shine tom chacko – malayalees.ch https://malayalees.ch Malayalam Online News Portal Thu, 04 May 2023 04:26:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png shine tom chacko – malayalees.ch https://malayalees.ch 32 32 100% കൃത്യനിഷ്ഠയും ഉത്തരവാദിത്തബോധവും; അടുത്ത സിനിമയില്‍ ആദ്യമെ‌ടുക്കുക ഷൈനിനെ: ബി. ഉണ്ണികൃഷ്ണന്‍ https://malayalees.ch/2023-05-03-b-unnikrishnan-praises-shine-tom-chacko-html/ Thu, 04 May 2023 04:25:53 +0000 https://malayalees.ch/?p=80677 ഷൈൻ ടോം ചാക്കോ വളരെ കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള നടനെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണന്‍. അടുത്ത സിനിമയെടുക്കുമ്പോൾ ഷൈനിനെ ആദ്യം പരിഗണിക്കുമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. വി കെ പ്രകാശ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നീ നടന്മാർ സഹകരിക്കുന്നില്ലെന്നറിയിച്ച് സിനിമാ സംഘാടനകൾ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് ബി ഉണ്ണികൃഷ്ണന്റെ പ്രസ്താവന.

‘ഞാന്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ കാസ്റ്റിങ്ങിലെ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേതായിരിക്കും. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് ഞാൻ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങൾ ഇപ്പോൾ അന്തരീക്ഷത്തിലുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ 100 ശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈൻ ടോം ചാക്കോ’. ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

 

]]>