siddaramaiah – malayalees.ch https://malayalees.ch Malayalam Online News Portal Thu, 07 Sep 2023 06:38:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png siddaramaiah – malayalees.ch https://malayalees.ch 32 32 ‘കേരളത്തിലെ ക്ഷേത്രങ്ങളിൽ ചില പുരുഷന്മാരോട് മാത്രം ഷർട്ട് ധരിക്കരുതെന്ന് ആവശ്യപ്പെടുന്നു’; വിവാദ പ്രസ്താവനയുമായി കർണാടക മുഖ്യമന്ത്രി https://malayalees.ch/siddaramaiah-sparks-controversy-amid-sanatana-row/ Thu, 07 Sep 2023 06:37:52 +0000 https://malayalees.ch/?p=87339 കേരളത്തിനെതിരെ വിവാദ പ്രസ്താവനയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരളത്തിലെ ഒരു ക്ഷേത്രം സന്ദർശിച്ചപ്പോൾ തനിക്ക് വിവേചനം നേരിടേണ്ടി വന്നതായി സിദ്ധരാമയ്യ പറഞ്ഞു. സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷ സഖ്യം രൂക്ഷമായ വിമർശനം നേരിടുന്നതിനിടെയാണ്, കർണാടക മുഖ്യമന്ത്രി മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

‘ഞാൻ ഒരിക്കൽ കേരളത്തിലെ ഒരു ക്ഷേത്രം സന്ദർശിക്കാൻ എത്തിയപ്പോൾ അവർ എന്നോട് ഷർട്ട് അഴിച്ച് അകത്ത് കടക്കാൻ ആവശ്യപ്പെട്ടു. പക്ഷേ ഞാൻ അതിന് തയ്യാറായില്ല, പകരം പുറത്ത് നിന്ന് പ്രാർത്ഥിക്കാമെന്ന് ഞാൻ അവരോട് പറഞ്ഞു.. എല്ലാവരോടും ഷർട്ട് അഴിക്കാൻ അവർ ആവശ്യപ്പെട്ടില്ല, മറിച്ച് ചിലരോട് മാത്രം. ഇത് മനുഷ്യത്വരഹിതമായ ആചാരമാണ്. ദൈവത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്’ – സിദ്ധരാമയ്യ പറഞ്ഞു.

സാമൂഹിക പരിഷ്കർത്താവായ നാരായണ ഗുരുവിന്റെ 169-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്. ഇതിനിടെയാണ് വിവാദ പ്രസ്താവന. സിദ്ധരാമയ്യയുടെ ഈ പ്രസ്താവനക്കെതിരെ ഇപ്പോൾ വലിയ വിവാദമാണ് ഉയർന്നുവന്നിരിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ദക്ഷിണേന്ത്യയിലെ ചില ക്ഷേത്രങ്ങളിലും നിലനിൽക്കുന്ന രീതിയാണ് അതെന്ന് വ്യക്തമാക്കിക്കൊണ്ട് പലരും രംഗത്തെത്തി.

]]>
200 യൂണിറ്റ് വൈദ്യുതി സൗജന്യം, എല്ലാ സ്ത്രീകൾക്കും സൗജന്യബസ് യാത്ര…; അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ പാസാക്കി കർണാടക മന്ത്രിസഭ https://malayalees.ch/karnataka-cabinet-approves-congresss-five-poll-guarantees/ Fri, 02 Jun 2023 11:58:45 +0000 https://malayalees.ch/?p=82133 അധികാരമേറ്റ് ഉടൻ‌ തന്നെ കോൺ​ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ പാലിച്ച് കർണാടക മന്ത്രിസഭ. ഓരോ വീടിനും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ​ഗൃഹജ്യോതി പദ്ധതിയ്ക്കും കുടുംബനാഥകളായിട്ടുള്ള സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്ന ​ഗൃഹലക്ഷ്മി പദ്ധതിയ്ക്കും എല്ലാ ബിപിഎൽ, അന്ത്യോദയ കാർഡ് ഉടമകൾക്കും പത്ത് കിലോ അരി സൗജന്യമായി നൽകുന്ന അന്നഭാ​ഗ്യ പദ്ധതിയ്ക്കും തൊഴിലില്ലാത്ത യുവാക്കൾക്ക് മാസം തോറും ധനസഹായം നൽകുന്ന യുവനിധി പദ്ധതിയ്ക്കും സർക്കാർ ബസുകളിൽ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതിയ്ക്കുമാണ് മന്ത്രിസഭ അം​ഗീകാരം നൽകിയത്. 

ഈ സാമ്പത്തിക വർഷം തന്നെ എല്ലാ പദ്ധതികളും നടപ്പിലാക്കുമെന്നാണ് സിദ്ധരാമയ്യ മന്ത്രിസഭ പ്രഖ്യാപിച്ചിരിക്കുന്നത്. ​ഗൃഹജ്യോതി പദ്ധതി ജൂലൈ ഒന്ന് മുതലും കുടുംബനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ വീതം നൽകുന്ന പദ്ധതി ഓ​ഗസ്റ്റ് 15 മുതലും നടപ്പിൽവരും. അന്ന ഭാ​ഗ്യ പദ്ധതി പ്രകാരമുള്ള അരി വിതരണവും ജൂലൈ മാസം മുതലായിരിക്കും ആരംഭിക്കുക. യുവനിധി പദ്ധതിയുടെ ഭാ​ഗമായി ഡിപ്ലോമ എടുത്ത തൊഴിൽരഹിതരായ യുവാക്കൾക്ക് മാസം 1500 രൂപയും ബിരുദദാരികൾക്ക് മാസം 3000 രൂപയുമാണ് ധനസഹായമായി നൽകുക.

കോൺ​​ഗ്രസിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പ് വാ​ഗ്ദാനമാണ് എല്ലാ സ്ത്രീകൾക്കും സർക്കാർ ബസുകളിൽ അനുവദിക്കുന്ന സൗജന്യ യാത്ര. സിദ്ധരാമയ്യ അധികാരത്തിലേറി ഉടൻ തന്നെ ​ഗ്രാമപ്രദേശങ്ങളിലെ ചില സ്ത്രീകൾ സർക്കാർ ബസുകളിൽ ടിക്കറ്റെടുക്കാൻ വിസമ്മതിച്ചത് ചർച്ചയായിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഇത് സംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം പുറത്തെത്തിയിരിക്കുന്നത്. ഈ മാസം 11ന് തന്നെ ഈ പദ്ധതി പ്രാബല്യത്തിൽ വരും. സർക്കാരിന്റെ എ സി, ആഡംബര ബസുകളിലുൾപ്പെടെ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഈ പദ്ധതികളുടെയെല്ലാം നടത്തിപ്പിന് ആകെ പ്രതിവർഷം 50,000 കോടി രൂപ ചെലവ് വരുമെന്നാണ് കോൺ​ഗ്രസ് കണക്കാക്കുന്നത്.

]]>
വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യ തന്നെ മുഖ്യൻ; ഡി.കെ ശിവകുമാറിന് ജലസേചനം https://malayalees.ch/siddaramaiah-keeps-finance-shivakumar-gets-irrigation/ Mon, 29 May 2023 04:26:40 +0000 https://malayalees.ch/?p=81849 കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ തീരുമാനമായി. ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. മുഖ്യമന്ത്രി പദത്തിന് ലഭിച്ച പ്രഥമ പരിഗണന വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യയ്ക്ക് ലഭിച്ചു. ഡി കെ ശിവകുമാറിന് സുപ്രധാനവകുപ്പുകൾ നൽകിയില്ല. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒതുങ്ങിയ ഡി കെയ്ക്ക് ജലസേചനം, ബംഗളുരു നഗര വികസനം എന്നീ വകുപ്പുകളാണ് നൽകിരിക്കുന്നത്. സിദ്ധരാമയ്യയുടെ നിർദേശങ്ങൾക്കാണ് വകുപ്പ് വിഭജനത്തിലും ഹൈക്കമാൻഡ് പ്രാധാന്യം കൽപ്പിച്ചത്.

ഇന്റലിജൻസ് ഒഴികെ ആഭ്യന്തരവകുപ്പ് ജി പരമേശ്വരയ്ക്കാണ്. വ്യവസായ വകുപ്പ് എം ബി പാട്ടീലിനും റവന്യൂ വകുപ്പ് കൃഷ്ണ ബൈര ഗൗഡയ്ക്കും മൈനിങ് & ജിയോളജി വകുപ്പ് എസ് എസ് മല്ലികാർജുനും നൽകി. മന്ത്രിസഭയിലെ ‌ഏക വനിതാ അം​ഗം ലക്ഷ്മി ഹെബ്ബാൾക്കർക്ക്‌ വനിതാ ശിശുക്ഷേമ വകുപ്പാണ് നൽകിയിരിക്കുന്നത്. മധു ബംഗാരപ്പയ്ക്ക് വിദ്യാഭ്യാസ വകുപ്പും സമീർ അഹമ്മദ് ഖാന് ന്യൂനപക്ഷ വകുപ്പ് ദിനേശ് ഗുണ്ടുറാവുവിന് ആരോഗ്യം- കുടുംബക്ഷേമ വകുപ്പും നൽകി. മലയാളിയായ കെ ജി ജോർജിന് ഊർജവകുപ്പും നൽകി.

മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിലും സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇത്തവണയും ശിവകുമാറിനെ മറികടന്ന് മന്ത്രിസഭാ രൂപീകരണത്തിൽ സിദ്ധരാമയ്യയുടെ അഭിപ്രായങ്ങൾക്കാണ് മേൽക്കൈ ലഭിച്ചത്.

കർണാടകയിലെ കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ തിരക്കിട്ട ചർച്ചകൾ ‌ഡൽഹിയിൽ അരങ്ങേറിയിരുന്നു. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും മന്ത്രിസഭയിലേയ്ക്ക് തങ്ങളുടെ അനുയായികളെ തിരുകി കയറ്റുവാൻ ശ്രമിച്ചത് കടുത്ത ഭിന്നതയ്ക്ക് കാരണമായിരുന്നു. ആകെ 42 പേരുടെ പട്ടികയാണ് സിദ്ധരാമയ്യയും ശിവകുമാറും ചേർന്ന് കോൺഗ്രസ് നേതൃത്വത്തിന് സമർപ്പിച്ചത്. ബുധനാഴ്ച്ച ഡൽഹിയിലെത്തിയ സിദ്ധരാമയ്യയും ശിവകുമാറും രണ്ട് ദിവസങ്ങളിലായി ചർച്ച നടത്തുകയായിരുന്നു. സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും വിശ്വസ്തർ യഥാക്രമം കർണ്ണാടക ഭവനിലും ഡി.കെ സുരേഷ് എം പിയുടെയും വസതിയിൽ യോഗം ചേർന്ന് തന്ത്രങ്ങൾ മെനയുകയായിരുന്നു.

]]>
കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തു https://malayalees.ch/siddaramaiah-takes-oath-as-karnataka-chief-minister/ Sat, 20 May 2023 12:04:52 +0000 https://malayalees.ch/?p=81496 കർണാടകയുടെ 30-ാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ പ്രതീകമായ സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി നേതാക്കൾ പങ്കെടുത്തു.

ബെംഗളൂരു കണ്ഠീരവ സ്‌റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ കർണാടക ഗവർണർ തവർചന്ദ് ഗെലോട്ട് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടക മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമെ എംഎൽഎമാരായ ജി പരമേശ്വര, കെ.എച്ച് മുനിയപ്പ, കെ.ജെ ജോർജ്, എം.ബി പാട്ടീൽ, സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി, B Z സമീർ അഹമ്മദ് ഖാൻ എന്നിവർ പുതുതായി അധികാരമേറ്റ കർണാടക സർക്കാരിൽ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുൻ ഉപമുഖ്യമന്ത്രിയും സംസ്ഥാന ആഭ്യന്തരമന്ത്രിയുമാണ് ജി പരമേശ്വര. 2013ൽ കോൺഗ്രസ് ജയിച്ചപ്പോൾ കെപിസിസി പ്രസിഡന്റായിരുന്നു. ദക്ഷിണ കർണാടകയിലെ പാർട്ടിയുടെ എസ്‌സി (വലത്) മുഖമാണ് അദ്ദേഹം.

ഏഴ് തവണ എംപിയായ കെ എച്ച് മുനിയപ്പ മുൻ കേന്ദ്രമന്ത്രിയും പാർട്ടിയുടെ ശക്തമായ പട്ടികജാതി (ഇടത്) മുഖവുമാണ്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ നാല് തവണ എംഎൽഎയായും പട്ടികജാതി (വലത്) നേതാവുമാണ്. ബെലഗാവിയിലെ ശക്തരായ ജാർക്കിഹോളി കുടുംബത്തിൽ പെട്ടയാളാണ് സതീഷ് ജാർക്കിഹോളി. പാർട്ടിയുടെ എസ്ടി മുഖം കൂടിയാണ് അദ്ദേഹം. ബെംഗളൂരുവിൽ നിന്ന് എട്ട് തവണ എംഎൽഎയായ രാമലിംഗ റെഡ്ഡി പാർട്ടിയുടെ ശക്തമായ നഗര മുഖമാണ്.

മുൻ സംസ്ഥാന ആഭ്യന്തര മന്ത്രിയും കോൺഗ്രസിന്റെ പ്രധാന നേതാവുമാണ് കെ ജെ ജോർജ്. പാർട്ടിയുടെ ന്യൂനപക്ഷ മുഖങ്ങളിൽ ഒരാളാണ് അദ്ദേഹം. സിദ്ധരാമയ്യയുടെ അടുത്തയാളാണ് ബി.സെഡ് സമീർ അഹമ്മദ് ഖാൻ. ബെംഗളൂരു നഗരത്തിൽ നിന്നുള്ള പാർട്ടിയുടെ മറ്റൊരു ന്യൂനപക്ഷ മുഖമാണ് അദ്ദേഹം. എം.ബി പാട്ടീൽ പ്രചാരണ സമിതി അധ്യക്ഷനായിരുന്നു. പാർട്ടിയുടെ ലിംഗായത്ത് മുഖമായ അദ്ദേഹം മുംബൈ കർണാടക മേഖലയിൽ നിന്നുള്ളയാളാണ്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഡി രാജ, ബിഹാർ മുഖ്യമന്ത്രിയും ജെഡിയു മേധാവിയുമായ നിതീഷ് കുമാർ, പിഡിപിയുടെ മെഹബൂബ മുഫ്തി, എൻസിപിയിലെ ശരദ് പവാർ, ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിന്റെ ഫാറൂഖ് അബ്ദുള്ള, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ സിപിഐ എമ്മിന്റെ സീതാറാം യെച്ചൂരിയും നടനും രാഷ്ട്രീയക്കാരനുമായ കമൽഹാസനും 15,000 ത്തോളം അനുയായികളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

]]>
സിദ്ധരാമയ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടിക പുറത്ത് https://malayalees.ch/karnataka-cm-oath-ceremony-10-new-ministers-will-take-oath/ Sat, 20 May 2023 04:09:11 +0000 https://malayalees.ch/?p=81466 മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം കർണാടകയിൽ ഇന്ന് പത്തുപേർ സത്യപ്രതിജ്ഞ ചെയ്യും. ജി പരമേശ്വര, കെ എച്ച് മുനിയപ്പ, കെ ജെ ജോർജ്, എം ബി പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ,
രാമലിംഗ റെഡ്ഢി, സമീർ അഹമ്മദ് ഖാൻ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

ർണാടകയുടെ 24 ആമത് മുഖ്യമന്ത്രിയായാണ് സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ഉച്ചയ്ക്ക് 12.30-യ്ക്കാണ് സത്യപ്രതിജ്ഞ. ഗവർണർ തവർ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപമുഖ്യമന്ത്രിയായി കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും ചുമതലയേൽക്കും.

സത്യപ്രതിജ്ഞയ്ക്കു തൊട്ടുപിറകെ കന്നി മന്ത്രിസഭാ യോഗവും ചേരും. കോണ്‍ഗ്രസിന്റെ അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനായി അവ അംഗീകരിച്ച് ഉത്തരവിറക്കി മന്ത്രസഭാ യോഗം പിരിയും.

സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കു പുറമെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തുടങ്ങി പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

]]>
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ, ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ശനിയാഴ്ച https://malayalees.ch/siddaramaiah-to-be-karnataka-cm-shivakumar-his-deputy-and-pcc-chief-till-2024-poll/ Thu, 18 May 2023 11:46:11 +0000 https://malayalees.ch/?p=81426 നാടകീയ നീക്കങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏക ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിനെയും തീരുമാനിച്ചു. ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡി കെ ശിവകുമാറിന് നൽകിയിരിക്കുന്നത്. കൂടാതെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായി ഡികെ തുടരും.

ഇന്ന്​ വൈകീട്ട്​ ബംഗളുരുവിൽ നിയമസഭ കക്ഷി യോഗം ഔപചാരികമായി തെരഞ്ഞെടുപ്പ്​ നടപടികൾ പൂർത്തിയാക്കും.ശനിയാഴ്ച ഉച്ചക്ക് 12.30നായിരിക്കും സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.സമാന ചിന്താഗതിക്കാരായ പാർട്ടി നേതാക്കളെ ചടങ്ങിലേക്ക്​ ക്ഷണിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

ഫലം വന്ന് നാല് ദിനം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാനാകാതെ കോൺഗ്രസ് ഹൈക്കമാൻഡ് ആശങ്കയിലായിരുന്നു. മുഖ്യമന്ത്രിസ്ഥാനം പങ്കിട്ടേക്കും എന്ന സൂചനകളായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ആദ്യം പുറത്തുവന്നത്. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും ശേഷം ഡി.കെ. ശിവകുമാറും എന്നതായിരുന്നു കോൺഗ്രസ് നേതൃത്വം മുന്നോട്ടു വെച്ചിരുന്നത്. എന്നാൽ ഡി കെ ശിവകുമാർ ഇതിനെ അം​ഗീകരിച്ചിരുന്നില്ല. രാത്രി വൈകിയും നീണ്ട ചർച്ചകൾക്കൊടുവിലാണ് നിലവിൽ തീരുമാനമായിരിക്കുന്നത്.

]]>
ഡി കെ ശിവകുമാറിനെ പിന്തുണച്ച് ലിംഗായത്ത്-വൊക്കലിഗ സമുദായങ്ങള്‍; ഖര്‍ഗെയ്ക്ക് കത്തയച്ചു https://malayalees.ch/lingayat-vokkaliga-supports-dk-shivakumar-karnataka/ Wed, 17 May 2023 04:09:45 +0000 https://malayalees.ch/?p=81327 അടുത്ത കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ വരട്ടെയെന്ന് ഹൈക്കമാന്‍ഡ് മനസറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പദത്തിനായി ഡി കെ ശിവകുമാറിനെ അനുകൂലിച്ച് ലിംഗായത്ത്-വൊക്കലിഗ സമുദായങ്ങള്‍. കന്നഡ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഈ വിഭാഗങ്ങള്‍ തങ്ങളുടെ പിന്തുണ ഡികെ ശിവകുമാറിനാണെന്ന് കോണ്‍ഗ്രസിനെ അറിയിക്കുകയായിരുന്നു. സമുദായ നേതൃത്വങ്ങള്‍ ഡികെ ശിവകുമാറിനെ അനുകൂലിച്ച് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്തയച്ചു. ലിംഗായത്തുകള്‍ സിദ്ധരാമയ്യയ്ക്ക് എതിരാണെന്ന് ഡി കെ ശിവകുമാറും പ്രസ്താവിച്ചിട്ടുണ്ട്. സിദ്ധരാമയ്യയ്ക്ക് ഒരു തവണ മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിച്ചതാണെന്നും ഇനി തന്റെ ഊഴമാണെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി പദമില്ലെങ്കില്‍ എംഎല്‍എയായി തുടരുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. 

കര്‍ണാടകത്തില്‍ മുഖ്യമന്ത്രിപദം പങ്കുവെക്കുന്ന വിഷയത്തില്‍ സോണിയാഗാന്ധിയുടെ നിര്‍ണ്ണായക ഇടപെടല്‍ ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് വിലയിരുത്തപ്പെട്ട സാഹചര്യത്തില്‍ സിദ്ധരാമയ്യക്ക് ആദ്യ രണ്ടുവര്‍ഷ ഊഴം നല്‍കാനുള്ള സാഹചര്യം ഒരുക്കാനാണ് സോണിയാ ഗാന്ധി ഇടപെടുക. രാഹുല്‍ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും ഇന്ന് ഒരിക്കല്‍ക്കൂടി ഖാര്‍ഗെ ചര്‍ച്ച നടത്തും. ഉച്ചയോടെയെങ്കിലും ബെംഗളൂരുവില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവും വിധമുള്ള കൂടിയാലോചനകളായിരിക്കും ഡല്‍ഹിയില്‍ നടക്കുക.

വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സത്യപ്രതിജ്ഞ നടത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ആദ്യരണ്ടുവര്‍ഷം സിദ്ധരാമയ്യക്കും പിന്നീടുള്ള മൂന്നുവര്‍ഷം ശിവകുമാറിനും നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമം. ഇക്കാര്യത്തില്‍ സോണിയാഗാന്ധിയുടെ ഉറപ്പോടെ ഡി.കെ.ശിവകുമാര്‍ നിലപാട് മയപ്പെടുത്തും എന്നാണ് മറ്റ് നേതാക്കളുടെ വിശ്വാസം. കോണ്‍ഗ്രസ് വിജയത്തില്‍ മുഖ്യപങ്കുവഹിച്ച പി.സി.സി. അധ്യക്ഷന്‍കൂടിയായ ഡി.കെ.ശിവകുമാര്‍ ഇപ്പോഴും മുഖ്യമന്ത്രിപദവി ആവശ്യത്തില്‍നിന്ന് പിന്നാട്ടുപോകാന്‍ തയ്യാറായിട്ടില്ല.

]]>
കര്‍’നാടക’ത്തില്‍ ക്ലൈമാക്‌സ്; മുഖ്യമന്ത്രിയെ ഇന്നറിയാം; സോണിയാ ഗാന്ധിയുടെ ഇടപെടല്‍ നിര്‍ണായകമാകും https://malayalees.ch/congress-high-command-will-decide-next-karnataka-cm-today/ Wed, 17 May 2023 04:07:23 +0000 https://malayalees.ch/?p=81324 നാടകീയ നീക്കങ്ങള്‍ക്കും നീണ്ട ആലോചനങ്ങള്‍ക്കും ശേഷം പുതിയ കര്‍ണാടക മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. കര്‍ണാടകത്തില്‍ മുഖ്യമന്ത്രിപദം പങ്കുവെക്കുന്ന വിഷയത്തില്‍ സോണിയാഗാന്ധിയുടെ നിര്‍ണ്ണായക ഇടപെടല്‍ ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് വിലയിരുത്തപ്പെട്ട സാഹചര്യത്തില്‍ സിദ്ധരാമയ്യക്ക് ആദ്യ രണ്ടുവര്‍ഷ ഊഴം നല്‍കാനുള്ള സാഹചര്യം ഒരുക്കാനാണ് സോണിയാ ഗാന്ധി ഇടപെടുക. രാഹുല്‍ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും ഇന്ന് ഒരിക്കല്‍ക്കൂടി ഖാര്‍ഗെ ചര്‍ച്ച നടത്തും. ഉച്ചയോടെയെങ്കിലും ബെംഗളൂരുവില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവും വിധമുള്ള കൂടിയാലോചനകളായിരിക്കും ഡല്‍ഹിയില്‍ നടക്കുക.

വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സത്യപ്രതിജ്ഞ നടത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ആദ്യരണ്ടുവര്‍ഷം സിദ്ധരാമയ്യക്കും പിന്നീടുള്ള മൂന്നുവര്‍ഷം ശിവകുമാറിനും നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമം. ഇക്കാര്യത്തില്‍ സോണിയാഗാന്ധിയുടെ ഉറപ്പോടെ ഡി.കെ.ശിവകുമാര്‍ നിലപാട് മയപ്പെടുത്തും എന്നാണ് മറ്റ് നേതാക്കളുടെ വിശ്വാസം. കോണ്‍ഗ്രസ് വിജയത്തില്‍ മുഖ്യപങ്കുവഹിച്ച പി.സി.സി. അധ്യക്ഷന്‍കൂടിയായ ഡി.കെ.ശിവകുമാര്‍ ഇപ്പോഴും മുഖ്യമന്ത്രിപദവി ആവശ്യത്തില്‍നിന്ന് പിന്നാട്ടുപോകാന്‍ തയ്യാറായിട്ടില്ല.

സിദ്ധരാമയ്യ തന്നെ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് ഏകദേശം ഉറപ്പായിട്ടും മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മര്‍ദം തുടരുകയാണ് ഡി.കെ ശിവകുമാര്‍. മുഖ്യമന്ത്രി പദം വീതം വയ്ക്കുകയാണെങ്കില്‍ ആദ്യ ടേം വേണമെന്നാണ് ഡി.കെ ശിവകുമാറിന്റെ ആവശ്യം. ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണ തനിക്കാണെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയില്‍ ഡി കെ അതൃപ്തി രേഖപ്പെടുത്തി.

പാര്‍ട്ടിയെ ചതിക്കാനോ പിന്നില്‍ നിന്ന് കുത്താനോ ഇല്ലെന്നാണ് എഎന്‍എയോട് ഡി കെ ശിവകുമാര്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി തനിക്ക് മാതാവിനെപ്പോലെയാണ്. മകന് ആവശ്യമുള്ളത് മാതാവ് തരുമെന്നും ഡി കെ പറയുന്നു. ഒരു തരത്തിലും വിഭാഗീയത ഉണ്ടാക്കാനില്ലന്നും ഡി കെ ശിവകുമാര്‍ പറയുന്നു.

]]>
മനസറിയിച്ച് ഹൈക്കമാന്‍ഡ്; സിദ്ധരാമയ്യ മുഖ്യമന്ത്രിയാകട്ടെയെന്ന് പാര്‍ട്ടി; സമവായത്തിന് വഴങ്ങാന്‍ ഡി കെയോട് അഭ്യര്‍ത്ഥിച്ചു https://malayalees.ch/congress-high-command-supports-siddaramaiah-karnataka-cm/ Tue, 16 May 2023 11:42:30 +0000 https://malayalees.ch/?p=81308 കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ നിയോഗിക്കാമെന്ന് അറിയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സമവായത്തിന് വഴിപ്പെടാന്‍ ഡി കെ ശിവകുമാറിനോട് കോണ്‍ഗ്രസ് നേതൃത്വം അഭ്യര്‍ത്ഥിച്ചെന്നാണ് വിവരം. ഡി കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. കര്‍ണാടക പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഡികെയ്ക്ക് അവസരം ഒരുക്കാമെന്നും പാര്‍ട്ടി ദേശീയ നേതൃത്വം അറിയിച്ചു.

മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തെരഞ്ഞെടുക്കാനുള്ള പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ താത്പര്യം ഡി കെ ശിവകുമാര്‍ അംഗീകരിക്കുന്ന പക്ഷം അദ്ദേഹത്തിന്റെ മറ്റ് ആവശ്യങ്ങള്‍ പാര്‍ട്ടി ആരായും. ടേം അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഇരുവര്‍ക്കും നല്‍കിയേക്കുമെന്ന ചില സൂചനകളും മുന്‍പ് പുറത്തുവന്നിരുന്നു. നേതൃത്വത്തിന്റെ തീരുമാനത്തോടുള്ള ഡികെയുടെ പ്രതികരണം അറിഞ്ഞ ശേഷമാകും ഇക്കാര്യത്തില്‍ ഉള്‍പ്പെടെ വ്യക്തത വരിക.

പാര്‍ട്ടിയെ ചതിക്കാനോ പിന്നില്‍ നിന്ന് കുത്താനോ ഇല്ലെന്നാണ് ഡി കെ ശിവകുമാര്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി തനിക്ക് മാതാവിനെപ്പോലെയാണ്. മകന് ആവശ്യമുള്ളത് മാതാവ് തരുമെന്നും ഡി കെ പറയുന്നു. ഒരു തരത്തിലും വിഭാഗീയത ഉണ്ടാക്കാനില്ലന്നും ഡി കെ ശിവകുമാര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പദം വീതം വയ്ക്കുകയാണെങ്കില്‍ ആദ്യ ടേം വേണമെന്നാണ് ഡി കെ ശിവകുമാറിന്റെ ആവശ്യം. ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണ തനിക്കാണെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയില്‍ ഡി കെ അതൃപ്തി രേഖപ്പെടുത്തി. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്കായി ഡി കെ ശിവകുമാര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

]]>
ആരാകും മുഖ്യമന്ത്രി?; സിദ്ധരാമയ്യക്ക് മുൻതൂക്കമെന്ന് സൂചന https://malayalees.ch/who-will-be-karnataka-cm-siddaramiah-ord-dk-shivakumar/ Mon, 15 May 2023 04:09:08 +0000 https://malayalees.ch/?p=81221 കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചയിൽ സിദ്ധരാമയ്യക്ക് മുൻതൂക്കമെന്ന് സൂചന. ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്കെന്ന് കേന്ദ്ര നിരീക്ഷകരുടെ വിലയിരുത്തൽ. കൂടുതൽ ചർച്ചകൾക്കായി ഡികെ ശിവകുമാറും സിദ്ധരാമയ്യയും ഡൽഹിയിലേക്ക് പോകും.

പുതിയ കർണാടക മുഖ്യമന്ത്രി ആരാകണമെന്ന് കോൺ​ഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നാണ് കോൺ​ഗ്രസ് നിയമസഭാകക്ഷി യോ​ഗത്തിൽ തീരുമാനമായത്. സി​​ദ്ധരാമയ്യയും ഡികെ ശിവകുമാറുമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവുമായി നിൽക്കുന്നത്. ഇരുവരേയും പിന്തുണയ്ക്കുന്ന അണികൾ ചേരി തിരിഞ്ഞ് മു​ദ്രാവാക്യം വിളികളുമായി യോ​ഗം നടക്കുന്ന ബം​ഗളൂരുവിലെ സ്വകാര്യ ഹോട്ടലിന് മുന്നിൽ തടിച്ചുകൂടി. വിഷയത്തിൽ മലികാർജുൻ ഖാർ​ഗെയും സോണിയ ​ഗാന്ധിയും ചർച്ച നടത്തി.

ഖാർ​ഗെയ്ക്കും സോണിയക്കും പുറമെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും പങ്കെടുക്കും. സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്.

]]>