shivagiri – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Apr 2022 04:22:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png shivagiri – malayalees.ch https://malayalees.ch 32 32 ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങൾക്ക് തുടക്കം; ആഗോളതല ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും https://malayalees.ch/pm-modi-to-inaugurate-90th-anniversary-fete-of-sivagiri-pilgrimage/ Tue, 26 Apr 2022 04:22:29 +0000 https://malayalees.ch/?p=60680 ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങളുടെ ആഗോളതല ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ബ്രഹ്മവിദ്യാലയ സുവർണ ജൂബിലി ആഘോഷങ്ങൾക്കും ഇന്ന് തുടക്കമാകും. ദേശീയ അന്തർദേശീയ തലത്തിൽ ഒരു വർഷം നീളുന്ന പരിപാടികൾക്കാണ് ഇതോടെ
തുടക്കം കുറിക്കുന്നത്.

ലോക് കല്യാൺ മാർഗിൽ നടക്കുന്ന ചടങ്ങിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സംയുക്ത ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും പ്രധാനമന്ത്രി നിർവഹിക്കും. ശിവഗിരി തീർത്ഥാടനവും ബ്രഹ്മവിദ്യാലയവും ആരംഭിച്ചത് സാമൂഹിക പരിഷ്‌കർത്താവ് ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹവും മാർഗനിർദേശവും കൊണ്ടാണ്.

ബ്രഹ്മവിദ്യാലയ ജൂബിലി, തീർത്ഥാടന നവതി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറിയും തീർത്ഥാടന നവതി ആഘോഷക്കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ഗുരുപ്രസാദ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

]]>
89ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് സമാപനം https://malayalees.ch/shivagiri-pilgrimage-concludes-today/ Sat, 01 Jan 2022 04:09:28 +0000 https://malayalees.ch/?p=54862 89ാമത് ശിവഗിരി തീര്‍ത്ഥാടനം ഇന്ന് സമാപിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അധ്യക്ഷതയില്‍ വൈകിട്ട് അഞ്ചിന് ചേരുന്ന സമാപന സമ്മേളനം ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കര്‍ണാടക വിദ്യാഭ്യാസമന്ത്രി അശ്വത് നാരായണന്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജു പ്രഭാകര്‍ ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ വിവിധ കലാപരിപാടികളും ഇന്ന് നടക്കും.

ആയിരക്കണക്കണക്കിന് ശ്രീനാരായണ ഭക്തര്‍ പങ്കെടുത്തുകൊണ്ടുള്ള ശിവഗിരി തീര്‍ത്ഥാടനത്തിന് ധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധര്‍മ്മ പതാക ഉയര്‍ത്തിയതോടെയാണ് ഈ വര്‍ഷം തുടക്കം കുറിച്ചത്. കനിമൊഴി എം പിയായിരുന്നു മുഖ്യാതിഥി. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മൂന്ന് ദിവസത്തെ സമ്മേളനം പൂര്‍ത്തിയാകുന്നത്. ക്രമസമാധാന പാലനത്തിനും ട്രാഫിക് നിയന്ത്രണത്തിനുമായി 600 ലധികം പൊലീസുകാരെ നിയോഗിച്ചിരുന്നു.

തീര്‍ഥാടനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ പുലര്‍ച്ചെ അഞ്ചിന് തീര്‍ഥാടക ഘോഷയാത്ര നടന്നു. ‘ഓം നമോ നാരായണായ’ എന്ന നാമജപത്തോടെ അലങ്കരിച്ച ഗുരുദേവറിക്ഷയ്ക്ക് ഭക്തജനങ്ങള്‍ അകമ്പടി സേവിച്ചു. ഘോഷയാത്രയില്‍ ധര്‍മപതാക, പഞ്ചവാദ്യം എന്നിവയും അണിനിരന്നു. സന്യാസ സമൂഹത്തില്‍ നിന്നുള്ളവര്‍, ബ്രഹ്മവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, നഴ്‌സിങ് കോളേജ് വിദ്യാര്‍ഥിനികള്‍, പ്രാര്‍ഥനാ വാഹനം, തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.

]]>