Shinzo Abe – malayalees.ch https://malayalees.ch Malayalam Online News Portal Wed, 28 Sep 2022 08:19:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Shinzo Abe – malayalees.ch https://malayalees.ch 32 32 നരേന്ദ്രമോദി ജപ്പാനില്‍; ഷിന്‍സോ ആബെയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും https://malayalees.ch/%e0%b4%a8%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d-2/ Wed, 28 Sep 2022 08:19:48 +0000 https://malayalees.ch/?p=68730 മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍. ടോക്കിയോയിലാണ് മുന്‍ ജപ്പാന്‍ പ്രധാനമന്ത്രിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിന് ചെലവഴിക്കുന്നതിലും കൂടുതല്‍ തുകയാണ് ഷിന്‍സോ ആബെയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. 1.66 ബില്യണ്‍ യെന്‍ ആണ് ജപ്പാന്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവായിരുന്നു ഷിന്‍സോ ആബെ.

]]>
നരേന്ദ്രമോദി ജപ്പാനില്‍; ഷിന്‍സോ ആബെയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും https://malayalees.ch/%e0%b4%a8%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d/ Wed, 28 Sep 2022 04:44:37 +0000 https://malayalees.ch/?p=68702 മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍. ടോക്കിയോയിലാണ് മുന്‍ ജപ്പാന്‍ പ്രധാനമന്ത്രിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിന് ചെലവഴിക്കുന്നതിലും കൂടുതല്‍ തുകയാണ് ഷിന്‍സോ ആബെയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. 1.66 ബില്യണ്‍ യെന്‍ ആണ് ജപ്പാന്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവായിരുന്നു ഷിന്‍സോ ആബെ.

]]>
ആബെയുടെ നഷ്ടത്തില്‍ ജപ്പാനൊപ്പം; രാജ്യം ഇന്ന് ദുഃഖമാചാരിക്കും https://malayalees.ch/india-declares-day-of-state-mourning-for-shinzo-abe-today/ Sat, 09 Jul 2022 04:40:00 +0000 https://malayalees.ch/?p=64527 ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകത്തില്‍ രാജ്യം ഇന്ന് ദുഃഖമാചരിക്കും. ഈ പശ്ചാത്തലത്തില്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന്റെ എല്ലാ പരിപാടികളും സന്ദര്‍ശനങ്ങളും മാറ്റിവച്ചതായി ബിജെപി അറിയിച്ചു. ആബെയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് രാംനാഥ് കോവിന്ദുമടക്കമുള്ള പ്രമുഖര്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു.

ഇന്ത്യയുമായി എക്കാലവും അടുത്ത ബന്ധം പുലര്‍ത്തിയ ഷിന്‍സോ ആബെയെ ഇന്ത്യ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റപ്പോഴും ദുഃഖം രേഖപ്പെടുത്തുന്നതിനിടയില്‍, തന്റെ അടുത്ത സുഹൃത്ത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ഇന്തോ ജപ്പാന്‍ ബന്ധങ്ങളുടെ ചരിത്രം വളരെ നീണ്ടതാണ്.ബുദ്ധമതം ജപ്പാനില്‍ അവതരിപ്പിച്ച ആറാം നൂറ്റാണ്ടില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള കൈമാറ്റം ആരംഭിച്ചതായി പറയപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, 1949ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ടോക്കിയോയിലെ യുനോ മൃഗശാലയിലേക്ക് ഒരു ആനയെ സംഭാവന ചെയ്തു. യുദ്ധത്തിലെ പരാജയത്തില്‍ നിന്ന് കരകയറാത്ത ജാപ്പനീസ് ജനതയുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ എന്ന രീതിയിലായിരുന്നു ഇത്.പിന്നീട്, ഇന്ത്യയും ജപ്പാനും സമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കുകയും 1952 ഏപ്രില്‍ 28ന് നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്തു.രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാന്‍ ഒപ്പുവെച്ച ആദ്യത്തെ സമാധാന ഉടമ്പടികളില്‍ ഒന്നായിരുന്നു ഇത്.

2000 ഓഗസ്റ്റില്‍ പ്രധാനമന്ത്രി യോഷിറോ മോറിയുടെ ഇന്ത്യാ സന്ദര്‍ശനം ജപ്പാന്‍ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് ആക്കം കൂട്ടി. മോറിയും പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും ജപ്പാനും ഇന്ത്യയും തമ്മിലുള്ള ആഗോള പങ്കാളിത്തം പടുത്തുയര്‍ത്താന്‍ തീരുമാനിച്ചു. 2005 ഏപ്രിലില്‍ പ്രധാനമന്ത്രി ജൂനിചിറോ കൊയ്‌സുമിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം ജപ്പാന്‍ഇന്ത്യ വാര്‍ഷിക ഉച്ചകോടി യോഗങ്ങള്‍ നടന്നു. 2006 ഡിസംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ജപ്പാന്‍ സന്ദര്‍ശിച്ചു.

]]>
കൂസലില്ലാതെ പ്രതി; മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയെ വെടിവച്ചത് നാവിക സേന മുൻ അംഗം https://malayalees.ch/tetsuya-yamagami-the-shooter-who-opened-fire-at-ex-japan-pm-shinzo-abe/ Fri, 08 Jul 2022 08:24:45 +0000 https://malayalees.ch/?p=64477 ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയെ വെടിവെച്ചത് നാവിക സേന മുൻ അം​ഗം യാമാഗാമി തെത്സൂയ. വെടിവെച്ച ശേഷവും സംഭവ സ്ഥലത്ത് കൂസലില്ലാതെ പ്രതിയുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതിയായ യാമാഗാമി തെത്സൂയ പൊലീസ് കസ്റ്റഡിയിലാണ്.

ആക്രമണത്തെ തുടർന്ന് ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ജാപ്പനീസ് പ്രധാനമന്ത്രി ടോക്കിയോയിലേക്ക് തിരിച്ചു. സംഭവത്തെക്കുറിച്ച് നയതന്ത്രപ്രതിനിധിയോട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിവരങ്ങൾ അന്വേഷിച്ചു.

ജപ്പാനിലെ നാര നഗരത്തിൽ വെച്ച് പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് മുൻപ്രധാനമന്ത്രിക്ക് വെടിയേറ്റത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. ചികിത്സക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. 2020 ഓഗസ്റ്റിലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.

]]>
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു https://malayalees.ch/japan-ex-pm-shinzo-abe-shot-at-during-speech/ Fri, 08 Jul 2022 04:43:01 +0000 https://malayalees.ch/?p=64472 മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാരയിൽ പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചിൽ വെടിയേറ്റത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോര്‍ട്ട് . 2020 ഓഗസ്റ്റിലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.

]]>