Shiv Sena leader – malayalees.ch https://malayalees.ch Malayalam Online News Portal Fri, 28 Aug 2020 08:54:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Shiv Sena leader – malayalees.ch https://malayalees.ch 32 32 കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഏക മാര്‍ഗം രാഹുല്‍ ഗാന്ധി മാത്രമാണെന്ന് ശിവസേന നേതാവ് https://malayalees.ch/congress-should-revive-itself-rahul-gandhi-only-option-shiv-sena-leader/ Fri, 28 Aug 2020 08:54:10 +0000 https://malayalees.ch/?p=30987 രാജ്യത്തിന് ശക്തമായ ഒരു പ്രതിപക്ഷം ആവശ്യമാണ്. അതിന് കോണ്‍ഗ്രസ് തന്നെ വേണം

രാജ്യത്തിന് ശക്തമായ ഒരു പ്രതിപക്ഷ പാർട്ടി ആവശ്യമുള്ളതിനാൽ കോൺഗ്രസ് സ്വയം പുനരുജ്ജീവിപ്പിക്കണമെന്നും അതിനുള്ള ഏക മാര്‍ഗം രാഹുല്‍ ഗാന്ധിയാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

രാജ്യത്തിന് ശക്തമായ ഒരു പ്രതിപക്ഷം ആവശ്യമാണ്. അതിന് കോണ്‍ഗ്രസ് തന്നെ വേണം. ഇപ്പോഴത്തെ പ്രക്ഷുബ്ധാവസ്ഥയിൽ നിന്ന് പാർട്ടി കര കയറുകയും പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യണമെന്ന് എം.പി കൂടിയായ റാവത്ത് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

സോണിയ ഗാന്ധിക്ക് പ്രായമായി. പ്രിയങ്ക ഗാന്ധിയാണെങ്കില്‍ രാഷ്ട്രീയത്തില്‍ മുഴുവന്‍ സമയവും സജീവമല്ല. പാര്‍ട്ടിയില്‍ നിരവധി മുതിര്‍ന്ന നേതാക്കളുണ്ട്. ഇവരൊക്കെ കാരണമാണ് രാഹുല്‍ ഗാന്ധിക്ക് ശരിയായ ജോലി ചെയ്യാന്‍ സാധിക്കാത്തത്. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാളെ പാര്‍ട്ടി അധ്യക്ഷനായും കാണാനും തനിക്ക് സാധിക്കില്ലെന്നും റാവത്ത് പറഞ്ഞു.

]]>