Shobana – malayalees.ch https://malayalees.ch Malayalam Online News Portal Wed, 23 Dec 2020 10:02:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Shobana – malayalees.ch https://malayalees.ch 32 32 മണിച്ചിത്രത്താഴിന് 27 വയസ് https://malayalees.ch/manichitrathazhu-celebrates-27-years/ Wed, 23 Dec 2020 10:02:33 +0000 https://malayalees.ch/?p=37404 ഇന്നും ടിവിയില്‍ കണ്ടാല്‍ ഒരിക്കല്‍ കൂടി ഇരുന്ന് കണ്ടുപോകും മണിച്ചിത്രത്താഴിനെ. ഗംഗയും നാഗവല്ലിയും നകുലനും ഡോ. സണ്ണിയും മാടമ്പള്ളിയുമെല്ലാം വീണ്ടും കണ്‍മുന്നില്‍ തെളിയും. മലയാളികള്‍ ഇത്രയേറെ ആസ്വദിച്ചു കണ്ട സൈക്കോ ത്രില്ലര്‍ ചിത്രം വേറെ കാണില്ല. മണിച്ചിത്രത്താഴ് പ്രക്ഷകരിലേക്ക് എത്തിയിട്ട് ഇന്ന് 27 വര്‍ഷം തികയുകയാണ്. 1993 ഡിസംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച ക്ലാസിക് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. പ്രിയദര്‍ശന്‍, സിദ്ധിഖ-ലാല്‍, സിബി മലയില്‍ എന്നിവര്‍‌ ചിത്രത്തിന്‍റെ രണ്ടാം യൂണിറ്റ് സംവിധായകരായും പ്രവര്‍ത്തിച്ചു. മധു മുട്ടത്തിന്‍റെതായിരുന്നു കഥ. ദ്വന്ദ്വ വ്യക്തിത്വമുള്ള ഗംഗയും നകുലനും മാടമ്പള്ളി തറവാട്ടിലേക്ക് എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. ശോഭനയായിരുന്നു ഗംഗയെയും നാഗവല്ലിയെയും അവതരിപ്പിച്ചത്. ശോഭനയുടെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രമായിരുന്നു നാഗവല്ലിയും ഗംഗയും. ചിത്രത്തിലെ ” ഇന്നേക്ക് ദുര്‍ഗാഷ്ടമി’ എന്ന സംഭാഷണ രംഗവും ഒരു മുറൈവന്ത് പാര്‍ത്തായാ എന്ന ഗാനരംഗവും ശോഭന തന്‍റെ അഭിനയ മികവ് കൊണ്ട് അനശ്വരമാക്കി. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശോഭനക്ക് നേടിക്കൊടുത്തു.

1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ചിത്രം നേടി. കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളില്‍ ചിത്രം റീമേക്ക് ചെയ്തു. ഇവയെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു.

മോഹന്‍ലാല്‍,സുരേഷ് ഗോപി, തിലകന്‍, നെടുമുടി വേണു, വിനയപ്രസാദ്,ഇന്നസെന്‍റ്, കെ.പി.എ.സി ലളിത, സുധീഷ്, ഗണേഷ് കുമാര്‍, ശ്രീധര്‍, കുതിരവട്ടം പപ്പു, രുദ്ര തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ജോണ്‍സന്‍റെ പശ്ചാത്തല സംഗീതവും എം.ജി രാധാകൃഷ്ണന്‍റെ ഈണവും ചിത്രത്തിനെ കൂടുതല്‍ മനോഹരമാക്കി. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിര്‍മ്മിച്ച ചിത്രം 5 കോടിയാണ് നേടിയത്.

]]>
തകര്‍പ്പന്‍ ലുക്കുമായി മോഹന്‍ലാല്‍; രസകരമായ കമന്‍റുമായി ശോഭന, ഏറ്റെടുത്ത് ആരാധകര്‍ https://malayalees.ch/shobhana-epic-comment-to-mohanlals-photo/ Wed, 02 Dec 2020 09:24:29 +0000 https://malayalees.ch/?p=36161 മലയാളികളുടെ എക്കാലത്തെയും പ്രിയ ജോഡികളാണ് മോഹന്‍ലാലും ശോഭനയും. മിന്നാരം, പവിത്രം, തേന്മാവിൻ കൊമ്പത്ത്, വെള്ളാനകളുടെ നാട്, ഉള്ളടക്കം, മായാമയൂരം, മണിച്ചിത്രത്താഴ്, നാടോടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഈ ഹിറ്റ് ജോഡികള്‍ ഒന്നിച്ചിട്ടുണ്ട്. ഇടക്ക് മാത്രം സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന ശോഭന നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നൃത്തത്തിന്‍റെ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ നടന്‍ മോഹന്‍ലാലിന്‍റെ ഫോട്ടോക്ക് ശോഭന ഇട്ട കമന്‍റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

പ്രിന്‍റഡ് ഷര്‍ട്ടും ഗ്രീന്‍ കളര്‍ പാന്‍റുമിട്ട് സ്റ്റൈലന്‍ ലുക്കില്‍ ഇരിക്കുന്ന ലാലിന്‍റെ ചിത്രത്തിന് താഴെ ‘കൂള്‍ ലാല്‍ സര്‍’ എന്നാണ് ശോഭന കമന്‍റ് ചെയ്തിരിക്കുന്നത്. ശോഭനയുടെ കമന്‍റിന് ലൈക്കുമായി നിരവധി ആരാധകരുമുണ്ട്. ലാല്‍ കൂടുതല്‍ ചെറുപ്പമായി എന്നാണ് ആരാധകരുടെ കമന്‍റ്.

അനീഷ് ഉപാസനയാണ് ലാലിന്‍റെ കൂള്‍ ലുക്കിന് പിന്നിലെ ഫോട്ടോഗ്രാഫര്‍. കോസ്റ്റ്യൂം-മുരളി വേണു, ഡിസൈനര്‍- ജിഷാദ് ഷംസുദ്ദീന്‍, മേക്കപ്പ്-ലിജു പാംകോട്, ഹെയര്‍ സ്റ്റൈലിസ്റ്റ്-ബിജീഷ് ബാലകൃഷ്ണന്‍.

]]>