Shot dead – malayalees.ch https://malayalees.ch Malayalam Online News Portal Fri, 18 Aug 2023 07:05:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Shot dead – malayalees.ch https://malayalees.ch 32 32 ബീഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽ കയറി വെടിവെച്ചു കൊന്നു https://malayalees.ch/a-journalist-was-shot-dead-in-bihar/ Fri, 18 Aug 2023 07:05:38 +0000 https://malayalees.ch/?p=86385 ബീഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു. അരാരിയ ജില്ലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. മാധ്യമപ്രവർത്തകൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നു.

റാണിഗഞ്ച് സ്വദേശി വിമൽ കുമാർ യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ച് കയറിയ അജ്ഞാതർ യാദവിൻ്റെ നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. മാധ്യമപ്രവർത്തകൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് പ്രതിഷേധം അരങ്ങേറി.

അരാരിയ പോസ്റ്റ്‌മോർട്ടം സ്ഥലത്തും ബഹളമുണ്ടായി. നിലവിൽ സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. എസ്പി മുതൽ പ്രാദേശിക ജനപ്രതിനിധികൾ വരെ സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>
വാഹന പരിശോധനയ്ക്കിടെ ആക്രമിക്കാൻ ശ്രമം; ചെന്നൈയിൽ ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു https://malayalees.ch/police-shot-dead-2-rowdies-chennai/ Tue, 01 Aug 2023 04:39:27 +0000 https://malayalees.ch/?p=85369 ചെന്നൈയിൽ ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. ചെന്നൈ സ്വദേശികളായ വിനോദ്, രമേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും നിരവധി കേസുകളിലെ പ്രതികളാണ്. വാഹനപരിശോധനയ്ക്കിടെ സംഘം കത്തികൊണ്ട് പൊലീസിനെ ആക്രമിക്കുകയായിരുന്നു. രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
കൊല്ലപ്പെട്ട വിനോദിന് മൂന്ന് കൊലക്കേസുകളിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

വാഹന പരിശോധനയ്ക്കിടെ അമിതവേഗതയിൽ വന്ന കറുത്ത സ്‌കോഡ കാർ പോലീസ് ജീപ്പിൽ ഇടിക്കുകയും കാറിൽ നിന്ന് നാല് പേർ ആയുധങ്ങളുമായി ഇറങ്ങി പോലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇവർ പൊലീസിനെ അക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് പോലീസ് ഇൻസ്‌പെക്ടർ വെടിയുതിർത്തത്. രണ്ട് പേർ കൊല്ലപ്പെടുകയും രണ്ടുപേർ ആയുധങ്ങളുമായി ഓടി രക്ഷപ്പെടും ചെയ്തു.

]]>
ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചു കൊന്നു https://malayalees.ch/four-shot-dead-by-rpf-jawan-on-jaipur-mumbai-passenger-train/ Mon, 31 Jul 2023 05:18:59 +0000 https://malayalees.ch/?p=85318
ജയ്പൂർ- മുംബൈ എക്സ്പ്രസ് ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നു. ഒരു ആർപിഎഫ് എഎസ്ഐയും രണ്ടു യാത്രക്കാരും ഒരു പാൻട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്.

മീരറോഡിനും ദഹിസറിനും ഇടയിലാണ് സംഭവം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. 12956 നമ്പർ ട്രെയിന്റെ B5 കമ്പാർട്ട്മെന്റിലാണ് വെടിവെപ്പ് നടന്നത്. വെടിവച്ച ശേഷം ഇയാൾ ദഹിസർ സ്റ്റേഷന് സമീപം ചാടി ഇറങ്ങി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള ഇയാളുടെ കൈവശം കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരൂ.

]]>
കണ്ണൂരില്‍ നായാട്ടിനിറങ്ങിയ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ചു https://malayalees.ch/owner-of-a-resort-was-shot-dead-in-kannur-html/ Sat, 22 Apr 2023 08:44:50 +0000 https://malayalees.ch/?p=80065 കണ്ണൂര്‍ കാഞ്ഞിരകൊല്ലിയില്‍ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാല്‍ ബെന്നി(55)ആണ് വെടിയേറ്റ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തില്‍ വെടി പൊട്ടിയതാണ് മരണകാരണമെന്ന് നിഗമനം. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോര്‍ട്ട് ഉടമയാണ് ബെന്നി.

നായട്ടിന് ഇറങ്ങിയ ബെന്നിയ്‌ക്കൊപ്പം മറ്റ് രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നു. തോക്ക് പാറയുടെ മുകളില്‍ വച്ചപ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.

]]>
ഏത് പാട്ട് വേണമെന്നതിനെ ചൊല്ലി തർക്കം, വിവാഹ ചടങ്ങിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു https://malayalees.ch/dispute-over-music-gets-railway-employee-shot-dead-at-wedding-event/ Tue, 07 Feb 2023 09:20:44 +0000 https://malayalees.ch/?p=75795 വിവാഹ ആഘോഷ ചടങ്ങിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. നൃത്ത പരിപാടിക്ക് ഏത് പാട്ട് വേണമെന്നതിനെ ചൊല്ലിയുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. ബീഹാറിലെ അരാ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. റെയിൽവേ ജീവനക്കാരൻ അഭിഷേക് കുമാർ സിംഗ് (23) ആണ് മരിച്ചത്.

സംഭവം ഇങ്ങനെ: വിവാഹത്തോടനുബന്ധിച്ച് നൃത്ത പരിപാടിയും സംഘടിപ്പിച്ചിരുന്നു. അടുത്തുള്ള ഗ്രാമത്തിൽ നിന്നുള്ള ചിലർ വേദിയിൽ പ്രവേശിച്ച് അവർക്ക് ഇഷ്ടമുള്ള പാട്ടുകൾ ഇടാൻ ആവശ്യപ്പെട്ടു. അഭിഷേക് സിംഗും കുടുംബാംഗങ്ങളും അക്രമികളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടപ്പോൾ വഴക്കുണ്ടായി.

ഇതിനിടെ അക്രമികൾ തോക്ക് എടുത്ത് അഭിഷേകിനെ വെടിവച്ചു. കണ്ണിന്റെ ഇടതുഭാഗത്താണ് വെടിയേറ്റത്. അഭിഷേക് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സിംഗിന്റെ മൃതദേഹം അറയിലെ സദർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

]]>
വീഡിയോ ഗെയിമിൽ തോൽപ്പിച്ച സഹപാഠിയെ 10 വയസുകാരൻ വെടിവച്ചു കൊന്നു https://malayalees.ch/10-year-old-mexican-boy-shoots-another-child-dead-over-video-game/ Thu, 19 Jan 2023 04:27:23 +0000 https://malayalees.ch/?p=74662 മെക്സിക്കൻ സംസ്ഥാനമായ വെരാക്രൂസിൽ 10 വയസുകാരൻ സഹപാഠിയെ വെടിവച്ചു കൊന്നു. വീഡിയോ ഗെയിമിൽ തോൽപ്പിച്ചതിൻ്റെ ദേഷ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. വീട്ടിൽ നിന്ന് തോക്ക് എടുത്ത് 11 വയസ്സുകാരന്റെ തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ കുട്ടിയും കുടുംബവും രക്ഷപ്പെട്ടു.

വീഡിയോ ഗെയിമുകൾ വാടകയ്ക്ക് നൽകുന്ന കടയിൽ ഞായറാഴ്ചയാണ് സംഭവം. ഗെയിമിൽ പരാജയപ്പെട്ടതോടെ കുട്ടി അസ്വസ്ഥനായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പിന്നലെ വീട്ടിൽ സൂക്ഷിച്ചിരുന്ന തോക്ക് എടുത്ത് കടയിലേക്ക് തിരിച്ചെത്തി. ശേഷം 11 വയസ്സുകാരന്റെ തലയ്ക്ക് നേരെ വെടിയുതിർത്തു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

നീതി ലഭിക്കാൻ സഹായിക്കണമെന്ന് ഇരയുടെ അമ്മ ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കൾ നിരുത്തരവാദപരമായി തോക്ക് മേശപ്പുറത്ത് വച്ചതാണ് മകൻ്റെ മരണത്തിന് കാരണമെന്നും അവർ കുറ്റപ്പെടുത്തി. മയക്കുമരുന്ന് കടത്തുകാർ തമ്മിലുള്ള യുദ്ധങ്ങൾ കാരണം മെക്സിക്കോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനങ്ങളിലൊന്നാണ് വെരാക്രൂസ്.

]]>
യുപിയിൽ അധ്യാപികയെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു https://malayalees.ch/up-man-shoots-woman-teacher-6-times-then-dies-by-suicide/ Wed, 16 Nov 2022 10:24:49 +0000 https://malayalees.ch/?p=71382 പ്രൈമറി സ്കൂൾ അധ്യാപികയെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലെ എക്ദിൽ പ്രദേശത്താണ് സംഭവം. 6 തവണ വെടിയേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നില ഗുരുതരമാണ്.

പരുക്കേറ്റ നിലയിൽ റോഡിൽ കിടന്ന യുവതിയെ വഴിയാത്രക്കാരാണ് കണ്ടെത്തിയത്. ശേഷം പൊലീസിന് വിവരം കൈമാറി. ബന്ധുക്കളും പൊലീസും ചേർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണം ആരംഭിച്ച് അൽപ്പം കഴിഞ്ഞ് ഒരു യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരുക്കേറ്റ സ്ത്രീയും പുരുഷനും പരസ്പരം അറിയാവുന്നവരാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു. ആക്രമണ ഉദ്ദേശം പൊലീസ് പരിശോധിക്കുകയാണ്. ഇരുവരും തമ്മിൽ മറ്റ് ബന്ധങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

]]>
അവിഹിത ബന്ധമെന്ന് സംശയം: ദീപാവലി അവധിക്ക് നാട്ടിലെത്തിയ സൈനികൻ വെടിയേറ്റ് മരിച്ചു https://malayalees.ch/soldier-shot-dead-in-aligarh/ Tue, 25 Oct 2022 04:20:45 +0000 https://malayalees.ch/?p=70150 ദീപാവലി അവധിക്ക് നാട്ടിലെത്തിയ സൈനികൻ വെടിയേറ്റ് മരിച്ചു. രാത്രി വൈകി വീട്ടിൽ എത്തിയ സൈനികനെ വടി കൊണ്ട് ആക്രമിക്കുകയും വെടിവയ്ക്കുകയുമായിരുന്നു. പ്രതിയുടെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് സൂചന. കൊലയാളികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം.

അലിഗഡിലെ തപ്പാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മാൻപൂർ റസൂൽപൂർ ഗ്രാമത്തിലാണ് സംഭവം. സൈനികനായ കുമാർ(24) മരുന്ന് വാങ്ങുന്നതിനായി പോയിരുന്നു. രാത്രി വൈകി തിരികെ വരുന്നതിനിടെ ചിലർ വാഹനം തടഞ്ഞു. വടി കൊണ്ട് ചില്ലുകൾ തകർത്തു. പിന്നാലെ വാതിൽ തുറന്ന് കുമാറിനെ വലിച്ചു പുറത്തിട്ടു. തലയിൽ ശക്തമായി അടിച്ചു. പിസ്റ്റൾ കൊണ്ട് വെടിവച്ചു.

പ്രതി വിജയ്പാലിന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം. രണ്ട് ദിവസം മുമ്പാണ് കുമാർ ലീവിന് വന്നതെന്ന് ഭാര്യ പറഞ്ഞു. 3 പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. അതേ സമയം പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അലിഗഡ് എസ്എസ്പി കലാനിധി നൈതാനി അറിയിച്ചു.

]]>
മേൽ ഉദ്യോഗസ്ഥൻ്റെ പീഡനം; എ.എസ്‌.ഐ സ്വയം വെടിവച്ച് മരിച്ചു https://malayalees.ch/punjab-cop-shoots-himself-inside-police-station/ Sat, 10 Sep 2022 12:17:49 +0000 https://malayalees.ch/?p=67889 പഞ്ചാബിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. എഎസ്‌ഐ സതീഷ് കുമാറാണ് മരിച്ചത്. രാവിലെ സ്റ്റേഷനിലുള്ളിൽ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. മേൽ ഉദ്യോഗസ്ഥൻ്റെ പീഡനത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് സതീഷ് പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഹോഷിയാർപൂരിലെ ഹരിയാന പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. വ്യാഴാഴ്ച തണ്ട സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ ഓങ്കാർ സിംഗ് തന്നെ അസഭ്യം പറഞ്ഞതായി സതീഷ് കുമാർ ആരോപിക്കുന്നു. “പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിൽ അടുത്ത ദിവസം പരിഗണിക്കാനിരുന്ന കേസുകളെ കുറിച്ച് എസ്.എച്ച്.ഒ ചോദിച്ചു. താൻ കൈകാര്യം ചെയ്യുന്നത് ഒരു കേസ് മാത്രമാണെന്നും, മറ്റ് കേസുകളുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് ചോദിച്ചറിയണമെന്നും അദ്ദേഹത്തോട് പറഞ്ഞു.” – സതീഷ് വീഡിയോയിൽ പറയുന്നു.

“ഉത്തരത്തിൽ തൃപ്തനാകാത്ത എസ്‌എച്ച്‌ഒ അസഭ്യം പറയാനും, അപമാനിക്കാനും തുടങ്ങി. കരണമില്ലാതെയാണ് എന്നെ അപമാനിച്ചത്. ജീവിക്കുന്നതിൽ ഇനി അർത്ഥമില്ലെന്ന് എനിക്ക് തോന്നുന്നു. ഞാൻ സ്വയം ജീവൻ ഒടുക്കുന്നു.”- സതീഷ് കൂട്ടിച്ചേർത്തു. പിന്നാലെ സ്റ്റേഷനിൽ തൻ്റെ കസേരയിലിരുന്ന് സർക്കാർ റിവോൾവർ ഉപയോഗിച്ച് സതീഷ് നെറ്റിയിൽ വെടിയുതിർക്കുകയായിരുന്നു. വീഡിയോയ്ക്ക് പുറമേ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

സംഭവം അറിഞ്ഞ് സ്റ്റേഷന് അകത്തും പുറത്തും വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ജീവനൊടുക്കിയ എഎസ്ഐ സതീഷ് കുമാറിന്റെ ബന്ധുക്കളും പൊലീസ് സ്റ്റേഷനിൽ എത്തി. മൃതദേഹം കസ്റ്റഡിയിലെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. എസ്‌എച്ച്‌ഒയെ മാറ്റിയതായും അന്വേഷണത്തിന് ഉത്തരവിട്ടതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

]]>
ഇറാൻ റെവല്യൂഷണറി ഗാർഡിലെ കേണൽ കൊല്ലപ്പെട്ടു https://malayalees.ch/%e0%b4%87%e0%b4%b1%e0%b4%be%e0%b5%bb-%e0%b4%b1%e0%b5%86%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%af%e0%b5%82%e0%b4%b7%e0%b4%a3%e0%b4%b1%e0%b4%bf-%e0%b4%97%e0%b4%be%e0%b5%bc%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%86/ Mon, 23 May 2022 04:13:04 +0000 https://malayalees.ch/?p=62203 ഇറാനിയൻ റെവല്യൂഷണറി ഗാർഡിലെ ഒരു കേണൽ ടെഹ്‌റാനിൽ വെടിയേറ്റ് മരിച്ചു. മോട്ടോർ ബൈക്കിലെത്തിയ രണ്ട് പേർ കേണൽ സയാദ് ഖോഡായിയെ അഞ്ച് തവണ വെടിവെച്ചതായി റിപ്പോർട്ട്. ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.

2020-ൽ ഒരു പ്രമുഖ ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതിന് ശേഷം ഇറാനിലുണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് ഇതെന്നാണ് വിലയിരുത്തൽ. വീട്ടുമുറ്റത്തെ കാറിൽ ഇരിക്കവെയാണ് കേണൽ സയാദിന് വെടിയേൽക്കുന്നത്. ‘എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിലെ’ മുതിർന്ന അംഗമായിരുന്നു കേണൽ ഖോദായ്. വിദേശത്ത് പ്രവർത്തനങ്ങൾ നടത്തുന്ന റെവല്യൂഷണറി ഗാർഡിന്റെ (IRGC) ഷാഡോ പോലെയുള്ള ഒരു ബാഹ്യ സേനയാണ് എലൈറ്റ് ഖുദ്‌സ് ഫോഴ്സ്.

ഇത്തരം ഉന്നത കൊലപാതകങ്ങൾക്ക് പിന്നിൽ ഇസ്രായേൽ ആണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ നേരത്തെ ആരോപിച്ചിരുന്നു. കൊലപാതകത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ, റവല്യൂഷണറി ഗാർഡുകൾ ഇസ്രായേലി ചാരന്മാരുടെ ഒരു ശൃംഖല കണ്ടെത്തുകയും, മുഴുവൻ പേരെയും അറസ്റ്റ് ചെയ്തതായി ഇറാനിയൻ സ്റ്റേറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇസ്രയേലിൽ നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. സമീപ വർഷങ്ങളിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഉന്നത ഖുദ്‌സ് ഫോഴ്‌സ് നേതാവാണ് ഖോദായി.

]]>