ShivSena – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 May 2021 11:59:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ShivSena – malayalees.ch https://malayalees.ch 32 32 ‘നെഹ്‌റു-ഗാന്ധി കുടുംബം ഉണ്ടായതു കൊണ്ടാണ് ഇന്ത്യ അതിജീവിക്കുന്നത്’; മോദി സർക്കാറിനോട് ശിവസേന https://malayalees.ch/india-surviving-because-of-nehru-gandhi-family-sena-to-modi-government/ Sat, 08 May 2021 11:59:34 +0000 https://malayalees.ch/?p=43906 മുംബൈ: ഇന്ത്യ നിലവിൽ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ മുൻ പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, മൻമോഹൻ സിങ് എന്നിവർ കൊണ്ടുവന്ന സംവിധാനങ്ങൾ കൊണ്ടാണ് സാധിക്കുന്നതെന്ന് ശിവസേന. ചെറിയ അയൽ രാജ്യങ്ങൾ പോലും ഇന്ത്യയ്ക്ക് സഹായവുമായി എത്തുമ്പോൾ കേന്ദ്രസർക്കാർ സെൻട്രൽ വിസ്ത പദ്ധതിയിലാണ് ശ്രദ്ധിക്കുന്നതെന്നും സേന കുറ്റപ്പെടുത്തി.

പാർട്ടി മുഖപത്രമായ സാംനയിലാണ് വിമർശനങ്ങൾ. ‘കോവിഡിന്റെ വേഗം മൂലം ഇന്ത്യയിൽ നിന്ന് ലോകത്തിന് ഒരു ഭീഷണി ഉണ്ടായി വരുന്നു എന്ന് യൂണിസഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കാൻ പരമാവധി രാജ്യങ്ങളുടെ സഹായം വേണമെന്നാണ് അവർ പറയുന്നത്. അയൽരാജ്യമായ ബംഗ്ലാദേശ് പതിനായിരം റെഡെസിവിർ മരുന്നുകളാണ് അയച്ചത്. ഭൂട്ടാൻ മെഡിക്കൽ ഓക്‌സിജൻ അയച്ചു. നേപ്പാൾ, മ്യാന്മർ, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളെല്ലാം ‘ആത്മനിർഭർ’ ഇന്ത്യയിലേക്ക് സഹായങ്ങൾ അയച്ചു’ – സാംന ചൂണ്ടിക്കാട്ടി.

‘നെഹ്‌റു-ഗാന്ധി കുടുംബം ഉണ്ടാക്കിയ സംവിധാനങ്ങളിലാണ് ഇന്ത്യ അതിജീവിക്കുന്നത്. ധാരാളം ദരിദ്രരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. നേരത്തെ, പാകിസ്താൻ, റുവാണ്ട, കോംഗോ തുടങ്ങിയ രാഷ്ട്രങ്ങളാണ് മറ്റു രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിച്ചിരുന്നത്. ഇന്നത്തെ ഭരണാധികാരികളുടെ തെറ്റായ നയങ്ങൾ മൂലമാണ് രാജ്യം ഇപ്പോൾ ഇത്തരത്തിൽ ഒരു സാഹചര്യം അനുഭവിക്കുന്നത്’ – സേന കുറ്റപ്പെടുത്തി.

ദരിദ്രരാജ്യങ്ങൾ ഇന്ത്യയെ അവർക്കാകും വിധം സഹായിച്ചു കൊണ്ടിരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അഭിമാന പദ്ധതിയായ സെൻട്രൽ വിസ്തയുമായി മുമ്പോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയെങ്കിലും സർക്കാർ അതവഗണിച്ചു. ബംഗാളിൽ മമത ബാനർജിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനാണ് കേന്ദ്രം ശ്രദ്ധിച്ചത്- സാംന ചൂണ്ടിക്കാട്ടി. ‘പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പിവി നരസിംഹറാവു, ഡോ മൻമോഹൻ സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള മുൻ സർക്കാറുകൾ കൊണ്ടുവന്ന വികസന പദ്ധതികളോടാണ് നന്ദി പറയേണ്ടത്’ – മുഖപ്രസംഗം എഴുതി.

]]>
മുസ്ലിം പള്ളികളിൽ ലൗഡ് സ്പീക്കറിലുള്ള ബാങ്കുവിളി നിരോധിക്കണമെന്ന് ശിവസേന https://malayalees.ch/shivsena-asks-for-ban-on-loudspeaker-in-mosques/ Wed, 02 Dec 2020 13:10:26 +0000 https://malayalees.ch/?p=36171 മുംബൈ: മുസ്ലിം പള്ളികളിൽ ലൗഡ് സ്പീക്കറിൽ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ശിവസേന. പാർട്ടി മുഖപത്രം ‘സാമ്‌ന’യിലെ എഡിറ്റോറിയലിലാണ് ആവശ്യം. പള്ളികളിലെ ലൗഡ് സ്പീക്കറുകൾ ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്നും പരിസ്ഥിതിക്ക് ഹാനികരമാണെന്നും സാമ്‌ന എഡിറ്റോറിയൽ പറയുന്നു. ശിവസേന ഹിന്ദുത്വം കൈവിട്ടെന്ന ബി.ജെ.പിയുടെ ആരോപണത്തെയും പത്രം വിമർശിക്കുന്നുണ്ട്.

മുസ്ലിം കുട്ടികൾക്ക് ബാങ്ക് മത്സരം സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട ശിവസേന നേതാവ് പാണ്ഡുരംഗ് സക്പാലിനെതിരെ ബി.ജെ.പി രംഗത്തുവന്നതിനു പിന്നാലെയാണ്, പള്ളികളിൽ ലൗഡ് സ്പീക്കർ നിരോധിക്കണമെന്ന ആവശ്യം സാമ്‌ന ഉയർത്തുന്നത്. ഒരു ഉർദു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബാങ്ക് മത്സരം സംഘടിപ്പിക്കണമെന്ന നിർദേശം മുംബൈ സൗത്ത് വിഭാഗ് പ്രമുഖ് ആയ സക്പാൽ മുന്നോട്ടുവെച്ചത്. ഹിന്ദുമതസ്ഥർക്ക് ആരതി എന്നതു പോലെയാണ് മുസ്ലിംകൾക്ക് ബാങ്കെന്നും മുസ്ലിം പള്ളിക്കു സമീപം താമസിക്കുന്ന താൻ സ്ഥിരമായി ബാങ്ക് കേൾക്കാറുണ്ടെന്നും സക്പാൽ പറഞ്ഞു.

]]>