Shripad Naik – malayalees.ch https://malayalees.ch Malayalam Online News Portal Tue, 12 Jan 2021 04:03:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Shripad Naik – malayalees.ch https://malayalees.ch 32 32 കേന്ദ്രമന്ത്രി ശ്രീപദ് നായികിന് വാഹനാപകടത്തില്‍‌ പരിക്ക്; ഭാര്യയും സഹായിയും മരിച്ചു https://malayalees.ch/injured-in-car-crash-union-minister-shripad-naik-stable/ Tue, 12 Jan 2021 04:03:46 +0000 https://malayalees.ch/?p=38436 കേന്ദ്രമന്ത്രി ശ്രീപദ് നായിക് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഉത്തര കര്‍ണാടക ജില്ലയില്‍ വെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മന്ത്രി ആശുപത്രിയില്‍ ചികിത്സയിലാണ്. കാറിലുണ്ടായിരുന്ന ഭാര്യ വിജയയും സഹായിയും മരിച്ചു.

മന്ത്രിയെയും കൂടെയുണ്ടായിരുന്നവരെയും ഗോവയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മന്ത്രിയുടെ കൂടെ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്.

കര്‍ണാടകയിലെ അങ്കോള സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. വാഹനം കീഴ്മേല്‍ മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഗോകര്‍ണത്തേക്കുള്ള യാത്രയിലായിരുന്നു മന്ത്രിയും കുടുംബവും. ഭാര്യ സംഭവ സ്ഥലത്തുതന്നെ മരിച്ചു. സഹായി ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് മരിച്ചത്.

]]>