sibi mathews – malayalees.ch https://malayalees.ch Malayalam Online News Portal Tue, 16 Nov 2021 06:36:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sibi mathews – malayalees.ch https://malayalees.ch 32 32 ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചന; സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം നീട്ടി https://malayalees.ch/isro-spy-case-sibi-mathewss-bail/ Tue, 16 Nov 2021 06:36:19 +0000 https://malayalees.ch/?p=52573 ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ മുന്‍ ഡിജിപി സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം ദീര്‍ഘിപ്പിച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യത്തിന്റെ സമയപരിധി ഒഴിവാക്കി. സമയപരിധി നിശ്ചയിച്ചതിനെതിരെ സിബി മാത്യൂസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തെ 60 ദിവസത്തെ മുന്‍കൂര്‍ ജാമ്യമാണ് സിബിഐ കോടതി അനുവദിച്ചത്.

ചാരക്കേസ് കെട്ടിച്ചമയ്ക്കാന്‍ ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയാണ് മുന്‍ ഡിജിപിയായിരുന്ന സിബി മാത്യൂസ്. ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിക്കുന്ന സമയത്ത് പ്രത്യേക അന്വേഷണ സംഘത്തില്‍ അംഗമായിരുന്നു സിബി മാത്യൂസ്.

തനിക്കെതിരായ പകയാണ് കേസിന് പിന്നിലെന്നും സിബി മാത്യൂസ് ആരോപിച്ചിരുന്നു. ചില ശാസ്ത്രജ്ഞന്‍മാര്‍, പൊലീസിലെ വിരമിച്ച ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇതിനു പിന്നിലുണ്ട്, ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തില്‍ സര്‍ക്കാരുകള്‍ കൈയ്യും കെട്ടി നില്‍ക്കുന്നത് ശരിയല്ലെന്നുമായിരുന്നു സിബി മാത്യൂസിന്റെ വാദങ്ങള്‍. മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ചതിനെതിരെ സിബിഐയുടെ വിശദീകരണം നേരത്തെ ഹൈക്കോടതി തേടിയിരുന്നു.

]]>
റിപ്പോർട്ട് ഫയൽ ചെയ്യാൻ സമയം ചോദിച്ച് സിബി മാത്യൂസ്; സാധ്യമല്ലെന്ന് നമ്പി നാരായണൻ; കോടതിയിൽ നാടകീയ രംഗങ്ങൾ https://malayalees.ch/isro-spy-case-dramatic-moments-at-court/ Mon, 12 Jul 2021 11:44:45 +0000 https://malayalees.ch/?p=46669 ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ വാദത്തിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾ.
ചില റിപ്പോർട്ടുകൾ ഫയൽ ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് സിബി മാത്യൂസിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. ഇതിനെതിരെ നമ്പി നാരായണന്റെ അഭിഭാഷകൻ രംഗത്തെത്തി.

റിപ്പോർട്ട് ഫയൽ ചെയ്യാൻ സമയം അനുവദിക്കരുതെന്ന് നമ്പി നാരായണന് വേണ്ടി അഭിഭാഷകൻ ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. കേസ് വലിച്ചു നീട്ടാനാണ് സിബി മാത്യൂസിന്റെ നീക്കമെന്നും അഭിഭാഷകൻ ആരോപിച്ചു. തുടർന്ന് ഓൺലൈൻ വാദം ഒഴിവാക്കി കേസ് മറ്റന്നാൾ നേരിട്ട് കേൾക്കാമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ മറിയം റഷീദയുടെയും, ഫൗസിയ ഹസന്റെയും കക്ഷി ചേരൽ അപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു. ഇരുവരെയും സാക്ഷികളായി ഉൾപ്പെടുത്തിയ കോടതി നാളെ സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്യാൻ കോടതി നിർദേശം നൽകി.

]]>