shooting – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Nov 2023 06:58:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png shooting – malayalees.ch https://malayalees.ch 32 32 അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്; ഒരാളുടെ നിലയിൽ ആശങ്ക https://malayalees.ch/three-palestinian-students-shot-america/ Mon, 27 Nov 2023 05:43:42 +0000 https://malayalees.ch/?p=91795 അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു. വെർമോണ്ടിലെ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപമാണ് സംഭവം. വെടിയുതിർത്ത അക്രമി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ, വിദ്വേഷ കൊലപാതകത്തിൻ്റെ പേരിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിദ്യാർത്ഥികൾ തെരുവിലൂടെ നടക്കുമ്പോൾ അക്രമി വെടിയുതിർക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിയുടെ നട്ടെല്ലിനാണ് വെടിയേറ്റത്. രണ്ടു വിദ്യാർത്ഥികൾ അമേരിക്കൻ പൗരത്വമുള്ളവരാണ്. മൂന്നാമത്തെ ആൾ നിയമപരമായ താമസക്കാരനാണ്. വെടിയേറ്റ മൂന്നുപേരിൽ രണ്ട് പേരുടെ നില തൃപ്തികരമാണ്. നട്ടെല്ലിനു വെടിയേറ്റ വിദ്യാർത്ഥിയുടെ ആരോഗ്യത്തിലാണ് ആശങ്ക.

ഒരാളുടെ ബന്ധുവിൻ്റെ വീട്ടിൽ ഇന്ന് താങ്ക്സ് ഗിവിങ് ഡിന്നർ കഴിച്ചതിനു ശേഷം മടങ്ങുമ്പോഴായിരുന്നു ആക്രമണം. അക്രമി പിസ്റ്റളിൽ നിന്ന് നാല് തവണയെങ്കിലും വെടിയുതിർത്തു എന്നാണ് റിപ്പോർട്ട്. ബ്രൗൺ യൂണിവേഴ്സിറ്റി, ഹാവെർഫോർഡ് കോളജ്, ട്രിനിറ്റി കോളജ് എന്നിവിടങ്ങളിലാണ് മൂവരും പഠിക്കുന്നത്. പലസ്തീനിലെ സ്കൂളിൽ ഇവർ സഹപാഠികളായിരുന്നു.

]]>
അമേരിക്കയിൽ ലുവിസ്റ്റണിലെ വെടിവെപ്പിൽ മരണം 22ആയി; 60 ഓളം പേർക്ക് പരിക്ക് https://malayalees.ch/at-least-22-killed-in-mass-shooting-in-united-states-lewiston/ Thu, 26 Oct 2023 04:27:24 +0000 https://malayalees.ch/?p=90071 അമേരിക്കയിലെ ലൂവിസ്റ്റണിൽ ഉണ്ടായ വെടിവെപ്പിൽ മരണം 22ആയി. വെടിവയ്പ്പിൽ അറുപതോളം പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് വ്യാപക വെടിവയ്പ്പുണ്ടായത്. പ്രദേശത്തെ ബാറിലും വോൾമാർട്ട് വിതരണ കേന്ദ്രത്തിലുമാണ് വെടിവെപ്പുണ്ടായത്. അക്രമിയെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.(At least 22 killed in mass shooting in United States Lewiston)

അക്രമിയുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വീടിനുള്ളിൽതന്നെ കഴിയണമെന്നും പോലീസ് പ്രദേശത്തെ ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയടക്കം അധികൃതർ സംഭവത്തിന്റെ വിവരങ്ങൾ ധരിപ്പിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

അക്രമവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പ്രതികളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ തുടരുകയാണ്.

]]>
യു.എസിലുണ്ടായ വെടിവയ്‌പിൽ അഞ്ചു മരണം; എട്ട് പേർക്ക് പരുക്ക് https://malayalees.ch/at-least-five-dead-in-latest-us-mass-shooting-at-kentucky-bank-2/ Tue, 11 Apr 2023 12:00:04 +0000 https://malayalees.ch/?p=79471 യു.എസിൽ ലൂയിസ് വില്ലയിലെ ഓൾഡ് നാഷനൽ ബാങ്ക് കെട്ടിടത്തിലുണ്ടായ വെടിവയ്‌പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചു. തിങ്കളാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് വലിയ പൊലീസ് സന്നാഹമാണ്.

ജനങ്ങളോട് ഈ ഭാഗത്തേക്ക് വരരുതെന്ന് പൊലീസ് നിർദേശം നൽകി. അക്രമത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണമാരംഭിച്ചു. പരുക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

]]>
യു.എസിലുണ്ടായ വെടിവയ്‌പിൽ അഞ്ചു മരണം; എട്ട് പേർക്ക് പരുക്ക് https://malayalees.ch/at-least-five-dead-in-latest-us-mass-shooting-at-kentucky-bank/ Tue, 11 Apr 2023 04:47:49 +0000 https://malayalees.ch/?p=79426 യു.എസിൽ ലൂയിസ് വില്ലയിലെ ഓൾഡ് നാഷനൽ ബാങ്ക് കെട്ടിടത്തിലുണ്ടായ വെടിവയ്‌പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചു. തിങ്കളാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് വലിയ പൊലീസ് സന്നാഹമാണ്.

ജനങ്ങളോട് ഈ ഭാഗത്തേക്ക് വരരുതെന്ന് പൊലീസ് നിർദേശം നൽകി. അക്രമത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണമാരംഭിച്ചു. പരുക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

]]>
ജർമ്മനിയിലെ പള്ളിയിൽ വെടിവയ്പ്പ്: നിരവധി പേർ കൊല്ലപ്പെട്ടു https://malayalees.ch/several-killed-in-shooting-in-germanys-hamburg-church-2/ Fri, 10 Mar 2023 11:46:47 +0000 https://malayalees.ch/?p=77794 ജർമ്മനിയിലെ ഹാംബർഗിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗ്രോസ് ബോർസ്റ്റൽ ജില്ലയിലെ ഡീൽബോഗെ സ്ട്രീറ്റിലാണ് വെടിവയ്പ്പ് നടന്നത്. ഏഴ് പേർ കൊല്ലപ്പെട്ടതായി ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മരിച്ചവരിൽ അക്രമിയും ഉൾപ്പെടുന്നതായി ഹാംബർഗ് പൊലീസ് സംശയിക്കുന്നു.

രാത്രി 9 മണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ആക്രമണത്തിൽ നിരവധി ആളുകൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഒന്നോ അതിലധികമോ പേർ ചേർന്നാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നാലെ കാരണം കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് വെടിയൊച്ച കേട്ടതായും പരിശോധനയിൽ ഒരു മൃതദേഹം കണ്ടെത്തിയെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് അക്രമിയുടേതാണെന്ന് പൊലീസ് സംശയിക്കുന്നു. സംഭവസ്ഥലത്ത് നിന്നുള്ള ചില ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശം വളഞ്ഞ പൊലീസ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. ഓപ്പറേഷൻ നടക്കുന്നതിനാൽ സമീപത്തെ താമസക്കാരോട് വീടിന് പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദ്ദേശിച്ചു. സംഭവത്തെ കുറിച്ച് കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു.

]]>
ജർമ്മനിയിലെ പള്ളിയിൽ വെടിവയ്പ്പ്: നിരവധി പേർ കൊല്ലപ്പെട്ടു https://malayalees.ch/several-killed-in-shooting-in-germanys-hamburg-church/ Fri, 10 Mar 2023 04:49:03 +0000 https://malayalees.ch/?p=77739 ജർമ്മനിയിലെ ഹാംബർഗിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗ്രോസ് ബോർസ്റ്റൽ ജില്ലയിലെ ഡീൽബോഗെ സ്ട്രീറ്റിലാണ് വെടിവയ്പ്പ് നടന്നത്. ഏഴ് പേർ കൊല്ലപ്പെട്ടതായി ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മരിച്ചവരിൽ അക്രമിയും ഉൾപ്പെടുന്നതായി ഹാംബർഗ് പൊലീസ് സംശയിക്കുന്നു.

രാത്രി 9 മണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ആക്രമണത്തിൽ നിരവധി ആളുകൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഒന്നോ അതിലധികമോ പേർ ചേർന്നാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നാലെ കാരണം കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് വെടിയൊച്ച കേട്ടതായും പരിശോധനയിൽ ഒരു മൃതദേഹം കണ്ടെത്തിയെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് അക്രമിയുടേതാണെന്ന് പൊലീസ് സംശയിക്കുന്നു. സംഭവസ്ഥലത്ത് നിന്നുള്ള ചില ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശം വളഞ്ഞ പൊലീസ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. ഓപ്പറേഷൻ നടക്കുന്നതിനാൽ സമീപത്തെ താമസക്കാരോട് വീടിന് പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദ്ദേശിച്ചു. സംഭവത്തെ കുറിച്ച് കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു.

]]>
മെസിക്ക് ഭീഷണിക്കത്ത്; ഭാര്യയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവയ്പ് https://malayalees.ch/gunmen-attack-lionel-messis-family-store/ Fri, 03 Mar 2023 09:24:17 +0000 https://malayalees.ch/?p=77286 ഫുട്ബോൾ താരം ലിയോണൽ മെസിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവയ്പ് . കഴിഞ്ഞ ദിവസം രാത്രി അജ്ഞാതരെത്തി സൂപ്പർമാർക്കറ്റിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അർജന്റീന പൊലീസ് അറിയിച്ചു. മെസിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശവും ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്.

‘മെസി, ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. ജാവ്കിൻ ഒരു നാർക്കോയാണ്. അവൻ നിങ്ങളെ പരിപാലിക്കില്ല’- കുറിപ്പിൽ പറയുന്നു. സൂപ്പർമാർക്കറ്റിന്റെ സമീപത്തുനിന്ന് 14 ബുള്ളറ്റുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

മെസിയുടെ ജന്മനാടായ റൊസാരിയോയുടെ മേയറാണ് പാബ്ലോ ജാവ്കിൻ. മെസ്സിയുടെ ഭാര്യ അന്റോനല്ല റോക്കൂസോയുടെ കുടുംബത്തിന്റേതാണ് സൂപ്പർമാർക്കറ്റെന്ന് ജാവ്കിൻ സ്ഥിരീകരിച്ചു. നഗരത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയെന്നാണ് അക്രമികളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആളുകളടെ ശ്രദ്ധപിടിച്ചുപറ്റാനാണ് അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കുറിപ്പിലെ സന്ദേശം ഭീഷണിയല്ലെന്നും പകരം ശ്രദ്ധ ആകർഷിക്കാനുള്ള അക്രമികളുടെ ശ്രമമാണെന്നും പൊലീസ് പറഞ്ഞു. വീഡിയോ ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചെന്നും ഉടൻ പ്രതികളെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

]]>
ദക്ഷിണാഫ്രിക്കയിൽ പിറന്നാൾ പാർട്ടിക്കിടെ വെടിവയ്പ്പ്; 8 പേർ കൊല്ലപ്പെട്ടു https://malayalees.ch/south-africa-birthday-party-shooting-eight-killed/ Tue, 31 Jan 2023 12:10:28 +0000 https://malayalees.ch/?p=75413 ദക്ഷിണാഫ്രിക്കയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്പ്. രണ്ട് പേർ ചേർന്ന് നടത്തിയ വെടിവയ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ കേപ് പ്രവിശ്യയിലെ ഗ്കെബെർഹ നഗരത്തിലാണ് സംഭവം.

20നും 64നും ഇടയിൽ പ്രായമുള്ള അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. 51-ാം ജന്മദിനം ആഘോഷിക്കുകയായിരുന്ന വുസുംസി ശിശുബ എന്ന സ്ത്രീയും മരിച്ചവരിൽ ഉൾപ്പെടുന്നു. അജ്ഞാതരായ രണ്ട് തോക്കുധാരികൾ അതിഥികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ക്വാസഖെലെ ടൗൺഷിപ്പ് പൊലീസ് അറിയിച്ചു.

ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. തോക്കുമായി ബന്ധപ്പെട്ട് ലോകത്ത് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. കഴിഞ്ഞ വർഷം വിവിധ ബാറുകളിൽ നടന്ന വെടിവയ്പിൽ 20 ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.

]]>
കുണ്ടറയിൽ ഗുണ്ടകൾക്ക് നേരെ പൊലീസ് വെടിയുതിർത്ത സംഭവം; ഗുണ്ടകളുടെ സഹായി പൊലീസ് കസ്റ്റഡിയിൽ https://malayalees.ch/police-fire-at-kollam-update/ Mon, 30 Jan 2023 04:18:35 +0000 https://malayalees.ch/?p=75244 കൊല്ലം കുണ്ടറയിൽ ഗുണ്ടകൾക്ക് നേരെ പൊലീസ് വെടിയുതിർത്ത സംഭവത്തിൽ ഗുണ്ടകളുടെ സഹായി പൊലീസ് കസ്റ്റഡിയിൽ. ഗുണ്ടകൾക്ക് വിവരങ്ങൾ കൈമാറിയിരുന്നയാളാണ് പിടിയിലായത്. പൊലീസിന് നേരെ വടിവാൾ വീശിയ ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവർക്കായി തിരച്ചിൽ തുടരുന്നു. വിവിധ സ്റ്റേഷനുകളിലെ അൻപതംഗ പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്. ഇന്നലത്തെ പരിശോധനയിൽ പ്രതികളെ കണ്ടെത്താനായില്ല.

കൊച്ചിയില്‍ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി സര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതികളും പൊലീസും തമ്മിലേറ്റുമുട്ടിയത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ പൊലീസിനെ കണ്ടതോടെ വടിവാള്‍ വീശി. ഇതോടെ പൊലീസ് നാല് റൗണ്ട് വെടിയുതിര്‍ത്തു. പ്രതികള്‍ കായലില്‍ ചാടി രക്ഷപ്പെട്ടു. കേസിലെ 6 പ്രതികളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. രണ്ട് പ്രതികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ കുണ്ടറയില്‍ ഒളിവില്‍ കഴിയുകയാണെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കൊല്ലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ പ്രതികള്‍ വടിവാള്‍ വീശുകയായിരുന്നുവെന്നാണ് വിവരം.

]]>
ലോസ് എഞ്ചൽസിൽ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു https://malayalees.ch/us-los-angeles-shooting-9-dead/ Mon, 23 Jan 2023 04:38:24 +0000 https://malayalees.ch/?p=74858 ചൈനീസ് പുതുവത്സര ആഘോഷത്തിനിടെ ലോസ് എഞ്ചൽസിൽ വെടിവയ്പ്പ്. 10 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. പ്രാദേശികസമയം ശനിയാഴ്ച രാത്രി 10.20 നാണ് യന്ത്രത്തോക്ക് ഉപയോഗിച്ച് അക്രമി വെടിയുതിര്‍ത്തത്. വെടിവയ്പ്പിന് ശേഷം അക്രമി രക്ഷപ്പെട്ടു. പതിനായിരക്കണക്കിന് ആളുകളാണ് സ്ഥലത്തുണ്ടായിരുന്നത്.(us los angeles shooting 9 dead)

ചൈനീസ് പുതുവല്‍സരാഘോഷത്തിനായി ആയിരക്കണക്കിന് പേര്‍ മൊണ്ടെറെ പാര്‍ക്കില്‍ ഒത്തുകൂടിയിരുന്നു. ഇവര്‍ പിരിഞ്ഞുപോയ ശേഷമാണ് വെടിവയ്പ്പുണ്ടായത് എന്നാണ് സൂചന. അക്രമി ഒരു പുരുഷനാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രദേശം പൊലീസ് വലയത്തിലാണ്. അറുപതിനായിരത്തോളം പേര്‍ താമസിക്കുന്ന മൊണ്ടെറി പാര്‍ക്കില്‍ ഏഷ്യന്‍ വംശജരും ഏറെയുണ്ട്.

]]>