sidharamayya – malayalees.ch https://malayalees.ch Malayalam Online News Portal Tue, 16 May 2023 04:32:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sidharamayya – malayalees.ch https://malayalees.ch 32 32 കർണാടകയിൽ മുഖ്യമന്ത്രി ആര്? ഡി.കെ ശിവകുമാറിനെ വീണ്ടും ഡൽഹിയിലേയ്ക്ക് വിളിപ്പിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം https://malayalees.ch/congress-national-leadership-called-dk-shivakumar-to-delhi/ Tue, 16 May 2023 04:08:47 +0000 https://malayalees.ch/?p=81275 കർണാടകയിൽ മുഖ്യമന്ത്രി ആരെന്നുള്ള കോൺഗ്രസ് തീരുമാനം നീളുന്നതിനിടെ ഡി.കെ ശിവകുമാറിനെ ഡൽഹിയിലേയ്ക്ക് വീണ്ടും വിളിപ്പിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിയ്ക്കുന്നതിന് മുന്നോടിയായാണ് നടപടി. ഇന്നുതന്നെ ഡൽഹിയിൽ എത്താനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇന്നലത്തെ ഡൽഹി യാത്ര ഡി.കെ ശിവകുമാർ റദ്ദാക്കിയിരുന്നു. 

ഡൽഹിയിലെത്താൻ തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞാണ് ഡി കെ ശിവകുമാർ തന്റെ ഡൽഹി യാത്ര നാടകീയമായി റദ്ദാക്കിയിരുന്നത്. ഡി കെ ശിവകുമാറുമായി സോണിയാ ഗാന്ധി ഉൾപ്പെടെയുള്ളവർ ചർച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കർണാടക മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തർക്കത്തിൽ ചർച്ചകൾക്കായി ഇന്നലെ വൈകിട്ട് ഡൽഹിയിലേക്ക് പോകുമെന്ന് പറഞ്ഞ ഡി കെ, മണിക്കൂറുകൾക്കുള്ളിൽ തീരുമാനം മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി മോശമാണെന്നും അതിനാൽ ഉടൻ ഡെൽഹിക്ക് പോവാനില്ലെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കിയിരുന്നു. വയറിൽ അണുബാധയുണ്ടെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

അതിനിടെ മുതിർന്ന നേതാവ് സിദ്ധരാമയ്യ ഡൽഹിയിലെത്തി കോൺഗ്രസ് നേതാക്കളുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. എഐസിസി നിരീക്ഷകരുമായി എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കൂടിയാലോചന നടത്തി.

സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാൻ നിലവിൽ 85 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് നിരീക്ഷകർ ഹൈക്കമാൻഡിനെ അറിയിച്ചത്. കർണാടകയിലെ കരുത്തനായ മറ്റൊരു നേതാവായ ഡി കെ ശിവകുമാറിന് 45 പേരുടെ പിന്തുണയുണ്ടെന്നും നിരീക്ഷകർ അറിയിച്ചു. സാഹചര്യങ്ങൾ വിലയിരുത്തി മല്ലികാർജുൻ ഖർഗെയ്ക്ക് എഐസിസി നിരീക്ഷകർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

]]>
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാർ വ്യാഴാഴ്ച അധികാരത്തിലേറും, മുഖ്യമന്ത്രി ആരാകുമെന്നത് സസ്പെൻസ് https://malayalees.ch/congress-announces-karnataka-chief-minister-oath-date/ Mon, 15 May 2023 04:10:45 +0000 https://malayalees.ch/?p=81224 കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സർക്കാർ വ്യാഴാഴ്ച അധികാരത്തിലേറും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി അക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ “സമാന ചിന്താഗതിക്കാരായ” എല്ലാ പാർട്ടികൾക്കും കോൺഗ്രസ് ക്ഷണം അയച്ചിട്ടുണ്ട്.

കർണാടക മന്ത്രിസഭയുടെ അന്തിമ രൂപരേഖ രണ്ട് ദിവസത്തിനകം പുറത്തുവരുമെന്നാണ് സൂചന. മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തീരുമാനിക്കാൻ കോൺഗ്രസ് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ എംഎൽഎമാരുടെ യോഗം ചേരുകയാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കോൺഗ്രസ് ദേശീയ അധ്യക്ഷന് വിടുന്ന പ്രമേയം കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് അന്തിമ തീരുമാനമുണ്ടാകില്ലെങ്കിലും എല്ലാ എം.എൽ.എമാരുടെയും അഭിപ്രായം ആരാഞ്ഞേക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഡി.കെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും അനുയായികൾ യോഗം നടക്കുന്ന ബെംഗളൂരു ഹോട്ടലിന് പുറത്തുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുശീൽ കുമാർ ഷിൻഡെ, ദീപക് ബാബരിയ, ജിതേന്ദ്ര സിംഗ് അൽവാർ എന്നിവരാണ് കർണാടക സിഎൽപി യോഗത്തിന്റെ നിരീക്ഷകർ.

]]>