sidhu – malayalees.ch https://malayalees.ch Malayalam Online News Portal Sat, 05 Feb 2022 04:33:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sidhu – malayalees.ch https://malayalees.ch 32 32 “മാഫിയാ പശ്ചാത്തലമുള്ളവരെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കരുത്”; ചന്നിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സിദ്ദു https://malayalees.ch/sidhu-criticism-on-channi/ Sat, 05 Feb 2022 04:33:38 +0000 https://malayalees.ch/?p=56536 മുഖ്യമന്ത്രി ചരൺജീത് സിങ് ചന്നിക്കെതിരെ പരോക്ഷ വിമർശനവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിങ് സിദ്ദു . പഞ്ചാബിൽ ദുർബലനായൊരു മുഖ്യമന്ത്രിയെയാണ് ഉന്നതർക്ക് ആവശ്യം എന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ രാഹുൽ ഗാന്ധി പ്രഖ്യാപിക്കാനിരിക്കെയാണ് തന്റെ മുഖ്യ എതിരാളിയായ ചന്നിക്കെതിരെ സിദ്ദുവിന്റെ വിമർശനം.

“വിശ്വസ്തരെയും ക്ലീൻ ട്രാക്ക് റെക്കോർഡ് ഉള്ളവരെയുമാണ് പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയാക്കേണ്ടത്. അഴിമതിക്കാരെയും മാഫിയാ പശ്ചാത്തലമുള്ളവരെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കരുത്. സ്വയം മാഫിയയായ ഒരാൾക്ക് എങ്ങനെയാണ് മറ്റു മാഫിയകളിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാനാവുക” -സിദ്ദു പറഞ്ഞു.

അനധികൃത മണൽക്കടത്ത് കേസിൽ ചരൺജിത്ത് സിങ് ചന്നിയുടെ മരുമകൻ ഇന്ന് അറസ്റ്റിലായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഭൂപീന്ദർ സിങ് ഹണിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇതിനെത്തുടർന്നാണ് സിദ്ദുവിന്റെ പ്രതികരണം.

പാർട്ടിയുടെ തീരുമാനം എന്താണെങ്കിലും താൻ അതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കും. ജനങ്ങളാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത് എന്നും ജനങ്ങളുടെ തീരുമാനം ദൈവത്തിന്റെ തീരുമാനമാണെന്നും സിദ്ദു പറഞ്ഞു.

]]>
വിശ്വസ്തനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരും; പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിപിന്‍വലിച്ച് സിദ്ദു https://malayalees.ch/sidhu-withdraws-resignation/ Fri, 05 Nov 2021 13:06:48 +0000 https://malayalees.ch/?p=52072 പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി പിന്‍വലിക്കുന്നതായി നവ്‌ജ്യോത് സിംഗ് സിദ്ദു. വിശ്വസ്തനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും ലക്ഷ്യമാണ് പ്രധാനമെന്നും സിദ്ദു പ്രതികരിച്ചു.

നേരത്തെ ഹൈക്കമാന്‍ഡ് സിദ്ദുവിന്റെ രാജി അംഗീകരിച്ചിരുന്നില്ല. സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ പദവി പ്രശ്‌നമല്ലെന്ന് പ്രതികരിച്ച നവ്‌ജ്യോത് സിംഗ് സിദ്ദു, തന്റെ ഈഗോ കൊണ്ടല്ല രാജി നല്‍കിയതെന്നും പറഞ്ഞു.

മുഖ്യമന്ത്രി ഛരണ്‍ജിത് സിംഗ് ചന്നിയുടെ കീഴിലുള്ള പുതിയ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് വകുപ്പുകള്‍ അനുവദിച്ചതിന് തൊട്ടുപിന്നാലെ സെപ്റ്റംബര്‍ 28 ന് സിദ്ദു തന്റെ സ്ഥാനം രാജിവച്ചിരുന്നു. രാഹുല്‍ ഗാന്ധിയും ഹരീഷ് റാവത്തുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം രാജി പിന്‍വലിക്കുമെന്ന് വ്യക്തമായിരുന്നെങ്കിലും ഇപ്പോള്‍ സിദ്ദു തന്നെയാണ് വാര്‍ത്താസമ്മേളനത്തിലൂടെ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

പഞ്ചാബിന്റെ ക്ഷേമത്തിനും ഭാവിക്കും വേണ്ടി ഒരിക്കലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും രാജിവച്ചുകൊണ്ട് സിദ്ദു സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. നേരത്തെ രാജിക്കത്ത് നല്‍കിയെങ്കിലും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി സിദ്ദു തുടരുമെന്ന് എഐസിസി ചുമതലയുള്ള ഹരീഷ് രാവത്തും വ്യക്തമാക്കിയിരുന്നു.

]]>
കോൺഗ്രസിൽ തുടരുമെന്ന സൂചന നൽകി നവ്‌ജോത് സിംഗ് സിദ്ദു https://malayalees.ch/sidhu-will-stand-with-congress/ Sat, 02 Oct 2021 13:13:05 +0000 https://malayalees.ch/?p=50406 കോൺഗ്രസിൽ തുടരുമെന്ന സൂചന നൽകി നവ്‌ജോത് സിംഗ് സിദ്ദു. രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കി സിദ്ദു ട്വീറ്റ് ചെയ്തു. പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും തന്റെ തീരുമാനം ഇതായിരിക്കുമെന്നും സിദ്ദു അറിയിച്ചു.

മഹാത്മാ ഗാന്ധിയുടേയും ലാൽ ബഹദൂർ ശാസ്ത്രിയുടേയും ആശയങ്ങളെ ചേർത്ത് പിടിക്കുമെന്ന് സിദ്ദു പറഞ്ഞു. രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കുമൊപ്പം നിലയുറക്കുമെന്നും സിദ്ദു പറഞ്ഞു. പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച ശേഷമുള്ള സിദ്ദുവിന്റെ ആദ്യ പ്രതികരണമാണിത്.

സെപ്റ്റംബർ 28നാണ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി തത്ക്കാലം ഉയർത്തിക്കാട്ടാൻ കഴിയില്ലെന്ന ഹൈക്കമാൻഡ് നിലപാടാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഒത്തുതീർപ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചത്.

]]>