shradha murder – malayalees.ch https://malayalees.ch Malayalam Online News Portal Tue, 29 Nov 2022 04:09:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png shradha murder – malayalees.ch https://malayalees.ch 32 32 ശ്രദ്ധ വധക്കേസ്: പ്രതി അഫ്താബിന് നേരെ കൊലവിളിയുമായി ഒരു സംഘം; പൊലീസ് വാഹനവും ആക്രമിച്ചു https://malayalees.ch/two-men-attacked-police-van-carrying-sraddha-murder-accused-aaftab/ Tue, 29 Nov 2022 04:09:22 +0000 https://malayalees.ch/?p=72026 ഡല്‍ഹിയില്‍ ശ്രദ്ധ കൊലക്കേസ് പ്രതിയുമായെത്തിയ പൊലീസ് വാഹനത്തിനുനേരെ ആക്രമണം. ഡല്‍ഹി രോഹിണിയിലെ ഫൊറന്‍സിക് ലാബിന് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബുമായെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു. വാളുമായെത്തിയ സംഘം അഫ്താബിനെ കൊല്ലുമെന്ന് ആക്രോശിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പോളിഗ്രാഫ് പരിശോധനയ്ക്കായി അഫ്താബിനെ കൊണ്ടുപോയ വാഹനത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഹിന്ദു സേന പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്. അഫ്താബിന് നേരെ കൊലവിളിയുമായി അക്രമി സംഘം വാഹനം വളഞ്ഞപ്പോള്‍ പ്രതിയെ സംരക്ഷിക്കുന്നതിനായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വാഹനത്തിന് പുറത്തേക്കിറങ്ങി. ഈ ഉദ്യോഗസ്ഥന് നേരെയും അക്രമികള്‍ വാളുയര്‍ത്താന്‍ ശ്രമിക്കുന്ന സ്ഥിതിയുണ്ടായി.

പൊലീസ് വാഹനം മുന്നോട്ടെടുത്തെങ്കിലും അക്രമി സംഘം കൊലവിളികളുമായി പൊലീസ് വാഹനത്തെ പിന്‍തുടര്‍ന്നു. അഫ്താബിനെ പൊലീസ് പിന്നീട് മറ്റൊരു വാഹനത്തില്‍ കയറ്റിയാണ് തിരികെ കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

]]>
ശ്രദ്ധ കൊലപാതകം; പ്രതി അഫ്താബ് അമീന്റെ പോളിഗ്രാഫ് പരിശോധന ഇന്നും തുടരും https://malayalees.ch/shradha-murder-aftab-polygraph-test/ Mon, 28 Nov 2022 10:24:38 +0000 https://malayalees.ch/?p=71992 ഡൽഹിയിൽ പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസിൽ പ്രതി അഫ്താബ് അമീന്റെ പോളിഗ്രാഫ് പരിശോധന ഇന്നും തുടരും. പരിശോധനയ്ക്കായി പ്രതിയെ രോഹിണിയിലെ ഫോറൻസിക് ലാബിൽ എത്തിച്ചു.

കേസിൽ പ്രതിയുടെ മയക്ക്മരുന്ന് ഇടപാട് അന്വേഷിക്കുന്ന പോലീസ്,അഫ്താബിന് ലഹരിവസ്തുക്കൾ നൽകിയ ഫൈസലിനെ അറസ്റ്റ് ചെയ്തു.സൂറത്തിൽ വച്ചാണ് അറസ്റ്റിലായത്. ശ്രദ്ധയുടെ കൊലപാതകത്തിന് പിന്നാലെ ഫൈസൽ ഒളിവിൽ പോയിരുന്നതായി ഗുജറാത്ത് പോലീസ് അറിയിച്ചു.

അഫ്താബ് ലഹരിക്ക് അടിമയായിരുന്നുയെന്നും,കൊലപാതകത്തിനു മുൻപ് അഫ്താബ് ലഹരി ഉപയോഗിച്ചിരുന്നതായും അന്വേഷണസംഘം വ്യക്തമാക്കി.

]]>
ഡല്‍ഹിയില്‍ വീണ്ടും ശ്രദ്ധാമോഡല്‍ കൊലപാതകം; ഗൃഹനാഥനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു https://malayalees.ch/shraddha-model-murder-delhi/ Mon, 28 Nov 2022 09:57:23 +0000 https://malayalees.ch/?p=71982 ഡല്‍ഹിയില്‍ വീണ്ടും ശ്രദ്ധാമോഡല്‍ കൊലപാതകം. ഡല്‍ഹി പാണ്ഡവ് നഗറിലാണ് ഗൃഹനാഥനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. അഞ്ചന്‍ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

അഞ്ചന്‍ദാസിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നെന്നും ഇതിന് ശേഷം ഉപേക്ഷിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി വിവിധയിടങ്ങളില്‍ ഇവര്‍ പോകുന്നതും അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതുമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

മാതാവ് പൂനവും മകന്‍ ദീപകും ചേര്‍ന്ന് അഞ്ജന്‍ദാസിനെ ഉറക്കഗുളിക കലര്‍ത്തിയ മദ്യം കുടിപ്പിച്ചു. മയങ്ങിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. രക്തം പൂര്‍ണ്ണമായും പോകുന്നതിനായി മൃതദേഹം ഒരു ദിവസം വീട്ടില്‍ തന്നെ സൂക്ഷിച്ചു. ശേഷം പതിനാറ് കഷ്ണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. വീടിനുള്ളില്‍ നിന്ന് വരുന്ന ദുര്‍ഗന്ധം അയല്‍വാസികള്‍ക്ക് മനസിലാവാതിരിക്കാന്‍ ആ ദിവസങ്ങളില്‍ വീടിന് പെയിന്റടിക്കുകയും ചെയ്തു.

2016ല്‍ തന്റെ ആദ്യ ഭര്‍ത്താവ് കല്ലു മരിച്ചതിന് ഒരു വര്‍ഷത്തിന് ശേഷമാണ് പ്രതിയായ പൂനം അഞ്ജന്‍ ദാസിനെ വിവാഹം കഴിക്കുന്നത്. പൂനത്തിന്റെ ആദ്യ വിവാഹത്തിലെ മകനാണ് രണ്ടാം പ്രതി കൂടിയായ ദീപക്. അഞ്ജന് ബീഹാറില്‍ മറ്റൊരു കുടുംബം കൂടിയുണ്ടായിരുന്നു. അതില്‍ എട്ടുമക്കളും. അഞ്ചന്‍ദാസിന് സമ്പാദ്യങ്ങളൊന്നുമില്ലെന്നും ജോലിക്ക് പോകാറില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു.

അവിഹിത ബന്ധത്തിന്റെ പേരിലാണ് പൂനവും മകന്‍ ദീപക്കും അഞ്ജന്‍ ദാസിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും പൊലീസ് കണ്ടെടുത്തിട്ടില്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. അഞ്ചന്‍ദാസിന്റെ കാല്‍ ജൂണ്‍ അഞ്ചിനാണ് പൊലീസ് കണ്ടെത്തുന്നത്. അടുത്ത ദിവസം തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതിന് പിറ്റേന്ന് അടുത്ത സ്ഥലത്ത് നിന്ന് തലയും കണ്ടെത്തി. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയില്‍ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു.

]]>
ശ്രദ്ധ വധക്കേസ്: അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹർജി https://malayalees.ch/shraddha-murder-case-plea-in-delhi-hc-seeks-transfer-of-probe-to-cbi/ Mon, 21 Nov 2022 08:27:55 +0000 https://malayalees.ch/?p=71617 ശ്രദ്ധ വധക്കേസിന്റെ അന്വേഷണം ഡൽഹി പൊലീസിൽ നിന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഉദ്യോഗസ്ഥരുടെയും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിന്റെയും കുറവ് മൂലം പൊലീസിന് അന്വേഷണം കാര്യക്ഷമമായി നടത്താൻ കഴിയുന്നില്ലെന്ന് ഹർജിയിൽ പറയുന്നു.

തെളിവുകളും സാക്ഷികളും കണ്ടെത്തുന്നതിന് ആവശ്യമായ സാങ്കേതികവും ശാസ്ത്രീയവുമായ ഉപകരണങ്ങളുടെ അഭാവവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഒരു അഭിഭാഷകനാണ് പൊതുതാൽപ്പര്യ ഹർജി സമ്മർപ്പിച്ചത്. മെയ് 18 നാണ് 26 കാരിയായ ശ്രദ്ധയെ കാമുകൻ അഫ്താബ് (28) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതശരീരം കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പിന്നീട് പലയിടത്തായി വലിച്ചെറിയുകയും ചെയ്തത്.

വിവിധ ഭാഗങ്ങളിലായി നടത്തിയ തെരച്ചിലില്‍ 13 ശരീരഭാഗങ്ങളാണ് ഇതുവരെ പൊലീസ് കണ്ടെടുത്തത്. എന്നിരുന്നാലും, വസ്തുതാപരമായ തെളിവുകൾ വീണ്ടെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ പാടുപെടുകയാണ്. ശ്രദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന തെളിവുകൾ കണ്ടെത്തുന്നതിനായി ഡൽഹി പൊലീസിന്റെ മെഹ്‌റൗളി വനത്തിലെ തെരച്ചിൽ തുടരുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ട്.

]]>
ശ്രദ്ധ കൊലക്കേസ് : അഫ്താബിന്റെ നുണ പരിശോധനയ്ക്ക് കോടതി അനുമതി https://malayalees.ch/shardha-murder-aftab-lie-detection-test/ Fri, 18 Nov 2022 04:08:39 +0000 https://malayalees.ch/?p=71481 ഡൽഹിയിൽ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അഫ്താബിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. അഫ്താബിന്റെ നുണ പരിശോധനയ്ക്കും കോടതിയുടെ അനുമതി. ഡൽഹി സർക്കാറിന്റെ പ്രതിമാസ സൗജന്യ വെള്ളത്തിന് പുറമേ അധികമായി വെള്ളം ഉപയോഗിച്ചതിന്റെ ബിൽ കേസിൽ സുപ്രധാന തെളിവാക്കി പൊലീസ് . കൊലപാതകത്തിനുശേഷം രക്തക്കറ കഴുകി കളയാനാണ് വെള്ളം ഉപയോഗിച്ചതെന്ന് നിഗമനത്തിലാണ് അന്വേഷണസംഘം. 

ഡൽഹി സാകേത് കോടതിയാണ് പ്രതി അഫ്താബിനെ വീണ്ടും അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.കൊല്ലപ്പെട്ട ശ്രദ്ധയുടെ മൊബൈൽഫോൺ, വസ്ത്രങ്ങൾ, ശരീരഭാഗങ്ങൾ എന്നിവ കണ്ടെടുക്കണമെന്ന് പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.പ്രതി അഫ്താബ് ശ്രദ്ധയുമായി ഹിമാചൽ , ഉത്തരഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിൽ യാത്ര ചെയ്തതിനാൽ അന്വേഷണം ഇരു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും പൊലീസ് കോടതിയിൽ അറിയിച്ചു.

പ്രതി അഫ്താബുമായി അന്വേഷണസംഘം ഉടൻ ഹിമാചലിലേക്ക് പോകും. പ്രതി അഫ്താബിനെ കോടതിയിൽ ഹാജരായി ഘട്ടത്തിൽ,അഭിഭാഷകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.വധശിക്ഷ നൽകണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു.അഫ്താബിന്റെ നുണ പരിശോധനയ്ക്ക് കോടതി അനുമതി നൽകിയത് കേസിൽ നിർണായകമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ .രോഹിണിയിലെ ലാബിൽ വച്ചാകും നുണ പരിശോധന. പ്രതി അഫ്താബ് കുറ്റം സമ്മതിച്ചതിന്റെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഡൽഹി പോലീസ് ഇന്ന് നടത്തിയത്. കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ മുഖം പ്രതി കത്തിച്ചു കളഞ്ഞ പ്രതി, കൊലപാത വിവരം പുറത്തുവരാതിരിക്കാൻ ശ്രമിച്ചു.

ഇൻറർനെറ്റിൽ തിരഞ്ഞ് മൃതദേഹം സംസ്‌കരിക്കാനുള്ള വഴി കണ്ടെത്തിയെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി ഡൽഹി പോലീസ് അറിയിച്ചു.വെല്ലുവിളികൾ ഏറെ നിറഞ്ഞ കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘം. പ്രതിമാസം സർക്കാർ നൽകുന്ന ഇരുപതിനായിരം ലിറ്റർ വെള്ളത്തിന് പുറമേ അഫ്താബ് കൂടുതൽ വെള്ളം ഉപയോഗിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ .300 രൂപ ബിൽ വന്നതും ഈ സാഹചര്യത്തിലാണ്. ശ്രദ്ധയെക്കൊന്ന രക്തക്കറ കഴുകിക്കളയാനാണ് വെള്ളം ഉപയോഗിച്ചതെന്നാണ് പൊലീസ് നിഗമനം. അഫ്താബ് ദിവസവും ടാങ്കിലെ വെള്ളത്തിന്റെ അളവ് പരിശോധിക്കുമായിരുന്നുവെന്ന് അയൽവാസികളുടെ മൊഴിയും പോലീസിന്റെ പക്കൽ ഉണ്ട് .

]]>