Shiv Sena – malayalees.ch https://malayalees.ch Malayalam Online News Portal Thu, 28 Jul 2022 04:31:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Shiv Sena – malayalees.ch https://malayalees.ch 32 32 ലോക്സഭ സ്പീക്കർ ഓം ബിർളക്കെതിരെ ശിവസേന താക്കറെ പക്ഷം സുപ്രിംകോടതിയെ സമീപിച്ചു https://malayalees.ch/om-birla-shiv-sena-supreme-court/ Thu, 28 Jul 2022 04:31:38 +0000 https://malayalees.ch/?p=65523 ലോക്സഭ സ്പീക്കർ ഓം ബിർളക്കെതിരെ ശിവസേന താക്കറെ പക്ഷം സുപ്രിംകോടതിയെ സമീപിച്ചു. പാർട്ടിയുടെ സഭാ കക്ഷി നേതാവിനെയും, ചീഫ് വിപ്പിനെയും മാറ്റിയ നടപടിക്കെതിരെയാണ് ഹർജി. അതേസമയം, മന്ത്രി സഭാ രൂപീകരണ ചർച്ചകൾക്കായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഡൽഹിയിലെത്തി.

ശിവസേനയുടെ സഭാ കക്ഷി നേതാവ് എന്ന പദവിയിൽ നിന്നും വിനായക് റൗത്തിനെയും ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് രാജൻ വിചാരെയും മാറ്റിയ ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ നടപടിക്കെതിരെയാണ് താക്കറെ പക്ഷം സുപ്രിംകോടതിയെ സമീപിച്ചത്. ഇരുവരും തന്നെയാണ് സുപ്രിംകോടതിയിൽ ഹർജി നൽകിയത്. സഭാ കക്ഷി നേതാവായി രാഹുൽ ഷെവാലെയെയും വിപ്പായി ഭാവന ഗവാലിയെയും നിയമിച്ച തീരുമാനം റദ്ദാക്കണം എന്നും പഴയത് പുനസ്ഥാപിക്കണം എന്നും ആവശ്യപ്പെട്ടാണ് ഹർജി. ഷിൻഡെ വിഭാഗത്തെക്ക് മാറിയ 12 എംപിമാർ ജൂലൈ 19 ന് നൽകിയ കത്തിന്റ അടിസ്ഥാനത്തിലാണ്‌ സ്പീക്കർ നിയമനം നടത്തിയത്.

സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങൾ സ്പീക്കർ പാലിച്ചില്ലെന്ന് ഹർജിയിൽ താക്കറെ പക്ഷം ചൂണ്ടിക്കാണിക്കുന്നു. അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഇന്ന് ഡൽഹിയിൽ മന്ത്രിസ്ഥാനം സംബന്ധിച്ച് ബിജെപി നേതൃത്വവുമായി ചർച്ചകൾ നടത്തും. പുതിയ സർക്കാർ അധികാരമേറ്റ് ഒരു മാസം പൂർത്തിയാകാറാകുമ്പോഴും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും അടങ്ങുന്ന രണ്ടംഗ മന്ത്രിസഭ മാത്രമാണ് മഹാരാഷ്ട്രയിൽ ഉള്ളത്. മുഖ്യമന്ത്രി സ്ഥാനം വിട്ടു നൽകിയ ബിജെപി, സുപ്രധാന വകുപ്പുകളിൽ അവകാശവാദം ഉന്നയിക്കുമ്പോൾ, താക്കറെ പക്ഷത്തു നിന്നും തന്നോടൊപ്പം എത്തിയ നേതാക്കൾക്ക് വാഗ്ദാനം ചെയ്ത പദവികൾ നൽകാനാകുന്നില്ല എന്നതാണ് ഷിൻഡെ നേരിടുന്ന പ്രതിസന്ധി.

]]>
മഹാനാടകം പരിസമാപ്തിയിലേക്ക്; കരുത്ത് കാട്ടി ഏക്‌നാഥ് ഷിന്‍ഡെ; വിശ്വാസവോട്ടെടുപ്പില്‍ 164 പേരുടെ പിന്തുണ https://malayalees.ch/maharashtra-floor-test-eknath-shinde-wins-trust-vote/ Mon, 04 Jul 2022 07:54:37 +0000 https://malayalees.ch/?p=64278 മഹാരാഷ്ട്രയിലെ നാടകീയ രാഷ്ട്രീയ സംഭവങ്ങള്‍ പരിസമാപ്തിയിലേക്ക്. വിശ്വാസ വോട്ടെടുപ്പിലും കരുത്ത് കാട്ടി ഏക്‌നാഥ് ഷിന്‍ഡെ. ഷിന്‍ഡെ സര്‍ക്കാരിന് നിയമസഭയിലെ 164 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. 40 ശിവസേന എംഎല്‍എമാരാണ് ഏക്‌നാഥ് ഷിന്‍ഡെയെ പിന്തുണച്ചത്.

288 അംഗങ്ങളുള്ള നിയമസഭയില്‍ ബിജെപിക്ക് 106 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. തനിക്ക് 50 ശിവസേന വിമതരുടെ പിന്തുണയുണ്ടെന്ന് ഷിന്‍ഡെ പ്രഖ്യാപിച്ചിരുന്നെങ്കിലും 40 പേരാണ് വിശ്വാസ വോട്ടെടുപ്പില്‍ ഷിന്‍െയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണച്ചത്. വിശ്വാസവോട്ടെടുപ്പില്‍ ജയിക്കാന്‍ 144 വോട്ടാണ് വേണ്ടിവരുന്നത്. 164 പേരുടെ പിന്തുണ ഷിന്‍ഡെ പക്ഷം നേടിയതോടെ ആധികാരികമായി ജയമുറപ്പിക്കുകയായിരുന്നു.

11 മണിയോടെയാണ് സഭ സമ്മേളിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരായ അശോക് ചവാന്‍, വിജയ് വഡേട്ടിവാര്‍ എന്നിവര്‍ വോട്ടെടുപ്പിന് എത്തിയിരുന്നില്ല. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിനെ നിയമപരമായി നേരിടാനാകുമെന്ന വിശ്വാസത്തിലാണ് ഇപ്പോഴും ഉദ്ധവ് താക്കറെ വിഭാഗം.

മഹാരാഷ്ട്ര സ്പീക്കറായി ബിജെപിയുടെ രാഹുല്‍ നര്‍വേര്‍ക്കര്‍ തെരഞ്ഞെടുക്കപ്പെട്ടത് ഷിന്‍ഡെ വിഭാഗത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. രാഹുല്‍ നര്‍വേക്കറിന് 164 വോട്ടുകളാണ് ഇന്ന് ലഭിച്ചത്. 164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിന്‍ഡെയും ബി.ജെ.പിയും കരുത്തുകാട്ടി. ഉദ്ധവ് താക്കറെയുടെ വിശ്വസ്തന്‍ രാജന്‍ സാല്‍വി ആയിരുന്നു മത്സരത്തില്‍ രാഹുലിന്റെ കൂടെ ഉണ്ടായിരുന്നത്. മഹാവികാസ് അഘാഡി സഖ്യ സ്ഥാനാര്‍ത്ഥിയായാണ് രാജന്‍ സാല്‍വി മത്സരിച്ചത്.

]]>
ഷിന്‍ഡെയേയും കൂട്ടരേയും നിയമസഭയില്‍ പ്രവേശിപ്പിക്കരുത്; വീണ്ടും സുപ്രിംകോടതിയിലെത്തി ഉദ്ധവ് വിഭാഗം https://malayalees.ch/uddhav-thackerays-shiv-sena-moves-supreme-court-again-to-suspend-shinde/ Fri, 01 Jul 2022 08:16:00 +0000 https://malayalees.ch/?p=64159 വിമത നീക്കത്തിനൊടുവില്‍ ഭരണം നഷ്ടമായെങ്കിലും വിട്ടുകൊടുക്കാതെ ഉദ്ധവ് താക്കറെ വിഭാഗം. ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ള വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി ഉദ്ധവ് താക്കറെ വിഭാഗം വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. പാര്‍ട്ടികളുടെ വിഭജനമോ ലയനമോ ഗവര്‍ണര്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭുവാണ് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അയോഗ്യതയില്‍ തീരുമാനമാകുന്നതുവരെ വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യമാണ് ഹര്‍ജിയില്‍ ആവര്‍ത്തിക്കുന്നത്. ഷിന്‍ഡെയും ഒപ്പമുള്ള മറ്റ് എംഎല്‍എമാരും മാഹാരാഷ്ട്ര നിയമസഭയില്‍ പ്രവേശിക്കുന്നത് കോടതി ഇടെപട്ട് തടയണമെന്നും ഉദ്ധവ് താക്കറെ വിഭാഗം ആവശ്യപ്പെടുന്നു.

രണ്ടര വര്‍ഷം നീണ്ടുനിന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കി കൊണ്ടാണ് മഹാരാഷ്ട്ര ഭരണം വീണ്ടും ബിജെപിയുടെ കൈകളിലേക്കെത്തുന്നത്. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെ ഉദ്ധവ് രാജി വച്ചത്.

ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി ഇന്നലെ രാത്രിയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും ഷിന്‍ഡെയ്ക്ക് ഒപ്പം സത്യപ്രതിഞ്ജ ചെയ്തിരുന്നു. ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലെ ഭരണമാറ്റത്തിന്റെ അവസാന നിമിഷം പോലും അപ്രതീക്ഷിത ട്വിസ്റ്റുണ്ടാകുകയായിരുന്നു. അപ്രതീക്ഷിതമായി പത്രസമ്മേളന വിളിച്ച് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ഷിന്‍ഡെയെ പ്രഖ്യാപിക്കുകയായിരുന്നു.

]]>
മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്; ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഉടന്‍ https://malayalees.ch/maharashtra-swearing-in-ceremony-today-devedra-fadnavis-will-be-cm/ Thu, 30 Jun 2022 12:36:02 +0000 https://malayalees.ch/?p=64125 നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി ഉടന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 7.30നാണ് സത്യപ്രതിജ്ഞ നടക്കുന്നത്.

അല്‍പ സമയം മുന്‍പാണ് ദേവേന്ദ്ര ഫഡ്‌നാവിസും ഉദ്ധവ് താക്കറെയുമായി ഇടഞ്ഞുനിന്ന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഷിന്‍ഡെ വിഭാഗത്തിന് പതിമൂന്നും ബിജെപിക്ക് ഇരുപത്തിയൊന്നും മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചന. ദര്‍ബാര്‍ ഹാളില്‍ വച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന.

]]>
മഹാനാടകത്തിന് അവസാനം; രാജ് ഭവനിലെത്തി രാജി സമര്‍പ്പിച്ച് ഉദ്ധവ് താക്കറെ https://malayalees.ch/uddhav-thackeray-gave-resignation-governor-raj-bhavan/ Thu, 30 Jun 2022 04:38:14 +0000 https://malayalees.ch/?p=64094 ഏറെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ ഉദ്ധവ് താക്കറെ രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചു. രണ്ട് വര്‍ഷവും 213 ദിവസവും നീണ്ട ഭരണത്തിനൊടുവിലാണ് രാജി. വലിയ കൂട്ടം ശിവസേന പ്രവര്‍ത്തകരുടേയും വലിയ വാഹനവ്യൂഹത്തിന്റേയും അകമ്പടിയോടെയാണ് ഉദ്ധവ് താക്കറെ രാജ്ഭവനിലെത്തിയത്. കനത്ത സുരക്ഷയാണ ഉദ്ധവ് താക്കറെയ്ക്ക് ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി കസേരയിലേക്ക് താന്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഉദ്ധവ് താക്കറെ രാജി സമര്‍പ്പിച്ചത്.

ഒപ്പമുള്ളവര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും യഥാര്‍ത്ഥ പാര്‍ട്ടിക്കാര്‍ തനിക്കൊപ്പമുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ അങ്ങനെയൊരാളല്ല. സുപ്രിംകോടതി വിധി പൂര്‍ണമായും അംഗീകരിക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

മറാത്തികള്‍ക്കും ഹിന്ദുക്കള്‍ക്കും വേണ്ടിയാണ് താന്‍ നിലകൊണ്ടതെന്ന് ഉദ്ധവ് താക്കറെ പറയുന്നു. ബാല്‍ താക്കറെ വളര്‍ത്തിയവരെല്ലാം അദ്ദേഹത്തിന്റെ മകനെ പിന്നില്‍ നിന്ന് കുത്തി. ശരദ് പവാറിനോടും സോണിയ ഗാന്ധിയോടും നന്ദിയുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ശിവസേന എതിരാകുന്നത് സഹിക്കാനാകില്ലെന്നും വിമതര്‍ക്ക് എല്ലാം നല്‍കിയെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.

താക്കറെ കുടുംബത്തില്‍ നിന്ന് സര്‍ക്കാരിന്റെ ഭാഗമാവുന്ന ആദ്യ നേതാവാണ് ഉദ്ധവ് താക്കറെ. ഇതോടെ ശിവസേനകോണ്‍ഗ്രസ്എന്‍സിപി സഖ്യമായ മഹാവികാസ് അഘാഡി സഖ്യസര്‍ക്കാര്‍ നിലംപതിച്ചു. ബദല്‍ സര്‍ക്കാര്‍ നീക്കങ്ങളുമായി ബിജെപി മുന്നോട്ടുപോവുകയാണ്.

]]>
രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നില്ല; മഹാരാഷ്ട്രയിൽ ശിവസേന ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു https://malayalees.ch/maharashtra-political-crisis-shiv-sena-national-executive-meeting/ Sat, 25 Jun 2022 08:20:11 +0000 https://malayalees.ch/?p=63898 രാഷ്ട്രീയ പ്രതിസന്ധിക്കിടെ മഹാരാഷ്ട്രയിൽ ശിവസേന ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമത എം എൽ എ മാരുടെ സുരക്ഷ പിൻവലിച്ചു എന്നാരോപിച്ച് ഏക് നാഥ് ഷിൻഡെ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. സുരക്ഷ പിൻവലിച്ചു എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് ആഭ്യന്തര മന്ത്രി ദിലീപ് വൽസ പട്ടീൽ വ്യക്തമാക്കി. നിയമസഭയിൽ കരുത്തു തെളിയിക്കുമെന്നാണ് സഞ്ജയ്‌ റൗത്തിന്റെ അവകാശവാദം.

വിമത വിഭാഗം പാർട്ടി കയ്യടക്കാൻ കരുനീക്കം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പാർട്ടി ദേശീയ എക്‌സികൂട്ടീവ് യോഗം വിളിച്ചത്. വിമത നീക്കത്തിന്റ പശ്ചാത്തലത്തിൽ പാർട്ടിയുടെ ഭാവിയും വിപുലീകരണവും ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസത്തെ ജില്ലാ അധ്യക്ഷൻമാരുടെ യോഗത്തിൽ പാർട്ടി ഉദ്ധവ് തക്കറെക്ക് ഒപ്പം ഉറച്ചു നിൽക്കാൻ തീരുമാനിച്ചിരുന്നു.

38 വിമത എംഎൽഎമാരുടെ സുരക്ഷ പിൻവലിച്ച പ്രതികാര നടപടി പിണവലിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഏക് നാഥ് ഷിൻഡെ മുഖ്യമന്ത്രിക്ക് കത്തയച്ചത്. സുരക്ഷ പിൻവലിക്കാൻ മുഖ്യമന്ത്രിയോ താനോ നിർദ്ദേശം നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ദിലീപ് വൽസേ പട്ടിൽ പ്രതികരിച്ചു.

വിമത എംഎൽഎമാർ മുംബൈയിൽ തിരിച്ചെത്തിയാൽ തങളോടൊപ്പം ചേരുമെന്നും നിയമസഭയിൽ കരുത്ത് തെളിയിക്കുമെന്നുമാണ് സഞ്ജയ്‌ റൗത്തിന്റെ വാദം. പലയിടത്തും വിമത എം.എൽ.എമാർക്ക് നേരെ ആക്രമണം ഉണ്ടായിട്ടുള്ളതിനാൽ സംഘർഷ സാഹചര്യം കണക്കിലെടുത്ത് താനെയിൽ ഈ മാസം 30 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

]]>
രാഹുൽ ഗാന്ധിയെ പോരാളിയെന്നു വിശേഷിപ്പിച്ച് ശിവസേന മുഖപത്രം https://malayalees.ch/shiv-sena-on-rahul-gandhi/ Thu, 07 Jan 2021 14:01:12 +0000 https://malayalees.ch/?p=38209 കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയെ പോരാളിയെന്നു വിശേഷിപ്പിച്ച് ശിവസേന മുഖപത്രം ‘സാമ്‌ന’. രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റാകുന്നത്‌ ശുഭസൂചകമാണെന്നും വ്യാഴാഴ്ച പുറത്തിറങ്ങിയ സാമ്നയിലെ മുഖപ്രസംഗം പറഞ്ഞു.

“ഡൽഹിയിലെ ഭരണകർത്താക്കൾ രാഹുൽ ഗാന്ധിയെ ഭയക്കുന്നു. അത് കൊണ്ടാണ് അവർ ഗാന്ധി കുടുംബത്തിനെതിരെ നിരന്തരം പ്രസ്താവനകളിറക്കുന്നത് “- മുഖപ്രസംഗം പറയുന്നു.

“ഒരാൾ മാത്രം തനിക്കെതിരെ നിന്നാലും ഏകാധിപതി ഭയക്കും. ആ ഒറ്റപ്പെട്ട പോരാളി സത്യസന്ധനായാൽ ആ ഭയം നൂറിരട്ടിയാകും.ഇത് പോലെയാണ് ഡൽഹിയിലെ ഭരണകർത്താക്കളുടെ രാഹുൽ ഗാന്ധി ഭയം. “

” രാഹുൽ ഗാന്ധിയെ ദുർബലനായ നേതാവായി ചിത്രീകരിച്ചിട്ടും അദ്ദേഹം സർക്കാരിനെതിരെ സംസാരിക്കുന്നതിൽ ഒട്ടും കുറവ് വരുത്തുന്നില്ല. പ്രതിപക്ഷം ഒരിക്കൽ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്നു വരിക തന്നെ ചെയ്യും.”

കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. വികസിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ പ്രസ്താവനക്ക് രണ്ടാഴ്ചക്ക് ശേഷമാണ് ശിവസേനയുടെ രാഹുൽ പ്രശംസ. കേന്ദ്രത്തിൻെറ ഏകാധിപത്യ നിലപാടിനെ ചെറുക്കാൻ എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചു നിൽക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

]]>
രാജ്യത്ത് ഏക സിവിൽകോഡ് നടപ്പിലാക്കണമെന്ന് ശിവസേന https://malayalees.ch/shiv-sena-demands-implementation-of-single-civil-code-in-country/ Wed, 28 Oct 2020 12:34:16 +0000 https://malayalees.ch/?p=34051 രാജ്യത്ത് ഏക സിവിൽ കോഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ശിവസേന. ഏക സിവിൽകോഡുമായി ബന്ധപ്പെട്ട വിഷയത്തിൽ മുമ്പും ശിവസേന ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു. കേന്ദ്രം സിവിൽകോഡ് നിർദ്ദേശം കൊണ്ടുവന്നാൽ പാർട്ടി അതിൽ അനുകൂല തീരുമാനമെടുക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത് പത്രസമ്മേളനത്തിൽ പറഞ്ഞു

‘സിവിൽകോഡ് രാജ്യത്ത് നടപ്പാക്കണം. അതുമായി ബന്ധപ്പെട്ട് കേന്ദ്രം എടുക്കുന്ന തീരുമാനത്തിൽ ശിവസേന നിലപാട് അറിയിക്കും’ റാവത് പറഞ്ഞു.

മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല തുടങ്ങിയവർ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 ചൈനയുടെ സഹായത്തോടെ വീണ്ടും നടപ്പാക്കാൻ ശ്രമിക്കുന്നതായും കേന്ദ്രസർക്കാർ ഇത് പരിശോധിച്ച് കർശന നടപടികൾ സ്വീകരിക്കണമെന്നും റാവത് പറഞ്ഞു.

അതേസമയം, വിശ്വഹിന്ദു പരിഷത്ത് ഇൻറർനാഷണൽ ജോയിന്‍റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ ആർ.എസ്.എസ് ജോയിന്‍റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ എന്നിവർ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച വിഷയങ്ങളിൽ ഇനിയും ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ബിൽ കൊണ്ടുവരാൻ സമയമായോ ഇല്ലെയോ എന്നത് കേന്ദ്രം തീരുമാനിക്കേണ്ടതാണെന്ന് ദത്താത്രേയ ഹൊസബാലെ ഞായറാഴ്ച അഭിപ്രായപ്പെട്ടിരുന്നു.

]]>
‘യോഗിയുടെ രാമരാജ്യത്താണ് സംഭവം, ഹാഥ്റസ് പെൺകുട്ടി താരം അല്ലാത്തതുകൊണ്ടാവും നിശബ്‍ദത’ https://malayalees.ch/hathras-girl-is-not-celebrity-that-may-the-reason-for-silence-shivsena-against-bjp/ Mon, 05 Oct 2020 08:50:37 +0000 https://malayalees.ch/?p=32800 ഹാഥ്റസിൽ ദലിത് പെൺകുട്ടിയെ മേൽജാതിക്കാർ കൂട്ടബലാത്സംഗം ചെയ്ത് നാവരിഞ്ഞ് കൊന്ന സംഭവത്തിൽ ബിജെപിക്കും നടി കങ്കണ റണാവത്തിനുമെതിരെ ശിവസേന. യോഗിയുടെ രാമരാജ്യത്തിലാണ് സംഭവം. ആ പെൺകുട്ടി സെലിബ്രിറ്റി അല്ലാത്തതു കൊണ്ടാവും ഈ നിശബ്ദതയെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് വിമർശിച്ചു.

“ഹാഥ്റസിലെ പെൺകുട്ടി താരം അല്ല. അവൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. കോടികൾ മുടക്കി അനധികൃത നിർമാണം നടത്തിയിട്ടില്ല. ഒരു കുടിലിലാണ് ജീവിച്ചിരുന്നത്. അർധരാത്രി അവളുടെ മൃതദേഹം കത്തിച്ചു കളഞ്ഞു. ഇതെല്ലാം നടന്നത് യോഗിയുടെ രാമരാജ്യത്തിൽ. പാകിസ്താനിൽ ഹിന്ദു പെൺകുട്ടികൾ ആക്രമിക്കപ്പെട്ടതിന് സമാനമാണിത്. എന്നിട്ടും ആരും ഹാഥ്റസിനെ പാകിസ്താനെന്ന് വിളിക്കുന്നില്ല”- സാമ്നയിൽ എഴുതിയ ലേഖനത്തിലാണ് സഞ്ജയ് റാവത്തിനെ പരാമർശം.

മുംബൈയെ പാക് അധീന കശ്മീരിനോട് താരതമ്യം ചെയ്ത കങ്കണ റണാവത്തിനെയും കങ്കണയെ പിന്തുണച്ച ബി ജെ പിയെയും ലക്ഷ്യം വെച്ചാണ് ഈ വിമർശനം. കങ്കണയുടെ മുംബൈയിലെ അനധികൃത നിർമാണം പൊളിച്ച മുംബൈ കോർപറേഷനെ വിമർശിച്ചവർ ഹാഥ്റസിലെ പെൺകുട്ടിക്കായി എന്തുകൊണ്ട് മിണ്ടുന്നില്ലെന്ന് സഞ്ജയ് റാവത്ത് ചോദിക്കുന്നു.

ഹാഥ്റസ് സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിശബ്ദതയെയും സഞ്ജയ് റാവത്ത് ചോദ്യം ചെയ്യുന്നു. കങ്കണക്കെതിരായ പരാമർശത്തിൻ്റെ പേരിൽ ശിവസേന എംഎൽഎക്കെതിരെ കേസെടുത്ത കമ്മീഷൻ, ഹാഥ്റസ് സംഭവത്തിൽ എന്തുകൊണ്ട് മൌനം പാലിക്കുന്നുവെന്നാണ് ചോദ്യം. ദലിത് പെൺകുട്ടി ആയതു കൊണ്ടാണോ നീതിക്കായി ശബ്ദമുയരാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.

2014 മുതല്‍ 2019 വരെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 12257 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജാതിയും മതവും രാഷ്ട്രീയ സ്വാധീനവും നോക്കി മാത്രമാണ് ഇരകള്‍ക്ക് നീതി ലഭിച്ചത്. ഹാഥ്റസ് സംഭവം മഹാരാഷ്ട്രയിലാണ് ഉണ്ടായതെങ്കില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന മുറവിളി ഉയരുമായിരുന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

]]>