Shyju Khalid – malayalees.ch https://malayalees.ch Malayalam Online News Portal Wed, 02 Dec 2020 13:17:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Shyju Khalid – malayalees.ch https://malayalees.ch 32 32 വീണ്ടും മെലിഞ്ഞ് ഫഹദ്: ‘ജോജി’ക്കായുള്ള മേക്കോവർ ചിത്രം വെെറൽ https://malayalees.ch/fahad-fasil-make-over-pic-joji-viral/ Wed, 02 Dec 2020 13:16:56 +0000 https://malayalees.ch/?p=36180 കഥാപാത്രത്തിന്റെ പൂർണതക്കായി ഏതറ്റം വരെയും പോകാൻ തയ്യാറാണ് യുവ താരം ഫഹദ് ഫാസിൽ. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മാറിയിരിക്കുകയാണ് താരത്തിന്റേതായി പ്രചരിക്കുന്ന വെെറൽ ഫോട്ടോ. തന്റെ പുതിയ സിനിമയായ ‘ജോജി’ക്ക് വേണ്ടി വീണ്ടും മെലിഞ്ഞ ഫഹദിന്റെ ഫോട്ടോണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഹിറ്റ് ചിത്രമായ കുമ്പളങ്ങി നെെറ്റ്സിന് ശേഷം ശ്യാം പുഷ്കരൻ – ദിലീഷ് പോത്തൻ – ഫഹദ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ജോജിയുടെ വാർത്ത പുറത്ത് വന്നത് മുതൽ ത്രില്ലിലായിരുന്നു ആരാധകർ. സിനിമക്ക് വേണ്ടി ഫഹദ് നടത്തുന്ന മേക്കോവർ കൂടി കണ്ടതോടെ സം​ഗതി ഹിറ്റ്. നടൻ ബാബുരാജിനൊപ്പമുള്ള ഫഹദിന്‍റെ ചിത്രമാണ് വെെറലായത്. കൂടുതൽ മെലിഞ്ഞ ​ഗെറ്റപ്പിലാണ് താരം ചിത്രത്തിൽ എത്തുന്നത്.

ജോജിയോടൊപ്പം എന്ന തലക്കെട്ടോടെയായിരുന്നു ഫഹദിന്റെ ചിത്രം പങ്കുവെച്ചത്. ശ്യാം പുഷ്കരൻ എഴുതി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോജി. ഷെെജു ഖാലിദാണ് ഛായാ​ഗ്രഹണം. വര്‍ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, ഭാവനാ സ്റ്റുഡിയോസ് എന്നീ ബാനറുകളിലായി ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

]]>