shubhman gill – malayalees.ch https://malayalees.ch Malayalam Online News Portal Mon, 08 May 2023 08:00:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png shubhman gill – malayalees.ch https://malayalees.ch 32 32 ഗില്ലും സാഹയും നിറഞ്ഞാടി; 56 റണ്‍സിന്റെ തകർപ്പൻ വിജയവുമായി ഗുജറാത്ത് https://malayalees.ch/saha-shubman-show-helps-gujarat-thrash-lucknow-by-56-runs/ Mon, 08 May 2023 07:58:22 +0000 https://malayalees.ch/?p=80891 ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഒരു വിജയം മതിയെന്ന കണക്കുകൂട്ടലില്‍ മത്സരത്തിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് റണ്‍ മല തീര്‍ത്ത് ലഖ്‌നൗവിനെ പരാജയത്തിലേക്ക് തള്ളിവിട്ടു. ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത ​ഗുജറാത്ത് തുടക്കം മുതലേ നയം വ്യക്തമാക്കി ആഞ്ഞടിക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ തന്നെ സാഹ വെടിക്കെട്ട് തുടങ്ങി. മറുവശത്ത് ഗില്ല് പതിയെയാണ് ​തുടങ്ങിയത്. 43 പന്തിൽ 81 റൺസ് അടിച്ചുകൂട്ടി സാഹ മടങ്ങുമ്പോൾ 12.1 ഓവറിൽ ഓപ്പണിം​ഗ് സംഘം കൂട്ടിച്ചേർത്തത് 142 റൺസായിരുന്നു.

പിന്നീട് വന്ന ക്യാപ്റ്റൻ ​ഹർദിക് 15 പന്തിൽ 25 റൺസെടുത്ത് മടങ്ങി. ആദ്യ ഓവറുകളിലെ റൺ റേറ്റ് ഡത്ത് ഓവറുകളിൽ നിലനിർത്താനായില്ലെങ്കിലും 51 പന്തിൽ 94 റൺസ് അടിച്ചുകൂട്ടി പുറത്താവാതെ നിന്ന ​ഗില്ലിന്റെയും 12 പന്തിൽ 22 റൺസെടുത്ത മില്ലറുടെയും ബാറ്റിം​ഗ് കരുത്തിൽ 228 റൺസിന്റെ വിജയലക്ഷ്യം തീർക്കുകയായിരുന്നു ​ഗുജറാത്ത്.

മറുപടി ബാറ്റിങ്ങിൽ വെടിക്കെട്ട് ബാറ്റിങ്ങോടെ തുടങ്ങിയ മയേഴ്സും ഡീ കോക്കും വിജയപ്രതീക്ഷ നൽകിയതാണ്. പക്ഷേ 23 പന്തിൽ 48 റൺസെടുത്ത് മയേഴ്സും 41 പന്തിൽ 70 റൺസുമായി ഡീ കോക്കും പുറത്തായതോടെ വിജയം അകന്നുനിന്നു. 11 പന്തിൽ 21 റൺസ് നേടിയ യുവതാരം ബധോണി ഒഴികെയുള്ള മറ്റ് താരങ്ങൾക്കൊന്നും മികച്ച ബാറ്റിം​ഗ് പുറത്തെടുക്കാനായില്ല. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് മാത്രമാണ് ലഖ്നൗ സ്വന്തമാക്കിയത്.

]]>
സെഞ്ച്വറി തിളക്കത്തിൽ ഗില്ലും രോഹിതും, ന്യൂസിലൻഡിന് 386 റൺസ് വിജയലക്ഷ്യം https://malayalees.ch/rohit-sharma-shubman-gill-centuries-propel-india-to-385-9-vs-new-zealand/ Tue, 24 Jan 2023 13:39:45 +0000 https://malayalees.ch/?p=74975 ഇന്ത്യയ്‌ക്കെതിരായ അവസാന ഏകദിനത്തിൽ ന്യൂസിലൻഡിന് 386 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം. ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രോഹിത് ശർമ്മയുടെയും ശുഭ്മാൻ ഗില്ലിന്റെയും സെഞ്ച്വറികളുടെ മികവിലാണ് ടീം വമ്പൻ സ്‌കോറിലേക്ക് എത്തിയത്. അവസാന ഘട്ടത്തിൽ ഹാർദിക് പാണ്ഡ്യ നേടിയ 54 റൺസും ടീമിനെ തുണച്ചു.

ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ ടോം ലാഥം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് 212 റൺസിന്റെ പടുകൂറ്റൻ പാട്ണർഷിപ്പ് പടുത്തുയർത്തി. രോഹിത് ശർമ്മ 85 പന്തിൽ 101 റൺസെടുത്ത് പുറത്തായപ്പോൾ ശുഭ്മാൻ ഗിൽ 78 പന്തിൽ 112 റൺസെടുത്തു.

രോഹിത് ശർമ്മയുടെ കരിയറിലെ 30-ാം സെഞ്ച്വറിയാണിത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ റിക്കി പോണ്ടിങ്ങിന് തുല്യമായി രോഹിത് ശർമ്മ. ഏകദിന ക്രിക്കറ്റിലെ നാലാം സെഞ്ചറിയാണു ഗില്ലിന്റേത്. ഒരു ഘട്ടത്തിൽ സ്കോർ 500 മുകളിൽ ഏറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബൗളർമാർ നല്ലരീതിയിൽ തിരിച്ചുവരവ് നടത്തി. രോഹിത്തും ഗില്ലും പുറത്തായതോടെ റൺ ഒഴുക്ക് കുറഞ്ഞു.

വിരാട് കോലി(36) ഇഷാന്‍ കിഷൻ(24) സൂര്യകുമാര്‍ യാദവ്(14) എന്നിവർ അധികം വൈകാതെ കൂടാരം കയറി. വിക്കറ്റ് നഷ്ടമില്ലാതെ 212 റണ്‍സെന്ന നിലയില്‍ നിന്ന് ഇന്ത്യ 293 ന് അഞ്ച് എന്ന സ്‌കോറിലേക്ക് നിലംപൊത്തി. ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനമാണ് അവസാന ഓവറുകളില്‍ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായകമായത്. ഹാർദിക് പാണ്ഡ്യ 38 പന്തിൽ 54 റൺസ് നേടി.

]]>