showik chakraborty – malayalees.ch https://malayalees.ch Malayalam Online News Portal Sat, 05 Sep 2020 04:52:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png showik chakraborty – malayalees.ch https://malayalees.ch 32 32 റിയയുടെ സഹോദരന്‍ ഷോവിക് താരങ്ങള്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്ന് എന്‍സിബി https://malayalees.ch/showik-chakraborty-confesses-to-ncb-he-used-to-buy-drugs-for-stars/ Sat, 05 Sep 2020 04:52:41 +0000 https://malayalees.ch/?p=31381 നടി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി കൂടുതല്‍ ബോളിവുഡ് താരങ്ങള്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്ന് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. ഇന്നലെ അറസ്റ്റിലായ ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. കേസില്‍ റിയ ചക്രവര്‍ത്തിയെ വീണ്ടും ചോദ്യം ചെയ്യും.

റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവികിന് പുറമെ, സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയേയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കുമെതിരെ മയക്കുമരുന്ന് വില്‍പ്പന നടത്തി, ഇറക്കുമതി ചെയ്തു തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി. ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. സുശാന്തിന് മാത്രമല്ല, മറ്റ് പല ബോളിവുഡ് താരങ്ങള്‍ക്കും മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്ന് ഷോവിക്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് മൊഴി നല്‍കി. റിയ പറഞ്ഞതനുസരിച്ച് താന്‍ മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നു എന്നും ഷോവിക് സമ്മതിച്ചു.

മൊഴിയുടെ പശ്ചാത്തലത്തില്‍ റിയ ചക്രവര്‍ത്തിയെ വീണ്ടും ചോദ്യം ചെയ്യാനാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ തീരുമാനം. ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ റിയയോട് ആവശ്യപ്പെടും. അതേസമയം റിയ ചക്രവര്‍ത്തിയുടെ വസതിയില്‍ വീണ്ടും പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു. ഇന്നലെ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളും മയക്കുമരുന്ന് സാമ്പിളുകളും കണ്ടെത്തിയിരുന്നു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും അന്വേഷിക്കുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസാണ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുന്നത്.

]]>