Shoaib Akhtar – malayalees.ch https://malayalees.ch Malayalam Online News Portal Sat, 29 Oct 2022 11:32:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Shoaib Akhtar – malayalees.ch https://malayalees.ch 32 32 ‘പാകിസ്താൻ ഈ ആഴ്ച്ച നാട്ടിലേക്ക് വരുമെന്ന് നേരത്തെ പറഞ്ഞിരുന്നു, ഇന്ത്യ അടുത്തയാഴ്ച്ച എത്തും’; ഷോയിബ് അക്തർ https://malayalees.ch/india-will-be-back-home-next-week-says-shoaib-akhtar/ Sat, 29 Oct 2022 11:32:22 +0000 https://malayalees.ch/?p=70428 പാകിസ്താൻ ഈ ആഴ്ച്ച നാട്ടിലേക്ക് തിരിച്ചുവരുമെന്ന് നേരത്തെ പറഞ്ഞിരുന്നു, സെമി ഫൈനൽ കളിച്ചതിന് ശേഷം ഇന്ത്യയും അടുത്ത ആഴ്ച്ച തിരിച്ചെത്തുമെന്നും പാക് മുൻ താരം ഷോയിബ് അക്തർ. പാക് ടീമിനേയും ഇന്ത്യൻ ടീമിനേയും ഒരുപോലെ വിമർശിച്ചുകൊണ്ടുള്ള സെൽഫി വിഡിയോയിലൂടെയാണ് അക്തറിന്റെ പ്രവചനം. ബാബർ അസം ഉൾപ്പെടെയുള്ളവർക്കെതിരെ രൂക്ഷ വിമർശനമാണ് അക്തർ ഉന്നയിച്ചത്.

‘ഇത് വല്ലാതെ നിരാശപ്പെടുത്തുന്നു. പാകിസ്താൻ ഈ ആഴ്ച്ച നാട്ടിലേക്ക് തിരിച്ചുവരുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു.സെമി ഫൈനൽ കളിച്ചതിന് ശേഷം ഇന്ത്യയും അടുത്ത ആഴ്ച്ച തിരിച്ചെത്തും. അവർ അത്ര നല്ല ടീമൊന്നും അല്ല, പാകിസ്താൻ താരങ്ങളുടെ പ്രകടനം ശരാശരി മാത്രമാണ്. ഗുണമില്ലാത്ത കളിക്കാരെ തെരഞ്ഞെടുക്കുന്നത് തുടർന്ന് നിങ്ങൾ ആസ്വദിക്കുക. നല്ലവരെ എടുക്കുകയേ അരുത്. ഞാൻ എന്നേക്കുറിച്ചല്ല പറയുന്നത്. ജോലിയെനിക്ക് പ്രശ്‌നമല്ല. ഇതൊക്കെ കാരണം അനുഭവിക്കുന്നത് രാജ്യമാണ് എന്നതാണ് എന്റെ പ്രശ്‌നം. നിങ്ങൾ എല്ലാം നശിപ്പിച്ചു’ അക്തർ അഭിപ്രായപ്പെട്ടു.

ഗ്രൂപ്പ് രണ്ടിൽ അഞ്ചാമതാണ് പാകിസ്താന്റെ സ്ഥാനം. മൂന്ന് കളി കൂടി ബാബർ അസമിനും കൂട്ടർക്കും അവശേഷിക്കുന്നുണ്ട്. ഞായറാഴ്ച്ചത്തെ മത്സരത്തിൽ പാക് ടീം നെതർലൻഡ്‌സിനെ നേരിടും. ഈ കളി കൂടി തോറ്റാൽ ടി 20 ലോകകപ്പിൽ നിന്ന് പുറത്താകും.

]]>
അല്പം ഭാരം കുറച്ചാൽ ഋഷഭ് പന്തിന് മോഡലാകാൻ കഴിയും: ഷൊഐബ് അക്തർ https://malayalees.ch/shoaib-akhtar-on-rishabh-pant/ Thu, 21 Jul 2022 07:54:00 +0000 https://malayalees.ch/?p=65188 ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ പുകഴ്ത്തി പാകിസ്താൻ മുൻ പേസർ ഷൊഐബ് അക്തർ. ഇന്ത്യൻ മാർക്കറ്റ് വളരെ വലുതാണെന്നും കാണാൻ സുന്ദരനായതിനാൽ മോഡലാവാൻ സാധിക്കുമെന്നും അക്തർ പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അക്തറിൻ്റെ പ്രതികരണം.

“ഋഷഭ് പന്ത് ഭയമില്ലാത്ത കളിക്കാരനാണ്. കട്ട് ഷോട്ടുണ്ട്, പുൾ ഷോട്ടുണ്ട്, റിവേഴ്സ് സ്വീപ്പുണ്ട്, സ്ലോഗ് സ്വീപ്പുണ്ട്, പാഡിൽ സ്വീപ്പുണ്ട്. അയാൾ ഓസ്ട്രേലിയയിൽ ടെസ്റ്റ് മത്സരം വിജയിച്ചു. ഇംഗ്ലണ്ടിൽ മത്സരം വിജയിച്ച് ഒറ്റക്ക് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് പരമ്പര ജയം നേടിക്കൊടുത്തു. പക്ഷേ, അയാൾക്ക് അല്പം ഭാരക്കൂടുതലുണ്ട്. അയാൾ അത് ശ്രദ്ധിക്കുമെന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ മാർക്കറ്റ് വളരെ വലുതാണ്. അയാൾക്ക് ഒരു മോഡലാവാൻ കഴിയും. കോടികൾ നേടാം. കാരണം, ഇന്ത്യയിൽ ഒരാൾ സൂപ്പർ സ്റ്റാർ ആയാൽ അയാളിൽ ഒരുപാട് നിക്ഷേപങ്ങളുണ്ടാവും.”- അക്തർ പറഞ്ഞു.

ഇന്ത്യൻ ടീം നായകനായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എത്തിയാൽ അത് ഗുണം ചെയ്യുമെന്ന് മുൻ ഇന്ത്യൻ താരം അരുൺ ലാൽ അഭിപ്രായപ്പെട്ടിരുന്നു. രോഹിതിനു ശേഷം പന്താണ് ക്യാപ്റ്റനാവേണ്ടതെന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നിൽ ക്യാപ്റ്റൻ കളിക്കാൻ ഇറങ്ങണമെന്നും അരുൺ ലാൽ പറഞ്ഞു. ജാഗ്രൻ ടിവിയോട് സംസാരിക്കവെയാണ് അരുൺ ലാൽ മനസുതുറന്നത്.

“ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നിൽ കളിക്കാൻ ക്യാപ്റ്റന് അവകാശമുണ്ടെന്ന് ഞാൻ കരുതുന്നു. ഋഷഭ് പന്തിനു ഭയമില്ല. സമ്മർദ്ദം കൈകാര്യം ചെയ്യാൻ കഴിവുണ്ട്. ദുഷ്കരമായ സന്ദർഭങ്ങളിൽ നിന്ന് ടീമിനെ രക്ഷിച്ചെടുക്കാൻ അദ്ദേഹത്തിനു കഴിയുന്നുണ്ട്. അങ്ങനെ ഒരു താരത്തിന് മികച്ച നായകനാവാനാവും. പന്തിനെപ്പോലെ ആക്രമണോത്സുക ബാറ്റർ ക്യാപ്റ്റനായാൽ ഇന്ത്യൻ ക്രിക്കറ്റിന് അത് ഗുണം ചെയ്യും.”- അരുൺ ലാൽ പറഞ്ഞു.

അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിന് എതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയിക്കാൻ വേണ്ടിയിരുന്ന 260 റൺസ് 42.1 ഓവറിൽ 5 മാത്രം നഷ്ടത്തിൽ ഇന്ത്യ പിന്തുടർന്നു. ഈ വിജയത്തോടെ ഇന്ത്യ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. ഏകദിനത്തിലെ കന്നിസെഞ്ചുറി നേടിയ ഋഷഭ് പന്ത് (125 റൺസ് നോട്ടൗട്ട്), ടി-20 ശൈലിയിൽ ബാറ്റ് വീശിയ ഹാർദിക്ക് പാണ്ഡ്യ (71) എന്നിവരാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 4 വിക്കറ്റ് വീഴ്ത്തിയ ഹാർദ്ദിക് ബൗളിംഗിലും തിളങ്ങിയിരുന്നു.

]]>
‘കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഒന്നേമുക്കാല്‍ കോടി രൂപയുടെ ക്രിക്കറ്റ് കരാര്‍ ഒഴിവാക്കി’ വെളിപ്പെടുത്തലുമായി ഷുഹൈബ് അക്തര്‍ https://malayalees.ch/had-turned-down-county-contract-to-take-part-in-kargil-war-claims-akhtar/ Tue, 04 Aug 2020 04:39:49 +0000 https://malayalees.ch/?p=29567 സംഭവം നടന്ന് 20 വർഷങ്ങൾക്കുശേഷം ഒരു പാക് മാധ്യമത്തോടാണ് അക്തറിന്റെ വെളിപ്പെടുത്തൽ

1999ലെ കാര്‍ഗില്‍ യുദ്ധത്തിൽ പങ്കെടുക്കാനായി ഒന്നേ മുക്കാൽ കോടി രൂപയുടെ കൗണ്ടി ക്രിക്കറ്റ് കരാർ ഒഴിവാക്കിയതായി പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ. ഇംഗ്ലണ്ട് കൗണ്ടി ടീമായ നോട്ടിങ്ഹാംഷെയറുമായുള്ള കരാറാണ് വേണ്ടെന്നുവച്ചത്. സംഭവം നടന്ന് 20 വർഷങ്ങൾക്കുശേഷം ഒരു പാക് മാധ്യമത്തോടാണ് അക്തറിന്റെ വെളിപ്പെടുത്തൽ.

രാജ്യത്തിനായി എല്ലാം ഉപേക്ഷിക്കാനും മരിക്കാനും തയ്യാറായിരുന്നു. നോട്ടിങ്ഹാമുമായി എനിക്ക് ഒന്നേ മുക്കാൽ കോടി രൂപയോളം വരുന്ന കരാറുണ്ടായിരുന്നു. അതു ഞാൻ ഉപേക്ഷിച്ചു. അന്നു ഞാൻ ലാഹോറിലുണ്ടായിരുന്നു. അവിടെ എന്താണ് ചെയ്യുന്നതെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ എന്നോടു ചോദിച്ചു. യുദ്ധം തുടങ്ങാൻ പോകുകയാണെന്നും ഒരുമിച്ചു മരിക്കാമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. കശ്മീരിലെ എന്റെ സുഹൃത്തുക്കളെ വിളിച്ച് ഞാനും പോരാടാൻ തയ്യാറാണെന്ന് അറിയിച്ചു.’ അക്തർ പറയുന്നു.

1999 ജൂലൈ 26നാണ് കാർഗിലിൽ നുഴഞ്ഞുകയറിയ പാക് പട്ടാളത്തെ ഇന്ത്യൻ സേന പരാജയപ്പെടുത്തിയത്. പാകിസ്താൻ പട്ടാളം കൈയടക്കിയിരുന്ന പ്രദേശമെല്ലാം ഇന്ത്യൻ സേന തിരിച്ചുപിടിച്ചു. അന്നു 527 ഇന്ത്യൻ ജവാൻമാർ വീരമൃത്യു വരിച്ചു.

]]>