Sidhu Moosewala – malayalees.ch https://malayalees.ch Malayalam Online News Portal Mon, 13 Jun 2022 04:33:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sidhu Moosewala – malayalees.ch https://malayalees.ch 32 32 പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയില്‍ https://malayalees.ch/sidhu-moosewalas-killer-arrested/ Mon, 13 Jun 2022 04:33:27 +0000 https://malayalees.ch/?p=63282 പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയില്‍. അറസ്റ്റിലായത് വെടിവച്ച സംഘത്തിലെ സന്തോഷ് ജാദവ്. പ്രതി പിടിയിലായത് പൂനെയിൽ നിന്നാണ്. അക്രമി സംഘത്തിലെ ആദ്യ അറസ്റ്റാണ്. കൊല നടത്തിയ സംഘവുമായി നേരിട്ട് ബന്ധമുള്ള മഹാകാൾ എന്ന പ്രതിയെ മഹാരാഷ്ട്ര പൊലിസും ഡൽഹി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.

മൂസെവാലയുടെ കൊലപാതക കേസിൽ പഞ്ചാബ് സർക്കാർ നേരത്തെ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രമുഖരുടെ സുരക്ഷ കുറച്ചതിൽ ഹൈക്കോടതിയിൽ നിന്നും സർക്കാരിന് രൂക്ഷമായ വിമർശനവും കിട്ടിയിരുന്നു. മെയ് 29നാണ് മൂസെവാല കൊല്ലപ്പെട്ടത്.

ഗായകനും കോണ്‍ഗ്രസ് നേതാവുമായ മൂസെവാലയുടെ കൊലപാതകം തിഹാർ ജയിലുള്ള ഗുണ്ട നേതാവ് ലോറൻസ് ബിഷ്ണോയിയാണ് ആസൂത്രണം ചെയ്തതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. മൂസെവാലയുടെ കുടുംബത്തെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സന്ദര്‍ശിച്ചിരുന്നു.

]]>
സിദ്ദു മൂസെ വാലക്ക് ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്ന് നിരന്തരം ഭീഷണികൾ ഉണ്ടായിരുന്നെന്ന് പിതാവ് https://malayalees.ch/sidhu-moose-wala-father-response/ Tue, 31 May 2022 04:32:34 +0000 https://malayalees.ch/?p=62659 സിദ്ദു മൂസെ വാലക്ക് ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്നും നിരന്തരം ഭീഷണികൾ ഉണ്ടായിരുന്നെന്ന് അച്ഛൻ ബൽകൗർ സിങ്. കേസിൽ അറസ്റ്റിലായ മുഖ്യപ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു. ലോറൻസ് ബിഷ്ണോയ് സംഘാഗങ്ങളെ തീഹാർ ജയിലിൽ ഡൽഹി പൊലീസ് വിശദമായി ചോദ്യം ചെയ്തു.

ഗൂണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ്, സിദ്ദു മൂസെ വാലയെ മുൻപ്‌ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് അദ്ദേഹത്തിന്റെ അച്ഛൻ ബൽകൗർ സിംങ് പൊലീസിനെ അറിയിച്ചു. തുടർച്ചയായ ഭീഷണികൾ ഉണ്ടായ പശ്ചാത്തലത്തിലാണ്, മൂസെ വാല ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയത് എന്നും ബൽകൗർ സിങ്ങിന്റ പരാതിയിൽ പറയുന്നു.

ഉത്തരാഖണ്ഡിൽ നിന്ന് അറസ്റ്റിലായ മുഖ്യ പ്രതി ഉൾപ്പെടെയുള്ള 6 പേരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവരടക്കം 10 പേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. കൊലയാളികൾ സഞ്ചരിച്ച 2 വാഹനങ്ങളുടെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് ഇന്ന് പുറത്ത് വരും. സംഭവത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്ത ഗൂണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയെ തിഹാർ ജയിലിൽ ഡൽഹി പൊലീസ് വീണ്ടും ചോദ്യം ചെയ്തു. തീഹാർ ജയിലിലുള്ള ബിഷ്ണോയ് സംഘത്തിൽ പെട്ട മറ്റ് 4 പേരെ യും ഡൽഹി പൊലീസ് ചോദ്യം ചെയ്തു.

തീഹാർ ജയിലിൽ നിന്നുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ട്. അതേ സമയം, മൂസെ വാലയുടെ കൊലപാതകത്തിന് ശേഷം തനിക്ക് ജീവന് ഭീഷയുണ്ടെന്നും, സുരക്ഷ വർദ്ധിപ്പിക്കണം എന്നും ആവശ്യപ്പെട്ട് ബിഷ്ണോയ് കോടതിയെ സമീപിച്ചു. ഡൽഹിയിലും ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരഖണ്ഡ് സംസ്ഥാനങ്ങളിലും പൊലീസിന്റെ അന്വേഷണം തുടരുകയാണ്. കൊലയാളികൾ ഉപയോഗിച്ച വാഹനങ്ങൾ, തോക്കുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം.

]]>
സിദ്ദു മൂസൈവാലയുടെ കൊലപാതകം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു https://malayalees.ch/judicial-inquiry-sidhu-musaiwalas-murder-case/ Mon, 30 May 2022 08:43:19 +0000 https://malayalees.ch/?p=62633 പഞ്ചാബി ഗായകൻ സിദ്ദു മൂസൈവാലയുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. മൂസൈവാലയുടെ കൊലപാതകം ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കും. അദ്ദേഹത്തിന്റെ സുരക്ഷ പിൻവലിച്ചതിലും അന്വേഷണം നടത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു.

കുടുംബം ആവശ്യപ്പെടുന്ന എൻഐഎ, സിബിഐ അന്വേഷിക്കണം ആവശ്യമെങ്കിൽ അതിനും തയാറാണെന്നാണ് ആംആദ്മി സര്‍ക്കാര്‍ അറിയിച്ചു. പ്രത്യേകസംഘമാണ് നിലവിൽ കേസിൽ അന്വേഷണം നടത്തുന്നത്. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ ആറ് പേര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. . ഇവരുടെ ചോദ്യംചെയ്യൽ തുടരുകയാണ്. ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ അംഗമായ കാനഡയിൽ താമസിക്കുന്ന ലക്കി ഉത്തരവാദിത്വം ഏറ്റെടുത്തു.

പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയിൽ വച്ച് ഇന്നലെയായിരുന്നു കൊലപാതകം. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസേവാല വെടിയേറ്റ് മരിക്കുന്നത്. മാനസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേയാണ് ആക്രമണം. കാറിന് നേരെ മുപ്പത് റൗണ്ടാണ് ആക്രമികൾ വെടിവെച്ചത്. രണ്ട് സുഹൃത്തുക്കൾക്കും പരുക്കേറ്റു. ആശുപത്രിയിൽ എത്തിക്കും മുൻപേ മൂസേവാല മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. 28 കാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.

]]>