shot – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Oct 2022 04:03:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png shot – malayalees.ch https://malayalees.ch 32 32 കൊല്ലത്ത് അഭിഭാഷകന് വെടിയേറ്റു; സുഹൃത്ത് അറസ്റ്റില്‍ https://malayalees.ch/gun-shot-against-lawyer-in-kollam/ Thu, 27 Oct 2022 04:03:01 +0000 https://malayalees.ch/?p=70261 കൊല്ലം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു. അഭിഭാഷകനായ മഹേഷിനാണ് വെടിയേറ്റത്. മഹേഷിന്റെ സുഹൃത്തായ പ്രൈം ബേബി അലക്‌സാണ് വെടിയുതിര്‍ത്തത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

വലത് തോളിന് വെടിയേറ്റ മഹേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് പ്രതി അഭിഭാഷകനെ വെടിവച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അഭിഭാഷകനും സുഹൃത്തും തമ്മില്‍ കുറച്ചുനാളുകളായി കുടുംബപരമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനിടയിലാണ് രാത്രിയോടെ മഹേഷിന്റെ വീട്ടിലെത്തി പ്രതി ആക്രമണം നടത്തിയത്.

]]>
ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു; വെടിയുണ്ട നാവികസേനയുടേതല്ല https://malayalees.ch/fort-kochi-fishermen-got-shot/ Wed, 07 Sep 2022 12:16:42 +0000 https://malayalees.ch/?p=67760 ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. അഴീക്കൽ സ്വദേശി സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്. അൽ റഹ്‌മാൻ നമ്പർ വൺ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളിക്കാണ് വെടിയേറ്റത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. നാവിക സേനയുടെ ഐഎൻഎസ് ദ്രോണാചാര്യക്ക് സമീപത്ത് കൂടെ വരുമ്പോഴാണ് വെടിയേറ്റതെന്ന് കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ അറിയിച്ചു. വലത് കാതിലാണ് വെടിയേറ്റത്. ബോട്ടിൽ വെടിയുണ്ടയുടെ അവശിഷ്ടം കണ്ടെത്തി. മത്സ്യത്തൊഴിലാളിയെ മട്ടാഞ്ചേരി ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, വെടിയുണ്ട തങ്ങളുടേത് അല്ലെന്ന് നാവിക സേന വ്യക്തമാക്കി. ആശുപത്രിയിലെത്തി വെടിയുണ്ടയുടെ അവശിഷ്ടം പരിശോധിച്ച ശേഷമാണ് പ്രതികരണം.

]]>