Shibu Baby John – malayalees.ch https://malayalees.ch Malayalam Online News Portal Mon, 17 Oct 2022 09:06:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Shibu Baby John – malayalees.ch https://malayalees.ch 32 32 ആര്‍എസ്പി പിളര്‍പ്പിലേക്ക് നീങ്ങാന്‍ സാധ്യത; സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി ഷിബു ബേബി ജോണും എ.എ അസീസും തമ്മില്‍ തര്‍ക്കം https://malayalees.ch/dispute-between-shibu-baby-john-and-aa-azeez/ Mon, 17 Oct 2022 09:05:55 +0000 https://malayalees.ch/?p=69738 ആര്‍എസ്പി സംസ്ഥാന സമ്മേളനത്തില്‍ കടുത്ത വിഭാഗീയത. സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ ചൊല്ലി ഷിബു ബേബി ജോണും എ.എ അസീസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഇരുവിഭാഗവും മത്സരം ഉറപ്പിക്കുകയാണ്. സമവായം ഉണ്ടായില്ലെങ്കില്‍ ആര്‍എസ്പി പിളര്‍പ്പിലേക്ക് നീങ്ങുമെന്നും സൂചന പുറത്തുവരുന്നുണ്ട്.

ആര്‍എസ്പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സമ്മേളന പ്രതിനിധികളില്‍ പലരും ഉന്നയിക്കുന്നത്. നേതൃത്വത്തിന് വാര്‍ധക്യമാണെന്നും സെക്രട്ടറി സ്ഥാനത്തുനിന്ന് എ എ അസീസ് ഒഴിയണമെന്നുമാണ് യുവാക്കളുടെ ആവശ്യം. മൂന്ന് പ്രാവശ്യം സെക്രട്ടറി സ്ഥാനത്തിരിക്കുകയും 80 വയസ് കഴിയുകയും ചെയ്ത അസീസ് മാറി പകരം സെക്രട്ടറി സ്ഥാനത്തേക്ക് ഷിബു ബേബി ജോണ്‍ വരണമെന്നാണ് ആവശ്യമുയരുന്നത്.

അടുത്തമാസം നവംബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിന് മുന്നോടിയാണ് ആര്‍എസ്പി സംസ്ഥാന സമ്മേളനം ചേരുന്നത്. സംസ്ഥാന സമ്മേളനത്തില്‍ മുന്നണി മാറ്റം ഉള്‍പ്പെടെ ആവശ്യങ്ങള്‍ പ്രതിനിധികള്‍ ഉന്നയിക്കുമെന്ന് മുന്‍പ് തന്നെ വിലയിരുത്തപ്പെട്ടിരുന്നു. തിരികെ എല്‍ഡിഎഫിലേക്ക് മടങ്ങണമെന്ന ആഗ്രഹം പാര്‍ട്ടിയിലെ പല പ്രമുഖര്‍ക്കും ഉണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷമായി നിയമസഭയില്‍ ഒരു സീറ്റ് പോലുമില്ലാത്തത് യുഡിഎഫ് മുന്നണിയുടെ ഭാഗമായതുകൊണ്ടാണെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശിക്കുന്നര്‍ ഏറെയാണ്. എന്നാല്‍ എന്‍.കെ.പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ യുഡിഎഫില്‍ ഉറച്ചു നില്‍ക്കണമെന്ന പക്ഷക്കാരാണ്. ഉരുക്കുകോട്ടയായ ചവറയില്‍ പോലും ജയിക്കാന്‍ കഴിയാത്തത് ആര്‍എസ്പിക്ക് രാഷ്ട്രീയമായി വലിയ ക്ഷീണമാണ്. ജനകീയ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കുന്നതില്‍ യുഡിഎഫ് പരാജയമാണെന്നും വിലയിരുത്തലുണ്ട്. ഇതെല്ലാം സമ്മേളനത്തില്‍ ചര്‍ച്ചയാവും.

]]>
ഷിബു ബേബി ജോണിന്റെ സിനിമയില്‍ നായകനായി മോഹന്‍ലാല്‍ https://malayalees.ch/mohanlal-as-the-hero-in-shibu-baby-johns-film/ Sat, 18 Jun 2022 12:00:18 +0000 https://malayalees.ch/?p=63575 ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ പുതിയ സിനിമാ നിര്‍മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവില്‍ നടന്‍ മോഹന്‍ലാലും ഒന്നിക്കുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. മൂന്നര പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ് ഷിബു ബേബി ജോണുമായിട്ട്. യുവ സംവിധായകനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായിട്ടാണ് താന്‍ എത്തുകയെന്നും മോഹന്‍ലാല്‍ അറിയിച്ചു.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്;

‘ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോള്‍ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിന്റെ പുതിയ സിനിമ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്‌സ് ലാബും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി ഞാന്‍ എത്തുകയാണ്. യുവസംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിന്റെ റാം എന്ന ചിത്രം പൂര്‍ത്തിയായതിനുശേഷം ഇതില്‍ പങ്കുചേരും. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്’.

മോഹന്‍ലാലുമായുള്ള സ്‌നേഹബന്ധത്തെ കുറിച്ച് കുറിപ്പ് പങ്കുവച്ച ഷിബു ബേബി ജോണും, അദ്ദേഹവുമായുള്ള സൗഹൃദം പുതിയ സംരംഭത്തിലേക്ക് നീങ്ങുകയാണെന്ന് അറിയിച്ചു. സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസ്, കെ.സി. ബാബു പങ്കാളിയായ മാക്‌സ് ലാബ് എന്നിവയോടൊപ്പം ചേര്‍ന്നാണ് ജോണ്‍ ആന്റ് മേരി ക്രിയേറ്റീവ് മോഹന്‍ലാലിനെ നായകനാക്കി സിനിമ നിര്‍മിക്കുന്നത്. വിശദാംശങ്ങള്‍ വൈകാതെ അറിയിക്കുമെന്ന് മോഹന്‍ലാലും ഷിബു ബേബി ജോണും അറിയിച്ചു.

‘ഞാന്‍ മോഹന്‍ ലാലിനെ ആദ്യമായി പരിചയപ്പെടുന്നത് 1988ല്‍ കോഴിക്കോടുള്ള കെ.സി. ബാബുവെന്ന സുഹൃത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു. അന്ന് ലാലിനൊപ്പം പരിചയപ്പെട്ട മറ്റൊരു സ്‌നേഹസാന്നിദ്ധ്യമായിരുന്നു സെഞ്ച്വറി കൊച്ചുമോന്‍. ഈ മൂന്നരപ്പതിറ്റാണ്ടിനിടയില്‍ വ്യത്യസ്ത മേഖലകളിലായിരുന്നിട്ടും ഞങ്ങള്‍ നാല് പേരുടെയും ചങ്ങാത്തം സുദൃഢമായി മുന്നോട്ടുപോയി.
ഇപ്പോള്‍ ആ സൗഹൃദം സംയുക്തമായൊരു സംരംഭത്തിലേക്ക് നീങ്ങിയിരിക്കുന്നു.
എന്റെ ചലച്ചിത്ര നിര്‍മാണക്കമ്പിനിയായ ജോണ്‍ ആന്റ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസ്, കെ.സി. ബാബു പങ്കാളിയായ മാക്‌സ് ലാബും മോഹന്‍ലാലിന്റെ ഒരു സിനിമ നിര്‍മിക്കുകയാണ്. സൗഹൃദത്തിന്റെ സ്‌നേഹനിറവില്‍ സംഭവിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകനായി വരുന്നത് എന്റെ സഹപാഠിയുടെ മകനായ വിവേകാ ണെന്നത് വേറൊരു യാദൃശ്ചികത. വിശദാശംങ്ങള്‍ ഉടന്‍.. ഞങ്ങള്‍ക്കൊപ്പം കൂടെയുള്ളത് കെ.സി. ബാബുവിന്റെ മകന്‍ ജേക്കബ്ബ്,സെഞ്ച്വറി കൊച്ചുമോന്‍, വിവേക്’. ഷിബു ബേബി ജോണ്‍ കുറിച്ചു. ഇന്നലെയാണ് ജോണ്‍ ആന്റ് മേരി ക്രിയേറ്റിവിന്റെ ലോഗോ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തത്.

]]>
‘ലാലിനെ പരിചയപ്പെട്ടത് 35 വർഷങ്ങൾക്ക് മുമ്പ്, അഭിമാനമാണ് ഈ സൗഹൃദം’; ജന്മദിനാശംസകൾ നേർന്ന് ഷിബു ബേബി ജോൺ https://malayalees.ch/%e0%b4%b2%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%9a%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-35/ Sat, 21 May 2022 04:09:45 +0000 https://malayalees.ch/?p=62142 മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മുൻമന്ത്രി ഷിബു ബേബി ജോൺ. തനിക്ക് സഹോദരതുല്ല്യനാണ് മോഹൻ ലാലെന്നും ലോകം ആരാധിക്കുന്ന നടനെ എൻ്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണെന്നും ഷിബു ബേബി ജോൺ ഫെയ്സ് ബുക്കിൽ കുറിച്ചു. മോഹൻലാലുമൊത്തുള്ള ഒരു ചിത്രവും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.

”35 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരിചയപ്പെട്ടു. ആ പരിചയം സൗഹൃദമായി. സൗഹൃദം പിന്നെ സഹോദരനിർവിശേഷമായ സ്നേഹമായി. ഇന്ന് ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എൻ്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണ്. അഭിമാനമാണ് ഈ സൗഹൃദം. പ്രിയ സുഹൃത്തിന്, പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”. – ഷിബു ബേബി ജോൺ ഫെയ്സ്ബുക്കിൽ കുറിച്ചു.

സോഷ്യൽമീഡിയയിൽ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകളുമായെത്തിയിട്ടുണ്ട്. ലാലേട്ടന്റെ പിറന്നാൾ ദിനം പതിവുപോലെ ആരാധകർ ആഘോഷമാക്കുകയാണ്. സർക്കാരിന്റെ ‘മൃതസഞ്ജീവനി” പദ്ധതിയുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ആരാധകർ അവയവദാന സമ്മതപത്രം നൽകും. ഫാൻസ് അസോസിയേഷന്റെ വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അനാഥാലയങ്ങളിലും മഹിളാ മന്ദിരങ്ങളിലും പിറന്നാൾ സദ്യയൊരുക്കുമെന്ന് ആരാധകർ അറിയിച്ചിട്ടുണ്ട്.

]]>
‘മദ്യം ഒഴുക്കി ജനവിധി അട്ടിമറിക്കുന്നു’: ചവറയിലെ എല്‍ഡിഎഫ് https://malayalees.ch/chavara-udf-candidate-files-complaint-against-ldf-candidate/ Mon, 05 Apr 2021 04:15:32 +0000 https://malayalees.ch/?p=42464 ചവറയിലെ എല്‍ഡിഎഫ് സ്ഥാനാർഥി വോട്ടർമാർക്ക് മദ്യം വിതരണം ചെയ്യുന്നുവെന്ന് പരാതി. എൽഡിഎഫ് സ്ഥാനാർഥി സുജിത് വിജയനെതിരെ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോണാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. ദൃശ്യങ്ങൾ സഹിതമാണ് ഷിബു ബേബി ജോൺ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.

സംഭവത്തെ കുറിച്ച് ഷിബു ബേബി ജോണ്‍ പറയുന്നതിങ്ങനെ

“മദ്യവും പണവും ഒഴുക്കി എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ചവറയിൽ ജനവിധി അട്ടിമറിക്കാൻ നോക്കുകയാണെന്ന് അഞ്ച് വർഷം മുൻപേ യുഡിഎഫ് പറഞ്ഞതാണ്‌. ഇന്നത് തെളിവുകൾ സഹിതം പുറത്തു വന്നിരിക്കുന്നു. ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ സ്വന്തം ബാറുകളിൽ നിന്നും വോട്ടർമാർക്കിടയിലേക്ക് അനിയന്ത്രിതമായി മദ്യം ഒഴുക്കുകയാണ്. ബാറിന് മുൻപിൽ സൗജന്യമായി കൂപ്പൺ വിതരണം ചെയ്യുന്നതും ആ കൂപ്പൺ ഉപയോഗിച്ച് സൗജന്യമായി മദ്യം വാങ്ങുന്നതും ആളുകൾ പുറത്ത് നിന്ന് കൊണ്ടുവന്ന കുപ്പികളിൽ മദ്യം ഒഴിച്ചു കൊടുക്കുന്നതും ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമായി കാണാം. ഇത്തരത്തിൽ സീല് പൊട്ടിച്ച് കുപ്പികളിൽ ഒഴിച്ച് കൊടുത്തു വിടുന്ന മദ്യത്തിന് എന്ത് സുരക്ഷിതത്വം ആണ് ഉള്ളത്?

ഇതേ ബാറിൽ നിന്നും മദ്യപിച്ച് വന്ന സാമൂഹിക വിരുദ്ധരാണ് കഴിഞ്ഞ ദിവസം ബിയർ കുപ്പികൊണ്ട് യുഡിഎഫ് പ്രവർത്തകന്റെ തല അടിച്ചു പൊട്ടിച്ചത്. അബ്കാരി നിയമങ്ങളുടെ പരസ്യമായ ലംഘനമാണ് ഈ മൂന്ന് ബാറുകളിലും നടക്കുന്നത് എന്നതിനും ഈ ദൃശ്യങ്ങൾ തെളിവാണ്. ഇത് മനുഷ്യാന്തസ്സിനെതിരെയുള്ള വെല്ലുവിളി ആണ്. ജനാധിപത്യത്തോടുള്ള തുറന്ന യുദ്ധപ്രഖ്യാനമാണ്. ഒരു രാഷ്ട്രീയ മുന്നണി തെരഞ്ഞെടുപ്പിനെ നേരിടേണ്ടത് ഇങ്ങനെയല്ല. ഇത് ഞങ്ങൾക്ക് കയ്യും കെട്ടി നോക്കി നിൽക്കാനാകില്ല. ഈ രാഷ്ട്രീയ മര്യാദകേടിനെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. കയ്യിൽ കള്ളും പണവും ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വരെ അട്ടിമറിക്കാമെന്ന ഇവരുടെ ധാരണ എന്ത് വിലകൊടുത്തും നമ്മൾ ചവറക്കാർ തിരുത്തിക്കും. ഏതറ്റം വരെ പോയിട്ടാണെങ്കിലും ഈ നെറികെട്ട രാഷ്ട്രീയത്തിന് പുറകിലുള്ളവരെ നിയമത്തിന്റെ മുൻപിൽ കൊണ്ട് വരും”.

]]>