Shukoor murder case – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Jun 2020 04:59:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Shukoor murder case – malayalees.ch https://malayalees.ch 32 32 ”ഷുക്കൂറിനെ അരിഞ്ഞുതള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല”: മൂത്തേടത്തെ കൊലവിളി മുദ്രാവാക്യത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ് https://malayalees.ch/dyfi-rally-with-provocative-slogans-in-nilambur-news/ Mon, 22 Jun 2020 04:59:36 +0000 https://malayalees.ch/?p=27420 മുസ്‍ലിം ലീഗിന്‍റെ പരാതിയിൽ എടക്കര പൊലീസാണ് കേസെടുത്തത്.

മലപ്പുറം നിലമ്പൂർ മൂത്തേടത്തെ കൊലവിളി പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തു. മുസ്‍ലിം ലീഗിന്‍റെ പരാതിയിൽ എടക്കര പൊലീസാണ് കേസെടുത്തത്. എന്നാല്‍ പ്രതിഷേധ പ്രകടനത്തിൽ വിളിച്ച മുദ്രാവാക്യം ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം തള്ളി. ഡിവൈഎഫ്ഐയുടെ ഉത്തരവാദിത്വപ്പെട്ട പ്രവർത്തകർ ഉണ്ടോ എന്നത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു .

അരിയില്‍ ഷുക്കൂറിനെ അരിഞ്ഞുതള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ലെന്നായിരുന്നു മൂത്തേടത്തെ ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടയിലെ മുദ്രാവാക്യങ്ങള്‍. കോണ്‍ഗ്രസ് -സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് മൂത്തേടം. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ തുടങ്ങിയ തർക്കമാണ് തെരുവിലേക്ക് പടർന്നത്.

‘ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോൾ, അരിഞ്ഞു തള്ളിയ പൊന്നരിവാൾ, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓർത്തോ ഓർത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ.

]]>