shubman gill – malayalees.ch https://malayalees.ch Malayalam Online News Portal Thu, 14 Sep 2023 04:38:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png shubman gill – malayalees.ch https://malayalees.ch 32 32 ഐസിസി റാങ്കിംഗ്; ശുഭ്മൻ ഗില്ലിന് തകർപ്പൻ മുന്നേറ്റം, മുന്നിൽ ബാബർ അസം മാത്രം https://malayalees.ch/icc-ranking-shubman-gill-2/ Thu, 14 Sep 2023 04:38:48 +0000 https://malayalees.ch/?p=87707 ഐസിസി റാങ്കിംഗിൽ വമ്പൻ നേട്ടമുണ്ടാക്കി ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മൻ ഗിൽ. ഏഷ്യാ കപ്പിലെ പ്രകടന മികവിൽ താരം റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. 759 റേറ്റിംഗോടെയാണ് ഗിൽ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനു പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 863 ആണ് അസമിൻ്റെ റേറ്റിംഗ്. (icc ranking shubman gill)

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ മിന്നും പ്രകടനങ്ങൾ തുണയായപ്പോൾ ഓസീസ് താരം ഡേവിഡ് വാർണറും റാങ്കിംഗിൽ നേട്ടമുണ്ടാക്കി. 739 റേറ്റിംഗുമായി താരം നാലാമതെത്തി. 745 റേറ്റിംഗുമായി ദക്ഷിണാഫ്രിക്കയുടെ റസ്സി വാൻ ഡർ ഡസ്സൻ മൂന്നാമതുള്ള പട്ടികയിൽ രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി ആദ്യ പത്തിലുണ്ട്. 715 റേറ്റിംഗുള്ള വിരാട് കോലി എട്ടാമതും 707 റേറ്റിംഗുള്ള രോഹിത് ശർമ 9ആമതുമാണ്

ബൗളർമാരിൽ, ഏറെക്കാലത്തിനു ശേഷം ഏകദിന മത്സരം കളിച്ച ന്യൂസീലൻഡ് താരം ട്രെൻ്റ് ബോൾട്ട് രണ്ടാം സ്ഥാനത്തെത്തി. ഓസീസ് പേസർ ജോഷ് ഹേസൽവുഡ് ഒന്നാമത് തുടരുന്നു. കുൽദീപ് യാദവ് (7), മുഹമ്മദ് സിറാജ് (9) എന്നിവരാണ് പട്ടികയിൽ ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ.

അതേസമയം, ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഫൈനൽ എതിരാളികളെ ഇന്നറിയാം. ഇന്ന് നടക്കുന്ന ശ്രീലങ്ക – പാകിസ്താൻ മത്സരവിജയികളെയാവും ഇന്ത്യ കലാശപ്പോരിൽ നേരിടുക. ശ്രീലങ്കയെ 41 റൺസിനു കീഴടക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ കടന്നത്. ഇന്ത്യ മുന്നോട്ടുവച്ച 214 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 172 റൺസിന് ഓൾ ഔട്ടായി.

]]>
ശുഭ്മാൻ ​ഗില്ലിന് വീണ്ടും സെഞ്ച്വറി; മുബൈക്ക് ഫൈനൽ കടക്കാൻ 234 റൺസ് വേണം https://malayalees.ch/gt-vs-mi-qualifier-2-shubman-gill-century-live/ Sat, 27 May 2023 04:35:36 +0000 https://malayalees.ch/?p=81831 ഐപിഎല്‍ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിനെതിരെ മുംബൈയ്ക്ക് ജയിക്കാൻ 234 റൺസ് വേണം. ഗില്ലിന്റെ വെടിക്കെട്ട് സെഞ്ചുറി മികവിലാണ് ഗുജറാത്ത് 200 കടന്നത്. ഗുജറാത്തിന് വേണ്ടി ശുഭ്മാൻ ഗിൽ 60 പന്തിൽ 129 റൺസ് നേടി പുറത്തായി. ഈ സീസണില്‍ മൂന്ന് സെ‌ഞ്ചുറികള്‍ ഗില്‍ നേടിക്കഴിഞ്ഞു.

20 ഓവറിൽ ഗുജറാത്ത് 233/ 3. 49 പന്തിലായിരുന്നു ഗില്ലിന്‍റെ മൂന്നക്കം. മൂന്നാമനായി ഇറങ്ങിയ സായി സുദർശനും നാലാമത് ഇറങ്ങിയ ക്യാപ്റ്റൻ പാണ്ട്യയും ബാറ്റിങ്ങിൽ മികവ് കാട്ടി. മുംബൈ ഇന്ത്യൻസിന് വേണ്ടി പിയുഷ് ചൗള, ആകാശ് മദ്വാൽ എന്നിവർ ഓരോ വിക്കറ്റ് നേടി. കഴിഞ്ഞ മത്സരത്തിൽ താരമായ ആകാശ് മദ്വാൽ 4 ഓവറിൽ വഴങ്ങിയത് 52 റൺസാണ്. മുംബൈ നിരയിൽ ആറ് ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ആരും കാര്യമായ മികവ് കാട്ടിയില്ല.

ഈ സെഞ്ചുറിയോടെ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ തലയില്‍ ഓറഞ്ച് ക്യാപ്പ് സുരക്ഷിതം. ഇതിനകം ഗില്ലിന്‍റെ റണ്‍വേട്ട 820 പിന്നിട്ടുകഴിഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍ കടന്നാല്‍ ഗില്ലിന്‍റെ റണ്‍ സമ്പാദ്യം ഇനിയും ഉയരും. സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 14 മത്സരങ്ങളില്‍ 730 റണ്‍സുമായി മുന്നിലുണ്ടായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഫാഫ് ഡുപ്ലസിസിന്‍റെ റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്.

പ്ലേയിംഗ് ഇലവനുകള്‍

മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ടിം ഡേവിഡ്, ക്രിസ് ജോര്‍ദാന്‍, പീയുഷ് ചൗള, ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫ്, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്‌വാള്‍.

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, സായ് സുദര്‍ശന്‍, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ്മ, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി.

]]>
കൗണ്ടി കളിക്കാനൊരുങ്ങി ശുഭ്മൻ ഗിൽ; പാഡണിയുക ഗ്ലാമോർഗനായി https://malayalees.ch/shubman-gill-county-cricket-glamorgan/ Fri, 26 Aug 2022 04:24:01 +0000 https://malayalees.ch/?p=67105 കൗണ്ടി ടീമുമായി കരാറൊപ്പിട്ട് ശുബ്മൻ ഗിൽ. വിസ ശരിയായാൽ സീസൺ അവസാനം വരെ ഗിൽ ഗ്ലാമോർഗനു വേണ്ടി കളിക്കും. ഇതോടെ സീസണിൽ കൗണ്ടി ക്ലബുകളുമായി കരാറൊപ്പിട്ട ഇന്ത്യൻ താരങ്ങളുടെ എണ്ണം ആറാകും. തകർപ്പൻ ഫോമിലുള്ള ഗിൽ സിംബാബ്‌വെ പരമ്പരയിലെ താരമായിരുന്നു.

ചേതേശ്വർ പൂജാര (സസക്സ്), ഉമേഷ് യാദവ് (മിഡിൽസെക്സ്), വാഷിംഗ്ടൺ സുന്ദർ (ലങ്കാഷയർ), നവ്‌ദീപ് സെയ്നി (കെൻ്റ്), മുഹമ്മദ് സിറാജ് (വാർവിക്ക്‌ഷെയർ) എന്നീ ഇന്ത്യൻ താരങ്ങൾ ഗില്ലിനൊപ്പം വിവിധ കൗണ്ടി ക്ലബുകളിൽ ഇക്കൊല്ലം കളിക്കും.

അതേസമയം, ഈ മാസം 27ന് ഏഷ്യാ കപ്പ് ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്താനും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെൻ്റിൽ പാകിസ്താൻ ആണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ മത്സരം നടക്കും. ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്. വിശ്രമത്തിലായിരുന്ന വിരാട് കോലി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഫോമിലല്ലാത്ത കോലിയ്ക്ക് ടി20 ലോകകപ്പിന് മുൻപ് ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്.

ജഡേജ, ചാഹൽ, ബിഷ്ണോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു. പരുക്കിന്റെ പിടിയിലായ ബുമ്രയെ ടീമിലുൾപ്പെടുത്തിയില്ല. ഹാർദിക് പാണ്ഡ്യ ടീമിൽ ഇടം നേടി. ലഭിച്ച അവസരങ്ങൾ നന്നായി വിനിയോഗിച്ച ദീപക് ഹൂഡയ്ക്കും അവസരം ലഭിച്ചു. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ മുൻ താരം വിവിഎസ് ലക്ഷ്മൺ തന്നെ ഇന്ത്യയെ പരിശീലിപ്പിക്കും. ഇക്കാര്യത്തിൽ ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുതിർന്ന പരിശീലകനും ഇന്ത്യ അണ്ടർ 19, എ ടീം പരിശീലകനുമായ ലക്ഷ്മൺ സിംബാബ്‌വെ പരമ്പരയിലും ഇന്ത്യയുടെ പരിശീലകനായിരുന്നു.

]]>