന്നാണ് നേതാക്കള്‍ വിശ്വസിക്കുന്നത്. എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ ഏതുവിധത്തിലാണ് പ്രതിരോധിക്കേണ്ടതെന്നത് സംബന്ധിച്ച ആശയക്കുഴപ്പവും സര്‍ക്കാരിനെ വലയ്ക്കുന്നുണ്ട്. തൃക്കാക്കരയെ നൂറ് സീറ്റ് നേടാനുള്ള സുവര്‍ണാവസരമായാണ് തങ്ങള്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് സര്‍ക്കാരിന് മുന്നില്‍ വലിയ അഭിമാനപ്രശ്‌നം തന്നെയാകുന്നുണ്ട്. തെരഞ്ഞെടുപ്പായതിനാല്‍ അടുത്ത മാസം രണ്ടാം തിയതിയാണ് വാര്‍ഷികാഘോഷങ്ങള്‍ നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിച്ച് കഴിഞ്ഞ സര്‍ക്കാരിലെ മറ്റ് മന്ത്രിമാരെയെല്ലാം മാറ്റി പുതുമോടിയോടെയായിരുന്നു രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടക്കം. രാജ്യമെങ്കും കൊവിഡ് കേസുകള്‍ കുറഞ്ഞ് നില്‍ക്കുമ്പോഴും കേരളത്തില്‍ കേസുകള്‍ ഉയര്‍ന്നുനില്‍ക്കുന്നതിന്റെ ആശങ്കകളായിരുന്നു സര്‍ക്കാരിന് മുന്നില്‍ ആദ്യം വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങളും പിന്നാലെ വന്നു. എന്ത് വിലകൊടുത്തും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. തൃക്കാക്കരയില്‍ ജയിക്കാനായാല്‍ സില്‍വര്‍ലൈന് വേഗം കൂടും. ഈ പ്രതീക്ഷയില്‍ കരയില്‍ തന്നെ ക്യാമ്പ് ചെയ്യുകയാണ് മുഖ്യമന്ത്രിയും മറ്റ് ഇടത് ജനപ്രതിനിധികളും.

]]>
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഇനി നിര്‍ബന്ധിത കല്ലിടില്ല; സാമൂഹിക ആഘാത പഠനത്തിന് ജിപിഎസ് https://malayalees.ch/no-more-stones-for-the-silver-line-project-gps-for-social-impact-study/ Mon, 16 May 2022 07:43:26 +0000 https://malayalees.ch/?p=61879 സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ പദ്ധതിക്കായി നിര്‍ബന്ധിതമായി അതിരടയാള കല്ലിടുന്നത് അവസാനിപ്പിച്ച് സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിനായി ഇനി മുതല്‍ ജിപിഎസ് സംവിധാനവും ഉപയോഗിക്കും. ഇതുവ്യക്തമാക്കി റവന്യുവകുപ്പ് ഉത്തരവിറക്കി.

സാമൂഹ്യ ആഘാത പഠനത്തിന്റെ ഭാഗമായാണ് അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ കെ റെയില്‍ തീരുമാനിച്ചത്. എന്നാല്‍ കല്ലിടല്‍ സംബന്ധിച്ച് പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ബലപ്രോഗത്തിലൂടെ കല്ലിടുന്ന രീതിയില്‍ നിന്ന് പിന്മാറുന്നത്. ഇനി മുതല്‍ ഭൂഉടമകളുടെ അനുവാദമുണ്ടെങ്കില്‍ മാത്രമെ കല്ലിടുകയുള്ളു. ഭൂഉടമയ്ക്ക് എതിര്‍പ്പ് ഉണ്ടെങ്കില്‍ അതിരടയാള കല്ല് സ്ഥാപിക്കില്ല. പകരം ജിയോടാഗ് സംവിധാനം നടപ്പാക്കുമെന്നാണ് റവന്യു വകുപ്പ് വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ജിപിഎസ് സംവിധാനത്തിലൂടെ സാമൂഹിക ആഘാത പഠനം നടത്തും.

]]>
കെ-റെയിൽ ജനങ്ങൾക്ക് വേണ്ടി നടപ്പാക്കാനുള്ള ഇച്ഛാശക്തി സർക്കാരിനുണ്ട്; എംവി ഗോവിന്ദൻ മാസ്റ്റർ https://malayalees.ch/the-government-has-the-will-to-implement-k-rail-govindan-master/ Thu, 05 May 2022 04:11:21 +0000 https://malayalees.ch/?p=61272 കേരളത്തില്‍ സില്‍വര്‍-ലൈന്‍ നടപ്പാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. പദ്ധതി നടത്തിപ്പിനുള്ള ഇച്ഛാശക്തി എൽഡിഎഫ് സർക്കാരിനുണ്ട്. ആവശ്യമെങ്കിൽ ഡി.പി.ആറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവും. കള്ളക്കഥകള്‍ മെനഞ്ഞ്, നുണപ്രചാരവേല നടത്തി സര്‍ക്കാരിനെതിരായ വികാരം രൂപപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. മകന്‍ മരിച്ചാലും മരുമകളുടെ കണ്ണീരുകാണണം എന്നാഗ്രഹിക്കുന്ന ദുഷ്ടമനസ്സാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തില്‍ സില്‍വര്‍ലൈന്‍ നടപ്പിലാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള ഇച്ഛാശക്തി ഈ സര്‍ക്കാരിനുണ്ട്. സില്‍വര്‍ലൈനില്‍ എന്തെങ്കിലും പ്രശ്നം ജനങ്ങള്‍ അഭിമുഖീകരിക്കുമെന്ന് കണ്ടാല്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് ആവശ്യമായ രീതിയില്‍ ഡിപിആറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവും. ഡിപിആര്‍ ഇരുമ്പുലക്കയല്ല. അങ്ങിനെ ആരും ധരിച്ചുവെക്കേണ്ട. സില്‍വര്‍ലൈനിന്റെ ഡിപിആറും തുടര്‍ന്ന് നടപ്പിലാക്കേണ്ട കാര്യങ്ങളും പ്രായോഗികതയുടെ അടിസ്ഥാനത്തിലാണ് അന്തിമമാക്കുക.

ഒരു പ്രൊജക്ടില്‍ ആദ്യം എഴുതി വെച്ച മുഴുവന്‍ കാര്യങ്ങളും അതേപടി നടക്കണം, ഒന്നും മാറ്റാന്‍ പാടില്ല, അത് ഇരുമ്പുലക്ക പോലെ മാറ്റമില്ലാതെ നില്‍ക്കും എന്നുള്ളതൊക്കെ തെറ്റിദ്ധാരണയാണ്. അത്തരത്തില്‍ ഒരു പൊതുബോധമുണ്ടാക്കാനാണ് യുഡിഎഫും ബിജെപി, എസ്ഡിപിഐ പോലുള്ള വര്‍ഗീയ സംഘടനകളും ചേര്‍ന്ന മഴവില്‍സഖ്യം ശ്രമിക്കുന്നത്. ഈ സര്‍ക്കാര്‍ കേരളത്തോട് പ്രതിബദ്ധതയുള്ള, ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാറാണ്. വീടും പുനരധിവാസവും ഉറപ്പാക്കി മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളു. ഒരാള്‍ക്കും ഇതുകൊണ്ട് ബുദ്ധിമുട്ടുണ്ടാവുകയില്ല. ഉണ്ടാവാന്‍ സര്‍ക്കാര്‍ സമ്മതിക്കുകയുമില്ല.

കള്ളക്കഥകള്‍ മെനഞ്ഞ്, നുണപ്രചാരവേല നടത്തി സര്‍ക്കാരിനെതിരായ വികാരം രൂപപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. കെ റെയിലിനെ യു ഡി എഫും അവരുടെ മഴവില്‍സംഖ്യവും ഭയക്കുന്നത് ഇതിലൂടെ രാജ്യത്തിന് മാതൃകയാവുന്ന അമ്പത് വര്‍ഷങ്ങള്‍ക്കപ്പുറത്തെ വികസന വളര്‍ച്ചയെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ മുന്നേറ്റം ഉണ്ടാവുമെന്നതുകൊണ്ടാണ്. ആ നേട്ടം എല്‍ ഡി എഫ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയാല്‍ ഈ വിക്രസുകാര്‍ക്ക് നിലനില്‍പ്പുണ്ടാകില്ല. മകന്‍ മരിച്ചാലും മരുമകളുടെ കണ്ണീരുകാണണം എന്നാഗ്രഹിക്കുന്ന ദുഷ്ടമനസ്സാണ് ഇക്കൂട്ടര്‍ക്കുള്ളത്. ജനങ്ങള്‍ അത് തിരിച്ചറിയുന്നുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിധിയെഴുത്തിലൂടെ യു ഡി എഫിനും മഴവില്‍സഖ്യത്തിനും ജനവികാരം മനസ്സിലാക്കാനാവും.

]]>