Shreyasi Singh – malayalees.ch https://malayalees.ch Malayalam Online News Portal Mon, 05 Oct 2020 13:29:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Shreyasi Singh – malayalees.ch https://malayalees.ch 32 32 ഷൂട്ടിംഗ് താരം ശ്രേയസി സിംഗ് ബി.ജെ.പിയില്‍; ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും https://malayalees.ch/shooter-shreyasi-singh-joins-bjp-may-contest-bihar-assembly-polls/ Mon, 05 Oct 2020 13:28:55 +0000 https://malayalees.ch/?p=32803 ചന്ദ്രശേഖര്‍-വാജ്പേയി സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രിയായിരുന്ന ദ്വിഗ് വിജയ് സിങ്ങിന്റെ മകളാണ് ശ്രേയസി സിങ്

പ്രശസ്ത ഷൂട്ടിംഗ് താരം ശ്രേയസി സിങ് ബി.ജെ.പി.യില്‍ ചേര്‍ന്നു. ശ്രേയസി ബിഹാര്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായേക്കുമെന്നാണ് സൂചന. ചന്ദ്രശേഖര്‍-വാജ്പേയി സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രിയായിരുന്ന ദ്വിഗ് വിജയ് സിങ്ങിന്റെ മകളാണ് ശ്രേയസി സിങ്. ഞായറാഴ്ച വൈകിട്ട് ബി.ജെ.പി. ദേശീയ ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ് ശ്രേയസിക്ക് അംഗത്വം നല്‍കിയത്.

2018 ലെ അര്‍ജുന അവാര്‍ഡ് ജേതാവാണ് ശ്രേയസി. 2018-ല്‍ ഓസ്ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണമെഡലും നേടിയിരുന്നു.

]]>