sidharth-bharathan-share-touching-note-about-his-mother-kpac-lalitha-r8j4hs – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Mar 2022 13:02:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sidharth-bharathan-share-touching-note-about-his-mother-kpac-lalitha-r8j4hs – malayalees.ch https://malayalees.ch 32 32 ‘ഇന്ന് അമ്മയുടെ ജന്മദിനം’; തിരികെ ജോലിയിലേക്കെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍ https://malayalees.ch/sidharth-bharathan-share-touching-note-about-his-mother-kpac-lalitha-r8j4hs/ Thu, 10 Mar 2022 13:01:53 +0000 https://malayalees.ch/?p=58354 ന്തരിച്ച നടി കെപിഎസി ലളിതയുടെ(KPAC Lalitha) ജന്മദിനത്തിൽ തിരികെ ജോലിയിലേക്ക് മടങ്ങുന്നുവെന്ന് അറിയിച്ച് മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍(Sidharth Bharathan). അമ്മ മരിച്ചിട്ട് ഇന്നലെ പതിനാറ് ദിവസമായെന്നും ദുഃഖാചരണം അവസാനിപ്പിക്കുകയാണെന്നും സിദ്ധാര്‍ത്ഥ് അറിയിച്ചു. സമൂ​ഹമാധ്യമങ്ങളിലൂടെ ആയിരുന്നു സിദ്ധാർത്ഥിന്റെ ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ചത്. 

‘അമ്മയുടെ വിയോഗത്തിന് ശേഷമുള്ള 16-ാം ദിവസമായിരുന്നു ഇന്നലെ. ദുഃഖാചരണത്തിന്റെ ഔദ്യോഗികമായി അന്ത്യം കുറിക്കുന്നു.. ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്. ശുഭകരമായ ഈ ദിവസം തന്നെ എന്റെ പുതിയ ചിത്രമായ ‘ജിന്നി’ന്റെ ടീസർ റിലീസ് ചെയ്തുകൊണ്ട് ജോലിയിലേക്ക് തിരികെ പ്രവേശിക്കാമെന്നു കരുതി. അമ്മയുടെ വിയോ​ഗത്തിൽ നിന്നും കരകയറാൻ നിങ്ങളുടെ പിന്തുണയും അനുഗ്രഹവും ആവശ്യമാണ്’, എന്നായിരുന്നു സിദ്ധാര്‍ത്ഥ് കുറിച്ചത്.

അതേസമയം, സിദ്ധാർത്ഥിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ജിന്ന് എന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സൗബിന്‍ ഷാഹിറാണ് നായകൻ. വര്‍ണ്യത്തില്‍ ആശങ്ക’ എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

]]>