shoot – malayalees.ch https://malayalees.ch Malayalam Online News Portal Fri, 29 Sep 2023 04:48:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png shoot – malayalees.ch https://malayalees.ch 32 32 ആലുവ കൊലപാതകം; ജേഷ്ഠൻ വെടിവച്ചുകൊന്ന പോൾസന് മാനസിക പ്രശ്നമുണ്ടെന്ന് അയൽവാസികൾ https://malayalees.ch/man-kills-brother-in-aluva-updates/ Fri, 29 Sep 2023 04:48:40 +0000 https://malayalees.ch/?p=88593 എറണാകുളം ആലുവയിൽ അനുജൻ ജേഷ്ഠനെ വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതികരിച്ച് അയൽവാസികൾ. വെടിവെയേറ്റ് മരിച്ച പോൾസന് മാനസിക പ്രശ്നമുണ്ടെന്ന് അയൽവാസികൾ പറഞ്ഞു.

വീട്ടിൽ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ അയൽവാസികളുമായി ഒരു കാര്യത്തിനും സഹകരിച്ചിരുന്നില്ല. അച്ഛൻ ജോസഫിന്റെ എയർഗൺ ഉപയോഗിച്ചാണ് ജേഷ്ഠനായ തോമസ് പോൾസനെ വെടിവച്ചതെന്ന് അയൽവാസികൾ പറയുന്നു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. വീടിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് അടിച്ച് തകർത്തതുമായി ബന്ധപ്പെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വാക്കുതർക്കത്തെ തുടർന്ന് എയർ ഗണ്ണുപയോഗിച്ച് തോമസ് വെടിയുതിർക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഹൈക്കോടതി സെക്ഷൻ ഓഫീസറാണ് പ്രതി തോമസ്.

]]>
ആലുവയിൽ ജേഷ്ഠൻ അനുജനെ വെടിവെച്ച് കൊലപ്പെടുത്തി https://malayalees.ch/man-kills-brother-in-aluva/ Fri, 29 Sep 2023 04:45:00 +0000 https://malayalees.ch/?p=88590 എറണാകുളം ആലുവയിൽ ജേഷ്ഠൻ അനുജനെ വെടിവെച്ച് കൊലപ്പെടുത്തി. ആലുവ സ്വദേശി പോൾസൻ ആണ് വെടിയേറ്റ് മരിച്ചത്. അനുജൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഹൈക്കോടതി ജീവനക്കാരനാണ്. ബൈക്ക് അടിച്ച് തകർത്തതുമായി ബന്ധപ്പെട്ട് പൊലീസിൽ നൽകിയ പരാതിയെ തുടർന്നുള്ള തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി

ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് രാവിലെ പോൾസൻ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസിൽ പരാതി നല്കിയിരുന്നു. ഇതേചൊല്ലി ഉണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടിവെക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്.

]]>